Connect with us

india

‘റിമൈന്‍ഡേഴ്‌സ്’, ‘അവതാര്‍’; പുതിയ ഫീച്ചറുകളുമായി വാട്‌സ്‌ആപ്പ്

Windows 2.2248.2.0 അപ്‌ഡേറ്റ് വഴി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.

Published

on

മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച്‌ വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്‌സ്‌ആപ്പ്.ഉപയോക്താവിന്റെ സ്വന്തം നമ്ബറിലേക്ക് തന്നെ സന്ദേശം അയക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഇതുവഴി പല കാര്യങ്ങളും ഓര്‍ത്തിരിക്കാന്‍ സഹായിക്കുന്ന റിമൈന്‍ഡേഴ്‌സ്, ചിത്രങ്ങള്‍, ഓഡിയോ, രേഖകള്‍ തുടങ്ങിയവ സ്വന്തം നമ്ബറിലേക്ക് സന്ദേശമായി അയച്ച്‌ സൂക്ഷിക്കാന്‍ കഴിയും. Windows 2.2248.2.0 അപ്‌ഡേറ്റ് വഴി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.

നിലവില്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ ഈ സേവനം ലഭ്യമാണ്. ഡെസ്‌ക് ടോപ്പുകളില്‍ ഉടന്‍ തന്നെ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം നമ്ബറിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ പിന്‍ ചെയ്ത് വെയ്ക്കാനും ആര്‍ക്കൈവില്‍ സൂക്ഷിക്കാനും സാധിക്കും.ഡെസ്‌ക് ടോപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും. അവതാര്‍ ഫീച്ചറാണ് മറ്റൊന്ന്. ഉപയോക്താവിന്റെ തന്നെ ഡിജിറ്റല്‍ വേര്‍ഷന്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. വ്യത്യസ്ത തരം ഹെയര്‍സ്റ്റെലുകള്‍, മുഖവുമായി ബന്ധപ്പെട്ട ഫീച്ചറുകള്‍ തുടങ്ങി കോമ്ബിനേഷനുകളില്‍ നിന്ന് തെരഞ്ഞെടുത്ത് ഡിജിറ്റല്‍ വേര്‍ഷന്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍.

india

മോദീ, ധൈര്യമുണ്ടെങ്കില്‍ അംബാനിയുടേയും അദാനിയുടേയും വീട്ടില്‍ റെയ്ഡ് നടത്തി കാണിക്കൂ; കോണ്‍ഗ്രസിന് പണം നല്‍കിയെന്ന ആരോപണത്തില്‍ ഖാര്‍ഗെ

മഹാരാഷ്ട്രയിലെ ധൂലെ നിയോജക മണ്ഡലത്തില്‍ പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഖാര്‍ഗെയുടെ മറുപടി.

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദാനി-അംബാനി പരാമര്‍ശത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. അദാനിയും അംബാനിയും കോണ്‍ഗ്രസിന് ഒരു ടെമ്പോ നിറയെ പണം അയച്ചിട്ടുണ്ടാകുമെന്ന മോദിയുടെ പരാമര്‍ശത്തിനെതിരെയാണ് ഖാര്‍ഗെ പ്രതികരിച്ചിരിക്കുന്നത്. തങ്ങള്‍ക്ക് അദാനിയും അംബാനിയും പണം തന്നിട്ടുണ്ടെങ്കില്‍ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്താനും റെയ്ഡുകള്‍ നടത്താനും സത്യം കണ്ടെത്താനുമാണ് ഖാര്‍ഗെ ആവശ്യപ്പെട്ടത്.

മഹാരാഷ്ട്രയിലെ ധൂലെ നിയോജക മണ്ഡലത്തില്‍ പ്രചരണ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവെയാണ് ഖാര്‍ഗെയുടെ മറുപടി. നരേന്ദ്ര മോദി തന്റെ എതിരാളികളെ നേരിടുന്നത് സി.ബി.ഐ, ആദായനികുതി, ഇ.ഡി എന്നീ ഏജന്‍സികളെ ഉപയോഗിച്ചാണെന്നും വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നുമായി 800 ഓളം നേതാക്കളെ ഇതുപയോഗിച്ച് മോദിയും പാര്‍ട്ടിയും ജയിലിലടച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അദാനിയും അംബാനിയും കോണ്‍ഗ്രസിന് പണം നിറച്ച ടെമ്പോ അയച്ചിട്ടുണ്ടെങ്കില്‍ ഇതേ ഏജന്‍സികളെ ഉപയോഗിച്ച് അന്വേഷണം നടത്താന്‍ എന്താണ് മോദി ശ്രമിക്കാത്തതെന്നും ഈ വാദം സത്യമെങ്കില്‍ അവര്‍ ഞങ്ങള്‍ക്ക് പണം നല്‍കുമ്പോള്‍ മോദി ഉറങ്ങുകയായിരുന്നോയെന്നും ഖാര്‍ഗെ ചോദിച്ചു.

‘മോദിക്ക് ആരോപണങ്ങള്‍ ഉന്നയിക്കാനും പിന്നീട് പേടിച്ച് ഓടാനും മാത്രമേ അറിയൂ, അദ്ദേഹത്തിന് ധൈര്യം ഉണ്ടെങ്കില്‍ അദാനിയുടെയും അംബാനിയുടെയും വീട്ടില്‍ ഇ.ഡിയെയും സി.ബി.ഐയെയും വെച്ച് റെയ്ഡ് നടത്തൂ. എന്നാല്‍ മോദി അത് ചെയ്യില്ല, കാരണം മോദി ഈ 2 വ്യവസായപ്രമുഖരുടേയും താത്പര്യങ്ങളാണ് സംരക്ഷിച്ചുകൊണ്ടിരിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധി ഇപ്പോള്‍ അദാനിയേയും അംബാനിയെയും വിമര്‍ശിക്കുന്നില്ലെന്നും അവര്‍ ഒരു ടെമ്പോ നിറയെ പണം കോണ്‍ഗ്രസിന് നല്‍കി എന്നും മോദി ആരോപണമുന്നയിച്ചിരുന്നു. മെയ് 20ന് നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മുന്‍ കേന്ദ്ര മന്ത്രിയായിരുന്ന സുഭാഷ് ഭാംറക്കെതിരെ കോണ്‍ഗ്രസ് മുന്‍ എം.എല്‍.എ ശോഭ ബാച്ഹവ്‌നെയാണ് മത്സരിപ്പിക്കുന്നത്.

Continue Reading

india

ഇന്നും സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്; കൊച്ചിയിൽ നിന്നും കണ്ണൂരിൽ നിന്നുമുള്ള വിമാനങ്ങൾ മുടങ്ങി

. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്.

Published

on

ജീവനക്കാരുടെ പണിമുടക്കുകാരണം താറുമാറായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകള്‍ ഇന്നും സാധാരണ നിലയിലായില്ല. കണ്ണൂരില്‍ നിന്നുള്ള 2 സര്‍വീസുകളും കൊച്ചിയില്‍ നിന്നുള്ള ഒരു സര്‍വീസും ഇന്ന് രാവിലെ റദ്ദാക്കി. അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളാണ് റദ്ദാക്കിയത്. രാവിലെ പുറപ്പെടേണ്ട ദമാം, ബഹ്‌റൈന്‍ സര്‍വീസുകളും മുടങ്ങിയിരുന്നു. ആഭ്യന്തര സെക്ടറില്‍ ബാംഗ്ലൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വീസുകളും ഇന്ന് മുടങ്ങി. ഇന്നലെയും ഈ സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു

സഊദി അറേബ്യയിലെ ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളിലേക്ക് കൊച്ചിയില്‍ നിന്നുള്ള വിമാന സര്‍വീസുകളും ഇന്നലെ മുടങ്ങിയിരുന്നു. കൂടാതെ അബുദാബി, റിയാദ്, ദമാം, ബഹ്‌റൈന്‍ എന്നിവിടങ്ങളില്‍ നിന്ന് കൊച്ചിയിലേക്ക് എത്തേണ്ട സര്‍വീസുകളും ഇന്നലെയുണ്ടായില്ല.

ജീവനക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും സര്‍വീസുകള്‍ പൂര്‍ണമായും സാധാരണ നിലയിലാകാത്തതാണ് കഴിഞ്ഞ ദിവസവും വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണം. സമരം മൂലം വിമാനത്താവളങ്ങള്‍ക്കും കോടികളുടെ വരുമാന നഷ്ടമാണുണ്ടായത്. വിവിധ വിമാനത്താവളങ്ങളിലായി ലക്ഷക്കണക്കിന് ആളുകളുടെ യാത്രകള്‍ മുടങ്ങി. ഗള്‍ഫിലും മറ്റ് ജോലി ചെയ്തിരുന്ന, അവധിക്ക് നാട്ടില്‍ വന്ന പ്രവാസികള്‍ക്ക് യഥാസമയം ജോലി സ്ഥലത്തിലേക്ക് മടങ്ങാന്‍ സാധിക്കാതെ വന്നു. ഇതുമൂലം ജോലി നഷ്ടപ്പെടുന്നത് ഉള്‍പ്പെടെയുള്ള സാഹചര്യങ്ങള്‍ ഉണ്ടായി.

Continue Reading

crime

പ്രജ്വൽ രേവണ്ണയുടെ ലൈം​ഗികാതിക്രമ വീഡീയോകൾ പ്രചരിപ്പിച്ചു; രണ്ട് ബിജെപി നേതാക്കൾ കൂടി അറസ്റ്റിൽ

. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.

Published

on

കര്‍ണാടകയിലെ ജെ.ഡി.എസ് നേതാവും ലോക്‌സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാതിക്രമ വീഡിയോകള്‍ പ്രചരിപ്പിച്ച കേസില്‍ 2 ബിജെപി നേതാക്കള്‍ കൂടി അറസ്റ്റില്‍. യെലഗുണ്ട, ശ്രാവണബലഗോള സ്വദേശികളും പ്രാദേശിക നേതാക്കളുമായ ചേതന്‍, ലികിത് ഗൗഡ എന്നിവരാണ് അറസ്റ്റിലായത്.

അറസ്റ്റിനു ശേഷം സ്‌പോട്ട് ഇന്‍ക്വസ്റ്റിനായി ഇരുവരേയും വീടുകളിലേക്ക് കൊണ്ടുപോയി. പ്രതികള്‍ അശ്ലീല ക്ലിപ്പുകള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ച 2 പെന്‍ഡ്രൈവുകളും കമ്പ്യൂട്ടര്‍ സിപിയുവും എസ്‌ഐടി ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. പിടിക്കപ്പെടാതിരിക്കാന്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ നശിപ്പിക്കാന്‍ ഇരുവരും ഗൂഢാലോചന നടത്തിയെന്നും എന്നാല്‍ സമയബന്ധിതമായി പിടികൂടിയെന്നും എസ്‌ഐടി വൃത്തങ്ങള്‍ പറഞ്ഞു.

ഹാസന്‍ മുന്‍ എംഎല്‍എയും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ പ്രീതം ഗൗഡയുടെ അടുത്ത അനുയായികളാണ് ഇവരെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 22ന് നഗരത്തിലും പരിസരത്തും പ്രജ്വലിന്റെ ലൈംഗികാതിക്രമ ക്ലിപ്പുകള്‍ പ്രചരിക്കുകയും നിരവധി പെന്‍ഡ്രൈവുകള്‍ കണ്ടെത്തുകയും ചെയ്തതിന് പിന്നാലെ 23ന് ഹാസന്‍ സിഇഎന്‍ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകള്‍.

കേസില്‍ നേരത്തെ മറ്റൊരു ബിജെപി നേതാവും അറസ്റ്റിലായിരുന്നു. വീഡിയോകള്‍ ചോര്‍ത്തിയെന്ന കേസില്‍ അഡ്വ. ജി. ദേവരാജ് ഗൗഡയാണ് അറസ്റ്റിലായത്. പെന്‍ഡ്രൈവിലാണ് ഇയാള്‍ വീഡിയോ ചേര്‍ത്തിയത്. ഹാസന്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം, താനല്ല വീഡിയോ ചോര്‍ത്തിയതെന്നും കോണ്‍ഗ്രസാണ് അത് ചെയ്തതെന്നുമായിരുന്നു ഇയാളുടെ ആരോപണം.

ഏപ്രില്‍ 26ന് നടന്ന കര്‍ണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും ഹാസനിലെ എം.പിയുമായ പ്രജ്വല്‍ തന്നെ റെക്കോര്‍ഡ് ചെയ്തതെന്നാണ് കരുതപ്പെടുന്നത്.

എന്നാല്‍ ഇത് ചോര്‍ന്നതോടെ വന്‍ ജനരോഷത്തിന് കാരണമാവുകയും കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുകയും എന്‍ഡിഎ മുന്നണി പ്രതിരോധത്തിലാവുകയും ചെയ്തു. വിഷയത്തില്‍ ദേശീയ വനിതാ കമ്മീഷന്‍ കൂടി ഇടപെട്ടതോടെ കേസന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയായിരുന്നു.

സംഭവം വിവാദമായതോടെ രാജ്യം വിട്ട ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും പിടികൂടാനായിട്ടില്ല. പ്രത്യേക അന്വേഷണ സംഘം ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങി വിവിധ കുറ്റങ്ങളിലായി മൂന്ന് എഫ്.ഐ.ആറാണ് പ്രജ്വലിനെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പ്രജ്വലിന്റെ വീട്ടില്‍ ജോലി ചെയ്തിരുന്ന 47കാരിയാണ് പരാതിയുമായി ആദ്യം രം?ഗത്തെത്തിയത്. പരാതിക്കാരി രേവണ്ണയുടെ വീട്ടില്‍ മൂന്നര വര്‍ഷത്തോളം ജോലി ചെയ്യുകയും 2019 ജനുവരി മുതല്‍ 2022 ജനുവരി വരെ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. ഇതിനു പിന്നാലെ മറ്റു യുവതികളും പരാതി നല്‍കുകയായിരുന്നു.

Continue Reading

Trending