Connect with us

kerala

ജലഅതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് പരുക്കേറ്റ യുവാവ് മരിച്ചു

ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Published

on

കൊച്ചി- ജലഅതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് പരുക്കേറ്റ യുവാവ് മരിച്ചു. കൊച്ചിയിലെ നഗരത്തില്‍ ജലഅതോറിറ്റി എടുത്ത കുഴിയാണ് മരണത്തിന് കാരമായത്. ശ്യാമില്‍ ജേക്കബ് (21) ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഫെബ്രുവരി 2ന് രാത്രി 11ഓടെ കങ്ങരപ്പടിയിലെ കുഴിയില്‍ വീണാണ് അപകടമുണ്ടായത്. കുടുംബം പൊലീസില്‍ പരാതി നല്‍കി.

ജനുവരി 21ന് മെയിന്‍ പൈപ്പ്‌ലൈന്‍ പൊട്ടിയതിനെത്തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. വലിയ കുഴി എടുത്തു. പിറ്റേദിവസം മണ്ണിട്ട് കുഴിമൂടി, അപകട സൂചനാ ബോര്‍ഡുകളും വച്ചു. പിന്നീട് ഈ ബോര്‍ഡുകള്‍ അവിടെനിന്ന് മാറ്റുകയായിരുന്നു. ശ്യാമില്‍ അപകടത്തില്‍പ്പെട്ടതിനു ശേഷമാണ് റോഡില്‍ കട്ടയിട്ട് പണി പൂര്‍ത്തീകരിച്ചത്.

kerala

ഹൈക്കമാന്‍ഡ് അനുമതി നൽകി; കെപിസിസി പ്രസിഡന്‍റായി കെ.സുധാകരൻ നാളെ ചുമതലയേൽക്കും

Published

on

ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനായി കെ.സുധാകരന്‍ ബുധനാഴ്ച ചുമതലയേല്‍ക്കും. സുധാകരന് ചുമതല കൈമാറാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കി. കെപിസിസി അധ്യക്ഷസ്ഥാനം ഏത് സമയത്തും ഏറ്റെടുക്കാന്‍ തയാറാണെന്നാണ് ഇന്ന് രാവിലെ സുധാകരന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. താന്‍ ഇപ്പോഴും കെപിസിസി പ്രസിഡന്‍റാണെന്ന് സുധാകരന്‍ പറഞ്ഞു.

ഹൈക്കമാന്‍ഡുമായി ആലോചിച്ചിട്ടേ താന്‍ ഔദ്യഗികമായി സ്ഥാനം ഏറ്റെടുക്കൂ. പാര്‍ട്ടിയില്‍ ഒരു അനിശ്ചിതത്വവുമില്ല. മറ്റ് ചില പ്രശ്‌നങ്ങളുണ്ട്. അത് ഇന്നുകൊണ്ട് കഴിയുമെന്നാണ് വിചാരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞിരുന്നു

Continue Reading

kerala

വയനാട്ടിൽ വീണ്ടും പുലി; വീടിനു സമീപം കെട്ടിയ നായയെ പിടിച്ചുകൊണ്ടുപോയി

ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം

Published

on

കല്‍പ്പറ്റ: വയനാട് അമ്പലവയലിലെ ജനവാസമേഖലയില്‍ വീണ്ടും പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി കേളുവിന്റെ വളര്‍ത്തുനായയെ പുലി കടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്. വീടിന് പുറത്ത് കൂട്ടിലുണ്ടായിരുന്ന വളര്‍ത്തു നായയെയാണ് പുലി ആക്രമിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം.

ശബ്ദം കേട്ട് നോക്കിയപ്പോൾ പുലി ഓടുന്നതായി കണ്ടിരുന്നു. നായയെ കാണാതായതോടെ സിസിടിവി പരിശോധിച്ചു. വീടിനു പിന്നിൽ ചങ്ങലയിൽ കെട്ടിയിട്ട നായയെ പുലി പിടിച്ചുകൊണ്ടുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. ഇതിനു മുൻപും കെട്ടിയിട്ടിരുന്ന നായകളെ കാണാതായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

നാട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലാണ്. ക്ഷീരമേഖലയായതിനാല്‍ പുലര്‍ച്ചെ തന്നെ ജോലിക്ക് പോകുന്നവരും ഇവിടെ ഏറെയുണ്ട്. പുലിയെ എത്രയും വേഗം കൂടുവെച്ച് പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Continue Reading

Health

വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം: മന്ത്രി വീണാ ജോര്‍ജ്

പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു

Published

on

മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെസ്റ്റ് നൈല്‍ പനിയെ പ്രതിരോധിക്കാന്‍ കൊതുക് നിവാരണവും ഉറവിട നശീകരണവും പ്രധാനമാണ്.

കഴിഞ്ഞയാഴ്ച നടന്ന ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കാന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ജില്ലാ ഭരണകൂടങ്ങളുമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്താനും നിര്‍ദേശം നല്‍കി.

ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് വിവിധ ഭാഗങ്ങളില്‍ നിന്നും സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്കയയ്ച്ചു. അവബോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശം നല്‍കി. 2011 മുതല്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വെസ്റ്റ് നൈല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ആശങ്കപ്പെടേണ്ട കാര്യമില്ല. പനിയോ മറ്റ് രോഗ ലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

Continue Reading

Trending