GULF
ഡോ.എം.കെ.മുനീറിനെ സ്വീകരിച്ചു
മങ്കഫിലെ കുവൈത്ത് ഇന്ത്യ ഇന്റർനാഷണൽ സ്‌കൂളിൽ ഡോ. പി.എ.ഇബ്രാഹിം ഹാജി അനുസ്മരണത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ സംബന്ധിക്കാനാണ് ഡോ.മുനീർ കുവൈത്തിലെത്തിയത്

കുവൈത്ത് സിറ്റി: ഹ്രസ്വ സന്ദർശനാർത്ഥം കുവൈത്തിലെത്തിയ മുസ്ലിം ലീഗ് ഹൈപവർ കമ്മിറ്റിയംഗവും പ്രതിപക്ഷ ഉപനേതാവുമായ ഡോ. എം.കെ.മുനീറിനെ കുവൈത്ത് കെ.എം.സി.സി. സംസ്ഥാന പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണെത്തിന്റെ നേതൃത്വത്തിൽ കെ.എം.സി.സി. നേതാക്കൾ എയർപോർട്ടിൽ സ്വീകരിച്ചു.
മങ്കഫിലെ കുവൈത്ത് ഇന്ത്യ ഇന്റർനാഷണൽ സ്‌കൂളിൽ ഡോ. പി.എ.ഇബ്രാഹിം ഹാജി അനുസ്മരണത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ സംബന്ധിക്കാനാണ് ഡോ.മുനീർ കുവൈത്തിലെത്തിയത്.
GULF
ഹജ്ജ് സേവനത്തില്‍ സജീവ സാന്നിധ്യമായി ‘ഐവ’ വളണ്ടിയർമാർ

ഹജ്ജ് കർമ്മങ്ങൾ നിർവഹിക്കാനായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ചേർന്ന അല്ലാഹുവിൻറെ അതിഥികൾക്ക് സേവനം നൽകുവാനായി ഇന്ത്യൻ വെൽഫെയർ അസോസിയേഷൻ (ഐവ) വളണ്ടിയര്‍മാർ സജീവമായി രംഗത്തിറങ്ങി.
ഹജ്ജ് മന്ത്രാലയത്തിന്റെ ശക്തമായ നിയന്ത്രണം ഉള്ളതിനാൽ ഈ വര്‍ഷം അസീസിയ കേന്ദ്രീകരിച്ചാണ് പ്രവർത്തനങ്ങൾ നിയന്ത്രിച്ചത്. ഇന്ത്യൻ ഹജ്ജ് മിഷന്റെ കീഴിലുള്ള മെഡിക്കൽ സെൻററുകൾ, പ്രധാന ബസ് സ്റ്റേഷനുകൾ, ഹാജിമാരുടെ താമസ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലാണ് വളണ്ടിയർമാർ വിവിധ പ്രവർത്തനങ്ങളുമായി രംഗത്തിറങ്ങിയത്.
അസീസിയയിലെയും മറ്റുമുള്ള മെഡിക്കൽ സെൻററുകളില്‍ പ്രവേശിപ്പിക്കപ്പെട്ട രോഗികളായ ഹാജിമാരെ അറഫാ ദിനത്തിൽ ഇഹ്റാം ചെയ്യിപ്പിച്ച് കൃത്യ സമയത്ത് അറഫയിലേക്ക് എത്തിക്കാനും അവശരായ രോഗികള്‍ക്ക് ആവശ്യമായ ഭക്ഷണവും മറ്റു സൗകര്യങ്ങളും ഏർപ്പെടുത്തി കൊടുക്കുന്നതിലും ഐവ വളണ്ടിയർമാർ രാപകല്‍ ഭേദമന്യേ സജീവമായി രംഗത്തിറങ്ങിയിരുന്നു.
കഞ്ഞി, പഴങ്ങൾ, പച്ചക്കറികൾ, ശീതള പാനീയങ്ങൾ, അത്യാവശ്യക്കാർക്ക് ചെരിപ്പ്, കുട തുടങ്ങിയവയും സൗജന്യമായി വിതരണം ചെയ്തു. രോഗികളായ ഹാജിമാരെ പ്രദേശത്തെ പ്രധാന ആശുപത്രികളില്‍ എത്തിക്കുന്നതിനും വീല്‍ചെയറില്‍ ഹറമിലേക്ക് കൊണ്ടുപോകാനും വളണ്ടിയര്‍മാര്‍ സന്നദ്ധരായി.
മക്ക അസീസിയയിൽ ചേർന്ന അനുമോദന പരിപാടിയിൽ വളണ്ടിയർമാർ അവരുടെ അനുഭവങ്ങൾ പങ്കുവെക്കുകയും അടുത്തവർഷം നടത്താൻ ഉദ്ദേശിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ചചെയ്യുകയും ചെയ്തു
ഫദൽ ചേളാരി,സാലിഹ് പഴകുളം,ശരീഫ് കുഞ്ഞു കോട്ടയം, ഷബീർ അലി പുത്തനത്താണി, ഷെഫീഖ് കോട്ടയം, ഷാലിഹ് ചങ്ങനാശേരി,ശിഹാബ് പട്ടാമ്പി,യാസർ കണ്ണനല്ലൂർ, ഫദുൽ വടക്കാങ്ങര, ശുഹൈബ് പഴകുളം, റാഷിദ് തിരുവനന്തപുരം എന്നിവർ അഭിപ്രായങ്ങള്‍ പങ്കുവെച്ചു.
ജിദ്ദ ഐവ നേതാക്കളായ സലാഹ് കാരാടൻ, നാസർ ചാവക്കാട് , റിസ്വാൻ അലി, അൻവർ വടക്കാങ്ങര, ഫൈസൽ അരിപ്ര എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
ഹാരിസ് കണ്ണീപ്പൊയിൽ അധ്യക്ഷത വഹിച്ചു ഷൈൻ വെമ്പായം സ്വാഗതം പറഞ്ഞു. അബൂബക്കർ വടക്കാങ്ങര ഖിറാഅത്ത് നടത്തി.
GULF
പ്രവാസി മലയാളികള്‍ക്ക് ആശ്വാസം; കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്
ജൂലൈ 18 മുതല്‍ 2025 ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും ബഹ്‌റൈന്‍-കോഴിക്കോട് റൂട്ടിലും തിരിച്ചും ഇനി ദിനേന രണ്ട് സര്‍വീസുകളുണ്ടാകും.

കോഴിക്കോട്ടേക്ക് അധിക സര്‍വീസുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ജൂലൈ 18 മുതല്‍ 2025 ആഗസ്റ്റ് 29 വരെ എല്ലാ വെള്ളിയാഴ്ചകളിലും ബഹ്‌റൈന്‍-കോഴിക്കോട് റൂട്ടിലും തിരിച്ചും ഇനി ദിനേന രണ്ട് സര്‍വീസുകളുണ്ടാകും. നിലവില്‍ വ്യാഴാഴ്ച ഒഴികെ ആഴ്ചയില്‍ ആറ് ദിവസങ്ങളില്‍ ഒരു സര്‍വീസ് മാത്രമാണ് ഈ റൂട്ടിലുള്ളത്.
ജൂലൈ 18, 25 ആഗസ്റ്റ് 1, 8, 15, 22, 29 എന്നീ ദിവസങ്ങളില്‍ ഇനി രണ്ട് സര്‍വീസുകളാവും എക്‌സ്പ്രസ് നടത്തുക. ബഹ്‌റൈനില്‍ നിന്ന് രാത്രി 9.10 ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം 4.10 ന് കോഴിക്കോട് എത്തിച്ചേരും. തിരിച്ച് കോഴിക്കോട് നിന്ന് വൈകീട്ട് ആറിന് പുറപ്പെടുന്ന വിമാനം ബഹ്‌റൈന്‍ സമയം രാത്രി 8.10ന് ബഹ്‌റൈനിലുമെത്തിച്ചേരും.
ജൂലൈ 15 മുതല്‍ ഒക്ടോബര്‍ 25വരെ ഡല്‍ഹിയിലേക്കും തിരിച്ച് ബഹ്‌റൈനിലേക്കുമുള്ള സര്‍വീസ് എക്‌സ്പ്രസ് റദ്ദ് ചെയ്തതായി അറിയിച്ചിരുന്നു.
GULF
സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ടോപ്പറായ ശ്രീലക്ഷ്മി അഭിലാഷിന് ഡിസ്പ്പാക്കിന്റെ ആദരവ്

ദമാം: 2024-25 അധ്യയന വർഷത്തെ പ്ലസ്ടു സി ബി എസ് ഇ പരീക്ഷയിൽ റീ വാലുവേഷനിലൂടെ 98.8% മാർക്കു കരസ്ഥമാക്കി ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ ടോപ്പറും സൗദി അറേബ്യയിലും ഒന്നാമതെത്തിയ ശ്രീലക്ഷ്മി അഭിലാഷിന് ദമ്മാം ഇന്റർനാഷണൽ ഇന്ത്യൻ സ്കൂൾ പേരന്റ്സ് അസ്സോസിയേഷൻ കേരള (ഡിസ്പാക്) ആദരവ് സമ്മാനിച്ചു. ദമാം തറവാട് റെസ്റ്ററന്റ് ഹാളിൽ വെച്ച് സംഘടിപ്പിച്ച പരിപാടിയിൽ ശ്രീലക്ഷ്മിയെ എ എം ഇ കോൺട്രാക്ടിങ് കമ്പനി മാനേജിങ് ഡയറക്ടർ വിപിൻദാസ് ചെട്ടിയത്ത് മൊമെന്റോ നൽകി ആദരിക്കുകയും തുടർന്നുള്ള പഠനത്തിൽ എല്ലാ വിധ വിജയങ്ങളും ആശംസിക്കുകയും ചെയ്തു. നേരെത്തെ ഡിസ്പാക്ക് സംഘടിപ്പിച്ച പരിപാടിയിൽ ടോപ്പേഴ്‌സ് അവാർഡ് സ്വീകരിക്കാൻ കഴിയാതിരുന്ന വിദ്യാർഥികൾക്കും വിപിൻദാസ് ചെട്ടിയത്ത് മെമെന്റോ സമ്മാനിച്ചു.
ഡിസ്പാക് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി താജു അയ്യാരിൽ സ്വാഗതം ആശംസിച്ചു. കുട്ടികളും അവരുടെ രക്ഷിതാക്കളും കഷ്ടപ്പെട്ട് നേടിയെടുത്ത ഇത്തരത്തിലുള്ള വിജയങ്ങൾ ആദരിക്കാൻ ഡിസ്പാക് എന്നും മുൻപന്തിയിൽ ഉണ്ടാവുമെന്ന് ഡിസ്പാക് ചെയർമാൻ നജീം ബഷീർ പറഞ്ഞു. സ്കൂൾ ടോപ്പറായി മാറിയ ഈ മിടുക്കിയെ ആദ്യമായി ആദരിക്കുവാൻ ഡിസ്പാക്കിനു കഴിഞ്ഞു എന്നുള്ളത് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും എപ്പോഴും ഡിസ്പാക്ക് നൽകി കൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിന്റേയും പിന്തുണയുടേയും ഭാഗമാണെന്ന് പ്രസിഡന്റ് നജീബ് അരഞ്ഞിക്കൽ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ഡിസ്പാക് വൈസ് പ്രസിഡന്റുമാരായ ആശിഫ് ഇബ്രാഹിം, മുജീബ് കളത്തിൽ, ജോയിന്റ് സെക്രട്ടറി അജീം ജലാലുദീൻ, സ്പോർട്സ് കൺവീനർ ജോയി വറുഗീസ്, ആർട്സ് കൺവീനർ നിസ്സാം യൂസിഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടീവ് അംഗങ്ങളായ മുസ്തഫ പവേയിൽ, ഷമീർ ടി പി, അനസ് ബഷീർ, എം.എം റാഫി, നാസ്സർ കടവത്ത് തുടങ്ങിയവർ പങ്കെടുത്തു. ഡിസ്പാക് ട്രഷറർ ആസിഫ് താനൂർ നന്ദി പ്രകാശിപ്പിച്ചു.
-
kerala3 days ago
ബിന്ദുവിന്റെ മരണം: ജീവന് അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം
-
kerala3 days ago
നിപ്പ സമ്പര്‍ക്കപ്പട്ടിക: ആകെ 345 പേര്; കൂടുതൽ മലപ്പുറത്ത്
-
kerala3 days ago
‘ദുരന്തഘട്ടങ്ങളിലെ സേവനത്തിനായി സൈന്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട തുക മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് ഉപയോഗിക്കാം’: ഹൈക്കോടതി
-
india3 days ago
ബിജെപിയുടെ ക്ഷണം തള്ളി; ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വിജയ്യെ പ്രഖ്യാപിച്ചു
-
kerala3 days ago
വി എസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു; ഡയാലിസിസ് ചികിത്സ തുടങ്ങി
-
kerala3 days ago
കേരളത്തിൽ അടുത്ത അഞ്ചു ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
india3 days ago
മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്ദീന് തമിഴ്നാട് സര്‍ക്കാരിന്റെ ഉന്നത ബഹുമതി
-
kerala3 days ago
സൂംബയെ വിമര്‍ശിച്ച അധ്യാപകനെതിരായ സര്‍ക്കാര്‍ നടപടി ഉത്തരേന്ത്യന്‍ മോഡല്‍: പി.കെ കുഞ്ഞാലിക്കുട്ടി