Culture
കോണ്‍ഗ്രസിന് പ്രസക്തി നഷ്ടമായി; നേതൃമാറ്റം വേണമെന്ന് മണിശങ്കര്‍ അയ്യര്‍
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തിരിച്ചടികള്‍ക്കു പിന്നാലെ കോണ്‍ഗ്രസില്‍ നേതൃത്വത്തിനെതിരെ കലാപം. കോണ്‍ഗ്രസിന്റെ പ്രസക്തി ദേശീയ തലത്തില്‍ നഷ്ടമായെന്നും, നേതൃമാറ്റം ഉടന്‍ വേണമെന്നും മുന്‍ കേന്ദ്ര മന്ത്രി മണി ശങ്കര്‍ അയ്യര്‍. ഗോവയില്‍ വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി വിജയിച്ചതിനു തൊട്ടു പിന്നാലെയായിരുന്നു അയ്യരുടെ പ്രതികരണം.
ദേശീയ തലത്തില്‍ പാര്‍ട്ടി ചുരുങ്ങി വരികയാണ്. അതിനാല്‍ നേതൃമാറ്റം അനിവാര്യമാണ്. കൂടുതല്‍ യുവാക്കള്‍ പാര്‍ട്ടി സെക്രട്ടറിമാരാവണം. അതോടൊപ്പം പരിചയ സമ്പന്നരായ മുതിര്‍ന്ന നേതാക്കളെ പ്രവര്‍ത്തക സമിതിയിലും ഉള്‍പ്പെടുത്തണം അദ്ദേഹം ആവശ്യപ്പെട്ടു. ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും വലിയ പരാജയം ഏറ്റുവാങ്ങിയതും മണിപ്പൂരിലും ഗോവയിലും അധികാരത്തിലെത്താന്‍ കഴിയാത്തതും പാര്‍ട്ടിക്കുള്ളില്‍ വലിയ വിമര്‍ശം ഉയര്‍ത്തുന്നുണ്ട്.
മണിപ്പൂരിലും ഗോവയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും ഭരണത്തിലേറാന്‍ കഴിയാത്തത് നേതൃത്വത്തിന്റെ കഴിവ് കേടാണെന്ന് പ്രാദേശിക നേതൃത്വം ആരോപിച്ചിരുന്നു. സംഘടന രംഗത്ത് അഴിച്ചു പണിയുണ്ടാകുമെന്ന് തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വ്യക്താക്കിയിരുന്നു. ഈ വര്‍ഷം അവസാനം നിയമസഭകളിലേക്കും 2019ല്‍ ലോക്സഭാ തെരഞ്ഞെടുപ്പും നടക്കാനിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് പ്രാദേശിക നേതാക്കള്‍ ഉയര്‍ന്നു വരേണ്ടത് കോണ്‍ഗ്രസിന് അത്യാവശ്യമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കോണ്‍ഗ്രസില്‍ നേതൃമാറ്റമെന്ന് വിവിധ കോണുകളില്‍ നിന്നും ആവശ്യം ഉയരുന്നതിനിടെ മുന്‍ പഞ്ചായത്ത് രാജ് മന്ത്രികൂടിയായ മണിശങ്കര്‍ അയ്യര്‍ കൂടി ഇതേ ആവശ്യവുമായി രംഗത്തു വന്നത് ശ്രദ്ധേയമാണ്.
Film
രജനീകാന്ത് പിറന്നാളിന് ഡബിള്‍ ട്രീറ്റ്: ‘പടയപ്പ’ വീണ്ടും തിയറ്ററുകളില്‍; ആരാധകര്‍ക്ക് വലിയ ആഘോഷം
”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ശൈലിയുടെ, സ്റ്റൈലിന്റെ, താരപദവിയുടെ പ്രതീകമായ ഈ യാത്രയില്‍ ‘പടയപ്പ’ എന്ന പ്രതിഭാസത്തെ വീണ്ടും കൊണ്ടുവരുന്നത് ഞങ്ങളുടെ അഭിമാനമാണ്.”സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു
ചെന്നൈ: സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പിറന്നാള്‍ ദിനമായ ഡിസംബര്‍ 12ന് ആരാധകര്‍ക്ക് ഇരട്ട സമ്മാനം. നേരത്തെ പ്രഖ്യാപിച്ച ‘അണ്ണാമലൈ’യുടെ റീ-റിലീസിനൊപ്പം രജനീകാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘പടയപ്പ’യും വീണ്ടും തിയറ്ററുകളില്‍ എത്തുന്നു. ഈ വിവരം നടന്റെ മകളും സംവിധായികയുമായ സൗന്ദര്യ രജനീകാന്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
”നമ്മുടെ തലൈവറിന്റെ അതുല്യമായ ആധിപത്യത്തിന്റെ 50 വര്‍ഷങ്ങള്‍ ആഘോഷിക്കുകയാണ്. ശൈലിയുടെ, സ്റ്റൈലിന്റെ, താരപദവിയുടെ പ്രതീകമായ ഈ യാത്രയില്‍ ‘പടയപ്പ’ എന്ന പ്രതിഭാസത്തെ വീണ്ടും കൊണ്ടുവരുന്നത് ഞങ്ങളുടെ അഭിമാനമാണ്.”സൗന്ദര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറഞ്ഞു
ക്ലാസിക് മാസ് എന്റര്ടെയ്നര് വീണ്ടും വെള്ളിത്തിരയില്‍ കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത 1999-ലെ പടയപ്പയില്‍ ശിവാജി ഗണേശന്, രമ്യ കൃഷ്ണന്, സൗന്ദര്യ, രാധ രവി, മണിവണ്ണന്, ലക്ഷ്മി എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ടായിരുന്നു.
രമ്യ കൃഷ്ണന് അവതരിപ്പിച്ച നീലാംബരി – രജനീകാന്ത് അവതരിപ്പിച്ച പടയപ്പാ തമ്മിലുള്ള ശക്തമായ സംഘര്‍ഷങ്ങള്‍ തമിഴ് സിനിമയിലെ ക്ലാസിക്കായി വിലയിരുത്തപ്പെടുന്നു.
രജനീകാന്തിന്റെ ”മാസ് സീനുകള്‍” തിയറ്ററില്‍ നേരിട്ട് അനുഭവിക്കാന്‍ പുതുതലമുറക്ക് ഇപ്പോള്‍ അവസരം.
തലൈവറുടെ 50-ാം സിനിമാ വര്‍ഷം ആഘോഷിക്കുന്ന വേളയിലാണ് ‘പടയപ്പ’യുടെ റീ-റിലീസ് നടക്കുന്നത്.
Film
മമ്മൂട്ടിയുടെ ‘കളങ്കാവലി’യുടെ വ്യാജ പതിപ്പ് പ്രചരിക്കുന്നു; സൈബര്‍ പരിശോധന ശക്തമാക്കി
‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
കോഴിക്കോട്: മമ്മൂട്ടി അഭിനയിച്ച ‘കളങ്കാവലി’ എന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. സീറോ ഗോ മൂവീസ് എന്ന വെബ്സൈറ്റിലൂടെയാണ് പൈറേറ്റഡ് പതിപ്പ് പുറത്തിറക്കിയത്. ‘Tamil Movies’ എന്ന വാട്ടര്‍മാര്‍ക്കോടുകൂടിയാണ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
ടെലഗ്രാം ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ലിങ്കുകള്‍ വ്യാപകമായി പങ്കുവയ്ക്കുന്നത്.
കാസര്‍കോട്: നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ മോഷണം. വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന തിരുവാഭരണവും ഭണ്ഡാരവും കവര്‍ച്ച ചെയ്തു. നീലേശ്വരം പാലായി അയ്യങ്കുന്നത്ത് ഭഗവതി ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ച പുറത്തറിയുന്നത് ശനിയാഴ്ച രാവിലെ. ഭണ്ഡാരത്തിലെ കാശും കൊണ്ട് പോയി.
ശ്രീകോവിലിന്റെ വാതില്‍ കുത്തിത്തുറന്നാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. ക്ഷേത്രത്തില്‍ പതിവ് പൂജകള്‍ക്കായി എത്തിയ ആചാര സ്ഥാനക്കാരനാണ് വാതില്‍ തകര്‍ന്ന നിലയിലും ഭണ്ഡാരപ്പെട്ടി തുറന്ന നിലയും കണ്ടത്. നീലേശ്വരം പൊലീസ് സംഘമെത്തി തെളിവുകള്‍ ശേഖരിച്ചു. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചാണ് അന്വേഷണം. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health23 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news24 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news23 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

