Connect with us

kerala

മോഹന്‍ലാല്‍ നല്ലവനായ റൗഡിയാണെന്നു സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍

കോട്ടയത്ത് ശുചീകരണതൊഴിലാളികളെ ചിലര്‍ ജാതിവിവേചനം പറഞ്ഞ് സമരത്തിന് ഇറക്കിവിടുകയാണെന്നും അടൂര്‍ പറഞ്ഞു.

Published

on

മോഹന്‍ലാല്‍ നല്ലവനായ റൗഡിയാണെന്നും അതുകൊണ്ടാണ് അദ്ദേഹതത്െ വെച്ച് താന്‍ സിനിമയെടുക്കാത്തതെന്നും സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ദിലീപ് നടി ആക്രമണക്കേസില്‍ നിരപരാധിയാണെന്നും കോട്ടയത്തെ കെ,ആര്‍. നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജാതിവിവേചനമില്ലെന്നും അടൂര്‍ വ്യക്തമാക്കി. ദിലീപിനെതിരായ തെളിവുകള്‍ നിലനില്‍ക്കില്ല. അദ്ദേഹം ശിക്ഷിക്കപ്പെടുമെന്ന് കരുതുന്നില്ല. കോട്ടയത്ത് ശുചീകരണതൊഴിലാളികളെ ചിലര്‍ ജാതിവിവേചനം പറഞ്ഞ് സമരത്തിന് ഇറക്കിവിടുകയാണെന്നും അടൂര്‍ പറഞ്ഞു.

kerala

“ഞങ്ങൾ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളിൽ ഇനിയും പുറത്ത് നിന്നും ആളെ കൊണ്ടുവന്ന് വോട്ട് ചേർക്കും”; വിവാദപ്രസ്ഥാവനയുമായി ബി ഗോപാലകൃഷ്‌ണൻ

Published

on

കൊച്ചി: ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ പുറത്തു നിന്ന് ആളെ കൊണ്ടുവന്ന്‌ താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കാറുണ്ടെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ജയിക്കാന്‍ ഉദ്ദേശിക്കുന്ന മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍ നിന്നും ആളുകളെ കൊണ്ട് വന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട് ചെയ്യിപ്പിക്കും. ഒരു സംശയവുമില്ല. അത് നാളെയും ചെയ്യിക്കും. ബി ​ഗോപാലകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തില്‍ കള്ളവോട്ട് നടന്നെന്ന യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇവരുടെ വിലാസം വ്യാജമൊന്നുമല്ല. ഇവരെപ്പറ്റി വീട്ടുടമയ്ക്ക് പോലും അറിയില്ലെന്ന് പറഞ്ഞത് മാധ്യമ പ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോൾ, അതൊക്കെ ഒന്നോ രണ്ടോ വല്ല തെറ്റിദ്ധാരണകളാണ്. ബാക്കി ഒന്നും അങ്ങനെ വന്നിട്ടില്ലല്ലോ. എന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞു.

കേന്ദ്രമന്ത്രി സുരേഷ് ​ഗോപിയുടെ വാനരൻ പരാമർശത്തെയും ​ഗോപാലകൃഷ്ണൻ ന്യായീകരിച്ചു. വാനരന്മാര്‍ എന്നത് നമ്മള്‍ എന്തു ചെയ്താലും അതേസമയം നോക്കി അതേപോലെ ചെയ്യുന്നവരാണ്. രാഹുല്‍ഗാന്ധി എന്താണ് ചെയ്തത്. അതേപോലെ ചെയ്യാന്‍ ശ്രമിക്കുന്നതു കൊണ്ടാണത്. രാഹുല്‍ഗാന്ധി ചെയ്യുന്നതിന് ഒരടിസ്ഥാനവുമില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

നിയമസഭയില്‍ ഇത്തരത്തില്‍ വോട്ട് ചെയ്യിപ്പിക്കാന്‍ ഇപ്പോള്‍ ഉദ്ദേശിച്ചിട്ടില്ല. ലോക്‌സഭയിലാണ് അത്തരത്തിലൊരു തീരുമാനമെടുത്തത്. നിയമസഭയില്‍ ആ സമയത്ത് ആലോചിക്കും. ഇത് കള്ളവോട്ടല്ല. മരിച്ച ആളുടെ പേരില്‍ വോട്ട് ചെയ്യുക, ഒരാള്‍ രണ്ട് വോട്ട് ചെയ്യുക എന്നതാണ് കള്ളവോട്ട് എന്ന് പറയുന്നത്. ഏത് വിലാസത്തിലും ആളുകളെ വോട്ടര്‍പട്ടികയില്‍ ചേര്‍ക്കാം. ജയിക്കാന്‍ വേണ്ടി വ്യാപകമായി ഞങ്ങള്‍ വോട്ട് ചേര്‍ക്കുമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു.
ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും പലയിടങ്ങളിലും ഒന്നിക്കാറുണ്ട്. അതില്‍ ധാര്‍മിക പ്രശ്‌നങ്ങളില്ലെങ്കില്‍ ഇതിലും ധാര്‍മികതയുടെ പ്രശ്‌നമില്ല. തൃശൂരില്‍ സുരേഷ് ഗോപി 74,682 വോട്ടിന്റെ ഭൂരിപക്ഷത്തിനാണു വിജയിച്ചത്. 2019ല്‍ 4.16 ലക്ഷം വോട്ടുണ്ടായിരുന്ന കോണ്‍ഗ്രസിനു 2024ല്‍ 3.27 ലക്ഷം ആയി കുറഞ്ഞു. ബാക്കി 90,000 വോട്ട് എവിടെ പോയി എന്നും ബി ​ഗോപാലകൃഷ്ണൻ ചോദിച്ചു.
Continue Reading

kerala

വര്‍ക്കലയില്‍ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി

ഓട്ടോ ചാര്‍ജ് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മര്‍ദിച്ചത്.

Published

on

തിരുവനന്തപുരം വര്‍ക്കലയില്‍ ഹൃദ്രോഗിയായ ഓട്ടോറിക്ഷ ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചതായി പരാതി. വര്‍ക്കല കുരയ്ക്കണ്ണി തൃക്കേട്ടയില്‍ സുനില്‍കുമാറിനാണ്(55) മര്‍ദ്ദനമേറ്റത്. ഓട്ടോ ചാര്‍ജ് 100 രൂപ കൂടിപ്പോയെന്ന് പറഞ്ഞാണ് മര്‍ദിച്ചത്. സംഭവത്തില്‍ വര്‍ക്കല പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇക്കഴിഞ്ഞ 19ന് ഉച്ചയ്ക്ക് 2:30 ആയിരുന്നു സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.

വര്‍ക്കല പാപനാശത്തെ ഓട്ടോസ്റ്റാന്റില്‍ സവാരി കാത്ത് കിടക്കുകയായിരുന്ന സുനില്‍കുമാറിനെ യാതൊരു പ്രകോപനവും കൂടാതെ കാറില്‍ വന്നിറങ്ങിയ ആള്‍ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദനമേറ്റ സുനില്‍ കുമാര്‍ ഹൃദ്രോഗിയാണ്. പരിക്കേറ്റ സുനില്‍കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരുന്നു.

Continue Reading

kerala

എറണാകുളത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

Published

on

എറണാകുളത്ത് വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കോതമംഗലത്ത് ഊന്നുകല്ലിനു സമീപമുള്ള ആള്‍ത്താമസമില്ലാത്ത വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഒരുപാട് നാളുകളായി അടഞ്ഞു കിടക്കുകയായിരുന്ന വീട്ടില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. വീടിന്റെ ഉടമസ്ഥന്‍ ഒരു വൈദികനാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ നടന്നുവരുകയാണ്.

Continue Reading

Trending