kerala
ഗ്രീന്‍ഫീല്‍ഡ് പാത; ഹിയറിംഗ് പൂര്‍ത്തിയായി; പങ്കെടുത്തത് മുവായിരത്തിലേറെ ഭൂവുടമകള്‍
വാഴക്കാട് വില്ലേജിലാണ് ഏറ്റവുമധികം ഭൂവുടമകള്‍ പങ്കെടുക്കേണ്ടത്

പാലക്കാട് – കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതക്കായി മലപ്പുറം ജില്ലയില്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ത്രീ ഡി വിജ്ഞാപനത്തിന് ശേഷം ഇക്കഴിഞ്ഞ ഒന്നിനു ആരംഭിച്ച ഭൂവുടമകളുടെ ഹിയറിംഗ് പൂര്‍ത്തിയായി.
വിവിധ വില്ലേജുകളില്‍ നിന്നായി 3022 ഭുവുടമകള്‍ പുതിയ പാതക്കായി ഏറ്റെടുത്ത ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കാനുള്ള രേഖകളുമായി ഹിയറിംഗിന് ഹാജരായി. വാഴക്കാട് വില്ലേജിലാണ് ഏറ്റവുമധികം ഭൂവുടമകള്‍ പങ്കെടുക്കേണ്ടത്. 504 ഭൂവുടമകള്‍ പങ്കെടുക്കേണ്ട വാഴക്കാട്ടു നിന്നു 408 പേര് ഹിയറിംഗിനെത്തി. മറ്റു വില്ലേജുകളിലെ പങ്കെടുക്കേണ്ടവരുടെയും പങ്കെടുത്തവരുടെയും കണക്കുകള്‍ : അരീക്കോട് : 404-343, ചീക്കോട് : 237-179, വാഴയൂര്‍ : 135-85, മുതുവല്ലൂര്‍ : 276-215, പോരൂര്‍ : 104-94, ചെന്പ്രശേരി : 233-207, വെട്ടിക്കാട്ടിരി : 115-102, എടപ്പറ്റ : 139-113, കരുവാരക്കുണ്ട് : 139-104, തുവൂര്‍ : 293-285, എളങ്കൂര്‍ : 266-228, കാരക്കുന്ന് : 287-263, കാവനൂര്‍ : 201-265, പെരകമണ്ണ : 135-131. നിര്‍ദിഷ്ഠ ഭൂമിയില്‍ വ്യാപാര സ്ഥാപനം നടത്തുന്നവരും ഹാജരായി രേഖകള്‍ സമര്‍പ്പിച്ചു.
ഇന്നലെ 307 ഭൂവുടമകള്‍ രേഖകള്‍ ഹാജരാക്കി. പൂര്‍ണമായ രേഖകള്‍ ഹാജരാക്കാത്തവര്‍ക്ക് സമയം അനുവദിച്ചു. മലപ്പുറം ജില്ലയില്‍ 52 കിലോമീറ്റര്‍ ദൂരത്തില്‍ 238 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതില്‍ 212 ഹെക്ടര്‍ ഭൂമിയാണ് ത്രീ ഡി വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ടത്.
ബാക്കി 26 ഹെക്ടര്‍ഭൂമിയുടെ വിജ്ഞാപനം ഉടന്‍ പുറത്തിറക്കും. ഹിയറിംഗിനെത്താനാകാതെ പോയ 546 പേര്‍ക്ക് ഇനി മഞ്ചേരി കച്ചേരിപ്പടിയിലെ കാര്യാലയത്തിലെത്തി രേഖകള്‍ സമര്‍പ്പിക്കാവുന്നതാണ്. ഈ മാസം അവസാനത്തോടെ നഷ്ടപരിഹാര തുക നിര്‍ണയം പൂര്‍ത്തിയാക്കും.
നാളെ ഭൂമിയുടെ നഷ്ടപരിഹാരം സംബന്ധിച്ച് ഫണ്ടിന് വേണ്ടിയുള്ള പദ്ധതി സമര്‍പ്പിക്കും. മാര്‍ച്ച് 31ന് ഡെപ്യൂട്ടി കളക്ടറുടെ അക്കൗണ്ടില്‍ തുക ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്ന് ദേശീയപാത ഭൂമിയേറ്റെടുക്കല്‍ വിഭാഗം അധികൃതര്‍. അടുത്ത മാസം അവസാനത്തോടെ ഭൂവുടമകള്‍ക്ക് നഷ്ടപരിഹാരത്തുക ലഭ്യമാക്കാനാണ് ശ്രമം.
kerala
മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു
കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു.

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയില്‍ മീനച്ചിലാറ്റില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനി മരിച്ചു. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന് ജിമ്മി (18) ആണ് മരിച്ചത്.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്ക്കൊപ്പം കുളിക്കാനിറങ്ങിയ ഐറിന് ഒഴുക്കില്‍പ്പെടുകയായിരുന്നു.
ഫയര്‍ഫോഴ്സ്, എമര്‍ജന്‍സി ടീം, റെസ്ക്യൂ ഫോഴ്സ്, നന്മകൂട്ടം പ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷപ്പെടുത്തി ഈരാറ്റുപേട്ട സണ്‍റൈസ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു. അമല്‍ ജ്യോതി എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി എഡ്വിന്, പ്ലസ്ടു വിദ്യാഥിനിയായ മെറിന് എന്നിവര്‍ സഹോദരങ്ങള്‍.
film
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ അപ്പീല്‍
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍.

മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കിയതിനെതിരെ സുപ്രീംകോടതിയില്‍ അപ്പീല്‍. പരാതിക്കാരന് സിറാജാണ് അപ്പീല്‍ നല്‍കിയത്. നടന് സൗബിന് ഷാഹിറടക്കമുള്ളവര്‍ക്ക് ഹൈക്കോടതി നല്കിയ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് അപ്പീല്‍.
സൗബിന് ഉള്‍പ്പടെയുള്ളവര്‍ കേസിന്റെ ഭാഗമായി മരട് പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. സിനിമയുടെ ലാഭവിഹിതം നല്കാന് താന്‍ തയ്യാറാണെന്നും അതിനായി താന്‍ പണം മാറ്റി വച്ചിട്ടുണ്ടെന്നും ചോദ്യം ചെയ്യലിനെത്തിയ സൗബിന് പ്രതികരിച്ചിരുന്നു.
പരാതിക്കാരന് പണം മുഴുവന്‍ നല്‍കിയിരുന്നെന്നും എന്നാല്‍ ലാഭവിഹിതം നല്‍കിയിരുന്നില്ലെന്നും അതിനായി പണം മാറ്റി വെച്ചിരുന്നെന്നും സൗബിന് പറഞ്ഞു. അത് നല്‍കാനിരിക്കുന്നതിനിടയിലാണ് തനിക്കെതിരായി പരാതിക്കാരന് കേസ് കൊടുത്തതെന്നും നടന് പറഞ്ഞു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കാള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അന്വേഷണം തുടരാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. ലാഭവിഹിതം നല്‍കിയില്ലെന്ന പരാതിയിലാണ് പൊലീസ് കേസെടുത്തത്. സിനിമയുടെ നിര്‍മാണത്തിനായി പലഘട്ടങ്ങളിലായി ഏഴുകോടി രൂപ കൈയില്‍നിന്ന് വാങ്ങിയെന്നും ലാഭവിഹിതം നല്‍കാതെ വിശ്വാസ വഞ്ചന കാണിച്ചുവെന്നുമാണ് പരാതി.
അതേസമയം ഇയാള്‍ വാഗ്ദാനം നല്കിയ പണം കൃത്യസമയത്ത് നല്‍കിയില്ലെന്ന് നിര്‍മാതാക്കള്‍ ആരോപിക്കുന്നു. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകള്‍ മുടങ്ങിയെന്നും അത് വലിയ നഷ്ടത്തിന് കാരണമായെന്നും നിര്‍മാതാക്കള്‍ ആരോപിക്കുന്നു.
kerala
പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി

തൃശൂര്‍: തൃശൂര്‍ പീച്ചി ഡാമില്‍ കാണാതായ ജീവനക്കാരന്റെ മൃതദേഹം കണ്ടെത്തി. പമ്പിങ് സ്റ്റേഷനിലെ കരാര്‍ ജീവനക്കാരനായ അനിയാണ് മരിച്ചത്. പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്.
-
kerala1 day ago
കൊച്ചി റിഫൈനറിയില്‍ അപകടം; 45ഓളം കുടുംബങ്ങളെ ഒഴിപ്പിച്ചു
-
Health3 days ago
നിപ: കോഴിക്കോട് മെഡിക്കൽ കോളേജിലെ വൈറോളജി ലാബ് നിര്‍മാണം അനിശ്ചിത്വത്തിൽ
-
kerala3 days ago
ലഹരിക്കെതിരെ റാലി നടത്തിയ സിപിഎം നേതാവ് എം.ഡി.എം.എയുമായി പിടിയില്‍
-
kerala2 days ago
ഹിറ്റാച്ചിക്ക് മുകളിലേക്ക് പാറ ഇടിഞ്ഞുവീണു; രണ്ടുപേര്‍ കുടുങ്ങി
-
kerala2 days ago
സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിർ ചോദ്യം ചെയ്യലിന് ഹാജരായി
-
kerala2 days ago
ഉരുള്‍ ദുരന്തത്തില്‍ ഉറ്റബന്ധുക്കളെ നഷ്ടമായ നൗഫലിനെ ചേര്‍ത്തുപിടിച്ച് മസ്കറ്റ് കെഎംസിസി
-
kerala3 days ago
സുരേഷ് ഗോപിയുടെ മാലയിലേത് പുലിപ്പല്ലോ?; നോട്ടിസ് നൽകാൻ വനംവകുപ്പ്
-
kerala3 days ago
മുസ്ലിം യൂത്ത് ലീഗ് സമരാഗ്നി ജൂലൈ 8ന് നിയോജക മണ്ഡലം തലങ്ങളിൽ