Career
ട്രംപിന്റെ സോഷ്യല്‍മീഡിയ വിലക്ക് നീക്കി മെറ്റ; ഫെയ്സ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും തിരിച്ചെത്തും
അക്കൗണ്ടിന് മുകളില്‍ കടുത്ത നിരീക്ഷണവും നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്സിന്റെ പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു

അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്‍സ്റ്റഗ്രാം ഫെയ്സ്ബുക്ക് നീക്കിയതായി പുതിയ റിപ്പോര്‍ട്ട്. രണ്ട് വര്‍ഷം മുന്‍പ് ട്രംപിന് ഏര്‍പ്പെടുത്തിയ വിലക്കാണ് ഫെയ്സ്ബുക്ക് മേധാവികളായ മെറ്റ നീക്കിയത്. മെറ്റ തന്നെയാണ് ഈ വിവരം പുറത്തുവിട്ടതും.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ട്രംപിന്റെ അക്കൗണ്ടുകള്‍ പ്രവര്‍ത്തനക്ഷമമാകും. എന്നാല്‍ അദ്ദേഹത്തിന്റെ അക്കൗണ്ടിന് മുകളില്‍ കടുത്ത നിരീക്ഷണവും നിയന്ത്രണങ്ങളുമുണ്ടാകുമെന്ന് മെറ്റയുടെ ഗ്ലോബല്‍ അഫയേഴ്സിന്റെ പ്രസിഡന്റ് നിക്ക് ക്ലെഗ് പറഞ്ഞു. യുഎസ് കാപിറ്റോള്‍ കലാപത്തിനു പിന്നാലെ അക്രമത്തിന് ആഹ്വാനം ചെയ്തുവെന്ന കുറ്റത്തിനാണ് ട്രംപിനെ ഫെയ്സ്ബുക്കില്‍ നിന്നും ഇന്‍സ്റ്റഗ്രാമില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയത്.
Career
പി.ടി. സഫ്വാൻ ഹുദവിക്ക് ഡോക്ടറേറ്റ്; അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാ വിവരണങ്ങളുടെ താരതമ്യ പഠനത്തിലാണ് ഡോക്ടറേറ്റ്
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്.

റഹൂഫ് കൂട്ടിലങ്ങാടി
മലപ്പുറം: പി.ടി.സഫ് വാൻ ഹുദവി ഹൈദരാബാദ് ഇഫ്ളു സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് നേടി. ദി വേ ആൻ്റ് ദ വോയേജ്, എ കംപാരറ്റീവ് എൻക്വയറി ഇൻ ടു ജിയോ പൊയറ്റിക്സ് ആൻ്റ് ഇൻ്റർ സ്പെഷ്യാലിറ്റി ഇൻ ദ ട്രാവലോഗ്സ് ഓൺ മെക്ക (പഥവും സഞ്ചാരവും: അഞ്ച് ഭൂഖണ്ഡങ്ങളിൽ നിന്ന് മക്കയിലേക്കുള്ള യാത്രാവിവരണങ്ങളിലെ വൈവിധ്യങ്ങൾ സബന്ധിച്ചുള്ള താരതമ്യ പഠനം ഒരു അന്വേഷണം എന്ന വിഷയത്തിലാണ് ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻ്റ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (ഇഫ്ളു)
യിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചത്.
ചെമ്മാട് ദാറുൽ ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റിയിൽ നിന്ന് 2012 ൽ ഹുദവി ബിരുദം നേടിയ സഫ്വാൻ അതേ വർഷം തന്നെ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചറിൽ ബിരുദവും നേടിയ ശേഷം ഇഫ്ളുവിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ഹൈദരാബാദ് സർവകലാശാലയിൽ നിന്ന് കംപാരറ്റീവ് ലിറ്ററേച്ചറിൽ എം ഫില്ലും നേടി. നേരത്തെ ഇഫ്ളുവിൽ നിന്ന് തന്നെ അറബിക് ഇംഗ്ലീഷ് ട്രാൻസലേഷനിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. തുടർന്നാണ് ഇഫ്ളുവിലെ ഡിപ്പാർട്മെൻ്റ് ഓഫ് കംപാരറ്റീവ് ലിറ്ററേച്ചറിൽ പി.എച്ച്.ഡിക്ക് ചേർന്നത്.
നിലവിൽ നിലമ്പൂർ അമൽകോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റൻ്റ് പ്രൊഫസറായ സഫ്വാൻ ദേശീയ അന്തർദേശീയ കം പാരറ്റീവ് അസോസിയേഷൻ അംഗമാണ്. ഐ.സി.എസ്.എസ്.ആർ ഡോക്ടറൽ ഫെലോഷിപ്പ്, മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ് എന്നിവക്ക് അർഹത നേടിയിട്ടുണ്ട്.
നിലമ്പൂർ അമൽ കോളേജ് ഇഗ്നോ സ്റ്റഡി സെൻ്റർ അസിസ്റ്റൻ്റ് കോർഡിനേറ്റർ, ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാല അക്കാഡമിക് കൗൺസിലർ, ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള യു.ജി.സി.നെറ്റ് ഇംഗ്ലീഷ് പരിശീലനത്തിൻ്റെ സംസ്ഥാനതല കോർഡിനേറ്റർ, കോളേജ് അധ്യാപക സംഘടനയായ സി.കെ.സി.ടി മലപ്പുറം ജില്ലാ ജോ: സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.
നേരത്തെ, ഹൈദരാബാദ് മൗലാനാ ആസാദ് നാഷണൽ ഉർദു യൂനിവേഴ്സിറ്റി, മൗലാനാ ആസാദ് നാഷണൽ ഉറുദു സർവകലാശാല, മലപ്പുറം ഗവണ്മെന്റ് ആർട്സ് ആൻ്റ് സയന്‍സ് കോളേജ്, കുറ്റ്യാടി ഐഡിയൽ ആർട്സ് ആൻ്റ് സയൻസ് കോളേജ് എന്നിവിടങ്ങളിൽ
ഗസ്റ്റ് അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
ദേശീയ തലത്തിൽ ശ്രദ്ധേയമായ എജ്യുക്കേഷൻ ആൻ്റ് സൊസൈറ്റി ജേർണലിൽ ഫാദർ ഫിഗർ ഇൻ മാട്രിലിനി, ഹിസ് റ്റോ റൈസിംഗ് ഫാദർഹുഡ് ഇൻ ദ സോഷ്യോ കൾച്ചറൽ മില്യു ഓഫ് കേരള, ഇൻ്ററോഗേറ്റിംഗ് ദ ന്യു ട്രെൻഡ്സ് ഇൻ ട്രാൻസ് ലേഷൻ സ്റ്റഡീസ്, ദി ഷിഫ്റ്റ് ഫ്രം ലിംഗ്വിസ്റ്റിക് ടേൺ ഇൻ ടു കൾച്ചറൽ ടേൺ തുടങ്ങി ഇരുപതോളം പഠന പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ദേശീയ അന്തർദേശീയ സെമിനാറുകളിലും ശിൽപ്പശാലകളിലും അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
മലപ്പുറം കൂട്ടിലങ്ങാടി ചെലൂരിലെ പുളിക്കത്തൊടി മോയിൻ കുട്ടിയുടെയും കുട്ടശ്ശേരി നഫീസയുടെയും മകനാണ്. ഭാര്യ: കാട്ടിൽ പീടികക്കൽ ശഫ്ന. (മങ്കട പള്ളിപ്പുറം ഹൈസ്കൂൾ അധ്യാപിക). മകൻ: അയ്മൻ അഹമ്മദ് (മൂന്ന് വയസ്). നസീമ, ഫസീന, സുനീറ, നസീറ എന്നിവർ സഹോദരങ്ങളാണ്.
Career
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റ് കോഴ്സിന് അപേക്ഷിക്കാം
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്.

സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ ആരംഭിക്കുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനേജ്മെന്റിന് (DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യ യോഗ്യതയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
അംഗീകൃത പഠന കേന്ദ്രങ്ങളുടെ നേതൃത്വത്തിലാണ് സമ്പര്‍ക്ക ക്ലാസ്സുകള്‍ ക്രമീകരിച്ചിട്ടുള്ളത്. വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. https://app.srccc.in/register എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. ആഗസ്റ്റ് പത്തിനുള്ളില്‍ അപേക്ഷ സമര്‍പ്പിക്കണം. വിശദ വിവരങ്ങള്‍ തിരുവനന്തപുരം നന്ദാവനത്തുള്ള എസ്.ആര്.സി ഓഫീസില്‍ നിന്ന് നേരിട്ടും ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ് ഭവന് പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 2570471, 9846033009. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്സൈറ്റിലും ലഭിക്കും.
Career
ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയും

ചന്ദ്രിക തൊണ്ണൂറാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യഭ്യാസ പ്രദർശനവും സെമിനാറുകളും Edu Excel Education Expo ഇന്നും നാളെയുമായി കോട്ടക്കൽ പിഎം ഓഡിറ്റോറിയത്തിൽ നടക്കും. മലപ്പുറം ജില്ലയിൽ നിന്ന് ഈ വർഷം എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്ന വിജയമുദ്ര 2023 പരിപാടിയും ഈ അവസരത്തിൽ നടക്കും. പങ്കെടുക്കാൻ മുകളിൽ നൽകിയ QR code scan ചെയ്യുകയോ,https://chandrikanavathi.in/ ഈ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുകയോ ചെയ്യുക.
-
film2 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
india2 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
കപ്പലപകടം; കണ്ടെയ്നറുകള്‍ കൊല്ലത്തെയും ആലപ്പുഴയിലെയും തീരത്തടിയുന്നു; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
മാനന്തവാടിയില്‍ യുവതി വെട്ടേറ്റ് മരിച്ച സംഭവം; പ്രതിയെയും കാണാതായ കുട്ടിയെയും കണ്ടെത്തി
-
kerala3 days ago
ഐബി ഉദ്യോഗസ്ഥയുടെ മരണം; പ്രതി സുകാന്തിന് മുന്‍കൂര്‍ ജാമ്യമില്ല
-
kerala3 days ago
മുംബൈയിലും കനത്ത മഴ; വിമാനങ്ങള്‍ വൈകിയേക്കും