kerala
സി.പി.എം നേതാവിനെതിരായ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ എസ്.ഐക്ക് സസ്പെന്ഷന്
കരുനാഗപ്പളിയില്‍ വാഹന പരിശോധനക്കിടെ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉല്പനങ്ങള് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ വകുപ്പ തല നടപടി.
കരുനാഗപ്പളിയില്‍ വാഹന പരിശോധനക്കിടെ ഒരു കോടി രൂപയുടെ നിരോധിത പുകയില ഉല്പനങ്ങള് പിടികൂടിയ കേസുമായി ബന്ധപ്പെട്ട് പൊലീസില്‍ വകുപ്പ തല നടപടി. കേസില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ ആലപ്പുഴ സെപഷ്യല്‍ ബ്രാഞ്ച് എസ് ഐ ജേക്കബ് ജോസിനെ സസ്പെന്‍ഡ് ചെയ്തു. കേസിലെ മുഖ്യപ്രതിയും സിപിഎം ആലപ്പുഴ ഏരിയ കമറ്റി അംഗവുമായ എം ഷാനവാസിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നതിന്റെ പേരിലാണ് നടപടി.
സംഭവത്തില്‍ എഡിജിപി നേരെത്തേ അന്വേഷണം നടത്തിയിരുന്നു.കരുനാഗപ്പളില് പിടിയിലായ ഇജാസ് സിപിഎം നേതാവായ ഷാനവാസിന്റെ ബിനാമി ആണെന്നും ഷാനവാസിന് ക്രമിനല്‍ ബന്ധമുണ്ടെന്നും സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്.
kerala
മുള്ളന്‍പന്നിയുടെ മുള്ളില്‍ വിഷമിച്ച തെരുവ് നായക്ക് ഓട്ടോ തൊഴിലാളികളുടെ രക്ഷ
ശ്വാസം പോലും എടുക്കാന്‍ ബുദ്ധിമുട്ടാകുന്ന അവസ്ഥയില്‍ മുള്ളന്‍പന്നിയുടെ മുള്ള് മൂക്കില്‍ തുളച്ച് കുടുങ്ങിയ തെരുവ് നായയെ ചെറുവത്തൂര്‍ ഹൈവേ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
കാസര്‍കോട്: മനുഷ്യസ്നേഹത്തിന്റെ മനോഹര ഉദാഹരണമായി രണ്ട് മൃഗരക്ഷാപ്രവര്‍ത്തനങ്ങള്‍ കാസര്‍കോടില്‍ നടന്നു.
ശ്വാസം പോലും എടുക്കാന്‍ ബുദ്ധിമുട്ടാകുന്ന അവസ്ഥയില്‍ മുള്ളന്‍പന്നിയുടെ മുള്ള് മൂക്കില്‍ തുളച്ച് കുടുങ്ങിയ തെരുവ് നായയെ ചെറുവത്തൂര്‍ ഹൈവേ സ്റ്റാന്റിലെ ഓട്ടോ തൊഴിലാളികള്‍ രക്ഷപ്പെടുത്തി.
ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ പ്രയാസത്തിലായിരുന്ന നായയെ ഓട്ടോ തൊഴിലാളികളായ അസീസ്, പ്രേമചന്ദ്രന്, രാഘവന് മുഴക്കൊത്ത്, മുത്തലിബ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷിച്ചത്. മുള്ള് സൂക്ഷ്മമായി നീക്കം ചെയ്തതോടെ നായയുടെ വേദന ഒടുങ്ങി.
ഇതു തന്നെ സമയത്ത്, കാസര്‍കോട് മാവിനക്കട്ടചൂരിപ്പള്ളി റോഡില്‍ ടാര്‍ വീപ്പില്‍ കുടുങ്ങിയ പട്ടിക്കുട്ടികളെ ഫയര്‍ഫോഴ്സ് അത്യാഹിത രക്ഷാപ്രവര്‍ത്തനത്തിലൂടെ രക്ഷപ്പെടുത്തി. ടാറിംഗ് ജോലിക്ക് പിന്നാലെ റോഡരികില്‍ ഉപേക്ഷിച്ച വീപ്പിലായിരുന്നു പട്ടിക്കുട്ടികള്‍ കുടുങ്ങിയത്.
പട്ടിക്കുട്ടികളുടെ നിലവിളി കേട്ട് പരിസരവാസിയായ രാജേഷ് ലോബേ സ്ഥലത്തെത്തി വിവരം ഫയര്‍ഫോഴ്സിനെ അറിയിക്കുകയും ചെയ്തു. സീനിയര്‍ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ ബി. സുകുയുടെ നേതൃത്വത്തിലെ സംഘം സ്ഥലത്തെത്തി വീപ്പ വെട്ടിപ്പൊളിച്ച് പട്ടിക്കുട്ടികളെ ഒന്നൊന്നായി പുറത്തെടുത്തു. ശരീരത്തില്‍ പറ്റിയിരുന്ന ടാര്‍ പൂര്‍ണമായും നീക്കം ചെയ്ത് സുരക്ഷിതരാക്കി.
കാസര്‍കോടിലെ മനുഷ്യസ്നേഹത്തിന്റെ ഈ രണ്ട് രക്ഷാപ്രവര്‍ത്തനങ്ങളും നാട്ടുകാരുടെ പ്രശംസ നേടിക്കൊണ്ടിരിക്കുകയാണ്.
kerala
നടി ആക്രമിക്കപ്പെട്ട കേസ്: നാളെ വിധി; ദിലീപിന്റെ സന്ദേശങ്ങള്‍ ഉള്‍പ്പെടെ വിചാരണ വിവരങ്ങള്‍ പുറത്തുവന്നു
എട്ടാം പ്രതിയായ നടന് ദിലീപിനെതിരെ വിചാരണ നടപടികള്‍ രാവിലെ 11 മണിക്കാണ് ആരംഭിക്കുക.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏറെ പ്രതീക്ഷയോടെയുള്ള വിധി നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രഖ്യാപിക്കും. എട്ടാം പ്രതിയായ നടന് ദിലീപിനെതിരെ വിചാരണ നടപടികള്‍ രാവിലെ 11 മണിക്കാണ് ആരംഭിക്കുക. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. കൃത്യത്തില്‍ ഉള്‍പ്പെട്ട ആറ് പ്രതികളടക്കം പത്ത് പേരാണ് വിചാരണ നേരിട്ടത്.
ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തി വിരോധത്തിന്റെ പശ്ചാത്തലത്തിലാണ് ബലാത്സംഗത്തിന് ”ക്വട്ടേഷന്‍” നല്‍കിയതെന്നതാണ് ദിലീപിന് എതിരെ പ്രോസിക്യൂഷന്റെ കേസ്. എന്നാല്‍ തനിക്കെതിരായ എല്ലാ തെളിവുകളും കെട്ടിച്ചമച്ചതാണെന്നും തങ്ങളെ അന്യായമായി കേസില്‍ പെടുത്തിയെന്നാണ് ദിലീപിന്റെ വാദം.
വിചാരണയിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു
വിചാരണ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ ഇതുവരെ കോടതിയില്‍ അവതരിപ്പിച്ച പ്രധാന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടത് അഞ്ചാം ദിവസമായ 2017 ഫെബ്രുവരി 22-ന് രാവിലെ 9.22-നാണ് ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശമയച്ചതെന്ന വിവരമാണ് പുറത്തുവന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
”താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്ന്” ദിലീപ് സന്ദേശത്തില്‍ പറഞ്ഞതായി പ്രോസിക്യൂഷന് വാദിക്കുന്നു. ഇതുപോലെ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം സന്ദേശങ്ങള്‍ അയച്ചിരുന്നു.
പള്‍സര്‍ സുനിയാണ് പ്രതിയെന്ന് ആദ്യ ദിനം തന്നെ പുറത്തുവന്നതോടെ അന്വേഷണം തനിലേക്കെത്തുമെന്ന ഭയത്താല്‍ ദിലീപ് സന്ദേശങ്ങള്‍ അയച്ചതാണെന്ന് പ്രോസിക്യൂഷന് കോടതിയില്‍ അറിയിച്ചു.
കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി അന്നത്തെ ഭാര്യയായ മഞ്ജു വാര്യരോട് പറഞ്ഞതിനാല്‍ ദിലീപിന് വൈരാഗ്യം തോന്നിയതാണെന്നും അതാണ് കൃത്യത്തിന് പ്രേരണയെന്നും പ്രോസിക്യൂഷന് വാദിച്ചു.
‘രാമന്’, ‘RUK അണ്ണന്’, ‘മീന്‍’, ‘വ്യാസന്’ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ നമ്പറുകള്‍ ദിലീപ് തന്റെ ഫോണില്‍ സേവ് ചെയ്തിരുന്നതെന്നും കോടതി അറിയിച്ചു.
ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന പ്രോസിക്യൂഷന് വാദം പൊലീസിന്റെ ‘കെട്ടുകഥ’ മാത്രമാണെന്നും യാതൊരു തെളിവും ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി. ആകെ പത്ത് പ്രതികളുള്ള കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരായ വിധി നാളെ പ്രഖ്യാപിക്കപ്പെടും.
kerala
നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതെന്ന് കണ്ടെത്തല്‍
‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ സൃഷ്ടിച്ച ഗ്രൂപ്പില്‍ മഞ്ജു വാര്യര്‍, എഡിജിപി ബി. സന്ധ്യ എന്നിവരുടെ വ്യാജ പ്രൊഫൈലുകള്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ നടന് ദിലീപ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ സൃഷ്ടിച്ച ഗ്രൂപ്പില്‍ മഞ്ജു വാര്യര്‍, എഡിജിപി ബി. സന്ധ്യ എന്നിവരുടെ വ്യാജ പ്രൊഫൈലുകള്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.
തന്െക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തെളിയിക്കാനും കേസില്‍ തനിക്ക് അന്യായമായി പ്രതിചേര്‍ത്തുവെന്ന വാദം ബലപ്പെടുത്താനുമായിരുന്നു ഈ വ്യാജ ഗ്രൂപ്പ് സൃഷ്ടിച്ചതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ ചാറ്റ് ചെയ്യുന്നതായി തോന്നിക്കുന്ന സ്ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കാന്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായതായും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച തെളിവുകളും സ്ക്രീന്‍ഷോട്ടുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.
ഏഴര വര്‍ഷത്തെ നീണ്ട വിചാരണയ്ക്ക് ശേഷം കേസില്‍ നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. കേസില്‍ ആകെ 10 പേരാണ് പ്രതിയുള്ളത്. ബലാല്‍സംഗത്തിന് ഗൂഢാലോചന നടത്തിയത് എട്ടാം പ്രതിയായ ദിലീപാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഒന്നര കോടി രൂപയുടെ ‘കൊട്ടേഷന്‍’ ദിലീപ് നല്‍കിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
-
kerala2 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
kerala3 days agoപിഎം ശ്രീ- ജോണ്‍ ബ്രിട്ടാസ് വിവാദം: ‘ഇനിയും എത്ര പാലങ്ങള്‍ വേണോ അത്രയും പാലങ്ങള്‍ ഉണ്ടാക്കും, അതുകൊണ്ട് എന്താണ് കുഴപ്പം?’: എം.വി ഗോവിന്ദന്
-
kerala2 days agoസ്വര്‍ണക്കൊള്ള ഒരു ജനതയുടെ നെഞ്ചിനേറ്റ മുറിവ്
-
health22 hours agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
kerala3 days agoസംഘടനാപരമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ മാത്രമേ ഇതുവരെ രാഹുലിന് ഞാന്‍ നല്‍കിയിട്ടുള്ളൂ: ഷാഫി പറമ്പില്‍
-
news23 hours agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
GULF3 days agoഒരു മാസം എനിക്ക് അന്നം തന്നവരാണ് KMCC, കൊറോണ കാരണം ജോലി പോയപ്പോൾ അവരാണ് സഹായിച്ചത്: ഡാബ്സി
-
news22 hours agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി

