kerala
വെളുക്കാന്‍ തേച്ചത്പാണ്ടായി: ഉപകരാറിനെക്കുറിച്ച് അറിയില്ലെന്ന സി.പി.എം വിശദീകരണം അഴിമതിക്ക് തെളിവ്
ഇന്നുതന്നെ ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അബദ്ധത്തിലാണെങ്കിലും അഴിമതി പറയുന്നത്രയില്ലെന്ന് പറയാനിടയായത് അഴിമതിയുണ്ടെന്നതിന് തെളിവാണ്.
റോഡ് ക്യാമറയില്‍ അഴിമതി നടന്നതിന് തെളിവായി ഇന്നത്തെ സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ വാര്‍ത്താസമ്മേളനം. ഇതുവരെയും മൗനം പാലിച്ച പാര്‍ട്ടിയും മുഖ്യമന്ത്രിയും നില്‍ക്കക്കള്ളിയില്ലാതെ രംഗത്തുവന്നെങ്കിലും സര്‍ക്കാരിന് നയാപൈസ നഷ്ടപ്പെട്ടിട്ടില്ലെന്ന ദുര്‍ബലമായ വാദം ഉയര്‍ത്തിയതോടെ പ്രതിരോധം പാളി. സര്‍ക്കാരിന് പണം നഷ്ടമായെന്ന് ഇതുവരെയും ആരോപണം ഉയര്‍ന്നിട്ടില്ല. ഉണ്ടാകുമെന്നാണ് പ്രതിപക്ഷം പറയുന്നത്. കെല്‍ട്രോണിനാണ് സര്‍ക്കാര്‍ കരാര്‍ നല്‍കിയതെന്ന ്പറയുന്ന എം.വി ഗോവിന്ദന് പറയാന്‍ ശ്രമിക്കുന്നത് സര്‍ക്കാര്‍ കൈകഴുകുന്നുവെന്നാണ്. ഉപകരാറുകള്‍ കൊടുത്തതില്‍ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ സര്‍ക്കാരിനറിയില്ലെന്ന് പറയുന്ന സി.പി.എം സെക്രട്ടറി അക്കാര്യത്തില്‍ സര്‍ക്കാരിനുത്തരവാദിത്തമില്ലെന്ന് പറയുന്നത് ഒഴിഞ്ഞുമാറലും അഴിമതി മറച്ചുവെക്കലുമാണ്.
ഉപകരാര്‍ നല്കിയെങ്കില് അത് റദ്ദാക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ട്.
സര്‍ക്കാരിന് പണം നഷ്ടമായിട്ടില്ലെന്ന് പറയുന്ന സി.പി.എം തന്നെയാണ ്വിജിലന്‍സ് അന്വേഷണം നടക്കുന്നുവെന്ന് പറയുന്നത്. മുഖ്യമന്ത്രിയുടെ മൗനം എന്തിനെന്ന ചോദ്യത്തിന് മറുപടി പറയാനാകാതെ കുഴഞ്ഞ ഗോവിന്ദന് രോഷം പ്രകടിപ്പിച്ചാണ് അതിനെ പ്രതിരോധിച്ചത്. മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാപിതാവിന്റെ സുഹൃത്താണ് പ്രസാഡിയോ കമ്പനിയുടെ ഉടമയെന്നിരിക്കെ അതേക്കുറിച്ചുള്ള ചോദ്യത്തെ ഒഴിവാക്കാനാണ് ശ്രമം. ഇതും സര്‍ക്കാരും സി.പി.എമ്മും പ്രതിരോധത്തിലാണെന്നതിന്റെ സൂചനയാണ്.
പ്രതിപക്ഷം അഴിമതിത്തുകയില്‍ യോജിപ്പിലെത്തട്ടെ എന്നതും ദുര്‍ബലമായ വാദമായി. ഇന്നുതന്നെ ഗതാഗതമന്ത്രി ആന്റണി രാജു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അബദ്ധത്തിലാണെങ്കിലും അഴിമതി പറയുന്നത്രയില്ലെന്ന് പറയാനിടയായത് അഴിമതിയുണ്ടെന്നതിന് തെളിവാണ്.
kerala
പാലക്കാട് ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം; 6 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
2 പേരുടെ നില ഗുരുതരം
പാലക്കാട്: ആലത്തൂരില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ച് അപകടം. ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാടൂരിലാണ് അപകടമുണ്ടായത്. തോലനൂര്‍ ജാഫര്‍- റസീന ദമ്പതികളുടെ മകന് സിയാന് ആദം ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കുണ്ട്. രണ്ട് പേരുടെ നില ഗുരുതരമാണ്. രാത്രി ഏഴോടെയാണ് അപകടമുണ്ടായത്.
പാടൂര്‍ പാല് സൊസൈറ്റിക്കു സമീപം ആലത്തൂര്‍ ഭാഗത്തേക്ക് വരികയായിരുന്നു ഓട്ടോയില്‍ എതിര് ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു. ഓട്ടോയില്‍ സഞ്ചരിച്ച കുട്ടിയുടെ ഉമ്മ റസീന, റസീനയുടെ മാതാവ് റഹ്മത്ത്, ഡ്രൈവര്‍ ബാലസുബ്രഹ്മണ്യന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
റസീനയും റഹ്മത്തുമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കാര്‍ ഓടിച്ച കുന്നംകുളം സ്വദേശി റെജിയെ ആലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
kerala
കോഴിക്കോട് എസ്ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു
രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
കോഴിക്കോട്: പേരാമ്പ്രയില്‍ എസ്ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.
അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
kerala
ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന് ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ആദിത്യന് ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്കൂളിലെ പ്ലേ സ്കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന് അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala2 days agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
kerala11 hours agoശബരിമല സ്വര്‍ണ്ണക്കൊള്ളയുടെ പൂര്‍ണ്ണ ഉത്തരവാദിത്വം ഇടത് സര്‍ക്കാരിന്, പത്മകുമാറിന്റെ അറസ്റ്റിലൂടെ സിപിഎം ബന്ധം തെളിഞ്ഞു: പി.കെ കുഞ്ഞാലിക്കുട്ടി
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്

