kerala
കാസർഗോഡ് പടക്കം വീണ് റിസോർട്ടിന് തീപിടിച്ചു; ആളപായമില്ല
ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി
വിഷുവിന് പടക്കം പൊട്ടിക്കുന്നതിനിടെ തീ പടർന്ന് നീലേശ്വരത്ത് റിസോർട്ട് കത്തി നശിച്ചു. നീലേശ്വരം ഒഴിഞ്ഞ വളപ്പിലെ ഹർമിറ്റേജ് റിസോർട്ട് ആണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം സംഭവിച്ചത്. റിസോർട്ട് പൂർണമായും കത്തി നശിച്ചെന്നാണ് റിപ്പോർട്ട്. പുല്ല് മേഞ്ഞ മേൽക്കൂരകളുളള കോട്ടേജുകളായതിനാലാണ് തീ അതിവേഗം പടർന്നത്. ആളുകളെ പെട്ടന്ന് ഒഴിപ്പിച്ചതിനാൽ അപകടം ഒഴിവായി.
kerala
ഇത് മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളെ ദ്രോഹിച്ച സര്‍ക്കാര്‍: ഷാഫി ചാലിയം
സ്‌ക്കോളര്‍ഷിപ്പ് തുക പിടിച്ചു വെച്ചതിനാല്‍ ഫീസ് ഒടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകള്‍ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു.
കോഴിക്കോട്. എണ്‍പത്തി നാലിലെ കരുണാകരന്‍ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായിരുന്ന അവുകാദര്‍ കുട്ടി നഹാ സാഹിബ് ഫിഷറീസ് വകുപ്പ് മന്ത്രിയായിരിക്കുമ്പോഴാണ് പട്ടിക ജാതി വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമുണ്ടായിരുന്ന പഠന സ്‌കോളര്‍ഷിപ്പ് സര്‍വ്വ മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ക്കും ബാധകമാക്കി ഉത്തവിറക്കിയത്. ശേഷം, 2012 ലും 2013 ലും 2014 ലും കൂടുതല്‍ പരിഷകരണങ്ങള്‍ അബ്ദു റബ്ബും കെ. ബാബുവും യൂഡിഫ് ഭരണ കാലത്ത് കൊണ്ട് വന്നു. 2014 ലെ സമഗ്ര പരിഷ്‌കരണ ഉത്തരവിലൂടെ മെഡിക്കല്‍ എഞ്ചിനീയര്‍ തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലകളിലും മത്സ്യത്തൊഴിലാളി വിദ്യാര്‍ഥികള്‍ക്കും എസ്സ്.ഇ ആനുകൂല്യങ്ങള്‍ നല്‍കി. എന്‍ട്രന്‍സ് എക്‌സാമിന് യോഗ്യത നേടിയ മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥിക്ക് ഒരു ലക്ഷത്തി പത്തായിരം രൂപ വരെ നല്‍കി. എന്നാല്‍ ഇടത് ഭരണം അതൊക്കെ അവതാളത്തിലാക്കിയിരിക്കയാണെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം കുറ്റപ്പെടുത്തി. സ്‌കോളര്‍ഷിപ്പ് തുക ഇരുപത്തി മൂന്ന് കോടി ഇടത് സര്‍ക്കാര്‍ പിടിച്ചു വെച്ചിരിക്കയാണെന്നും, അത് മൂലം മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികള്‍ ഫീസ് കൊടുക്കാന്‍ കഴിയാതെ വലയുകയാണെന്നും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ യു.ഡി.എഫ് കുടുംബ സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സ്‌ക്കോളര്‍ഷിപ്പ് തുക പിടിച്ചു വെച്ചതിനാല്‍ ഫീസ് ഒടുക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കഴിഞ്ഞിട്ടും സ്ഥാപനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് വരെ കൊടുക്കുന്നില്ലെന്ന് കണക്കുകള്‍ നിരത്തി ഷാഫി ചാലിയം വിശദീകരിച്ചു. കോഴിക്കോട് ജില്ലയില്‍ മാത്രം പാവപ്പെട്ട മത്സ്യത്തൊഴിലാളി വിദ്യാര്‍ത്ഥികളുടെ മൂന്ന് കോടി ഇരുപത് ലക്ഷം രൂപയാണ് പിടിച്ച് വെച്ചിരിക്കുന്നത്. മലപ്പുറം ജില്ലയിലാവട്ടെ കഴിഞ്ഞ സെപ്റ്റംബര്‍ വരെ ഒന്നര കോടിയാണ് കുടിശ്ശിക. സ്‌ക്കോളര്‍ഷിപ്പ് തുക നിഷേധിക്കുക വഴി സംസ്ഥാനത്താകെ ഇരുപത്തി രണ്ടായിരം കുട്ടികളുടെ മാനസിക ക്ലേശം വിവരണാദീതമാണ്. തീരദേശ മേഖലയോട് ഇടത് സര്‍ക്കാര്‍ കാണിക്കുന്ന അവഗണനക്കും വിവേചനത്തിനുമെതിരെ മത്സ്യത്തൊഴിലാളികളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ഷാഫി ചാലിയം അഭ്യര്‍ത്ഥിച്ചു.
kerala
നെടുമ്പാശേരിയില്‍ അമ്മിക്കല്ലുകൊണ്ട് അമ്മയെ കൊലപ്പെടുത്തി; മകന്‍ അറസ്റ്റില്‍
കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ അനിതയെ മകന്‍ തന്നെ ആശുപത്രിയിലെത്തിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.
കൊച്ചി: നെടുമ്പാശേരിയില്‍ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. അനിതയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഞായറാഴ്ച മരണമടഞ്ഞ അനിതയെ മകന്‍ തന്നെ ആശുപത്രിയിലെത്തിച്ചതോടെ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തിരുന്നു.
പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്ത് ഗുരുതരമായ മുറിവുകള്‍ കണ്ടെത്തിയതോടെ പൊലീസ് സംശയിച്ചു. അമ്മയും മകനും മാത്രമാണ് വാടകവീട്ടില്‍ താമസിച്ചിരുന്നത്. മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയ അന്വേഷണസംഘം മകന്‍ വിനുവിനെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് പ്രതി കുറ്റം സമ്മതിച്ചത്.
വടി കൊണ്ടും അമ്മിക്കല്ലുകൊണ്ടും അമ്മയുടെ തലയില്‍ അടിച്ച് കൊലപ്പെടുത്തിയതാണെന്ന് വിനു പൊലീസ് മൊഴിയില്‍ പറഞ്ഞു. വെള്ളത്തൂവലിലുള്ള അനിതയുടെ സ്വത്ത് സ്വന്തമാക്കാനായിരുന്നു കൊലപാതകമെന്നുമാണ് അന്വേഷണത്തിലുള്ള കണ്ടെത്തല്‍.
മറ്റൊരു വീട്ടില്‍ താമസിച്ചിരുന്ന അനിതയെ കഴിഞ്ഞ ശനിയാഴ്ച വാടകവീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ഞായറാഴ്ചയാണ് കൊലപാതകം നടന്നത്. മകന്‍ വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
india
പി.എം ശ്രീ പദ്ധതി: സിപിഎം- ബിജെപി ഡീലിലെ ഇടനിലക്കാരന്‍ ജോണ്‍ ബ്രിട്ടാസ്
പി.എം ശ്രീ പദ്ധതിയിൽ സി.പി.എം- ബി.ജെ.പി ഡീലിലെ ഇടനിലക്കാരൻ ജോൺ ബ്രിട്ടാസ്. കേന്ദ്രത്തിനും സംസ്ഥാനത്തിനുമിടയിൽ പാലമായത് ജോൺ ബ്രിട്ടാസ് എം പിയെന്ന് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. അക്കാര്യത്തിൽ ബ്രിട്ടാസിനെ അഭിനന്ദിക്കുന്നുവെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
രാജ്യസഭയിലായിരുന്നു ധർമ്മേന്ദ്ര പ്രധാന്‍റെ വെളിപ്പെടുത്തൽ. സർവ സമ്മതത്തോടെയാണ് പി എം ശ്രീ പദ്ധതിയിൽ കേന്ദ്രവുമായി കേരളം ധാരണാപത്രത്തിൽ ഒപ്പിട്ടത്. കേരളത്തിലെ വിദ്യാഭ്യാസമന്ത്രി തന്നെ കണ്ട് സമ്മതം അറിയിച്ചിരുന്നു എന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി വിവരിച്ചു. എന്നാൽ പിന്നീട് എന്ത് സംഭവിച്ചു എന്ന് അറിയില്ലെന്നും ധർമ്മേന്ദ്ര പ്രധാൻ രാജ്യസഭയിൽ വ്യക്തമാക്കി.
-
kerala2 days ago‘ഇത് പുരുഷന്മാര്ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’:രാഹുല്‍ ഈശ്വര്‍
-
kerala1 day agoകെഎസ്ആര്‍ടിസി ബസ് ഓടിച്ചു എന്ന കുറ്റമേ ഞാന്‍ ചെയ്തിട്ടുള്ളൂ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നെ ഒരുപാട് ദ്രോഹിച്ചു; ഡ്രൈവര്‍ യദു
-
india1 day agoപ്രതിപക്ഷത്തിനുമുന്നില് മുട്ട് മടക്കി കേന്ദ്രം; എസ്ഐആർ വിഷയത്തിൽ പാർലമെന്റിൽ ചർച്ച വേണമെന്ന ആവശ്യം അംഗീകരിച്ചു
-
kerala2 days agoമുഖ്യമന്ത്രിക്ക് പുതിയ വാഹനം; 1.10 കോടി അനുവദിച്ച് ഉത്തരവിറക്കി
-
india2 days ago‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍
-
kerala2 days agoനിയുക്ത ഫാ. മെത്രാന് ആന്റണി കാട്ടിപ്പറമ്പിലിനെ സന്ദര്‍ശിച്ച് അഡ്വ. ഹാരിസ് ബീരാന് എം.പി
-
kerala23 hours agoകൊല്ലത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ സ്വീകരണത്തിനായി കുടുംബശ്രീയില്‍ പണപ്പിരിവ്
-
kerala23 hours agoവഖ്ഫ് സ്വത്തുക്കളുടെ ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് സമയം നീട്ടണം; കേന്ദ്ര മന്ത്രിയുമായി ചര്‍ച്ച നടത്തി മുസ്ലിം ലീഗ് എം.പിമാര്‍

