kerala
ദ കേരള സ്‌റ്റോറി എന്ന സിനിമയുടെ തെറ്റായ ആരോപണത്തിനെതിരെ വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

ദ കേരള സ്‌റ്റോറി എന്ന സിനിമയുടെ തെറ്റായ ആരോപണത്തിനെതിരെ വിടി ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് . “32,000 ഒന്നുമില്ലെങ്കിലും അതിന്റെ പകുതിയെങ്കിലും ഉണ്ടാവാതിരിക്ക്യോ?”
“എന്റെ പരിചയത്തിലുള്ള ഒരു സുഹൃത്തും അവരുടെ അനുഭവത്തിൽ ഇങ്ങനെ ഒരു സംഭവമുണ്ടായതായി പറയുന്നത് കേട്ടു. എന്താണ് സത്യാവസ്ഥ എന്നൊന്നും എനിക്കറിയില്ല”
ഒരുപാട് “മതേതരവാദി”കളേക്കൊണ്ടും “യുക്തിവാദി”കളേക്കൊണ്ടുമൊക്കെ ഇങ്ങനെ “നിഷ്ക്കളങ്ക”മായി ചിന്തിപ്പിക്കാൻ കഴിയുന്നു എന്നത് തന്നെയാണ് സംഘ് പരിവാറിന്റെ വിജയം.
32000 പെൺകുട്ടികൾ!
പ്രണയിച്ച് വിവാഹം കഴിച്ചവരുടെ കണക്കല്ല, പ്രണയച്ചതിയിൽ പെടുത്തി മതം മാറ്റി ഭീകര പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തിയവരുടെ എണ്ണമാണത്രേ!
ഇന്ത്യക്ക് പുറത്തേക്ക് അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കുമൊക്കെ മനുഷ്യക്കടത്ത് നടത്തിയ മലയാളി പെൺകുട്ടികളുടെ എണ്ണമാണത്രേ!!
അതായത് കേരളത്തിലെ ഓരോ പഞ്ചായത്തിൽ നിന്നും ശരാശരി 30-40 പെൺകുട്ടികൾ!!
ഓരോ വാർഡിൽ നിന്നും ഒന്നിലേറെ പെൺകുട്ടികൾ!!!
32,000 പോയിട്ട് ഒരു 30 കേസുകൾ വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കാൻ കഴിയുമോ?
വേണ്ട, ഏറെ ചർച്ച ചെയ്യപ്പെട്ട 2-3 കേസുകൾക്കപ്പുറം നാലാമതൊരു കേസ് കൃത്യമായി എടുത്തുപറയാമോ?
കേരള പോലീസിന്റെ ഏതെങ്കിലുമൊരു ഔദ്യോഗിക കണക്ക് ചൂണ്ടിക്കാണിക്കാനുണ്ടോ?
നരേന്ദ്ര മോദിയുടെ എൻഐഎക്ക് കേരളത്തിൽ നിന്ന് വ്യക്തമായ അന്വേഷണ റിപ്പോർട്ടുകൾ വല്ലതും മുന്നോട്ടുവയ്ക്കാനുണ്ടോ?
ഇല്ല എന്നാണ് ഇവക്കെല്ലാം ഇതുവരെയുള്ള ഉത്തരം.
അതുകൊണ്ട് ‘ലവ് ജിഹാദ്’വാദികൾക്ക്, അല്ലെങ്കിൽ ബിജെപിക്കാർക്ക്, ഇതൊരു ചലഞ്ചായി ഏറ്റെടുക്കാവുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കൂടാതെ കേരളത്തിൽ ബിജെപിക്ക് മിക്കവാറും എല്ലാ ബൂത്തിലും 50 വോട്ടെങ്കിലും ലഭിക്കാറുണ്ട്. എല്ലാ പഞ്ചായത്തിലും 50 പ്രവർത്തകരെങ്കിലും ഉണ്ട്. ‘ലവ് ജിഹാദ്’വാദികളായ മറ്റുള്ളവർക്കും ഓരോ സ്ഥലത്തും അവരുടേതായ സംഘടനാ സംവിധാനങ്ങളുണ്ടെന്ന് വിടി ബല്‍റാം. അവരൊക്കെ ഫീൽഡിൽ ഇറങ്ങി കൃത്യമായ വിവരം ശേഖരിക്കട്ടെ. പ്രണയച്ചതിയിൽപ്പെട്ട പെൺകുട്ടികളെയല്ലേ നാട് കടത്തിയിട്ടുണ്ടാവുകയുള്ളൂ, അവരുടെ രക്ഷിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ഇവിടെത്തന്നെ കാണുമല്ലോ? അവരോരുത്തരേയും നേരിൽ കണ്ട്, അവരുടെ മൊഴികൾ രേഖപ്പെടുത്തി, പഞ്ചായത്ത് അടിസ്ഥാനത്തിൽ കൃത്യമായ കണക്കും വിവരവും ക്രോഡീകരിച്ച് പ്രസിദ്ധപ്പെടുത്തട്ടെ.
അതേസമയം ഇതൊരു ചലഞ്ചായി, വെല്ലുവിളിയായി, ഏറ്റെടുക്കാമോ ബിജെപിക്കാരാ? ഇല്ലെങ്കിൽ ഇതിവിടം കൊണ്ട് നിർത്തിക്കോണം. ഒരു മതസമൂഹത്തെ നിരന്തരമായി സംശയമുനയിൽ നിർത്തിക്കൊണ്ടുള്ള, അവർക്കെതിരെയുള്ള വേട്ടയാടലിനും ഒരുപക്ഷേ വംശഹത്യക്കും വരെ കളമൊരുക്കുന്ന തരത്തിലുള്ള നിങ്ങളുടെ ഈ വിഷലിപ്തമായ നുണപ്രചരണം ഇവിടെ ഈ നിമിഷം അവസാനിപ്പിക്കണം. നിങ്ങളുടെ വിദ്വേഷ രാഷ്ട്രീയത്തിന് ഈ കേരളത്തെ വിട്ടുതരാൻ ഞങ്ങൾക്ക് കഴിയില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടു.
kerala
ആ പയ്യന്‍ ഷെഡിന്‌റെ മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും; വിവാദ പരാമര്‍ശം നടത്തി മന്ത്രി ജെ ചിഞ്ചുറാണി
വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തി മൃഗക്ഷേമവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. മിഥുന്‍ ഷീറ്റിനു മുകളില്‍ വലിഞ്ഞു കയറിയതിന് അധ്യാപകര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്ന് മന്ത്രി കൊച്ചിയില്‍ നടന്ന സിപിഐ വനിതാസംഗമത്തില്‍ പറഞ്ഞു. വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചതില്‍ അധ്യാപകരെ കുറ്റം പറയാനാവില്ലെന്നും മന്ത്രി തുറന്നടിച്ചു. സഹപാഠികള്‍ വിലക്കിയിട്ടും മിഥുന്‍ വലിഞ്ഞു കയറിയതാണെന്നും മന്ത്രി പറഞ്ഞു.
ഒരു പയ്യന്‌റെ ചെരുപ്പെടുക്കാന്‍ ആ പയ്യന്‍ ഷെഡിന്‌റെ മുകളില്‍ വലിഞ്ഞു കയറി. ചെരുപ്പെടുക്കാന്‍ പോയപ്പോള്‍ കാലൊന്ന് തെന്നി പെട്ടെന്ന് കയറി പിടിച്ചത് വലിയ കമ്പിയില്‍. ഇതില്‍ നിന്നാണ് കറണ്ടടിച്ചത്. അപ്പോഴെ പയ്യന്‍ മരിച്ചു. ഇത് അധ്യാപകരുടെ കുഴപ്പമല്ലെന്നും മന്ത്രി പറഞ്ഞു. വിവാദ പ്രസ്താവന നടത്തിയതിനു പിന്നാലെ മന്ത്രി സൂംബ നൃത്തം ചെയ്തിരുന്നു. ഇതും വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി വെച്ചിരിക്കുന്നത്.
kerala
വോട്ടര്‍പട്ടിക ചോര്‍ച്ച; കമ്മിഷണറുമായി ചര്‍ച്ച നടത്തി എല്‍.ജി.എം.എല്‍ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് കമ്മീഷണര്‍
വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടര്‍പട്ടിക ചോർന്നതും ആയി ബന്ധപ്പെട്ട് പരാതി ലഭിച്ച സാഹചര്യത്തിൽ ജില്ലാ കലക്ടറോട് റിപ്പോര്‍ട്ട് തേടുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ വ്യക്തമാക്കി. വോട്ടര്‍ പട്ടിക ചോര്‍ച്ചയില്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സന്ദര്‍ശിച്ച ലോക്കല്‍ ഗവ.മെമ്പേഴ്സ് ലീഗ് ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രസിഡണ്ട് കെ.ഇസ്മാഈല്‍ മാസ്റ്റര്‍, വൈസ് പ്രസിഡണ്ട് വി.വി.മുഹമ്മദലി നാദാപുരം, സെക്രട്ടറി ഡോ.കെ.പി വഹീദ എന്നിവരാണ് കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്.
നേരത്തെ ഇക്കാര്യത്തില്‍ കമ്മീഷന് എല്‍.ജി.എം.എല്‍ പരാതി നല്‍കിയിരുന്നു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം, തിരുവള്ളൂര്‍, നാദാപുരം ഗ്രാമപഞ്ചായത്തുകളിലെ വോട്ടര്‍പട്ടികയാണ് ചോര്‍ന്നത്. മൂന്ന് പഞ്ചായത്തുകളുടെ രേഖകളാണ് ലഭിച്ചതെങ്കിലും സംസ്ഥാന വ്യാപകമായി ഇത്തരത്തില്‍ ക്രമക്കേട് നടന്നതായി എല്‍.ജി.എം.എല്‍ ആരോപിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
kerala
വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു
വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.

ഷാര്‍ജയില്‍ ജീവനൊടുക്കിയ വിപഞ്ചികയുടെ കുഞ്ഞിന്റെ മൃതദേഹം സംസ്‌കരിച്ചു. ദുബായ് ന്യൂ സോനപൂരിലായിരുന്നു സംസ്‌കാരം. വിപഞ്ചികയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിച്ചേക്കും.മരിച്ച വിപഞ്ചികയുടെ ഭര്‍ത്താവ് നിധീഷ്, വിപഞ്ചികയുടെ അമ്മ ശൈലജ, സഹോദരന്‍ ഉള്‍പ്പടെയുള്ളവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.
ഷാര്‍ജയില്‍ വെച്ച് നടന്ന സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പരിമിതി ഉള്ളതിനാല്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. വിപഞ്ചികയുടെ കുടുംബം ഇന്ത്യന്‍ കോര്‍സുലേറ്റിലും ഷാര്‍ജ പൊലീസിലും പരാതി നല്‍കിയിരുന്നു.
വിപഞ്ചിക വര്‍ഷങ്ങളായി ഭര്‍ത്താവ് നിധീഷില്‍ നിന്ന് പീഡനം നേരിട്ടിരുന്നു, വിവാഹത്തിന് മുന്‍പ് തന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 2022 മുതല്‍ തന്നെ വിവാഹമോചനത്തിന് ശ്രമിച്ചിരുന്നുവെന്ന ശബ്ദരേഖ പുറത്തുവന്നിരുന്നു. വിവാഹ സമയത്ത് വീട്ടുകാര്‍ സ്വര്‍ണത്തിന് പുറമേ രണ്ടര ലക്ഷം രൂപ വിപഞ്ചികയ്ക്ക് പണമായി നല്‍കിയിരുന്നു. ഇത് സ്വന്തം വിദ്യാഭ്യാസ ലോണിന്റെ തുക അടക്കാന്‍ വിപഞ്ചികയെടുത്തിരുന്നു. ഇത് തര്‍ക്കത്തിലേക്ക് നയിച്ചു. നിതീഷിന്റെ എല്ലാ പ്രവര്‍ത്തികളും സഹോദരിയുടെയും അച്ഛന്റെയും പിന്തുണയോടെ ആയിരുന്നു.
-
india2 days ago
നിമിഷപ്രിയ കേസ്; ‘വിഷയത്തില്‍ ഇടപെട്ടത് ഒരു മനുഷ്യന് എന്ന നിലക്ക്’: കാന്തപുരം
-
kerala2 days ago
എഴുത്തുകാരി വിനീത കുട്ടഞ്ചേരി തൂങ്ങി മരിച്ച നിലയില്‍
-
Film3 days ago
സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്ലർ പുറത്ത്; റിലീസ് ജൂലൈ 17ന്
-
kerala2 days ago
നിപ; സംസ്ഥാനത്ത് 675 പേര് സമ്പര്‍ക്ക പട്ടികയില്‍
-
News2 days ago
സമൂസ, ജിലേബി, ലഡു എന്നിവയില്‍ മുന്നറിയിപ്പ് ലേബലുകളില്ല; ഉപദേശങ്ങളുള്ള ബോര്‍ഡുകള്‍ മാത്രം: ആരോഗ്യ മന്ത്രാലയം
-
india2 days ago
കോളേജില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു; ബെംഗളൂരുവില്‍ 2 അധ്യാപകരടക്കം 3 പേര് അറസ്റ്റില്‍
-
News2 days ago
കോപ്പികാറ്റുകള്‍ക്ക് പണമില്ല: ഒരു കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നീക്കം ചെയ്ത് മെറ്റ
-
kerala2 days ago
വോട്ടര്‍ പട്ടിക ചോര്‍ത്തിയ സംഭവം: തദ്ദേശ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കം ചെറുക്കും: പിഎംഎ സലാം