crime
തീപിടിച്ചെന്ന് തെറ്റദ്ധരിപ്പിച്ചു സ്‌കൂട്ടര്‍ നിര്‍ത്തിച്ചു, യുവതിയെ അടിച്ചു വീഴ്ത്തി, മുളകുപൊടിവിതറി മാലപൊട്ടിച്ചു
സ്‌കൂട്ടര്‍ യാത്രികയെ അടിച്ചുതള്ളിയിട്ട് കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പൊട്ടിച്ചെടുത്ത മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു

സ്‌കൂട്ടര്‍ യാത്രികയെ അടിച്ചുതള്ളിയിട്ട് കണ്ണില്‍ മുളകുപൊടി വിതറി സ്വര്‍ണമാല പൊട്ടിച്ചെടുത്ത മോഷ്ടാക്കളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ചവറ മുകുന്ദപുരം കരിങ്ങാട്ടില്‍ വടക്കതില്‍ ഷാജി (48) കരുനാഗപ്പള്ളി ഇടപ്പള്ളിക്കോട്ട നെറ്റിയാട് തണ്ടളത്തുവീട്ടില്‍ സുഹൈല്‍(45) എന്നിവരാണ് പിടിയിലായത്. മൈനാഗപ്പളളി കടപ്പ സ്വദേശിയായ യുവതിയുടെ മാലയാണ് പ്രതികള്‍ പൊട്ടിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 മണിക്ക് ശാസ്താംകോട്ട റെയില്‍വെ സ്‌റ്റേഷന് മുന്നിലായിരുന്നു സംഭവം. ഇതുവഴി സ്‌കൂട്ടറില്‍ വരികയായിരുന്നു സ്‌കൂട്ടറില്‍ യുവതി. പിന്നാലെ എത്തിയ പ്രതികള്‍ സ്‌കൂട്ടറിന് പിന്നില്‍ തീപിടിച്ചെന്ന് പറഞ്ഞ് തെറ്റദ്ധരിപ്പിച്ചു. യുവതി റോഡരികലിക്ക് മാറ്റി നിര്‍ത്തി. സഹായ വാഗ്ദാനവുമായി മോഷ്ടാക്കളും വാഹനം നിര്‍ത്തി.
സ്‌കൂട്ടറില്‍ നിന്ന് ഇറങ്ങുന്നതിനിടെ യുവതിയെ അടിച്ചു വീഴ്ത്തി കൈയില്‍ സൂക്ഷിച്ചിരുന്ന മുളകുപൊടി കണ്ണില്‍ വിതറി. തിടുക്കത്തില്‍ മാലപൊട്ടിച്ചു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കുറച്ചു ഭാഗം യുവതിയുടെ കൈയില്‍ കിട്ടി. ശേഷിച്ച മാലയുമായി മോഷ്ടാക്കള്‍ പോകാനുള്ള ശ്രമത്തിനിടെ യുവതി ഉറക്കെ നിലവിളിച്ചു. ഇതുകേട്ട സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ മോഷ്ടാക്കളുടെ പിന്നാലെ ഓടി പിടിക്കുകയായിരുന്നു. ശാസ്താംകോട്ട പൊലീസെത്തി ഇരുവരേയും അറസ്റ്റ് ചെയ്തു സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
crime
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം

കൊല്ലത്ത് ഭർത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തി. കുളത്തുപ്പുഴ ആറ്റിൻ കിഴക്കേക്കര മനു ഭവനിൽ രേണു (36) യാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സനുകുട്ടൻ ഒളിവിലാണ്. ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് സംഭവം നടക്കുന്നത്. ഏറെനാളായി സനുകുട്ടൻ സംശയരോഗത്തിന് അടിമയാണ്.
കുടുംബ പ്രശ്നങ്ങളാണ് കൊലയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം.
കുട്ടികളുടെ മുന്നിൽ നിന്ന് രേണുവിനെ മുറിയിലേക്ക് കൂട്ടി കൊണ്ടുപോയതിന് ശേഷം കത്രിക കൊണ്ട് കുത്തുകയായിരുന്നു. കഴുത്തിലും പുറത്തും വയറ്റിലുമായി ആഴത്തിലുള്ള മുറിവുകളാണ് ഉണ്ടായിരുന്നത്. ഉടൻ തന്നെ രേണുവിനെ കുളത്തുപ്പുഴയിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും ആരോഗ്യനില ഗുരുതരമായതിനാൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. സനുകുട്ടൻ കൊലനടത്തിയതിന് ശേഷം കാടിനുള്ളിൽ ഓടിയൊളിച്ചതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ കുളത്തുപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.
crime
എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബംഗാളിൽ പ്രതിയെ നാട്ടുകാർ തല്ലിക്കൊന്നു
ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബൻകുറ ജില്ലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. സംഭവത്തിൽ പത്രസയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ലാലു പ്രസാദ് ലോഹർ എന്ന യുവാവാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെയോടെ പെൺകുട്ടിയെ യുവാവ് ആളൊാഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയെന്നാണ് നാട്ടുകാർ അന്വേഷണ ഉദ്യോഗസ്ഥന് നൽകിയ മൊഴി. തുടര്‍ന്ന് കുട്ടിയെ സമീപത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം മറവ് ചെയ്യാൻ കുഴിയെടുക്കുന്നത് രണ്ട് ഗ്രാമവാസികളുടെ ശ്രദ്ധയിൽ പെട്ടു. ഗ്രാമവാസികൾ ഗ്രാമത്തിലെ മറ്റ് താമസക്കാരെ വിവരമറിയിക്കുകയായിരുന്നു.
പ്രതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. ഗ്രാമവാസികളുടെ ചോദ്യം ചെയ്യലിൽ, പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതായി യുവാവ് സമ്മതിച്ചു. ഇതിനെത്തുടര്‍ന്ന് രോഷാകുലരായ ജനക്കൂട്ടം ലാലുവിനെ കൂട്ടമായി ചേര്‍ന്ന് മര്‍ദിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് രണ്ടു പേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ പൊലീസ് രണ്ട് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, ആൾക്കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
crime
തിരുവനന്തപുരം പഞ്ചാവുഴിയിൽ യുവതിയെ കൊന്ന് കുഴിച്ച് മൂടിയെന്ന് സംശയം; രണ്ട് പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം പനച്ചുമൂട് നിന്ന് 48 കാരിയെ കാണാതായ സംഭവത്തിൽ കൊലപാതകമെന്ന സംശയത്തെത്തുടർന്ന് അയൽവാസിയെ പോലീസ് ചോദ്യം ചെയ്യുന്നു.വിനോദ് കൊന്നു കുഴിച്ചുമൂടിയെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് വെള്ളറട പൊലീസിന്റെ നടപടി. പ്രിയംവദയും വിനോദും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നവെന്ന് പൊലീസ് പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് പ്രിയംവദയെ കാണാതായത്. ഇതിനെത്തുടർന്ന് പ്രിയംവദയുടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
-
local2 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
india3 days ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
Video Stories3 days ago
കനത്ത മഴ; മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
-
kerala3 days ago
കനത്ത മഴ; വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ താല്‍ക്കാലികമായി അടച്ചു
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന് സൈനിക കമാന്‍ഡര്‍ അലി ശാദ്മാനി മരിച്ചു
-
india2 days ago
വിദ്വേഷ പ്രസംഗം ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ ഉള്‍പ്പെടില്ല സുപ്രിം കോടതി
-
kerala2 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
kerala1 day ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി