kerala
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.
എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.
kerala
ഓമനപ്പുഴ കൊലപാതകം; മരിച്ച യുവതിയുടെ അമ്മ കസ്റ്റഡിയില്‍
മണ്ണഞ്ചേരി പൊലീസാണ് ജെസി മോളെ കസ്റ്റഡിയിലെടുത്തത്.

ആലപ്പുഴ ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ കേസില്‍ അമ്മ കസ്റ്റഡിയില്‍. മണ്ണഞ്ചേരി പൊലീസാണ് ജെസി മോളെ കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് കസറ്റഡിയിലെടുക്കുകയായിരുന്നു. ജെസി മോളെയും ഭര്‍ത്താവ് ജോസിനെയും വിശദമായി ചോദ്യം ചെയ്യും.
പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും കൊലപാതകം മറച്ചുവെച്ചെന്നും ചൂണ്ടിക്കാട്ടിയാണഅ ജെസിമോള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തത്. തിങ്കളാഴ്ച രാത്രിയാണ് ജാസ്മിന്‍ (29) കൊല്ലപ്പെട്ടത്.
ഭര്‍ത്താവുമായി പിണങ്ങി കഴിയുകയായിരുന്ന യുവതി ആത്മഹത്യ ചെയ്തുവെന്നായിരുന്നു ആദ്യം കരുതിയത്. മരണത്തില്‍ ഡോക്ടര്‍മാര്‍ സംശയം പ്രകടിപ്പിച്ചതോടെ പൊലീസ് പിതാവിനെ ചോദ്യം ചെയ്യുകയായിരുന്നു. പിന്നാലെ പിതാവ് കുറ്റസമ്മതം നടത്തി. ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പിതാവ് പറഞ്ഞു.
ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു. ജാസ്മിനെ പിതാവ് കഴുത്ത് ഞെരിച്ച് ഉപദ്രവിച്ചതോടെ അബോധാവസ്ഥയിലെത്തിയ യുവതിയെ വീണ്ടും കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ ജോസ്‌മോന്‍ പൊലീസിനോട് പങ്കുവെച്ചത്.
അതേസമയം വീട്ടുകാര്‍ക്ക് വിവരമറിയാമായിരുന്നിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചു. പിറ്റേ ദിവസമാണ് വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുന്നത്.
kerala
സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 320 രൂപ കൂടി
അതേസമയം, ആഗോളവിപണിയില്‍ ഇന്നും വില കുറഞ്ഞു.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 40 രൂപയാണ് ഇന്ന് വര്‍ധിച്ചത് ഇതോടെ 9105 രൂപയായാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില വര്‍ധിച്ചത്. പവന് 320 രൂപ വര്‍ധിച്ചതോടെ 72,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില.
കഴിഞ്ഞ ദിവസം സ്വര്‍ണവില ഗ്രാമിന് 45 രൂപ വര്‍ധിച്ചിരുന്നു. 9065 രൂപയായാണ് സ്വര്‍ണവില വര്‍ധിച്ചത്. പവന് 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. വില 72,520 രൂപയായാണ് ബുധനാഴ്ച വില വര്‍ധിച്ചത്.
അതേസമയം, ആഗോളവിപണിയില്‍ ഇന്നും വില കുറഞ്ഞു. യു.എസ് പേറോള്‍ ഡാറ്റക്കായി നിക്ഷേപകര്‍ കാത്തിരിക്കുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം. ലോകവിപണിയില്‍ സ്‌പോട്ട് ഗോള്‍ഡിന്റെ വിലയില്‍ 0.3 ശതമാനം നഷ്ടം രേഖപ്പെടുത്തി. ഔണ്‍സിന് 3,346.47 ഡോളറായാണ് വില കുറഞ്ഞത്.
യു.എസ് ഗോള്‍ഡ് ഫ്യൂച്ചറിന്റെ വിലയും ഇടിഞ്ഞു. 0.1 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. 3,357.20 ഡോളറായാണ് സ്വര്‍ണവില കുറഞ്ഞത്. 3,320 ഡോളറിനും 3,360 ഡോളറിനുമിടയിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. നിലവില്‍ യു.എസിലെ വിവിധ സാമ്പത്തിക സൂചകങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ക്കായി നിക്ഷേപകര്‍ കാത്തിരിക്കുകയാണ്. ഇത് വരുന്നതിനനുസരിച്ച് സ്വര്‍ണവിലയിലും മാറ്റമുണ്ടാകും.
kerala
ഓമനപ്പുഴ കൊലപാതകം: ജോസ്മോന്‍ മകളെ കൊന്നത് വീട്ടില്‍ വൈകി വന്നതിന്
വീട്ടില്‍ വൈകി വന്നതിന് പ്രതി ജോസ്‌മോന്‍ മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്.

ആലപ്പുഴ ഓമനപ്പുഴ കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വീട്ടില്‍ വൈകി വന്നതിന് പ്രതി ജോസ്‌മോന്‍ മകള്‍ ജാസ്മിന്റെ കഴുത്ത് ഞെരിച്ചതെന്ന വിവരമാണ് പുറത്ത് വരുന്നത്. മകള്‍ അബോധാവസ്ഥയില്‍ ആയതോടെ കഴുത്തില്‍ തോര്‍ത്ത് കുരുക്കി മരണം ഉറപ്പാക്കുകയായിരുന്നു.
മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനിടെയാണ് ഇയാള്‍ കൊലപാതകത്തിലെ കൂടുതല്‍ വിവരങ്ങള്‍ പൊലീസിനോട് പറഞ്ഞത്. ജാസ്മിന്‍ പതിവായി വീട്ടിലേക്ക് വൈകി വരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ആത്മഹത്യയെന്ന് വരുത്താന്‍ മൃതദേഹം കിടപ്പു മുറിയിലെ കട്ടിലില്‍ കിടത്തുകയും ചെയ്തു.
വീട്ടുകാര്‍ കാര്യങ്ങള്‍ അറിഞ്ഞിട്ടും ഒരു രാത്രി മുഴുവന്‍ കൊലപാതക വിവരം മറച്ചുവെച്ചുക്കുകയായിരുന്നു. പിറ്റേ ദിവസം വീട്ടുകാര്‍ മരണ വിവരം പുറത്തറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ആത്മഹത്യയെന്ന് പറഞ്ഞെങ്കിലും ഡോക്ടര്‍ക്ക് തോന്നിയ സംശയത്തിന്റെ പുറത്ത് പൊലീസിനെ അറിയിക്കുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ താന്‍ തനിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും വീട്ടുകാര്‍ക്ക് വിവരം അറിയില്ലെന്നുമായിരുന്നു ജോസ്മോന്‍ പറഞ്ഞത്. എന്നാല്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊലപാതകം നടത്തിയത് വീട്ടുകാര്‍ക്ക് മുന്നില്‍ വെച്ചാണെന്ന് ഇയാള്‍ സമ്മതിക്കുകയായിരുന്നു.
ജോസ്മോന്റെ അറസ്റ്റ് ഇന്നലെ തന്നെ പൊലീസ് രേഖപ്പെടുത്തി.
ഭര്‍ത്താവുമായി വഴക്കിട്ട് മകള്‍ ഇടയ്ക്കിടെ വീട്ടില്‍ വന്നു നില്‍ക്കുന്നത്് ജോസ് ചോദ്യം ചെയ്തിരുന്നു.
-
india3 days ago
‘അധികാരത്തിൽ വന്നാൽ വഖഫ് ഭേദഗതി ചവറ്റുകുട്ടയിലെറിയും’; ബീഹാർ വഖഫ് സംരക്ഷണ റാലിയിൽ തേജസ്വി യാദവ്
-
kerala3 days ago
ഒരു വയസുകാരന്റെ മരണം; മഞ്ഞപ്പിത്തം ബാധിച്ചതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്
-
kerala3 days ago
ചൂരല്‍മലയിലെ പ്രതിഷേധം; ദുരിതബാധിതരുള്‍പ്പെടെ ആറുപേരെ അറസ്റ്റ് ചെയ്ത് പൊലീസ്
-
kerala3 days ago
സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റ് റവാഡ ചന്ദ്രശേഖര്‍
-
kerala3 days ago
ത്രിഭാഷ നയം; പിന്മാറി മഹാരാഷ്ട്ര സര്‍ക്കാര്‍
-
india3 days ago
തായ്ലന്ഡില് നിന്ന് 16 ജീവനുള്ള പാമ്പുകളുമായി മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരന് പിടിയില്‍
-
india3 days ago
തെലങ്കാനയിലെ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി; 10 മരണം
-
local3 days ago
നിരവധി ജീവനുകൾ രക്ഷിക്കുന്നതിനിടെ ഉരുളെടുത്തു; മുണ്ടക്കൈയുടെ നോവായി മാറിയ പ്രജീഷിന്റെ സ്വപ്നം യാഥാർഥ്യമായി; കുടുംബം പുതിയ വീട്ടിലേക്ക്