Connect with us

More

പരീക്ഷയെ പേടിക്കേണ്ട;അമിത ഭയം പഠിച്ച ഭാഗങ്ങള്‍ മറന്ന് പോകാന്‍ ഇടവരുത്തും.

ഏത് ഗ്രേഡ് കിട്ടിയാലും ഞങ്ങള്‍ ഹാപ്പിയാകുമെന്ന് പറഞ്ഞ് മകളുടെ കഴിവും കഴിവ് കേടുകളും മനസ്സിലാക്കി ജീവിതത്തിന്റെ ലക്ഷ്യബോധ്യത്തെകുറിച്ചും ഉന്നത വിജയം നേടിയാലുണ്ടാവുന്ന നേട്ടങ്ങളെ കുറിച്ചും വളരെ ശാന്തമായും വിവേകത്തോടെയും സ്‌നേഹ സൗഹാര്‍ദ്ദത്തോടെയും മക്കളോട് പറയണം.

Published

on

അഫ്‌സല്‍ കയ്യങ്കോട്

പരീക്ഷാകാലമാണ് വരാന്‍പോകുന്നത്. സ്‌കൂളിലും കോളജിലും പഠിക്കുന്ന വലിയൊരു ശതമാനം കുട്ടികളും പരീക്ഷയെ ഭയപ്പാടോടെയാണ് കാണുന്നത്. മാതാപിതാക്കളുടെ അതിസമ്മര്‍ദ്ദവും മാര്‍ക്ക് കുറഞ്ഞാലുണ്ടാകുന്ന ശകാരവാക്കുകളും ശിക്ഷകളുമാണ് കുട്ടികള്‍ പരീക്ഷയെ ഭയപ്പെടുന്ന പ്രധാന കാരണം. മക്കള്‍ക്ക് ആത്മവിശ്വാസവും ആത്മധൈര്യവും കൊടുക്കാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. ഞങ്ങള്‍ ഒപ്പമുണ്ട്, ധൈര്യമായി പഠിച്ചോളൂ എന്ന നിലപാടാണ് ഈ സമയത്ത് മാതാപിതാക്കള്‍ സ്വീകരിക്കേണ്ടത്. പരീക്ഷയോട് ആരോഗ്യകരമായ സമീപനം കുട്ടികളില്‍ വളര്‍ത്തുക. നിശ്ചിതമാര്‍ക്ക്, ഗ്രേഡ് വാങ്ങിയിരിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്നതിന്പകരം ഏത് ഗ്രേഡ് കിട്ടിയാലും ഞങ്ങള്‍ ഹാപ്പിയാകുമെന്ന് പറഞ്ഞ് മകളുടെ കഴിവും കഴിവ് കേടുകളും മനസ്സിലാക്കി ജീവിതത്തിന്റെ ലക്ഷ്യബോധ്യത്തെകുറിച്ചും ഉന്നത വിജയം നേടിയാലുണ്ടാവുന്ന നേട്ടങ്ങളെ കുറിച്ചും വളരെ ശാന്തമായും വിവേകത്തോടെയും സ്‌നേഹ സൗഹാര്‍ദ്ദത്തോടെയും മക്കളോട് പറയണം.

ഏത് സമയവും ‘പഠിക്ക് പഠിക്ക്’ എന്ന് പറഞ്ഞ് കുട്ടികളെ ബോറടിപ്പിക്കുന്നതിന്പകരം മക്കളുടെ താല്‍പര്യത്തിനും അവരുടെ ഇഷ്ടത്തിനും അനുസരിച്ച് പഠിക്കാനുള്ള സ്വാതന്ത്ര്യം നല്‍കുക. പഠനത്തോടുള്ള വെറുപ്പ് അവരില്‍ ഉളവാക്കാതെ ആസ്വദിച്ച് പഠിക്കുമ്പോഴുള്ള പഠനം കുട്ടികളില്‍ മികച്ചതായിരിക്കും. കുട്ടികളില്‍ പരീക്ഷയെ കുറിച്ചുള്ള അമിതമായ ഭയം ഇല്ലാതാക്കണം. അമിത ഭയം പഠിച്ച ഭാഗങ്ങള്‍ മറന്ന് പോകാന്‍ ഇടവരും. മറ്റു കുട്ടികളുമായി താരതമ്യപ്പെടുത്താതിരിക്കുക, പോഷക സമൃദ്ധമായ ഭക്ഷണം നല്‍കുക, ചുരുങ്ങിയത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, വൈകുന്നേരം മൂന്ന് മണി മുതല്‍ ഏഴ് മണി വരെയുള്ള സമയങ്ങളില്‍ പഠനം ഒഴിവാക്കുക, (ഈ സമയങ്ങളില്‍ കളി, വിനോദങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്നത് കുട്ടികളുടെ മാനസിക ബലം കൂട്ടുമെന്നാണ് മനഃശാസ്ത്രം പഠിപ്പിക്കുന്നത്) കുട്ടികള്‍ പഠിക്കുന്ന സമയങ്ങളില്‍ രക്ഷിതാക്കള്‍ ടെലിവിഷന്‍ കാണുന്നത് നിര്‍ബന്ധമായും ഒഴിവാക്കുക, പഠനവേളകളില്‍ ചോദ്യംചോദിച്ച് ബുദ്ധിമുട്ടിക്കാതിരിക്കുക, രാവിലെ അഞ്ച് മണിക്ക് എഴുന്നേല്‍പ്പിച്ച് കുളിച്ച് വൃത്തിയായി പ്രാര്‍ത്ഥന നിര്‍വഹിച്ച് ലഘു ഭക്ഷണം കഴിപ്പിച്ചതിന്‌ശേഷം പഠിക്കാന്‍ പറയുക, മൊബൈല്‍ ഉപയോഗിക്കുന്ന കുട്ടികളാണെങ്കില്‍ ബലമായി പിടിച്ച് വാങ്ങിവെക്കുന്നതിന്പകരം സ്‌നേഹത്തോടെ ശാന്തമായി പറഞ്ഞ് മനസ്സിലാക്കി മൊബൈല്‍ സ്വയമേ കുട്ടികള്‍ മാറ്റിവെക്കുന്ന വിധത്തില്‍ പെരുമാറുക. പരീക്ഷക്ക് പോകുമ്പോള്‍ ആവശ്യമായ സാമഗ്രികള്‍ തലേദിവസംതന്നെ ഓര്‍മപ്പെടുത്തി എടുത്ത്‌വെക്കാന്‍ സഹായിക്കുക, പരീക്ഷക്ക് വീട്ടില്‍നിന്ന് കുട്ടികള്‍ ഇറങ്ങുമ്പോള്‍ പ്രാര്‍ത്ഥിച്ച് ആത്മവിശ്വാസം നല്‍കി ചുംബനം നല്‍കി യാത്രയാക്കുക, പരീക്ഷ കഴിഞ്ഞ് വന്നാല്‍ എങ്ങനെയുണ്ട് പരീക്ഷ എന്ന് വേണമെങ്കില്‍ ചോദിക്കാമെന്നല്ലാതെ ചോദ്യപേപ്പര്‍ വാങ്ങി ക്രോസ്‌വിസ്താരം നടത്തുന്നത് തീര്‍ത്തും മാതാപിതാക്കള്‍ ഒഴിവാക്കണം. കഴിഞ്ഞ പരീക്ഷയെ കുറിച്ചുള്ള പോസ്റ്റുമോട്ടവും വിശകലനവും തൊട്ടടുത്ത ദിവസങ്ങളില്‍ എഴുതാനിരിക്കുന്ന പരീക്ഷയെ കുട്ടികളില്‍ ബാധിക്കും.

പരീക്ഷ ഭയപ്പെടാനുള്ളതല്ല. പരാജയങ്ങളെപറ്റി ചിന്തിക്കാതെ മുന്‍പു ലഭിച്ച വിജയങ്ങളെപറ്റി ചിന്തിക്കുക. ജീവിതത്തിലെ വലിയ പരീക്ഷണങ്ങളെ നേരിടാന്‍ പരിശീലനം ലഭിക്കുന്ന വളരെ ചെറിയൊരു സാമ്പിള്‍ മാത്രമായി പരീക്ഷയെ കാണുക. പരീക്ഷകള്‍ ജീവിതത്തി ന്റെ അവസാനമല്ലെന്നും ജീവിതം നീണ്ട്കിടക്കുന്നതാണെന്നുമുള്ള അവബോധത്തോടെ മുന്നേറി പഠിക്കുക. പരീക്ഷാദിവസം അടുത്ത് കൊണ്ടിരിക്കുകയാണ്. ഇനി അങ്ങോട്ടുള്ള ദിവസങ്ങള്‍ തിടുക്കപ്പെട്ടിട്ടുള്ള പഠനം പരമാവധി ഒഴിവാക്കി റിവിഷന് സമയം ചിലവഴിക്കുന്നത് നന്നായിരിക്കും. കുറേയൊക്കെ പഠിച്ചുതീര്‍ത്തു, ഇനിയും കുറേയേറെ പഠിക്കാനുണ്ടൊ? എന്ന ഉത്കണ്ഠയും വേവലാധിയും ഒഴിവാക്കുക. ഇനിയുള്ള ദിവസങ്ങളില്‍ പഠിക്കാന്‍ പ്രയാസം തോന്നുന്ന വിഷയത്തിനു കൂടുതല്‍ സമയം ചിലവാക്കുക. ഉറക്കം ഒഴിവാക്കി പഠിക്കാനും പാടില്ല. എല്ലാം ഒറ്റയടിക്ക് പഠിച്ചുതീര്‍ക്കാന്‍ ശ്രമിക്കാതെ കുറേശ്ശേ പഠിക്കുക. മുന്‍കാല ചോദ്യപേപ്പറുകള്‍ സംഘടിപ്പിച്ച് പഠിക്കുന്നതും സ്വയം പരീക്ഷ എഴുതി മൂല്യനിര്‍ണയം നടത്തുന്നതും ആത്മവിശ്വാസം വര്‍ധിപ്പിക്കും. പരീക്ഷാഹാളിലെത്തി ചോദ്യപേപ്പര്‍ കൈയില്‍ കിട്ടിയാല്‍ ചോദ്യം മുഴുവന്‍ വായിച്ച് നോക്കി അറിയാവുന്ന ഉത്തരങ്ങള്‍ മാര്‍ക്ക് ചെയ്ത് പെട്ടെന്ന് എഴുതിതീര്‍ക്കുക. പരീക്ഷ എഴുതുന്നതിന്റെ ആദ്യത്തെ പത്ത് മിനുട്ട് ചോദ്യങ്ങള്‍ വായിച്ച് നോക്കാനും അവസാനത്തെ പത്ത് മിനുട്ട് എഴുതിയ ഉത്തരങ്ങള്‍ പരിശോധിക്കാനും നീക്കിവെക്കുക. പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ കഴിഞ്ഞ പരീക്ഷയെ കുറിച്ച് കൂട്ടുകാരുമായി ചര്‍ച്ച ചെയ്യുന്നതും മാര്‍ക്ക് കൂട്ടി നോക്കുന്നതും ഒഴിവാക്കുക. കഴിഞ്ഞ പരീക്ഷ കഴിഞ്ഞു വരാനിരിക്കുന്ന പരീക്ഷയെ കുറിച്ച് മാത്രം ആലോചിക്കുക.

 

tech

ഗൂഗിള്‍ ക്രോമിന് വെല്ലുവിളി; എഐ പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.

Published

on

ഗൂഗിള്‍ ക്രോമിന് നേരിട്ട് എതിരാളിയായേക്കാവുന്ന ഒരു എഐ-പവര്‍ വെബ് ബ്രൗസര്‍ സമാരംഭിക്കാന്‍ ഓപ്പണ്‍എഐ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രൗസിംഗ് അനുഭവത്തില്‍ തന്നെ ChatGPT പോലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ച്ചേര്‍ത്ത് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റുമായി എങ്ങനെ ഇടപഴകുന്നു എന്ന് പുനര്‍നിര്‍വചിക്കാന്‍ ഈ വരാനിരിക്കുന്ന ബ്രൗസര്‍ ലക്ഷ്യമിടുന്നു. ഫീച്ചറുകളില്‍ തത്സമയ സംഗ്രഹം, വോയ്സ് കമാന്‍ഡുകള്‍, സന്ദര്‍ഭോചിത മെമ്മറി, വെബ്സൈറ്റുകളിലും മീഡിയ പ്ലാറ്റ്ഫോമുകളിലും ഉടനീളം സ്മാര്‍ട്ട് തിരയല്‍ ഒപ്റ്റിമൈസേഷന്‍ എന്നിവ ഉള്‍പ്പെട്ടേക്കാം. OpenAI അതിന്റെ 500 ദശലക്ഷം പ്രതിവാര ChatGPT ഉപയോക്താക്കളുടെ ഒരു ഭാഗമെങ്കിലും വിജയകരമായി ആകര്‍ഷിക്കുകയാണെങ്കില്‍, അത് ആല്‍ഫബെറ്റിന്റെ പരസ്യ-വരുമാന മോഡലിനെ സാരമായി തടസ്സപ്പെടുത്തും. ഇത് ഉപയോക്തൃ ഡാറ്റ ശേഖരണത്തിനും സ്ഥിരസ്ഥിതി തിരയല്‍ എഞ്ചിന്‍ റൂട്ടിംഗിനും Chrome-നെ വളരെയധികം ആശ്രയിക്കുന്നു.

OpenAI-യുടെ AI ബ്രൗസര്‍, Google Chrome-ന്റെ പരസ്യ-പവര്‍ ആധിപത്യത്തെ തടസ്സപ്പെടുത്തിയേക്കാം. ഓപ്പണ്‍എഐയുടെ പുതിയ ബ്രൗസര്‍ ആഴ്ചകള്‍ക്കുള്ളില്‍ സമാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിഷ്‌ക്രിയ ബ്രൗസിംഗില്‍ നിന്ന് ഇന്ററാക്റ്റീവ്, അസിസ്റ്റന്റ് നയിക്കുന്ന നാവിഗേഷനിലേക്ക് മാറുന്ന പരമ്പരാഗത വെബ് അനുഭവം രൂപാന്തരപ്പെടുത്തുന്നതിന് ബ്രൗസര്‍ കൃത്രിമബുദ്ധി ഉപയോഗിക്കും. ChatGPT-ന് സമാനമായ നേറ്റീവ് ചാറ്റ് ഇന്റര്‍ഫേസില്‍ നിരവധി ഉപയോക്തൃ ജോലികള്‍ നിലനിര്‍ത്തുന്നതിലൂടെ, വെബ്സൈറ്റുകള്‍ നേരിട്ട് സന്ദര്‍ശിക്കേണ്ടതിന്റെ ആവശ്യകത കുറയ്ക്കാനും അതുവഴി ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ ഉള്ളടക്കം എങ്ങനെ കണ്ടെത്തുകയും ഇടപഴകുകയും ചെയ്യുന്നു എന്നതിനെ മാറ്റുകയാണ് OpenAI ലക്ഷ്യമിടുന്നത്. ആല്‍ഫബെറ്റിന്റെ പരസ്യ സാമ്രാജ്യത്തിന്റെ ഒരു നിര്‍ണായക സ്തംഭമാണ് ഗൂഗിള്‍ ക്രോം, അതിന്റെ പരസ്യ ടാര്‍ഗെറ്റിംഗ് അല്‍ഗോരിതങ്ങളെ ശക്തിപ്പെടുത്തുന്ന വിശദമായ ഉപയോക്തൃ പെരുമാറ്റ ഡാറ്റ നല്‍കുന്നു. ആല്‍ഫബെറ്റിന്റെ ഏകദേശം 75% വരുമാനവും പരസ്യത്തില്‍ നിന്നാണ്, കൂടാതെ ആഗോളതലത്തില്‍ 3 ബില്യണിലധികം ഉപയോക്താക്കളുള്ള Chrome-ന്റെ വ്യാപകമായ ഉപയോഗം സ്ഥിരസ്ഥിതിയായി Google തിരയലിലേക്ക് തിരയല്‍ ട്രാഫിക്കിനെ നേരിട്ട് നയിക്കാന്‍ സഹായിക്കുന്നു.

ഓപ്പണ്‍എഐയുടെ ബ്രൗസറിന് Google-ല്‍ നിന്ന് തിരയല്‍ സ്വഭാവം വഴിതിരിച്ചുവിടുന്നതിലൂടെ ഈ നേട്ടം കുറയ്ക്കാനാകും. പ്രത്യേകിച്ചും ഇത് AI- സഹായിച്ച വെബ് ടാസ്‌ക്കുകള്‍ക്കുള്ള ഗോ-ടു പ്ലാറ്റ്ഫോമായി മാറുകയാണെങ്കില്‍. OpenAI ബ്രൗസറിനെ ഒരു സ്മാര്‍ട്ട് അസിസ്റ്റന്റാക്കി മാറ്റുന്നു. ഓപ്പണ്‍എഐയുടെ തന്ത്രത്തില്‍ ഓപ്പറേറ്റര്‍ പോലുള്ള AI ടൂളുകളുടെ ആഴത്തിലുള്ള സംയോജനവും ബ്രൗസറിനെ ശക്തമായ ടാസ്‌ക്-കംപ്ലീഷന്‍ ഏജന്റാക്കി മാറ്റുന്നതും ഉള്‍പ്പെടുന്നു. ഇതിനര്‍ത്ഥം ബ്രൗസറിന് റിസര്‍വേഷനുകള്‍ ബുക്ക് ചെയ്യാനോ ഫോമുകള്‍ പൂരിപ്പിക്കാനോ ഉപയോക്താവിന് വേണ്ടി നേരിട്ട് വാങ്ങലുകള്‍ പൂര്‍ത്തിയാക്കാനോ കഴിയും. ഒരു ഉപയോക്താവിന്റെ വെബ് പ്രവര്‍ത്തനത്തിലേക്കുള്ള പൂര്‍ണ്ണമായ ആക്സസിന്റെ പിന്തുണയോടെയുള്ള ഇത്തരം ഏജന്റ് അധിഷ്ഠിത ഇടപെടലുകള്‍, സജീവമായ ഇന്റര്‍നെറ്റ് ഉപയോഗത്തിലേക്കുള്ള മാറ്റത്തെ പ്രതിനിധീകരിക്കുന്നു, അവിടെ AI നിങ്ങളെ സഹായിക്കുക മാത്രമല്ല, നിങ്ങളുടെ താല്‍പ്പര്യാര്‍ത്ഥം പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

Continue Reading

kerala

കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

Published

on

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.

വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Continue Reading

kerala

ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.

ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.

നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.

Continue Reading

Trending