Connect with us

india

വിവാഹമോചനത്തിന് ആറുമാസത്തെ കാത്തിരിപ്പ് വേണ്ട; സുപ്രധാന വിധിയുമായി സുപ്രീം കോടതി

പരസ്പര സമ്മതത്തോടെയുള്ള വേർപിരിയാൻ തീരുമാനിച്ച ദമ്പതികളെ നിയമനടപടികൾക്കായി കുടുംബ കോടതികളിലേക്ക് റഫർ ചെയ്യാതെ വിവാഹമോചനം നൽകാനും തീരുമാനിച്ചു.

Published

on

പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആറ് മാസത്തെ നിർബന്ധിത കാലയളവ് വ്യവസ്ഥകൾക്ക് വിധേയമായി ഒഴിവാക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 13 ബി പ്രകാരം പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിനായുള്ള നിർബന്ധിത കാത്തിരിപ്പ് കാലയളവ് ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരം വിനിയോഗിച്ച് സുപ്രീം കോടതിക്ക് ഒഴിവാക്കാനാകുമോ എന്നതായിരുന്നു ഭരണഘടനാ ബെഞ്ച് പരി​ഗണിച്ച വിഷയം.പരസ്പര സമ്മതത്തോടെയുള്ള വേർപിരിയാൻ തീരുമാനിച്ച ദമ്പതികളെ നിയമനടപടികൾക്കായി കുടുംബ കോടതികളിലേക്ക് റഫർ ചെയ്യാതെ വിവാഹമോചനം നൽകാനും തീരുമാനിച്ചു.

india

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; 8 മരണം, നിരവധി പേർക്ക് പരിക്ക്‌

ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

Published

on

ശിവകാശിയില്‍ പടക്കനിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി. സ്ഫോടനത്തില്‍ അഞ്ച് സ്ത്രീകള്‍ അടക്കം 8 പേര്‍ മരിച്ചുവെന്നാണ് ലഭിക്കുന്ന വിവരം.  നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരാളുടെ നില അതീവഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മരിച്ച എട്ട് പേരും പ

Continue Reading

crime

വെള്ളപേപ്പറിൽ ഒപ്പിട്ട് വാങ്ങിയത് ബിജെപി, ബലാത്സംഗം നടന്നിട്ടില്ല; സന്ദേശ്ഖാലി യുവതിയുടെ വെളിപ്പെടുത്തൽ

തെരഞ്ഞെടുപ്പുകാലത്ത് സന്ദേശ്ഖാലി വിഷയം ഉയർത്തിക്കാട്ടി തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയപോര് അതിരൂക്ഷമായിരിക്കെ കേസിൽ മറ്റൊരു വഴിത്തിരിവ്.

Published

on

സന്ദേശ്ഖാലി കേസിനെ തൃണമൂല്‍ കോണ്‍ഗ്രസിനും ഇന്ത്യ മുന്നണിയിലെ മറ്റു പാര്‍ട്ടികള്‍ക്കുമെതിരെ ആയുധമാക്കിയിരിക്കുകയാണ് ബിജെപി. പശ്ചിമബംഗാളിലെ സന്ദേശ്ഖാലി ഗ്രാമത്തിൽ മാസങ്ങളായി തുടരുന്ന തർക്കങ്ങളും അശാന്തിയും ദേശീയശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു. തെരഞ്ഞെടുപ്പുകാലത്ത് സന്ദേശ്ഖാലി വിഷയം ഉയർത്തിക്കാട്ടി തൃണമൂൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയപോര് അതിരൂക്ഷമായിരിക്കെ കേസിൽ മറ്റൊരു വഴിത്തിരിവ്.

ബി.ജെ.പി.യുമായി ബന്ധമുള്ളവർ ശൂന്യമായ വെള്ളപേപ്പറിൽ നിർബന്ധിച്ച് ഒപ്പുവെപ്പിച്ച ശേഷം തൻ്റെ പേരിൽ വ്യാജ ബലാത്സംഗ പരാതി എഴുതി നൽകിയെന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് സന്ദേശ്ഖാലിയിലെ ഒരു സ്ത്രീ. ദേശീയ വനിതാ കമ്മീഷനിലെ ഒരു സംഘം ദ്വീപ് സന്ദർശിച്ച ദിവസം പിയാലി എന്ന സ്ത്രീ പരാതികൾ പങ്കുവെക്കാൻ തങ്ങളെ വിളിപ്പിച്ചതായി യുവതി മാധ്യമങ്ങളോട് പറയുന്നു.

“100 ദിവസത്തെ തൊഴിൽ പദ്ധതിയുടെ ഭാഗമായി ഞങ്ങൾക്ക് പണം ലഭിച്ചിട്ടില്ലെന്ന് ഞാൻ അവരോട് പറഞ്ഞു. എനിക്ക് ആ പണം മാത്രമേ ആവശ്യമുള്ളൂ. മറ്റ് പരാതികളൊന്നുമില്ല. ബലാത്സംഗം നടന്നിട്ടില്ല. അവൾ (പിയാലി) ഞങ്ങളെ ഒരു ശൂന്യമായ വെള്ളാഷീറ്റിൽ ഒപ്പുവെപ്പിച്ചു”; യുവതി പറയുന്നു. പ്രാദേശിക തൃണമൂൽ നേതാക്കൾ ബലാത്സംഗം ചെയ്തതായി ആരോപിക്കുന്ന സ്ത്രീകളുടെ പട്ടികയിൽ താനും ഉണ്ടെന്ന് പിന്നീടാണ് അറിഞ്ഞതെന്നും യുവതി പറഞ്ഞു.

സന്ദേശ്ഖാലിയെ അപകീർത്തിപ്പെടുത്തിയെന്ന് യുവതിയുടെ ബന്ധുക്കളും ആരോപിച്ചു. മറ്റൊരിടത്ത് നിന്നാണ് പിയാലി എന്ന സ്ത്രീ വന്നത്. വലിയ വലിയ കാര്യങ്ങളാണ് അവർ സംസാരിക്കുന്നത്. ഇവിടെയുള്ള എല്ലാവരെക്കുറിച്ചും അവൾക്ക് എങ്ങനെ വിവരം ലഭിച്ചുവെന്ന് ഞങ്ങൾക്കറിയില്ല. തുടക്കത്തിൽ, അവൾ ഇവിടെ പ്രതിഷേധത്തിൽ പങ്കെടുക്കുമായിരുന്നു. അവൾ ബിജെപിക്കൊപ്പമാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും സന്ദേശ്ഖാലി നിവാസികൾ പറഞ്ഞു. ഞങ്ങളോട് കള്ളം പറഞ്ഞതിനും ഞങ്ങളെ കുടുക്കിയതിനും അവർ ശിക്ഷിക്കപ്പെടണം. പിയാലിക്കെതിരെ രംഗത്ത് വന്നതിന് ഇപ്പോൾ ഭീഷണികൾ നേരിടുന്നുണ്ടെന്നും യുവതിയും കുടുംബവും പറഞ്ഞു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി ബിജെപി കഥകൾ മെനയുകയാണെന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. തുറന്നുസംസാരിക്കാൻ ധൈര്യം കാണിച്ചതിന്റെ പേരിൽ സന്ദേശ്ഖാലിയിലെ സ്ത്രീകളെ ബിജെപി ഭീഷണിപ്പെടുത്തുകയാണെന്ന് തൃണമൂൽ എംപി സുസ്മിത ദേവ് ആരോപിച്ചു. സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും മാനം ലജ്ജയില്ലാതെ ചവിട്ടിമെതിക്കുന്ന ചതിയുടെ വലകൾ വലിക്കുന്നത് ബിജെപി എത്രനാൾ തുടരുമെന്നും സുസ്മിത ചോദിച്ചു.

തൃണമൂലിൻ്റെ ആരോപണങ്ങൾ പാർട്ടിക്കുണ്ടായ ക്ഷതം നികത്താൻ വളരെ വൈകി വന്നവയാണെന്ന് ബിജെപി തിരിച്ചടിച്ചു. രണ്ടുമൂന്ന് മാസം മിണ്ടാതിരുന്നിട്ട് എന്തിനാണ് തൃണമൂൽ ഇപ്പോൾ പ്രതികരിക്കുന്നത്? നേരത്തെ പറഞ്ഞു സന്ദേശ്ഖാലിയിലെ സ്ത്രീകൾ കള്ളം പറയുകയായിരുന്നു എന്ന്, ഇപ്പോൾ അവരെ കൊണ്ട് കള്ളം പറയിക്കുകയായിരുന്നു എന്നുപറയുന്നു. എന്ത് നാശമാണോ ഉണ്ടാകേണ്ടത്, അതുണ്ടായി കഴിഞ്ഞു. തീയില്ലാതെ എന്ത് പുക; ബിജെപി വക്താവ് പ്രിയങ്ക ടിബ്രേവാൾ പറഞ്ഞു.

സന്ദേശ്ഖാലി വിഷയത്തിൽ കെട്ടിച്ചമച്ച ആരോപണങ്ങൾ ഉന്നയിച്ച് നിയമസഭയിലെ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ഉൾപ്പെടെ നിരവധി ബിജെപി നേതാക്കൾക്കെതിരെ തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകിയിട്ടുണ്ട്.

ബംഗാളിലെ നോർത്ത് 24 പർഗാനാസ് ജില്ലയിലാണ് സന്ദേശ്ഖാലി എന്ന ഗ്രാമം. തൃണമൂൽ കോൺഗ്രസ് (ടിഎംസി) ഷെയ്ഖ് ഷാജഹാനും അനുയായികളും തങ്ങളെ ബലാത്സംഗം ചെയ്‌തതായി ആരോപിച്ച് സന്ദേശ്ഖാലിയിലെ സ്ത്രീകൾ രംഗത്തെത്തിയതോടെയാണ് പ്രതിഷേധങ്ങൾക്ക് തുടക്കമായത്. ഭൂമി തട്ടിയെടുക്കലും ലൈംഗികാതിക്രമ ആരോപണങ്ങളും ശക്തമായതോടെ ജനുവരി അഞ്ചിനു ഷാജഹാൻ ഒളിവിൽ പോയി. 2019ൽ മൂന്നു ബിജെപി പ്രവർത്തകരെ കൊലപ്പെടുത്തിയത് ഉള്‍പ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഷെയ്ഖ് ഷാജഹാൻ. 55 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം ഫെബ്രുവരി അവസാനം ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തു. നിലവിൽ ഷാജഹാൻ സിബിഐയുടെ കസ്റ്റഡിയിലാണ്.

കഴിഞ്ഞയാഴ്ചയാണ് സന്ദേസ്ഖാലിയിലെ ഒരു ഞെട്ടിപ്പിക്കുന്ന ട്വിസ്റ്റ് ഉണ്ടായത്. ഒരു പ്രാദേശിക ബിജെപി നേതാവിൻ്റെ വീഡിയോ പ്രചരിക്കാൻ തുടങ്ങി. സന്ദേശ്‌ഖാലിയിൽ ബലാത്സംഗമോ ലൈംഗികാതിക്രമമോ നടന്നിട്ടില്ലെന്നും അധികാരിയുടെ നിർദ്ദേശപ്രകാരമാണ് സ്ത്രീകൾ ഇത്തരം പരാതികൾ ഫയൽ ചെയ്യാൻ തീരുമാനിച്ചതെന്നും ഗംഗാധർ കോയൽ സമ്മതിക്കുന്നതായാണ് വീഡിയോയിൽ. എന്നാൽ, തന്റെ ശബ്ദം എഡിറ്റ് ചെയ്തതാണെന്നും വീഡിയോ വ്യാജമാണെന്നും ആരോപിച്ച് ബിജെപി നേതാവ് രംഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.

Continue Reading

india

‘വോട്ടു യന്ത്രം എന്റെ അച്ഛന്റേതാണ്’; ബൂത്ത് കയ്യേറിയ ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ അറസ്റ്റിൽ

സംഭവത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭാബേന്‍ കിശോര്‍സിങ് തവിയാദ് പൊലീസിൽ പരാതി നൽകിയിരുന്നു.

Published

on

ഗുജറാത്തിൽ പോളിങ് ബൂത്ത് ​കൈയേറുകയും കള്ളവോട്ട് ചെയ്യുകയും ചെയ്ത ബി.ജെ.പി സ്ഥാനാർഥിയുടെ മകൻ അറസ്റ്റിൽ. ദാഹോദ് ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയും സിറ്റിങ് എം.പിയുമായ ജസ്വന്ത്‌സിങ് ഭാഭോറിന്റെ മകനും പാർട്ടി നേതാവുമായ വിജയ് ഭാഭോറാണ് അറസ്റ്റിലായത്.

വോട്ടെടുപ്പ് ദിനത്തിൽ ബൂത്ത് കയ്യേറി വിജയ് ഭാഭോറും അനുയായികളും കള്ളവോട്ട് ചെയ്തിരുന്നു. അഴിഞ്ഞാട്ടത്തിന്‍റെ ദൃശ്യങ്ങൾ വിജയ് ഭാഭോർ തന്നെ ഇൻസ്റ്റഗ്രാമിൽ ലൈവ് നൽകുകയുമുണ്ടായി. സംഭവത്തിൽ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഭാബേന്‍ കിശോര്‍സിങ് തവിയാദ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് കേസെടുത്ത് ഇയാളെ അറസ്റ്റ് ചെയ്തത്.

ബൂത്ത് കൈയ്യേറി വിജയ് ഭാഭോര്‍ ഇന്‍സ്റ്റഗ്രമിലിട്ട ലൈവ് വിവാദമായതോടെ പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ, ആൾട്ട് ന്യൂസ് സ്ഥാപകനും മാധ്യമപ്രവർത്തകനുമായ മുഹമ്മദ് സുബൈർ ഉൾപ്പെടെ ഈ വിഡിയോ എക്സിൽ വീണ്ടും പോസ്റ്റ് ചെയ്തു. വോട്ടിങ് മെഷീൻ തന്റെ അച്ഛന്റേതാണെന്ന് വിജയ് അവകാശപ്പെടുന്നത് വിഡിയോയിൽ കാണാം.

മഹിസാഗര്‍ ജില്ലയിലെ ദാഹോദ് ലോക്‌സഭാ മണ്ഡലത്തിന്റെ പരിധിയിൽ വരുന്ന സന്ത്രംപുര്‍ നിയമസഭാ മണ്ഡലത്തിലെ 220ാം ബൂത്തിലാണ് സംഭവം. ഈ ബൂത്തില്‍ റീ പോളിങ് വേണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസമന്ത്രി കുബേര്‍ സിങ് ഡിന്‍ഡോറാണ് ഈ നിയമസഭ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

മൂന്നാം ഘട്ടത്തിലാണ് ദാഹോദിൽ വോട്ടെടുപ്പ് നടന്നത്. 58.66 ശതമാനമാണ് പോളിങ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഗുജറാത്തിലെ മുഴുവൻ സീറ്റുകളും ബി.ജെ.പി നേടിയിരുന്നു.

Continue Reading

Trending