kerala
മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ് ഹൈകോടതി റദ്ദാക്കി

മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസ് ഹൈകോടതി റദ്ദാക്കി. മന്ത്രിക്കെതിരായ എ.ഫ്.ഐ.ആര് റദ്ദാക്കണമെന്നുള്ള ആവശ്യം ഹൈകോടതി തള്ളി. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് വിധി പറഞ്ഞത്. നടപടി ക്രമങ്ങള്‍ പാലിച്ച് വീണ്ടും കേസേടുക്കുന്നതിന് തടസമില്ലെന്ന് ഹൈകോടതി.
കേസില്‍ അന്വേഷണം നടത്താനോ കുറ്റപത്രം ഫയലില്‍ സ്വീകരീച്ചത് നിയമവിരുദ്ധമാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. ആക്ഷേപം ഗൗരമുള്ളതാണെന്നും സാങ്കേതിക പിഴവുകള്‍ പരിഹരിച്ചുകൊണ്ട് പുതിയ നടപടി ക്രമങ്ങളുമായി മുന്നോട്ട് പോവാമെന്നും കോടതി പറഞ്ഞു. 1994ലാണ് കേസിനാസ്പദമായ സംഭവം.
ലഹരിമരുന്ന് കേസിലെ പ്രതിയെ രക്ഷിക്കാന്‍ അഭിഭാഷകനായിരുന്ന സമയത്ത് ആന്റണി രാജു തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചെന്നാണ് കേസ്. കേസില്‍ മന്ത്രി ആന്റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവര്‍ക്കെതിരെ 2006 മാര്‍ച്ച് 24ന് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
kerala
മലപ്പുറം കൊണ്ടോട്ടി അയ്യാടന്‍ മലയില്‍ വിള്ളല്‍; 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു
വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്

മലപ്പുറം കൊണ്ടോട്ടി മൊറയൂര്‍ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തി. മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് പ്രദേശത്തുനിന്ന് 42 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ ശക്തമായ മഴ ഉണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മൊറയൂര്‍ ഗ്രാമപഞ്ചായത്തിലെ 15ാം വാര്‍ഡിലെ അയ്യാടന്‍ മലയില്‍ വിള്ളല്‍ കണ്ടെത്തിയതെന്ന് ജിയോളജി വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ ഇന്ന് മലയില്‍ പരിശോധന നടത്തി അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയിട്ടുണ്ട്.
മലയില്‍ പലയിടങ്ങളിലായി വലിയ രീതിയില്‍ വിള്ളലുണ്ട്. മുന്‍വര്‍ഷങ്ങളിലെല്ലാം മഴ ശക്തമാകുമ്പോള്‍ മാറ്റിപ്പാര്‍പ്പിക്കാറുണ്ടെങ്കിലും ഇത്തരത്തില്‍ വലിയ രീതിയില്‍ വിള്ളലുണ്ടാകുന്നത് സമീപകാലത്ത് ആദ്യമായിട്ടാണ് എന്നാണ് പ്രദേശവാസികള്‍ വ്യക്തമാക്കുന്നത്
kerala
റീല്‍സ് ചിത്രീകരിക്കുന്നതിനായി കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ചു; ആലപ്പുഴയില്‍ യുവാക്കള്‍ പിടിയില്‍
നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്.

ആലപ്പുഴയില്‍ കുടിവെള്ള ടാങ്കില്‍ ഇറങ്ങി കുളിച്ച യുവാക്കളെ പൊലീസ് പിടികൂടി. ചേര്‍ത്തല പള്ളിപ്പുറത്തെ കുടിവെള്ള ടാങ്കിലാണ് റീല്‍സ് ചിത്രീകരിക്കുന്നതിനായി യുവാക്കള്‍ ഇറങ്ങിയത്. നാട്ടുകാരാണ് മൂന്ന് യുവാക്കളെ പിടികൂടി പൊലീസിനെ ഏല്‍പ്പിച്ചത്. ആയിരത്തോളം കുടുംബങ്ങള്‍ ആശ്രയിക്കുന്ന കുടിവെള്ള ടാങ്കിലാണ് ഇവര്‍ ഇറങ്ങി കുളിച്ചത്.
മുന്‍സിപ്പാലിറ്റിയുടെ വാട്ടര്‍ ടാങ്കില്‍ ഇറങ്ങിയാണ് ഇവര്‍ കുളിച്ചത്. യുവാക്കളുടെ കുളിയോടെ നിരവധി കുടുംബങ്ങളുടെ കുടിവെള്ളം മുട്ടി. ഇന്ന് വൈകുന്നേരം മൂന്നരയോടുകൂടിയാണ് സംഭവം നടന്നത്. വാട്ടര്‍ ടാങ്കിന് മുകളില്‍ നിന്ന് കൂകി വിളിയും വലിയ ശബ്ദവും കേട്ടതോടെയാണ് നാട്ടുകാര്‍ ഇവരെ ശ്രദ്ധിച്ചത്. തുടര്‍ന്നാണ് മൂന്ന് യുവാക്കള്‍ കുളിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഒരാള്‍ വീഡിയോ ചിത്രീകരിക്കുകയും മറ്റ് രണ്ടു പേര് വാട്ടര്‍ ടാങ്കിലേക്ക് ചാടുകയും ചെയ്യുകയുമായിരുന്നു.
നിലവില്‍ യുവാക്കള്‍ക്കെതിരെ കേസെടുക്കുന്നത് സംബന്ധിച്ച് നടപടികള്‍ തുടരുകയാണ്.
kerala
മുല്ലപ്പെരിയര്‍ ഡാം നാളെ തുറക്കും
രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു.

ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയര്‍ ഡാം നാളെ തുറക്കും. രാവിലെ 10 മണിക്ക് ഷട്ടര്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അറിയിച്ചു. പരമാവധി 1000 ഘനയടി വെള്ളമാണ് തുറന്നു വിടുക. പെരിയാര്‍ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ജില്ല ഭരണകൂടം അറിയിച്ചു.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
india3 days ago
വാല്‍പ്പാറയില്‍ ആറുവയസുകാരിയെ ആക്രമിച്ച നരഭോജി പുലിയെ പിടികൂടി
-
kerala3 days ago
കനത്ത മഴ; ആലുവ ശിവക്ഷേത്രം പൂര്‍ണമായി മുങ്ങി
-
News3 days ago
മെക്സിക്കോയില്‍ ആള്‍ക്കൂട്ടത്തിനു നേരെ വെടിവെപ്പ്; 12 പേര് കൊല്ലപ്പെട്ടു
-
News3 days ago
ഗാസയില്‍ വെടിനിര്‍ത്തല്‍ ഉടന്‍ ഉണ്ടായേക്കും; സൂചന നല്കി ട്രംപ്