Connect with us

kerala

ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ നിറുത്തിയത് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് കനത്ത തിരിച്ചടിയായെന്ന് കെ.സുധാകരന്‍ എം പി

കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്രാക്ലേശം പലതവണ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ.സുധാകരൻ അറിയിച്ചു.

Published

on

സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് സ്വകാര്യ വിമാനക്കമ്പനിയായ ഗോ ഫസ്റ്റ് എയർലൈൻസ് സർവീസുകൾ നിറുത്തിയത് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന് കനത്ത തിരിച്ചടിയാണെന്നും യാത്രക്കാര്‍ക്ക് ഉണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തര ഇടപെടണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി . പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് കത്തു നല്‍കി.

ഗൾഫ് യാത്രക്കാര്‍ക്ക് വലിയ ആഘാതമാണിത്. കണ്ണൂരില്‍ നിന്നും കുവൈറ്റിലേക്കും ദമാമിലേക്കും സർവീസ് നടത്തിയിരുന്ന ഏക എയർലൈൻ ആയിരുന്നിത്. പരിമിതമായ സര്‍വീസുകള്‍ക്കിടെ ഗോ ഫസ്റ്റ് എയർലൈൻസ് സര്‍വീസ് കൂടെ നിര്‍ത്തലാക്കിയത് യാത്രക്കാരെ വലിയ തോതില്‍ വലച്ചു. കണ്ണൂര്‍ വിമാനത്താവളത്തിലെ യാത്രാക്ലേശം പലതവണ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും കെ.സുധാകരൻ അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Trending