Connect with us

kerala

പൂരംകുളിച്ച് ദേവി, ഭക്തിയാദരവോടെ നാട് സൗഹൃദത്തിന്റെ കൂടിച്ചേരലില്‍ പൂരോത്സവത്തിന് സമാപനം

Published

on

ഫൈസല്‍ മാടായി

കണ്ണൂര്‍: കടുത്ത വേനലിലും വറ്റാത്ത വടുകുന്ദ തടാകത്തില്‍ ആറാടും സുന്ദരകാഴ്ചയില്‍ പൂരംകുളിച്ച് ദേവി. ഉത്തരദേശത്തിന്റെ പെരുമയേറും കൂടിച്ചേരലില്‍ മാടായിക്കാവ് പൂരോത്സവത്തിന് ഉജ്വല സമാപനം.

പത്ത് ദിനരാത്രങ്ങളിലായി ഉത്തരമലബാറിലെ പ്രസിദ്ധ ദേവീക്ഷേ്രത്തിലെ പൂരോത്സവത്തോടനുബന്ധിച്ചാണ് മാടായിപ്പാറയിലെ വടുകുന്ദ തടാകത്തില്‍ ദേവിയുടെ പൂരംകുളിനടന്നത്. വിവിധ ദേശങ്ങളില്‍ നിന്നെത്തിയ ഭക്തജനങ്ങളെ സാക്ഷിയാക്കിയായിരുന്നു ചടങ്ങ്.

ദാരിക വധത്തിന്റെ സ്മൃതികള്‍ ഉണര്‍ത്തുന്നതാണ് പുരോത്സവ കാഴ്ചകള്‍. മാടായിക്കാവിലെ പൂരോത്സവ കാലത്ത് ദാരികന്‍ കോട്ടയിലേക്ക് എഴുന്നള്ളിപ്പും നാന്തകവാള്‍ കൊണ്ട് പയറ്റും പൂരക്കളിയും ഭക്തിനിര്‍ഭരമായ ചടങ്ങുകളാണ്. ഐതിഹ്യപെരുമയിലാണ് പൂരോത്സവം. സ്ത്രീയെ ദേവതയ്ക്ക് തുല്യം പരിഗണിച്ചിരുന്ന പോയകാലത്തിന്റെ നേര്‍ചിത്രമാണ് ഓരോ പൂരവും. കുടുംബാംഗങ്ങള്‍ സ്‌നേഹത്തോടെയും സഹകരണത്തോടെയും ഒത്തുചേരുന്ന ഒരുമയുടെ ആഘോഷം.

കാമം എന്ന വാക്കിന് കേവലം ലൈംഗിക സുഖത്തിനപ്പുറം സ്‌നേഹവും കരുതലുമൊക്കെ ഊട്ടിയുറപ്പിക്കും ആചാരം. ഓരോ തവണയും മുന്നറിയിപ്പുകളോടെ കാമനെ യാത്രയാക്കി അടുത്ത പൂരോത്സവത്തിന് ഉത്തരകേരളം കാത്തിരിക്കും. ഐശ്വര്യവും സമാധാനവും കൈനിറയെ സ്‌നേഹവുമായി നേരത്തെ കാലത്തെ വരണേ കാമാ എന്ന പ്രാര്‍ഥനയോടെ. ക്ഷേത്രങ്ങളില്‍ പൂരോത്സവത്തിന് സമാപനം കുറിച്ച് നടക്കുന്ന ദേവീ ദേവന്‍മാരുടെ കൂടിക്കാഴ്ചയും കൂടിപിരിയലും പ്രത്യേക ആചാരമാണ്. കൂടിചേരലിന്റെ ഉത്സവം കൂടിയാണ് പൂരം. ഉത്തരമലബാറിലെ ഭൂരിഭാഗം ദേവീ ക്ഷേത്രങ്ങളിലും പൂരം ആഘോഷിക്കും. മാടായിക്കാവിലെ പൂരോത്സവവും പൂരംകുളിയും പ്രശസ്തമാണ്. രണ്ട് വസന്തോത്സവങ്ങളില്‍ ഒന്ന് ഓണമാണെങ്കില്‍ ഉത്തരമലബാറിന് രണ്ടാമത്തേത് പൂരോത്സവമാണ്.

മീനത്തിലെ കാര്‍ത്തിക നാള്‍ മുതല്‍ പൂരം നക്ഷത്രം വരെ ഒമ്പത് ദിവസമാണ് കോലത്തുനാട്ടിലും അള്ളംനാട്ടിലും നീലേശ്വരം ഉള്‍പ്പെടുന്ന ദേശങ്ങളില്‍ പൂരം ആഘോഷിക്കുന്നത്. മാടായിക്കാവിലെ പൂരോത്സവത്തോടനുബന്ധിച്ച് പൂരംനാളില്‍ മൂന്നാംകോട്ടയില്‍ നിന്ന് അപ്പം എറിയല്‍ ചടങ്ങ് കാണാനും നാടിന്റെ നാനാഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിനാളുകള്‍ എത്താറുണ്ട്. ദേവീപ്രസാദമായ അപ്പം കൈപ്പറ്റുന്നത് മത്സരക്കാഴ്ചയാണ്. മാടായി വടുകുന്ദ ശിവക്ഷേത്ര ത്തിലെ എതിരേല്‍പ്പിന് ശേഷം രാവിലെ 9.30ഓടെയാണ് വടുകുന്ദ തടാകത്തില്‍ കാവിലമ്മയുടെ ആറാട്ട് നടക്കുക.
-മാടായിക്കാവ് പൂരോത്സവത്തിന് സമാപനം കുറിച്ച് വടുകുന്ദ തടാകത്തില്‍ നടന്ന പൂരംകുളി.

kerala

ഊട്ടി, കൊടൈക്കനാൽ ഇ- പാസ്: വെബ്സൈറ്റ് വിവരങ്ങളായി

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

Published

on

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പ്രവേശിക്കാൻ വിനോദസഞ്ചാരികൾക്കുള്ള ഇ- പാസിന് ക്രമീകരണമായി. serviceonline. gov.in/tamilnadu, അല്ലെങ്കിൽ tnega.tn.gov.in എന്നീ വെബ്സൈറ്റുകൾവഴി ഇ- പാസിന് അപേക്ഷിക്കാം.

പാസിന് അപേക്ഷിക്കുന്നയാളുടെ ആധാർകാർഡ്, റേഷൻകാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്‌ എന്നിവയിൽ ഏതെങ്കിലും ഒന്നും വാഹനത്തിന്റെ വിവരം, സന്ദർശിക്കുന്ന തീയതി, എത്രദിവസം തങ്ങുന്നു എന്നീ വിവരങ്ങളുമാണ് വെബ്സൈറ്റിൽ നൽകേണ്ടത്.

മദ്രാസ് ഹൈക്കോടതി ഉത്തരവുപ്രകാരം മേയ് ഏഴു മുതൽ ജൂൺ 30 വരെയാണ് ഇ- പാസ് പ്രാബല്യത്തിലുള്ളത്. ഈ ദിവസങ്ങളിൽ പുറത്തുനിന്ന്‌ വരുന്നവർക്ക് ഇ- പാസ് നിർബന്ധമാണ്. ഓരോദിവസവും നിശ്ചിത എണ്ണം വാഹനങ്ങൾക്ക് മാത്രമേ പാസ് അനുവദിക്കയുള്ളൂ. മേയ് പത്തുമുതൽ 20വരെ നടക്കുന്ന ഊട്ടി പുഷ്പമേള മുൻനിർത്തിയാണ് നടപടി.

Continue Reading

kerala

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്.

Published

on

എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും. കേസില്‍ അന്തിമ വാദത്തിനായി ബുധനാഴ്ചത്തേക്ക് സുപ്രീംകോടതി ലിസ്റ്റ് ചെയ്തു. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുക.

112-ാമത്തെ കേസായിട്ടാണ് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിട്ടുള്ളത്. കഴിഞ്ഞയാഴ്ച രണ്ടു തവണ ലിസ്റ്റ് ചെയ്തിരുന്നെങ്കിലും ലാവലിന്‍ കേസ് പരിഗണിച്ചിരുന്നില്ല. ഹര്‍ജികളില്‍ അന്തിമവാദത്തിലേക്ക് കടക്കുമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്.
കേസിൽ പിണറായി വിജയൻ, ഊർജവകുപ്പ് മുൻ സെക്രട്ടറി കെ മോഹനചന്ദ്രൻ, മുൻ ജോയന്റ് സെക്രട്ടറി എ ഫ്രാൻസിസ് എന്നിവരെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നൽകിയ അപ്പീലും വിചാരണ നേരിടണമെന്ന് വിധിക്കപ്പെട്ടവരുടെ ഹർജികളുമാണ് സുപ്രീംകോടതിയുടെ പരി​ഗണനയിലുള്ളത്.
പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്എൻസി ലാവലിൻ കമ്പനിയുമായി കരാറുണ്ടാക്കിയതിൽ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്ടം സംഭവിച്ചുവെന്നുമാണ് കേസ്.

Continue Reading

kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു, 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത.

Published

on

സംസ്ഥാനത്ത് വീണ്ടും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മറ്റന്നാള്‍ വരെ 12 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. സാധാരണയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത. പാലക്കാട്, കൊല്ലം,ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ആണ് മുന്നറിയിപ്പ്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ ഉയര്‍ന്ന താപനില 36°C വരെ ഉയരാന്‍ സാധ്യതയെന്നാണ് മുന്നറിയിപ്പ്. സാധാരണയെക്കാള്‍ 2 – 4°C കൂടുതല്‍ താപനിലയാണിത്.

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പുണ്ടായിരുന്നെങ്കിലും ഇന്നലെ അത് പിന്‍വലിക്കുകയും ചെയ്തു. പാലക്കാട്, കോഴിക്കോട് ജില്ലകളിലായിരുന്നു ഉഷ്ണതരംഗ മുന്നറിയിപ്പ്.

Continue Reading

Trending