Connect with us

News

താഴ്ചയിലേക്ക് വീണ മലകയറ്റക്കാരനെ ഡല്‍ഹിയിലേക്ക് മാറ്റി

Published

on

200 മീറ്റര്‍ താഴ്ചയിലേക്ക് വീണ മലകയറ്റക്കാരനെ ഡല്‍ഹിയിലേക്ക് മാറ്റി. എവറസ്റ്റിലെ 6000 മീറ്റര്‍ ഉയരത്തില്‍നിന്നാണ് രാജസ്ഥാന്‍ സ്വദേശിയായ 34കാരന്‍ അനുരാഗ് മാലൂ വീണത്. ഏപ്രില്‍ 15 ഓടെയാണ് സംഭവം. പിന്നീട് 5800 മീറ്റര്‍ ഉയരത്തില്‍നിന്നാണ ്കണ്ടെത്തിയത്. എവറസ്റ്റിലെ പത്താമത് വലിയ മലയിലായിരുന്നു അപകടം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ദേശീയ പണിമുടക്ക് തുടരുന്നു; കെഎസ്ആര്‍ടിസി ബസുകള്‍ വ്യാപകമായി തടഞ്ഞു

മലപ്പുറത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കൊല്ലത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാര്‍ ബസ് തടഞ്ഞു.

Published

on

കേന്ദ്ര നയങ്ങള്‍ക്കെതിരെ തൊഴിലാളി സംഘടനകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് തുടരുന്നു. പണിമുടക്കില്‍ കടകമ്പോളങ്ങളെല്ലാം ഇന്ന് അടഞ്ഞു കിടക്കുകയാണ്. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുന്നതടക്കം ആവശ്യങ്ങളുന്നയിച്ചാണ് തൊഴിലാളി സംഘടനകള്‍ ഇന്ന് സമരം നടത്തുന്നത്.

അതേസമയം, സംസ്ഥാനത്ത് കെഎസ്ആര്‍ടിസി സര്‍വീസുകളടക്കം നിലച്ചു. മലപ്പുറത്തും തിരുവനന്തപുരത്തും കൊച്ചിയിലും തൃശൂരിലും കൊല്ലത്തും കൊട്ടാരക്കര ഡിപ്പോയിലും സമരക്കാര്‍ ബസ് തടഞ്ഞു.

ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്റെ സ്വന്തം മണ്ഡലമായ പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഒരു സര്‍വീസ് പോലും നടത്തിയില്ല. സമരാനുകൂലികള്‍ ബസുകള്‍ തടഞ്ഞു.

കൊല്ലം ഡിപ്പോയില്‍ നിന്ന് പുറപ്പെടാനിരുന്ന മൂന്നാര്‍, എറണാകുളം അമൃത സര്‍വീസുകള്‍ റിസര്‍വേഷനിലില്‍ യാത്രക്കാരുള്ളപ്പോള്‍ ബസിനുള്ളില്‍ സമരാനുകൂലികള്‍ കൊടികുത്തി ബസ് തടയുകയായിരുന്നു.

Continue Reading

kerala

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

12 വരെ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Published

on

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മുന്നറിയിപ്പിന്റെ ഭാഗമായി കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഗംഗാതട പശ്ചിമ ബംഗാളിന് മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടതിന്റെ ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. 12 വരെ മഴ തുടര്‍ന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ശക്തമായ മഴയോടൊപ്പം 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. ൂടാതെ ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ക്കും മത്സ്യത്തൊയിലാളികള്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

crime

കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

Published

on

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.

ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Continue Reading

Trending