kerala
വിദ്യാഭ്യാസ വായ്പ അനുവദിക്കാത്ത ബാങ്കിന് മനുഷ്യാവകാശ കമീഷന്‍ നോട്ടീസ്
എസ്.ബി.ഐ ബാലുശ്ശേരി ശാഖാ മാനേജര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നോട്ടീസയച്ചത്.

കര്‍ണാടക സൂറത് കല്ലിലെ കോളജില്‍ ബി.ഡി.എസിന് ചേര്‍ന്ന വിദ്യാര്‍ഥിനിക്ക് വായ്പ അനുവദിക്കാത്തതിന്‍ ബാങ്ക് വിശദീകരണം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. വിദ്യാഭ്യാസ വായ്പ അനുവദിക്കാമെന്ന ബാങ്കിന്റെ ഉറപ്പിലായിരുന്നു വിദ്യാര്‍ഥി കോളേജില്‍ ചേര്‍ന്നത്. എസ്.ബി.ഐ ബാലുശ്ശേരി ശാഖാ മാനേജര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് നോട്ടീസയച്ചത്.
നന്മണ്ട സ്വദേശി കെ.കെ വിനോദ്കുമാറും എം.പി വന്ദനയും സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പിതാവിന്റെ സിബില്‍ സ്‌കോര്‍ കുറവാണെന്ന പേരു പറഞ്ഞാണ് വായ്പ അനുവദിക്കാത്തത്. പത്തു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ജനുവരി 17ന് കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
kerala
തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍ വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി
ഒന്നര ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്.

തിരൂരങ്ങാടി: തലപ്പാറയില്‍ കാറിടിച്ച് തോട്ടില്‍വീണ സ്‌കൂട്ടര്‍ യാത്രക്കാരന്റെ മൃതദേഹം കണ്ടെത്തി. ഒന്നര ദിവസത്തെ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്താനായത്. വലിയപറമ്പ് ചാന്ത് മുഹമ്മദ് ഹാശിറിന്റെ (22) മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം തലപ്പാറ വലിയപറമ്പ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഇന്ന് രാവിലെ 6.30 ഓടെ കിഴക്കന്‍ തോട്ടില്‍ മുട്ടിച്ചിറ ചോനാരി കടവില്‍ നിന്ന് 100 മീറ്ററകലെ ഇട്ടിങ്ങലില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്.
ഞായറാഴ്ച വൈകിട്ട് വൈകുന്നേരം 6.30 ഓടെ തലപ്പാറ കിഴക്കെ തോടിന്റെ പാലത്തില്‍ വെച്ചായിരുന്നു അപകടം. കൊളപ്പുറം ഭാഗത്തുനിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍ എതിരെ വന്ന സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ യുവാവ് തോട്ടിലേക്ക് തെറിച്ചു വീണു.
പൊലീസും നാട്ടുകാരും അഗ്‌നിശമന സേനയും സന്നദ്ധ സംഘടനാംഗങ്ങളുമെല്ലാം തിരച്ചിലിനെത്തി. ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും പിന്നീട് എത്തി.
film
‘ഒന്നും മനഃപൂര്‍വം ചെയ്തതല്ല’; വിന്‍സിയോട് പരസ്യമായി ക്ഷമ ചോദിച്ച് ഷൈന്‍
ഷൂട്ടിങ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ.

ഷൂട്ടിങ് ലൊക്കേഷനില്‍ ലഹരി ഉപയോഗിച്ച് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടി വിന്‍സി അലോഷ്യസിനോട് പരസ്യമായി ക്ഷമ ചോദിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ പ്രൊമോഷന്‍ പരിപാടിയില്‍ ഇരുവരും മാധ്യമങ്ങളെ കണ്ടപ്പോഴാണ് സംഭവം. ഞങ്ങള്‍ തമ്മില്‍ പ്രശ്നങ്ങളില്ലെന്നും പരസ്പരം പറഞ്ഞ് തീര്‍ത്തെന്നും ഇരുവരും പറഞ്ഞു.
ആളുകളെ എന്റര്‍ടൈന്‍ ചെയ്യാനായി ഫണ്‍ തീരിയിലുള്ള സംസാരങ്ങള്‍ ചിലപ്പോള്‍ മറ്റുള്ളവരെ ഹേര്‍ട്ട് ചെയ്യുന്നത് പലപ്പോഴും അറിയാറില്ലെന്നും എല്ലാവരും ഒരേ പോലെയല്ല കാണുന്നതും മനസിലാക്കുന്നതെന്നും ഷൈന്‍ പറഞ്ഞു. പിന്നാലെ വിന്‍സിയോട് മാപ്പ് പറഞ്ഞു.
താന്‍ ആരാധിച്ച വ്യക്തിയില്‍ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായതുകൊണ്ടാണ് പരാതിയുമായി എത്തിയതെന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതില്‍ ദുഃഖമുണ്ടെന്നും വിന്‍സിയും പറഞ്ഞു.
സൂത്രവാക്യം സിനിമയുടെ ചിത്രീകരണത്തിനിടെ ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. എന്നാല്‍ സിനിമയ്ക്ക് പുറത്തേയ്ക്ക് ഇത് കൊണ്ടുപോകുന്നില്ലെന്നും വിന്‍സി അന്ന് പറഞ്ഞിരുന്നു.
വിവാദങ്ങള്‍ക്കു ശേഷം ആദ്യമായാണ് ഷൈനും വിന്‍സിയും ഒരുമിച്ച് വേദി പങ്കിടുന്നത്. മനപൂര്‍വമായി ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു ഷൈനിന്റെ തുറന്നുപറച്ചില്‍.
സൂത്രവാക്യം എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ലഹരിയുപയോഗിച്ച ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന് കാണിച്ചാണ് വിന്‍സി ഫിലിം ചേംബറിനും സിനിമയിലെ ആഭ്യന്തര കമ്മിറ്റിക്കും പരാതി നല്‍കിയത്. സിനിമ പൂര്‍ത്തിയാക്കാന്‍ സംവിധായകന്‍ ഉള്‍പ്പെടെയുള്ളവര്‍ ബുദ്ധിമുട്ടന്നതു കണ്ടതുകൊണ്ടുമാത്രമാണ് സെറ്റില്‍ തുടര്‍ന്നത്. നടന്‍ ലഹരി ഉപയോഗിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു. ആദ്യം നടന്റെ പേര് വെളിപ്പെടുത്തിയിരുന്നില്ല. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമചെയ്യില്ലെന്നും വിന്‍സി പ്രഖ്യാപിച്ചിരുന്നു.
kerala
നിപ; ഐസൊലേഷനിലുള്ള മൂന്ന് പേരുടെ കൂടി സാമ്പിള്‍ പരിശോധനാ ഫലം നെഗറ്റീവ്
പാലക്കാട് മെഡിക്കല്‍ കോളജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി.

സംസ്ഥാനത്ത് നിപ ആശങ്ക ഒഴിയുന്നു. പാലക്കാട് മെഡിക്കല്‍ കോളജിലെ ഐസൊലേഷനിലുള്ള മൂന്നുപേരുടെ കൂടി സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി. ഇക്കഴിഞ്ഞ ആറിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയുടെയും കൂട്ടിരിപ്പുകാരുടെയും പരിശോധന ഫലമാണ് നെഗറ്റീവായത്.
നിപ ബാധിച്ച 38 കാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയ മുഴുവന്‍ പേരുടെയും സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവായി. മലപ്പുറം, പാലക്കാട് ജില്ലകളിലായി 461 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ഇതില്‍ 27 പേര്‍ ഹൈറിസ്‌ക് വിഭാഗത്തിലാണ്. പാലക്കാടും മലപ്പുറത്തും കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണം തുടരും.
പാലക്കാട് ജില്ലയില്‍ മാത്രം മുവായിരത്തോളം വീടുകളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധന നടത്തി. ഭോപ്പാലിലേക്കയച്ച വവ്വാലുകളുടെ വിസര്‍ജ്യ സാമ്പിളുകളുടെ ഫലം ഉടന്‍ ലഭിച്ചേക്കും.
-
india2 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
നിപ; സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 425 പേര്
-
GULF3 days ago
പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്
-
kerala3 days ago
തെക്കന്‍ ജില്ലകളില്‍ പ്ലസ്ടു സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോള്‍ മലപ്പുറത്ത് വിദ്യാര്‍ത്ഥികള്‍ നെട്ടോട്ടമോടുന്നു -ആര്യാടന് ഷൗക്കത്ത്
-
kerala3 days ago
സൂംബ വിവാദം: ടി.കെ അഷ്റഫിന്റെ സസ്പെന്ഷന് പിന്‍വലിക്കണം; മുസ്ലിം സംഘടനാ നേതാക്കള്‍
-
kerala3 days ago
മുഹറം അവധി തിങ്കളാഴ്ചത്തേക്ക് മാറ്റില്ല; ആവശ്യം തള്ളി സര്‍ക്കാര്‍
-
News2 days ago
അമേരിക്ക പാര്‍ട്ടി; പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എലോണ്‍ മസ്ക്
-
kerala2 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി