Connect with us

india

യാത്രാ സൗകര്യം ആവശ്യപ്പെട്ട് എം.എല്‍.എക്ക് പരാതി നല്‍കിയ പെണ്‍കുട്ടി കാറിടിച്ച് മരിച്ചു

കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനി കാര്‍ ഇടിച്ച് മരിച്ചു

Published

on

കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിനി കാര്‍ ഇടിച്ച് മരിച്ചു. സര്‍ക്കാരിന്റെ അനാസ്ഥയും പ്രദേശത്തെ വിദ്യാര്‍ഥികള്‍ക്ക് യാത്ര സൗകര്യം അഭാവവും ചൂണ്ടിക്കാട്ടി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
രോഷാകുലരായ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളും നാട്ടുകാരും പ്രതിഷേധത്തില്‍ പങ്കെടുത്തു. ഞായറാഴ്ച്ച ശിവനൂര്‍ ഗ്രാമത്തിലാണ് അക്കവ്വ ഹൂളിക്കാട്ടി പെണ്‍കുട്ടി കാറിടിച്ച് മരണപ്പെട്ടത് ഗതാഗത സൗകര്യം ആവശ്യപ്പെട്ട് കിറ്റൂര്‍ എം.എല്‍.എ ദൊഡ്ഡഗൗഡര്‍ മഹന്തേഷിന് രണ്ടാഴ്ച്ചമുമ്പ് അക്കവ്വ പരാതി നല്‍കിയിരുന്നെങ്കിലും പരിഹാരം കണ്ടില്ല.

 

 

 

crime

ഇന്ത്യക്കാരനായ യു.എന്‍ ഉദ്യോഗസ്ഥന്‍ ഇസ്രാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്

Published

on

ന്യൂയോർക്ക്: ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗസയിൽ കൊല്ലപ്പെട്ടു. ഉദ്യോഗസ്ഥൻ സഞ്ചരിച്ചിരുന്ന വാഹനം ഫലസ്തീൻ അതിർത്തി നഗരമായ റഫയിൽ വെച്ച് ആക്രമിക്കപ്പെടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇസ്രാഈൽ-ഫലസ്തീൻ സംഘർഷം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അന്താരാഷ്ട്ര തലത്തിൽ ഒരു യു.എൻ ഉദ്യോഗസ്ഥൻ കൊല്ലപ്പെടുന്നത്.

ആക്രമണത്തിൽ കൊല്ലപ്പെട്ടയാളുടെ ഐഡന്റിറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ ഇന്ത്യയിൽ നിന്നുള്ള ഉദ്യോഗസ്ഥനാണെന്നും മുൻ ഇന്ത്യൻ ആർമി ഉദ്യോഗസ്ഥനാണെന്നും വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

റഫയിലെ യൂറോപ്യൻ ആശുപത്രിയിലേക്ക് പോകുന്നതിനിടെ യു.എൻ വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ മറ്റൊരു ഡി.എസ്.എസ് ഉദ്യോഗസ്ഥനും പരിക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അപലപിച്ചു. ഇന്ത്യൻ ഉദ്യോഗസ്ഥന്റെ മരണത്തിൽ ഗുട്ടെറസ് ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുകയും ചെയ്തു. ഗസയിൽ ഇതുവരെ 190ലധികം യു.എൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി ഗുട്ടെറസ് എക്സിൽ കുറിച്ചു. ഗസയിലെ ആക്രമണവുമായി ബന്ധപ്പെട്ട വിവരങ്ങളും യു.എൻ സെക്രട്ടറി ജനറൽ എക്സിൽ ചൂണ്ടിക്കാട്ടി.

കൊല്ലപ്പെട്ട ഉദ്യോഗസ്ഥൻ അന്താരാഷ്ട്ര സ്റ്റാഫ് ആണ്. വാസ്ത‌വത്തിൽ ഇത് ആദ്യത്തെ അന്താരാഷ്ട്ര യു.എൻ അപകടവുമാണ്,’ ഫർഹാൻ ഹഖ് ചൂണ്ടിക്കാട്ടി. ഗസയിലെ വേൾഡ് സെൻട്രൽ കിച്ചണിലെ ജീവനക്കാർ ഉൾപ്പെട്ട അപകടങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും യു.എന്നിലെ അന്താരാഷ്ട്ര ജീവനക്കാരൻ കൊല്ലപ്പെടുന്നത് ആദ്യമായിട്ടാണെന്ന് അദ്ദേഹം പറഞ്ഞു.

Continue Reading

india

മുംബൈയിൽ കൂറ്റൻ പരസ്യബോർഡ് തകർന്നുവീണ് 14 മരണം; രക്ഷാപ്രവർത്തനം തുടരുന്നു

വേനല്‍മഴയ്‌ക്കൊപ്പം ആഞ്ഞുവീശിയ പൊടിക്കാറ്റില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. അപകടത്തില്‍ 74 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്.

Published

on

മുബൈ; വേനല്‍മഴയ്‌ക്കൊപ്പം ആഞ്ഞുവീശിയ പൊടിക്കാറ്റില്‍ കൂറ്റന്‍ പരസ്യ ബോര്‍ഡ് തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 14 ആയി. അപകടത്തില്‍ 74 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുമുണ്ട്. ഘാട്‌കോപ്പറിലെ ചെഡ്ഡാ നഗറില്‍ 100 അടി ഉയരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് പെട്രോള്‍ പമ്പിനു മുകളിലേക്കു തകര്‍ന്നു വീണാണ് അപകടമുണ്ടായത്.120 അടി വീതം നീളവും വീതിയുമുള്ളതാണ് തകര്‍ന്ന ഹോര്‍ഡിങ്. തൂണുകളടക്കം 250 ടണ്‍ ഭാരമുണ്ടെന്നാണ് പ്രാഥമിക വിവരം.

നിയമവിരുദ്ധമായി ബോര്‍ഡ് സ്ഥാപിച്ച പരസ്യക്കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു. പടുകൂറ്റന്‍ ഹോര്‍ഡിങ് അപകടഭീഷണി ഉയര്‍ത്തുന്നതായി ചൂണ്ടിക്കാട്ടി നേരത്തെ പരാതി നല്‍കിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനായി എന്‍ഡിആര്‍എഫ് സംഘം സ്ഥലത്തു തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. ആളുകളെ രക്ഷപ്പെടുത്തുന്നതാണ് പ്രധാനമെന്നും പരുക്കേറ്റവരുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അറിയിച്ചു. അപകടത്തില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Continue Reading

india

ബൂത്തിൽ സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധിച്ച ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്

ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.

Published

on

നാലാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ഹൈദരാബാദിൽ പോളിങ് ബൂത്തിലെത്തി മുസ്‌ലിം സ്ത്രീകളുടെ ബുർഖ അഴിപ്പിച്ച് പരിശോധന നടത്തിയ വിവാദ ബിജെപി സ്ഥാനാർഥി മാധവി ലതയ്ക്കെതിരെ കേസ്. ഹൈദരാബാദ് ലോക്‌സഭാ മണ്ഡലം ബിജെപി സ്ഥാനാർഥി മാധവി ലതക്കെതിരെ മാലക്പേട്ട് പൊലീസാണ് കേസെടുത്തത്.പൊലീസുകാരെയും പോളിങ് ഉദ്യോ​ഗസ്ഥരേയും കാഴ്ചക്കാരാക്കിയായിരുന്നു ഇത്.

സംഭവത്തിൽ ഐപിസി 171 സി, 186, 505 (1) സി, ജനപ്രാതിനിധ്യ നിയമം 132 എന്നീ കുറ്റങ്ങൾ ചുമത്തിയാണ് മാധവിക്കെതിരെ കേസെടുത്തത്.അസംപൂരിൽ വോട്ട് ചെയ്യാൻ കാത്തുനിന്ന സ്ത്രീകളുടെ ഐഡി കാർഡുകൾ മാധവി ലത വാങ്ങിയ ശേഷം മുഖാവരണം മാറ്റാനും ഉയർത്താനും ആവശ്യപ്പെടുകയായിരുന്നു.

മണ്ഡലത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയാണ് മാധവി പോളിങ് സ്റ്റേഷനുകളിലെത്തി അനധികൃത പരിശോധന നടത്തിയത്. സംഭവത്തിന്റെ വീഡിയോ വൈറലാവുകയും വിമർശനം ശക്തമാവുകയും ചെയ്‌തതോടെയാണ് പൊലീസ് കേസെടുത്തത്. വോട്ടിങ് നടപടികൾ തടസപ്പെടുത്തിയാണ് ഇവർ ബൂത്തിനകത്ത് കയറി ഭീഷണി മുഴക്കിയത്. വോട്ടർമാരുടെയെല്ലാം മുഖപരിശോധന നടത്തണമെന്നാണ് ഇവർ വീഡിയോയിൽ ആവശ്യപ്പെടുന്നത്.

മുഖാവരണം താഴ്ത്തിയിട്ടും ഇവർ അത് അം ഗീകരിക്കാൻ തയാറാവാതെ സംശയം പ്രകടിപ്പിക്കുന്നതും സ്ത്രീകളോട് കയർക്കുന്നതും വീഡിയോയിൽ കാണാം. പരിശോധനയ്ക്കിടെ റിട്ടേണിങ് ഓഫീസർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരോടും ഇവർ തട്ടിക്കയറി. ഹൈദരാബാദിൽ എഐഎംഐഎം അധ്യക്ഷനും സിറ്റിങ് എം.പിയുമായ അസദുദ്ദീൻ ഉവൈസിക്കെതിരെയാണ് മാധവി ലത മത്സരിക്കുന്നത്. സംഭവം വിവാദമായതോടെ ന്യായീകരണവുമായി ഇവർ രം ഗത്തെത്തിയിരുന്നു.

സ്ഥാനാർഥി എന്ന നിലയ്ക്ക് തനിക്ക് വോട്ടർമാരെ പരിശോധിക്കാൻ അധികാരമുണ്ടെന്നായിരുന്നു ഇവരുടെ വാദം. ‘ഞാനൊരു സ്ഥാനാർഥിയാണ്.നിയമപ്രകാരം ഐ.ഡി കാർഡുകൾ പരിശോധിക്കാൻ അവകാശമുണ്ട്. ഞാൻ ഒരു പുരുഷനല്ല, സ്ത്രീയാണ്. വളരെ വിനയത്തോടെ ഞാൻ അവരോട് അഭ്യർഥിക്കുക മാത്രമാണ് ചെയ്തത്.എന്നായിരുന്നു ഇവരുടെ ന്യായീകരണം.

ബിജെപി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ മാധവി നിരന്തരം മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങളാണു പലയിടങ്ങളിലും നടത്തിയത്. ഇതിനിടെയാണ് രാമനവമി ഘോഷയാത്രയ്ക്കിടെ സിദ്ദിയാംബർ ബസാർ ജങ്ഷനിലെ മസ്‌ജിദിനു നേരെ ഇവർ വിവാദ അംഗവിക്ഷേപം നടത്തിയത്. യാത്ര നഗരത്തിലെ സിദ്ദിയാംബർ ബസാറിലെ മസ്ജിദിനു സമീപത്തെത്തിയപ്പോൾ പള്ളിക്കുനേരെ അമ്പെയ്യുന്ന പോലെ ആംഗ്യം കാണിക്കുകയായിരുന്നു മാധവി.

സംഭവം വലിയ വിവാദമായതോടെ വാർത്തകൾ നിഷേധിച്ച് മാധവി രംഗത്തെത്തി. താൻ അത്തരമൊരു അംഗവിക്ഷേപം നടത്തിയിട്ടില്ലെന്നും വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിക്കുകയാണെന്നുമായിരുന്നു അവരുടെ വാദം.

Continue Reading

Trending