Connect with us

kerala

പെറ്റി ചുമത്തുന്ന ഇ-പോസ് മെഷീന്‍ മോഷണം പോയ സംഭവം; പ്രതി പിടിയില്‍, മെഷീന്‍ കണ്ടെത്താനായില്ല

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം.

Published

on

പത്തനംതിട്ട കൊടുമണ്‍ പൊലീസ് സ്റ്റേഷനില്‍ നിന്നും പെറ്റി ചുമത്തുന്ന ഇ-പോസ് മെഷീന്‍ മോഷണം പോയ സംഭവത്തില്‍ പ്രതി പിടിയില്‍. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് ഇതേ സ്റ്റേഷനിലേക്ക് അറസ്റ്റ് ചെയ്ത് എത്തിയ എബി ജോണ്‍ എന്നയാളാണ് മെഷീനുമായി കടന്നു കളഞ്ഞത്. പ്രതിയെ പിടികൂടിയെങ്കിലും മെഷീന്‍ കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിന് എബിയെ പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. ശേഷം ജാമ്യം ലഭിച്ച ഇയാള്‍ പെറ്റി ചുമത്തുന്ന ഇ-പോസ് മെഷീനുമായി കടന്നു കളയുകയായിരുന്നു. സ്റ്റേഷന്‍ മുഴുവന്‍ തിരഞ്ഞെങ്കിലും മെഷീന്‍ ലഭിക്കാതെ വന്നതോടെ സിസിടിവി പരിശോധിച്ചപ്പോഴാണ് ഇയാള്‍ മെഷീന്‍ മോഷിച്ച വിവരം അറിയുന്നത്. സംഭവത്തില്‍ ഇയാളെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും മെഷീന്‍ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാമോദിസ ചടങ്ങിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടി; കൊച്ചിയില്‍ 10 പേര്‍ക്കെതിരെ കേസ്

ഭായി നസീര്‍,തമ്മനം ഫൈസല്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

Published

on

കൊച്ചിയില്‍ മാമോദിസ ചടങ്ങിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഭായി നസീര്‍,തമ്മനം ഫൈസല്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസമാണ് മരടില്‍ സംഭവം നടന്നത്. സുഹൃത്തിന്റെ മകന്റെ മാമോദിസ ചടങ്ങിനെത്തിയതായിരുന്നു ഗുണ്ടകള്‍. ഇതിനിടെയുണ്ടായ ചെറിയ വാക്കു തര്‍ക്കം പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മരട് പൊലീസാണ് കേസെടുത്തത്.

Continue Reading

kerala

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളിലല്‍ യെല്ലോ അലര്‍ട്ട്

ജൂണ്‍ 11ന് അഞ്ചു ജില്ലകളിലും ജൂണ്‍ 12ന് 8 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

Published

on

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകും. നാളെ നാല് ജില്ലകളിലല്‍ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ജൂണ്‍ 11ന് അഞ്ചു ജില്ലകളിലും ജൂണ്‍ 12ന് 8 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 24നാണ് ഇക്കുറി കാലവര്‍ഷം എത്തിയത്. മെയ് 24 മുതല്‍ 31 വരെയുള്ള ഏഴ് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.

Continue Reading

kerala

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഏറ്റവും കൂടുതല്‍ കേരളത്തില്‍

രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്.

Published

on

രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. നിലവില്‍ ആറായിരത്തിന് മുകളിലാണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തട്ടുള്ളത്. നിലവില്‍ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. രണ്ടായിരത്തിനടുത്ത് ആക്ടിവ് കേസുകളാണ് കേരളത്തിലുള്ളത്.

അതേസമയം, പുതിയ വേരിയന്റുകളാണ് ഇന്ത്യയില്‍ നിലവില്‍ കോവിഡ് കേസുകളുടെ കുതിപ്പിന് കാരണം. രോഗം വേഗത്തില്‍ വ്യാപിക്കുന്നുണ്ടെങ്കിലും നേരിയ ലക്ഷണങ്ങളാണ് കണ്ടുവരുന്നത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ടെസ്റ്റിങ്ങും ജാഗ്രത നടപടികളും ശക്തമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

Trending