Connect with us

india

ഡിവൈ.എസ്.പിമാരടക്കം 900 പൊലീസുകാര്‍ ; കാസര്‍കോട് കനത്ത സുരക്ഷാ വലയത്തില്‍

ജില്ലയിലെ 600 പോലീസുകാര്‍ക്ക് പുറമെ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് 300 പോലീസുകാരെ അധികമായി വിളിച്ചു വരുത്തിയിട്ടുണ്ട്.

Published

on

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിക്ഷേധങ്ങള്‍ക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കാസര്‍കോട് സന്ദര്‍ശിക്കും.പ്രതിഷേധങ്ങളെ പ്രതിരോധിക്കാന്‍ ജില്ലയില്‍ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. വിവിധ ഇടങ്ങളിലായി 900 പോലീസുകാരെ നിയോഗിച്ചു. 15 ഡിവൈ.എസ്.പിമാരുടെയും 40 ഇന്‍സ്‌പെക്ടര്‍മാരുടെയും നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.

ജില്ലയിലെ 600 പോലീസുകാര്‍ക്ക് പുറമെ കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്ന് 300 പോലീസുകാരെ അധികമായി വിളിച്ചു വരുത്തിയിട്ടുണ്ട്. കൂടുതല്‍ പൊലീസുകാരെ കൊണ്ടുവന്നത്. മുഖ്യമന്ത്രിക്ക് നേരെ തുടര്‍ച്ചയായി കരിങ്കൊടി പ്രതിഷേധമുണ്ടായ സാഹചര്യത്തിലാണ് സുരക്ഷ ശക്തിപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നു പോകുന്ന വഴികളിലെല്ലാം പൊലീസിനെ വിന്യസിക്കും. എം. വി ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ ഉദ്ഘാടനം അടക്കം അഞ്ചു പരിപാടികളില്‍ ആണ് മുഖ്യമന്ത്രി ഇന്ന് കാസര്‍കോട് പങ്കെടുക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തിലേക്ക്; തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നാളെ യാത്രയുടെ ഭാഗമാകും

സുപോളില്‍ നിന്ന് ദര്‍ഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. പ്രിയങ്ക ഗാന്ധി ഇന്ന് യാത്രയുടെ ഭാഗമാകും.

Published

on

രാഹുല്‍ ഗാന്ധിയുടെ വോട്ടര്‍ അധികാര്‍ യാത്ര പത്താം ദിനത്തിലേക്ക്. സുപോളില്‍ നിന്ന് ദര്‍ഭംഗയിലേക്കാണ് ഇന്നത്തെ യാത്ര. പ്രിയങ്ക ഗാന്ധി ഇന്ന് യാത്രയുടെ ഭാഗമാകും.

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, അഖിലേഷ് യാദവ്, മറ്റ് മുഖ്യമന്ത്രിമാരായ സിദ്ധരാമയ്യ, ഹേമന്ദ് സോറന്‍, രേവന്ദ് റെഡി, സുഖ്വീന്ദര്‍ സിങ് സുഖു എന്നിവരും അടുത്ത ദിവസങ്ങളില്‍ യാത്രക്ക് എത്തും.

സെപ്റ്റംബര്‍ ഒന്നിന് പട്‌നയിലാണ് വോട്ടര്‍ അധികാര്‍ യാത്ര സമാപിക്കുക. തെരഞ്ഞെടുപ്പ് കമ്മീഷനും ബിജെപിയും തമ്മില്‍ കൂട്ടുകെട്ടാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത് ബിജെപി സെല്ല് പോലെയാണെന്ന് തേജസ്വി യാദവും ആരോപിച്ചിരുന്നു.

Continue Reading

india

മുന്നറിയിപ്പുകള്‍ അവഗണിച്ച് വെള്ളച്ചാട്ടത്തില്‍ ഇറങ്ങി; വീഡിയോ ചിത്രീകരിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് യൂട്യൂബറെ കാണാതായി

ബെര്‍ഹാംപൂരില്‍ നിന്നുള്ള 22കാരനായ യൂട്യൂബര്‍ സാഗര്‍ കുണ്ടു എന്നയാളാണ് ആണ് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടത്.

Published

on

ഒഡീഷയിലെ കോരാപുട്ട് ജില്ലയിലെ ദുഡുമ വെള്ളച്ചാട്ടത്തില്‍ യൂട്യൂബര്‍ ഒഴുക്കില്‍പ്പെട്ടു. ബെര്‍ഹാംപൂരില്‍ നിന്നുള്ള 22കാരനായ യൂട്യൂബര്‍ സാഗര്‍ കുണ്ടു എന്നയാളാണ് ആണ് വെള്ളച്ചാട്ടത്തില്‍ ഒഴുക്കില്‍പ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സംഭവം.

അപകടത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഒപ്പമുണ്ടായിരുന്നവര്‍ ആവര്‍ത്തിച്ച് മുന്നറിയിപ്പുകള്‍ നല്‍കിയെങ്കിലും അതെല്ലാം അവഗണിച്ച് വെള്ളച്ചാട്ടത്തിന് നടുവില്‍ നിന്ന് വീഡിയോ പകര്‍ത്തുന്നതിനിടെ പെട്ടെന്ന് ഇയാള്‍ ഒഴുക്കില്‍പ്പെടുകയായിരുന്നു.

ക്യാമറമാനായ സുഹൃത്ത് അഭിജിത് ബെഹ്‌റയും അപകടത്തില്‍പ്പെട്ട സാഗറിന്റെ കൂടെ ഉണ്ടായിരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കോരാപുട്ടിലെ ലാംതട്ട് പ്രദേശത്ത് അണക്കെട്ടിന്റെ താഴെയുള്ള ആളുകള്‍ക്ക് അധികാരികള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനിടെയിലാണ് സാഗര്‍ ഒറ്റപ്പെട്ടത്. അധികനേരം ബാലന്‍സ് ചെയ്യാനാകാതെ അദ്ദേഹം ഒഴുക്കില്‍പ്പെടുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളും ഒഡിആര്‍എഫ് ടീമുകളും സാഗറിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.

Continue Reading

india

വൈകല്യമുള്ള വ്യക്തികളെ പരിഹസിച്ചാല്‍ പിഴ ചുമത്തും; ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി സുപ്രിംകോടതി

വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ അവതാരകനായ സമയ് റെയ്‌ന ഉള്‍പ്പെടെ അഞ്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു.

Published

on

വൈകല്യമുള്ള ആളുകളെ പരിഹസിച്ചാല്‍ പിഴ ചുമത്തുമെന്ന് ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്കും യുട്യൂബര്‍മാര്‍ക്കും മുന്നറിയിപ്പുമായി സുപ്രിംകോടതി. വൈകല്യമുള്ള ആളുകളെ പരിഹസിച്ചതിന് ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ അവതാരകനായ സമയ് റെയ്‌ന ഉള്‍പ്പെടെ അഞ്ച് സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരെ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചു. യുട്യൂബര്‍ രണ്‍വീര്‍ അലഹബാദിയക്കെതിരായ കേസ് പരിഗണിക്കുന്നതിനിടെയായിരുന്നു സുപ്രിംകോടതിയുടെ പരാമര്‍ശം.

ഇത്തരത്തില്‍ വൈകല്യമുള്ള ആളുകള്‍ക്ക് നേരെ പരാമര്‍ശം നടത്തിയ യുട്യൂബര്‍മാരും ഇന്‍ഫ്‌ലുവന്‍സര്‍മാരും എത്രയും പെട്ടെന്ന് ഖേദപ്രകടനം നടത്തണമെന്നും ഇല്ലെങ്കില്‍ പിഴശിക്ഷ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

വൈകല്യമുള്ള ആളുകളുടെ അവകാശങ്ങളെ സംബന്ധിച്ച് ബോധവല്‍ക്കരണം നടത്താന്‍ എന്ത് ചെയ്തുവെന്ന് വിശദീകരിക്കാന്‍ രണ്‍വീര്‍ ഉള്‍പ്പടെയുള്ള ഇന്‍ഫ്‌ലുവന്‍സര്‍മാരോട് സുപ്രിംകോടതി ആവശ്യപ്പെട്ടു.

കൊമേഡിയന്‍ സമയ് റെയ്‌നയുടെ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന പരിപാടിയിലായിരുന്നു രണ്‍വീര്‍ അലഹബാദിയ നടത്തിയ പരാമര്‍ശം വിവാദമായത്. പരിപാടിക്കിടെ ഒരു മത്സരാര്‍ത്ഥിയോട് രണ്‍വീര്‍ ചോദിച്ച ചോദ്യം വിവാദമായതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.

Continue Reading

Trending