india
‘റിമൈന്‍ഡേഴ്സ്’, ‘അവതാര്‍’; പുതിയ ഫീച്ചറുകളുമായി വാട്സ്ആപ്പ്
Windows 2.2248.2.0 അപ്ഡേറ്റ് വഴി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.
മെച്ചപ്പെട്ട സേവനം ലഭിക്കുന്നതിന് ഇടയ്ക്കിടെ പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വരികയാണ് ഇന്‍സ്റ്റന്റ് മെസേജിങ് ആപ്പായ വാട്സ്ആപ്പ്.ഉപയോക്താവിന്റെ സ്വന്തം നമ്ബറിലേക്ക് തന്നെ സന്ദേശം അയക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍. ഇതുവഴി പല കാര്യങ്ങളും ഓര്‍ത്തിരിക്കാന്‍ സഹായിക്കുന്ന റിമൈന്‍ഡേഴ്സ്, ചിത്രങ്ങള്‍, ഓഡിയോ, രേഖകള്‍ തുടങ്ങിയവ സ്വന്തം നമ്ബറിലേക്ക് സന്ദേശമായി അയച്ച് സൂക്ഷിക്കാന്‍ കഴിയും. Windows 2.2248.2.0 അപ്ഡേറ്റ് വഴി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താന്‍ കഴിയും.
നിലവില്‍ സ്മാര്‍ട്ട്ഫോണുകളില്‍ ഈ സേവനം ലഭ്യമാണ്. ഡെസ്ക് ടോപ്പുകളില്‍ ഉടന്‍ തന്നെ പുതിയ ഫീച്ചര്‍ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വന്തം നമ്ബറിലേക്ക് അയക്കുന്ന സന്ദേശങ്ങള്‍ പിന് ചെയ്ത് വെയ്ക്കാനും ആര്‍ക്കൈവില്‍ സൂക്ഷിക്കാനും സാധിക്കും.ഡെസ്ക് ടോപ്പ് ആപ്പ് അപ്ഡേറ്റ് ചെയ്യുന്ന മുറയ്ക്ക് പുതിയ ഫീച്ചര്‍ ലഭിക്കും. അവതാര്‍ ഫീച്ചറാണ് മറ്റൊന്ന്. ഉപയോക്താവിന്റെ തന്നെ ഡിജിറ്റല്‍ വേര്‍ഷന്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍. വ്യത്യസ്ത തരം ഹെയര്‍സ്റ്റെലുകള്‍, മുഖവുമായി ബന്ധപ്പെട്ട ഫീച്ചറുകള്‍ തുടങ്ങി കോമ്ബിനേഷനുകളില്‍ നിന്ന് തെരഞ്ഞെടുത്ത് ഡിജിറ്റല്‍ വേര്‍ഷന്‍ സൃഷ്ടിക്കാന്‍ സഹായിക്കുന്നതാണ് പുതിയ ഫീച്ചര്‍.
india
പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് എവിഎം ശരവണന് അന്തരിച്ചു
മൃതദേഹം വൈകിട്ട് മൂന്നരവരെ എ.വി.എം സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
പ്രശസ്ത തമിഴ് സിനിമാ നിര്‍മാതാവ് എവിഎം ശരവണന് (86) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ചെന്നൈയിലായിരുന്നു അന്ത്യം. എ.വി.എം സ്റ്റുഡിയോ ഉടമയായിരുന്നു ഇദേഹം. എവിഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിരവധി ഹിറ്റ് സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്. മലയാളത്തില്‍ ടിവി പരമ്പരകളും ഒരുക്കിയിരുന്നു. മൃതദേഹം വൈകിട്ട് മൂന്നരവരെ എ.വി.എം സ്റ്റുഡിയോയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.
india
150 സര്‍വീസുകള്‍ റദ്ദാക്കി, നിരവധി വിമാനങ്ങള്‍ വൈകി; അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ
സോഫ്റ്റ്വെയര് അപ്ഡേഷനുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയും ഇന്നലെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കിയതില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഇന്നലെ മാത്രം ഇന്‍ഡിഗോയുടെ 150 സര്‍വീസുകളാണ് റദ്ദ് ചെയ്തത്. നിരവധി വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തിയത്. സോഫ്റ്റ്വെയര് അപ്ഡേഷനുമായി ബന്ധപ്പെട്ട് എയര്‍ ഇന്ത്യയും ഇന്നലെ സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.
സാങ്കേതിക വിഷയങ്ങള്‍ കാരണമാണ് വിമാന സര്‍വീസുകള്‍ റദ്ദാക്കിയതെന്നാണ് കമ്പനികളുടെ വിശദീകരണം. എന്നാല്‍ ജീവനക്കാരുടെ കുറവ് കുറവാണ് സര്‍വീസുകളെ ബാധിച്ചെതെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഒട്ടേറെ വിമാനങ്ങള്‍ റദ്ദാക്കിയതിനു പിന്നാലെയാണ് ഡിജിസിഎയുടെ തീരുമാനം.
സാങ്കേതിക തകരാര്‍, ശൈത്യകാലവുമായി ബന്ധപ്പെട്ട ഷെഡ്യൂള്‍ മാറ്റങ്ങള്‍, പ്രതികൂല കാലാവസ്ഥ, യാത്രക്കാരുടെ തിരക്ക്, ഫ്ലൈറ്റ് പുതുക്കിയ ഡ്യൂട്ടി സമയ പരിധികള്‍ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ അപ്രതീക്ഷിത കാരണങ്ങള്‍ വിമാനങ്ങള്‍ വൈകുന്നതിനു കാരണമായെന്നാണ് ഇന്‍ഡിഗോ അറിയിച്ചത്.
india
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുടിന് ഇന്ന് ഇന്ത്യയിലേക്ക്
ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിർ പുടിന് ഇന്ന് ഇന്ത്യയില്‍ എത്തും. 23ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായാണ് എത്തുന്നത്. രണ്ട് ദിവസത്തെ സന്ദര്‍ശന വേളയില്‍ പ്രാദേശിക, ആഗോള വിഷയങ്ങളില്‍ പുടിന് മോദിയുമായി ചര്‍ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. വ്യാപാരം, സമ്പദ്വ്യവസ്ഥ, ആരോഗ്യ സംരക്ഷണം, അക്കാദമിക് എന്നിവയുമായി ബന്ധപ്പെട്ട മേഖലകള്‍ ഉള്‍പ്പെടെ നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും.
റഷ്യന്‍ പ്രസിഡന്റിന്റെ സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് നിലനില്‍ക്കുന്നത്. ഇന്ത്യയുടെ സുരക്ഷയ്ക്ക് പുറമേ റഷ്യയുടെ അഡ്വാന്‍സ് സെക്യൂരിറ്റി, പ്രോട്ടോക്കോള്‍ ടീമുകളും സുരക്ഷ ഒരുക്കുന്നുണ്ട്. വെള്ളിയാഴ്ച രാഷ്ട്രപതി ഭവനിലെ അത്താഴ വിരുന്നിലും പുടിന് പങ്കെടുക്കും. 2030 ആകുമ്പോഴേക്കും ഉഭയകക്ഷി വ്യാപാരം 100 ബില്യണ്‍ ഡോളറായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ ശക്തിപ്പെടുത്തുകയാണ് ഇരു രാജ്യങ്ങളുടേയും ലക്ഷ്യം.
-
kerala17 hours agoഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
-
kerala3 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala2 days agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india2 days agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala3 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india3 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍
-
kerala3 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി

