Career
കേരളപോലീസില്‍ കോണ്‍സ്റ്റബിള്‍ അവസരം
കൂടുതല്‍ വിവരങ്ങള്‍ പി എസ് സി വെബ്സൈറ്റില്‍ ലഭ്യമാണ്.
ആംഡ് പോലീസ് ബറ്റാലിയനില്‍ പോലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്ക് നിയമനത്തിനായി കേരള പബ്ലിക് സര്‍വീസ് കമ്മീഷന് വിജ്ഞാപനം പുറപ്പെടുവിച്ചു. (കാറ്റഗറി നമ്പര്‍: 537/2022)
വിദ്യാഭ്യാസ യോഗ്യത:
ഹയര്‍സെക്കന്‍ഡറി (പ്ലസ് ടു) പാസ്സായിരിക്കണം അല്ലെങ്കില്‍ തത്തുല്യമായ പരീക്ഷ ജയിച്ചിരിക്കണം.
പ്രായപരിധി:
18 26 വയസ്സ്. 02.01.1996 നും 01.01.2004 നും ഇടയില്‍ ജനിച്ചവര്‍ (രണ്ട് തീയതികളും ഉള്‍പ്പെടുന്നു)
ശാരീരിക യോഗ്യതകള്‍
ഉയരം – 167 സെ.മീ, നെഞ്ചളവ് -81 -86 സെ.മീ
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: 18/01/2023
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ പി എസ് സി വെബ്സൈറ്റ് വഴി ഓണ്‍ലൈനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.
കൂടുതല്‍ വിവരങ്ങള്‍ പി എസ് സി വെബ്സൈറ്റില്‍ ലഭ്യമാണ്.
Career
പി.ടി. സഫ്വാൻ ഹുദവിക്ക് ഡോക്ടറേറ്റ്; അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ വിവരണങ്ങളുടെ താരതമ്യ പഠനത്തിലാണ് ഡോക്ടറേറ്റ്
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്.
റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: പി.ടി.സഫ് വാൻ ഹുദവി ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ദി വേ ആൻ്റ് ദ വോയേജ്, എ കംപാരറ്റീവ് എൻക്വയറി ഇൻ ടു ജിയോ പൊയറ്റിക്സ് ആൻ്റ് ഇൻ്റർ സ്പെഷ്യാലിറ്റി ഇൻ ദ ട്രാവലോഗ്സ് ഓൺ മെക്ക (പഥവും സഞ്ചാരവും: അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാവിവരണങ്ങളിലെ വൈവിധ്യങ്ങൾ സബന്ധിച്ചുള്ള താരതമ്യ പഠനം ഒരു അന്വേഷണം എന്ന വിഷയത്തിലാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു)
യിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ നിന്ന് 2012 ൽ ഹുദവി ബിരുദം നേടിയ സഫ്വാൻ അതേ വർഷം തന്നെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചറിൽ ബിരുദവും നേടിയ ശേഷം ഇഫ്ളുവിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ എം ഫില്ലും നേടി. നേരത്തെ ഇഫ്ളുവിൽ നിന്ന് തന്നെ അറബിക് ഇംഗ്ലീഷ് ട്രാൻസലേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. തുടർന്നാണ് ഇഫ്ളുവിലെ ഡിപ്പാർട്മെൻ്റ് ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറിൽ പി.എച്ച്.ഡിക്ക് ചേർന്നത്.
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്. ഐ.സി.എസ്.എസ്.ആർ ഡോക്ടറൽ ഫെലോഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ് എന്നിവക്ക് അർഹത നേടിയിട്ടുണ്ട്.
നിലമ്പൂർ അമൽ കോളേജ് ഇഗ്നോ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കോർഡിനേറ്റർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കൗൺസിലർ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള യു.ജി.സി.നെറ്റ് ഇംഗ്ലീഷ് പരിശീലനത്തിൻ്റെ സംസ്ഥാനതല കോർഡിനേറ്റർ, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി മലപ്പുറം ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
നേരത്തെ, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്സിറ്റി, മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാല, മലപ്പുറം ഗവണ്മെന്റ് ആർട്സ് ആൻ്റ് സയന്‍സ് കോളേജ്, കുറ്റ്യാടി ഐഡിയൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ
ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ദേശീയ തലത്തിൽ ശ്രദ്ധേയമായ എജ്യുക്കേഷൻ ആൻ്റ് സൊസൈറ്റി ജേർണലിൽ ഫാദർ ഫിഗർ ഇൻ മാട്രിലിനി, ഹിസ് റ്റോ റൈസിംഗ് ഫാദർഹുഡ് ഇൻ ദ സോഷ്യോ കൾച്ചറൽ മില്യു ഓഫ് കേരള, ഇൻ്ററോഗേറ്റിംഗ് ദ ന്യു ട്രെൻഡ്സ് ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ്, ദി ഷിഫ്റ്റ് ഫ്രം ലിംഗ്വിസ്റ്റിക് ടേൺ ഇൻ ടു കൾച്ചറൽ ടേൺ തുടങ്ങി ഇരുപതോളം പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകളിലും ശിൽപ്പശാലകളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം കൂട്ടിലങ്ങാടി ചെലൂരിലെ പുളിക്കത്തൊടി മോയിൻ കുട്ടിയുടെയും കുട്ടശ്ശേരി നഫീസയുടെയും മകനാണ്. ഭാര്യ: കാട്ടിൽ പീടികക്കൽ ശഫ്ന. (മങ്കട പള്ളിപ്പുറം ഹൈസ്കൂൾ അധ്യാപിക). മകൻ: അയ്മൻ അഹമ്മദ് (മൂന്ന് വയസ്). നസീമ, ഫസീന, സുനീറ, നസീറ എന്നിവർ സഹോദരങ്ങളാണ്.
Career
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്.
സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2570471, 9846033009. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.
Career
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയും
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കും. പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ,https://chandrikanavathi.in/ ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
kerala24 hours agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoമണിക്കൂറുകളായി സ്കൈ ഡൈനിംങ്ങില്‍ കുടുങ്ങിക്കിടന്ന വിനോദ സഞ്ചാരികളില്‍ ഒരാളെ രക്ഷപ്പെടുത്തി

