Connect with us

kerala

റോഡിലേക്ക് വീണ ഫുട്‌ബോള്‍ തട്ടി ബൈക്ക് മറിഞ്ഞ് ലോറികയറി യുവതിക്ക് ദാരുണാന്ത്യം

ബൈക്ക് ഉടന്‍ മറിയുകയും വീണ സുഹറയുടെ മേല്‍ പിന്നാലെ വന്ന ലോറി കയറുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു.

Published

on

ടോറസ് ലോറികയറി യുവതിക്ക് ദാരുണാന്ത്യം. എടവണ്ണ വെള്ളച്ചാലില്‍ഇന്നലെ വൈകീട്ട് നാലുമണിയോടെ റോഡിലേക്ക് വീണ ഫുട്‌ബോള്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടം.മൈത്ര ചെമ്പങ്ങല്‍ വീട്ടില്‍ ഫാത്തിമ സുഹറയാണ് (38) മരിച്ചത്. സോഹജരനും രണ്ടുമക്കള്‍ക്കും നിസ്സാര പരിക്കേറ്റു. മൈത്രയിലെ വിവാഹവീട്ടില്‍നിന്ന് ഭര്‍തൃവീട്ടിലേക്ക് ബൈക്കില്‍ മടങ്ങവേയാണ് കുട്ടികള്‍ കളിച്ചുകൊണ്ടിരുന്ന ഫുട്‌ബോള്‍ റോഡിലേക്ക് തെറിച്ചുവീണത്. ബൈക്ക് ഉടന്‍ മറിയുകയും വീണ സുഹറയുടെ മേല്‍ പിന്നാലെ വന്ന ലോറി കയറുകയുമായിരുന്നു. സംഭവസ്ഥലത്തുതന്നെ മരിച്ചു.
ലോറി ഡ്രൈവര്‍ക്കെതിരെ അശ്രദ്ധമായ ഡ്രൈവിംഗിന് കേസെടുത്തു. ഭര്‍ത്താവ്: ചപ്പങ്ങല്‍ മുഹമ്മദ് കുട്ടി. മക്കള്‍: ഫഹ്ദ ഷെറിന്‍, ഷജഫെബിന്‍, ജെബിന്‍ മുഹമ്മദ്, മുഹമ്മദ് ബിഷിര്‍.

kerala

കപ്പലപകടം; അകിറ്റെറ്റ 2 കപ്പലിന്റെ അറസ്റ്റ് നീട്ടി

സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി.

Published

on

എംഎസ്സി എല്‍സ 3 കപ്പല്‍ അപകടത്തില്‍ സംസ്ഥാനം ആവശ്യപ്പെട്ട 9,531 കോടി രൂപ നഷ്ടപരിഹാരം നല്‍കാനാവില്ലെന്ന് കമ്പനി. കെട്ടിവയ്ക്കാനാവുന്ന തുക എത്രയെന്ന് അറിയിക്കാന്‍ കപ്പല്‍ കമ്പനിക്ക് കോടതി നിര്‍ദേശം നല്‍കി.

അതേസമയം, അകിറ്റെറ്റ 2 കപ്പലിന്റെ അറസ്റ്റ് ഒഴിവാക്കണമെന്ന കമ്പനി ആവശ്യം ഹൈക്കോടതി തള്ളി. സമുദ്ര പരിസ്ഥിതിക്ക് മലിനീകരണം സംഭവിച്ചുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് കമ്പനിയുടെ മറുപടി ലഭിച്ച ശേഷം അറസ്റ്റ് ഒഴിവാക്കുന്നത് പരിഗണിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

9,531 കോടി രൂപ നഷ്ടപരിഹാരം തേടി സര്‍ക്കാര്‍ മെഡിറ്ററേനീയന്‍ ഷിപ്പ് കമ്പനിക്കെതിരെ കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തിരുന്നു. തുടര്‍ന്ന് കപ്പല്‍ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ട് കോടതി അഡ്മിറാലിറ്റി സ്യൂട്ട് ഫയല്‍ ചെയ്തതിനെ തുടര്‍ന്നായിരുന്നു നടപടി.

Continue Reading

kerala

കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തം; കെട്ടിട നിര്‍മാണത്തില്‍ ഗുരുതര പിഴവുകളുണ്ടായതായി കണ്ടെത്തല്‍

കെട്ടിടത്തില്‍ 77 നിര്‍മാണ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്.

Published

on

കോഴിക്കോട് മെഡിക്കല്‍ കോളേജിലുണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ കെട്ടിട നിര്‍മാണത്തില്‍ ഗുരുതര പിഴവുകളുണ്ടായതായി കണ്ടെത്തല്‍. PWD ഇലക്ടിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണഅ കണ്ടെത്തല്‍.

കെട്ടിടത്തില്‍ 77 നിര്‍മാണ പിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. യുപിഎസ്, ബാറ്ററികള്‍, സ്വിച്ചുകള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ പിഴവുണ്ടായി. തീ നിയന്ത്രിക്കുന്നതിന് സ്ഥാപിച്ച ഫയര്‍ ഡാംപര്‍ പ്രവര്‍ത്തിച്ചിരുന്നില്ല.

Continue Reading

kerala

സ്വര്‍ണവിലയില്‍ നേരിയ വര്‍ധന

കഴിഞ്ഞ ദിവസം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. 9,000 രൂപ, 72,000 രൂപ എന്നിങ്ങനെയായിരുന്നു വില.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കൂടി. ഇതോടെ ഗ്രാമിന് 9020 രൂപയും പവന് 72,160 രൂപയുമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കുറഞ്ഞിരുന്നു. 9,000 രൂപ, 72,000 രൂപ എന്നിങ്ങനെയായിരുന്നു വില.

തിങ്കളാഴ്ച സ്വര്‍ണവില വര്‍ധിച്ചിരുന്നു. ഗ്രാമിന് 50 രൂപയുടെയും പവന് 400 രൂപയുടെയും വര്‍ധനയാണ് ഉണ്ടായത്. 9060 രൂപയായാണ് കൂടിയത്. പവന്റെ വില 72,480 രൂപയായിരുന്നു.

Continue Reading

Trending