Connect with us

News

ട്രംപിന് തിരിച്ചടി; ലൈംഗീകാരോപണ കേസില്‍ കുറ്റക്കാരനെന്ന് കോടതി

എന്നാല്‍ കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലെന്നാണ് ട്രംപിന്റെ പ്രതികരണം.

Published

on

ലൈംഗികാരോപണ കേസില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി. 2016-ലെ തെരഞ്ഞെടുപ്പിന് മുന്‍പ് പോണ്‍ താരമായ സ്റ്റോമി ഡാനിയല്‍സിന് പണം നല്‍കിയെന്ന കേസിലാണ് നടപടി. ബന്ധം പുറത്ത് പറയാതിരിക്കാന്‍ തെരഞ്ഞെടുപ്പ് ഫണ്ടില്‍ നിന്ന് 130,000 ഡോളര്‍ പണം നല്‍കിയെന്നാണ് കേസ്. ട്രംപിനോട് അടുത്ത ആഴ്ച്ച കീഴടങ്ങാന്‍ ആവശ്യപ്പെടും.

എന്നാല്‍ കുറ്റം ചുമത്തിയത് രാഷ്ട്രീയ പകപോക്കലെന്നാണ് ട്രംപിന്റെ പ്രതികരണം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തിന് സമാനമായ രീതിയില്‍ ആണ് ആരോഗ്യസ്ഥിതി.

Published

on

ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പട്ടം എസ്‌യുടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ ദിവസത്തിന് സമാനമായ രീതിയില്‍ ആണ് ആരോഗ്യസ്ഥിതി.

വിഎസിന്റെ ഇസിജിയില്‍ ഇടയ്ക്കിടെ നേരിയ വ്യതിയാനം ഉണ്ടാകുന്നുണ്ട്. കാര്‍ഡിയോളജി ന്യൂറോളജി നെഫ്രോളജി തുടങ്ങിയ വിവിധ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ വിഎസിനെ നിരീക്ഷിച്ചു വരികയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ഐസിയുവിലാണ് 101 വയസ്സുകാരനായ വി.എസ് അച്യുതാനന്ദന്‍. കഴിഞ്ഞ ദിവസങ്ങളില്‍ മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് ആരോഗ്യനില വിലയിരുത്തിയിരുന്നു.

Continue Reading

News

ഇസ്രാഈല്‍ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്‍ സൈനിക കമാന്‍ഡര്‍ അലി ശാദ്മാനി മരിച്ചു

ജൂണ്‍ 17ന് നടന്ന ആക്രമണത്തില്‍ ശാദ്മാനി കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടിരുന്നു.

Published

on

ഇസ്രാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് കമാന്‍ഡ് സെന്റര്‍ തലവന്‍ അലി ശാദ്മാനി മരണപ്പെട്ടു.

ഈ കൊലയില്‍ ഇസ്രാഈലിനോട് പ്രതികാരം ചെയ്തിരിക്കുമെന്ന് കമാന്‍ഡ് സെന്റര്‍ പ്രതികരിച്ചു. ജൂണ്‍ 17ന് നടന്ന ആക്രമണത്തില്‍ ശാദ്മാനി കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇറാന്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖാംനഈയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ശാദ്മാനി.

ഇസ്രാഈല്‍ ആക്രമണത്തില്‍ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ അലി റാഷിദ് കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ശാദ്മാനിയെ പുതിയ കമാന്‍ഡറായി നിയമിച്ചത്.

Continue Reading

india

മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി

ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.

Published

on

മകന്‍ വൃദ്ധസദനത്തിലേക്ക് അയച്ചതില്‍ മനംനൊന്ത് ദമ്പതികള്‍ ആത്മഹത്യ ചെയ്തു. ബംഗളൂരു സംഭവവൂളാരി ബശാശയ്ത കൃഷ്ണമൂര്‍ത്തി (81), ഭാര്യ രാധ (74) എന്നിവരാണ് ജീവനൊടക്കിയത്.

മരുമകളുമായുള്ള പൊരുത്തക്കേട് മൂലം 2021ല്‍ മകന്‍ ദമ്പതികളെ ബ്യാതരായണപുരയിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തു. 2023ല്‍ അവരെ വീട്ടിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും കുടുംബ ജീവിതവുമായി പൊരുത്തപ്പെടുന്നതില്‍ ബുദ്ധിമുട്ടുകള്‍ തുടര്‍ന്നു. കഴിഞ്ഞ മാസം വീണ്ടും ബനശങ്കരി നഗറിലെ വൃദ്ധസദനത്തില്‍ ചേര്‍ത്തിരുന്നു. ഇതില്‍ മനംനൊന്ത് ദമ്പതികള്‍ വൃദ്ധസദനത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു. തലഘട്ടപുര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

Trending