Connect with us

india

വെട്ടലും തിരുത്തലും : ദ കേരള (fake) സ്‌റ്റോറി -സംഘപരിവാരത്തിന്റെ തനിനിറം വീണ്ടും തെളിഞ്ഞു

തിരിച്ചറിവ് വൈകാതെയാണെങ്കിലും വരുമെന്നത് തീര്‍ച്ചയാണ്. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാന്‍ കഴിയില്ലെന്ന പഴമൊഴിയും ഓര്‍ക്കാം. ഏതായാലും ഈ ശാസ്ത്രീയനവീനയുഗത്തിലും പശുവും ചാണകവും കള്ളങ്ങളുമായി കറങ്ങിനടക്കുന്നവരേ നിങ്ങളുടെ ജീവിതം പാഴ് എന്നല്ലാതെന്ത് പറയാനാണ്!

Published

on

കെ.പി ജലീല്‍

മഹാമണ്ടത്തരം പരസ്യമായി വിളമ്പുക. പിന്നീട് ശാസ്ത്രീയവും ജനകീയവുമായ പ്രതിഷേധങ്ങളുയരുമ്പോള്‍ ഒന്നുകില്‍ മൗനം പാലിക്കുകയോ തിരുത്തുകയോ ചെയ്യുക. ഇതാണ് സംഘപരിവാര്‍ ശൈലി. ഇത് ഇവിടെയും സംഭവിച്ചു. ദ കേരള സ്റ്റോറി എന്ന സിനിമക്കെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നപ്പോഴാണ് കഥയില്‍തിരുത്തലുകളുമായി സംഘപരിവാരം രംഗത്തുവന്നത്. നാളെ സിനിമ റിലീസാകാനിരിക്കെ മണ്ടത്തരം പുറത്തറിയുമെന്ന് വ്യക്തമായതോടെയാണ് തിരുത്തല്‍ നടപടി. തിരുത്തുന്നത് മണ്ടത്തരം ആവര്‍ത്തിക്കുന്നതിനേക്കാള്‍ ഭേദമെന്ന് കരുതി പൊതുജനത്തിന് സമാധാനിക്കുകയേ നിവൃത്തിയുളളൂ.
കഴിഞ്ഞമാസമാണ് ദ കേരള സ്റ്റോറി എന്ന പേരിലുള്ള സിനിമയുടെ ട്രെയിലര്‍ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ പുറത്തിറക്കിയത്. സിനിമ നിര്‍മിച്ചതുതന്നെ അത്തരക്കാരായിരുന്നു. സംവിധായകന്‍ സുദീപ്‌തോ സെന്‍ എന്ന ബംഗാളി തനി സംഘപരിവാര രാഷ്ട്രീയക്കാരനും. ഇതില്‍ 32000 കേരളീയരെ മതംമാറ്റി സിറിയയില്‍ ഭീകരപ്രവര്‍ത്തനത്തിനയച്ചുവെന്നും കേരളം തീവ്രവാദികളുടെ കേന്ദ്രമാണെന്നുമൊക്കെയാണ് സിനിമയിലൂടെ പ്രചരിപ്പിക്കാന്‍ അവര്‍ നോക്കിയത്. സിനിമ ഇറങ്ങിയാല്‍ അതിലൂടെ മതേതരവിശ്വാസികളായ കേരളീയരെയും പുറം ലോകത്തെയും സംഘപരിവാറിന് അനുകൂലമാക്കാമെന്നായിരുന്നു പ്ലാന്‍. എന്നാല്‍ കേരളത്തിലെ കൊച്ചുകുട്ടിക്ക് പോലുമറിയാവുന്നതാണ് സംസ്ഥാനത്തെ മതസൗഹാര്‍ദവും തീവ്രവാദത്തോട് മുസ്്‌ലിംകള്‍ സ്വീകരിക്കുന്ന നിലപാടുകളും. ഇതോടെയാണ് സിനിമ തിരിച്ചടിക്കുമെന്ന തിരിച്ചറിവിലേക്ക് അവരെത്തിയത്. വലിയ പ്രതിഷേധം മുസ്്‌ലിം സംഘടനകളുടെ ഭാഗത്തുനിന്ന് മാത്രമല്ല, കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളില്‍നിന്നുമുണ്ടായതോടെ നില്‍ക്കക്കള്ളിയില്ലാതെയായി . തെളിവ് ഹാജരാക്കാന്‍ മുസ്്‌ലിം യൂത്ത് ലീഗ് വെല്ലുവിളിയും ഇനാമുമായി രംഗത്തുവന്നതോടെയാണ് അവര്‍ പത്തിചുരുട്ടിയത്. കേരളമറിയാത്ത, കേരളീയരെ അറിയാത്തവരുടെ നുണക്കഥ കേരളത്തിന്റെ പേരില്‍ ഇറങ്ങുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നപ്പോഴും മലയാളികളായ സംഘപരിവാരം ആര്‍ത്തട്ടഹസിക്കുകയായിരുന്നു. തങ്ങളുടെ പക്കല്‍ 32000 പേരുടെ തെളിവുണ്ടെന്ന ്പറഞ്ഞവര്‍ കേരളത്തെക്കുറിച്ചല്ല, ലോകത്തെ മൊത്തം മതംമാറ്റത്തെക്കുറിച്ചാണ് പറഞ്ഞതെന്നായി. മുസ്്‌ലിം വിരുദ്ധത മാത്രം കൊണ്ടുനടക്കുന്ന യുക്തിവാദികളുടെ ഒരു വിഭാഗവും സംഘപരിവാറിന് അനുകൂലമായി നിലപാടെടുത്തതും പരിഹാസ്യമായി. ഇതോടെയാണ് സിനിമ പുറത്തിറങ്ങാന്‍ രണ്ടുദിവസം മാത്രമിരിക്കെയുള്ള തിരിച്ചുപോക്ക്. 32000 എന്നത് മൂന്ന് എന്നാക്കി ചുരുക്കിയാണ് യൂട്യൂബ് ട്രെയിലര്‍ തിരുത്തിയിരിക്കുന്നത്.
പശുമൂത്രത്തില്‍ വിഷമാണെന്നും അത് കഴിക്കരുതെന്നും ശാസ്ത്രീയ ഗവേഷകസംഘം പറഞ്ഞപ്പോഴും അത് ശരിയല്ലെന്ന വാദവുമായി രംഗത്തുവന്നവരാണ് സംഘപരിവാരത്തിന്റെ ശാസ്ത്രീയസംഘം. മുസ്്‌ലിംകളും ക്രിസ്ത്യാനികളും കമ്യൂണിസ്റ്റുകളും ഇന്ത്യയുടെ ശത്രുക്കളാണെന്ന് പറഞ്ഞ വിചാരധാര തിരുത്തിയെന്ന് ഇപ്പോള്‍ ചിലര്‍ പറയുന്നു. ക്രിസ്ത്യാനികളെയും അവരുടെ പള്ളികളെയും ആക്രമിച്ചവര്‍ അവരുടെ രക്ഷകരായി ഇപ്പോള്‍ അവതരിക്കുന്നു. കുറക്കന്‍ കോഴികളുടെ സംരക്ഷകനാകുന്ന അവസ്ഥ ! മയില്‍ ബീജം കൊത്തിയാണ് പ്രത്യുല്‍പാദനം നടത്തുന്നതെന്നും പശുവിന്റെ ഗ്യാസില്‍ ഗുണകരമായ വാതകങ്ങളുണ്ടെന്നും വിമാനം കണ്ടുപിടിച്ചത് പുരാണത്തിലാണെന്നുമെല്ലാം പറഞ്ഞ് അത് പ്രചരിപ്പിക്കാന്‍ നോക്കുമ്പോള്‍ അവയെല്ലാം കണ്ണടച്ച് വിഴുങ്ങാന്‍ ഹിന്ദിബെല്‍റ്റ് സംസ്ഥാനങ്ങളിലെ അക്ഷരാഭ്യാസമില്ലാത്ത ജനതയെ കിട്ടുമ്പോള്‍ കേരളത്തിലും തെക്കേ ഇന്ത്യയിലും അതിന് വേറെ ആളെ നോക്കണമെന്ന് പറയുന്നിടത്താണ് മോദിസത്തിന്റെ പരാജയം.
ഇവര്‍ തന്നെയാണ് 15 ലക്ഷം രൂപ ഓരോ ഇന്ത്യക്കാരന്റെ അക്കൗണ്ടിലും ഇടുമെന്ന് പറഞ്ഞ് വോട്ടുവാങ്ങി അധികാരത്തിലേറി കോടികള്‍ അദാനിമാരുടെ അക്കൗണ്ടിലിട്ടുകൊടുത്തത്. കള്ളപ്പണം വെളുപ്പിക്കാനായി രാജ്യത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് മുതലാളിമാരെ വളര്‍ത്തിയത്. കോവിഡ് കാലത്ത് പതിനായിരക്കണക്കിന് തൊഴിലാളികളെയും പാവപ്പെട്ടവരെയും കുരുതികൊടുത്തത്. തിരിച്ചറിവ് വൈകാതെയാണെങ്കിലും വരുമെന്നത് തീര്‍ച്ചയാണ്. എല്ലാ കാലത്തും എല്ലാവരെയും പറ്റിക്കാന്‍ കഴിയില്ലെന്ന പഴമൊഴിയും ഓര്‍ക്കാം. ഏതായാലും ഈ ശാസ്ത്രീയനവീനയുഗത്തിലും പശുവും ചാണകവും കള്ളങ്ങളുമായി കറങ്ങിനടക്കുന്നവരേ നിങ്ങളുടെ ജീവിതം പാഴ് എന്നല്ലാതെന്ത് പറയാനാണ്!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ദ്രോഹിക്കുന്നതിനും പരിധിയുണ്ട്, കോണ്‍ഗ്രസിനെ ഞെരുക്കാനുള്ള ശ്രമം വിലപ്പോവില്ല’ കേന്ദ്രസര്‍ക്കാറിന്റേത് ധാര്‍മിക മൂല്യത്തകര്‍ച്ച: ഡി.കെ.ശിവകുമാര്‍

Published

on

ബെംഗളൂരു: നാഷ്നൽ ഹെറാൾഡ് കേസിൽ പുതിയ എഫ്.ഐ.​ആർ അന്യായമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. ദ്രോഹിക്കുന്നതിനും പരിധിയുണ്ട്. വിഷയം ഉയർത്തി അപമാനിക്കാനുള്ള ശ്രമം കേന്ദ്രസർക്കാറിന്റെ ധാർമിക മൂല്യങ്ങളുടെ തകർച്ചയാണ് വ്യക്തമാക്കുന്നതെന്നും ഡി.കെ പറഞ്ഞു.

‘തീരുമാനം തീർത്തും അന്യായമാണ്. ​ദ്രോഹിക്കുന്നതിനും ഒരു പരിധിയുണ്ട്. അപമാനിക്കേണ്ട ആവശ്യമില്ലായിരുന്നു. നാഷ്നൽ ഹെറാൾഡ് സോണിയ ഗാന്ധിയുടെയോ രാഹുൽ ഗാന്ധിയുടെയോ സ്വത്തല്ല. പാർട്ടി ഭാരവാഹികൾ എന്ന നിലയിൽ അവർ ഓഹരികൾ കൈവശം വെക്കുക മാത്രമാണ് ചെയ്തത്. അത് അവരുടെ സ്വകാര്യ സമ്പാദ്യമായിരുന്നില്ല. വോഹ്രയുടെ കാലത്തും അഹമ്മദ് പട്ടേലിന്റെ കാലത്തും കോൺഗ്രസ് പാർട്ടിയുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ ലക്ഷ്യമിട്ടാണ് തീരുമാനങ്ങളെടുത്തത്. രാഷ്ട്രീയമായി ഞെരുക്കാനുള്ള നിലവിലെ ശ്രമം വിലപ്പോവില്ല. ചരിത്രം ആവർത്തിക്കും. നിരവധി വെല്ലുവിളികളുണ്ടാവും. എന്നാൽ, രാഹുൽ ഗാന്ധി ഇതൊന്നും വകവെക്കില്ല. അവർ അദ്ദേഹത്തെ ജയിലിൽ അടക്കട്ടെ, അപ്പോഴും അദ്ദേഹം കാര്യമാക്കില്ല. ഈ പ്രതികാര മനോഭാവം കൊണ്ട് ഒരു മാറ്റവും ഉണ്ടാക്കാനാവില്ലെന്നും മറിച്ച് നിങ്ങളുടെ ധാർമിക മൂല്യത്തകർച്ച വെളിവാക്കാൻ മാത്രമേ ഉതകൂ എന്നുമാണ് എനിക്ക് കേന്ദ്രസർക്കാറിനെ ഓർമിപ്പിക്കാനുള്ളത്,’ -ഡി.കെ പറഞ്ഞു.

Continue Reading

india

വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു; പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍

ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

Published

on

പശ്ചിമ ബംഗാളില്‍ പ്രതിഷേധവുമായി ബിഎല്‍ഒമാര്‍. എസ്ഐആറിന്റെ പേരില്‍ വലിയ ജോലി സമ്മര്‍ദം അടിച്ചേല്‍പ്പിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കൊല്‍ക്കത്തയിലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിന് മുന്നിലാണ് പ്രതിഷേധം. ഇതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിനു മുന്നില്‍ സുരക്ഷ വര്‍ധിപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നിരുന്നു.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രതിഷേധത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൊല്‍ക്കത്ത പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. വലിയ രീതിയില്‍ സുരക്ഷ വീഴ്ചയുണ്ടായതായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. പശ്ചിമ ബംഗാളിലെ ബിജെപി നേതാക്കള്‍ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് കമീഷന്‍ ഓഫീസിലെത്തി സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായി കൂടിക്കാഴ്ച നടത്തുന്ന ഘട്ടത്തിലാണ് ബിഎല്‍ഒമാരുടെ പ്രതിഷേധമുണ്ടായത്.

അതേസമയം, ജോലിയെടുക്കാന്‍ തയ്യാറാണെന്നും എന്നാല്‍ ഇത്തരത്തില്‍ അടിച്ചമര്‍ത്തലും അമിതമായ ജോലി സമ്മര്‍ദ്ദവും ഒരുതരത്തിലും അംഗീകരിക്കാം സാധിക്കില്ലെന്നും പ്രതിഷേധിക്കുന്ന ബിഎല്‍ഒമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ആത്മഹത്യ ചെയ്തത്.

Continue Reading

india

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു; ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല

വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്.

Published

on

രാജ്യത്ത് പാചകവാതക വില സിലിണ്ടറിന്റെ വീണ്ടും കുറച്ചു. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന് 10 രൂപയാണ് കുറച്ചത്. അതേസമയം ഗാര്‍ഹിക എല്‍.പി.ജി സിലിണ്ടര്‍ വില കുറക്കാന്‍ എണ്ണക്കമ്പനികള്‍ തയാറായിട്ടില്ല. ഗാര്‍ഹിക സിലിണ്ടറിന് ഏറ്റവുമൊടുവില്‍ വില പരിഷ്‌കരിച്ചത് 2024 മാര്‍ച്ച് എട്ടിനാണ്.തുടര്‍ച്ചയായ രണ്ടാംമാസമാണ് പൊതുമേഖലാ എണ്ണവിതരണക്കമ്പനികള്‍ എല്‍.പി.ജി സിലിണ്ടന്റെ വില കുറച്ചത്.

നവംബര്‍ ഒന്നിന് വാണിജ്യ എല്‍.പി.ജി സിലിണ്ടറിന് 5 രൂപ കുറച്ചിരുന്നു. പുതുക്കിയ വില ഇന്ന് പ്രാബല്യത്തില്‍ വരും. കൊച്ചിയില്‍ 1,587 രൂപ, തിരുവനന്തപുരത്ത് 1,608 രൂപ. കോഴിക്കോട്ട് 1,619.5 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.

Continue Reading

Trending