GULF
അബുദാബി സുന്നി സെന്റര്‍ കാളാവ് സെയ്തലവി മുസ്ല്യാരുടെ സ്മരണാര്‍ത്ഥം അവാര്‍ഡ് സ്മ്മാനിക്കുന്നു
2015 നു ശേഷം മലയാള ഭാഷയില്‍ പ്രസിദ്ധികരിക്കപ്പെട്ട ഗ്രന്ഥങ്ങളും അക്കാദമിക പ്രബന്ധങ്ങളുമാണ് പരിഗണിക്കുക.

അബുദാബി: അബുദാബി സുന്നി സെന്റര്‍ 40-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രമുഖ പണ്ഡിതനും ദീര്‍ഘകാലം സുന്നി സെന്ററിന് നേതൃത്വം നല്‍കുകയും ചെയ്ത കാളാവ് സെയ്തലവി മുസ്ല്യാരുടെ സ്മരണാര്‍ത്ഥം അവാര്‍ഡ് സ്മ്മാനിക്കുന്നു.
മികച്ച ഇസ്ലാമിക ഗ്രന്ഥത്തിനും അക്കാദമിക് പ്രബന്ധത്തിനുമാണ് പുരസ്‌കാരം സമ്മാനിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംഘടനയുടെ നാല്‍പതാം വാര്‍ഷികത്തോടനുബന്ധിച്ചു നടപ്പാക്കുന്ന വിവിധ പദ്ധതികളുടടെ ഭാഗമാണ് സംഘടനയുടെ പ്രസിഡന്റ് ആയിരുന്ന കാളാവ് സൈദലവി മുസ്ലിയാരുടെ പേരിലുള്ള അവാര്‍ഡ് പ്രഖ്യാപിക്കുന്നത്.ഒരു ലക്ഷം രൂപയും സര്‍ട്ടിഫിക്കറ്റും പ്രശംസാ പത്രവും അടങ്ങുന്ന അവാര്‍ഡ്
ഒരോ രണ്ടുവര്‍ഷത്തിലും അര്‍ഹരായവര്‍ക്ക് സമ്മാനിക്കും.2015 നു ശേഷം മലയാള ഭാഷയില്‍ പ്രസിദ്ധികരിക്കപ്പെട്ട ഗ്രന്ഥങ്ങളും അക്കാദമിക പ്രബന്ധങ്ങളുമാണ് പരിഗണിക്കുക.
രചനകള്‍ സ്വന്തം സൃഷ്ടിയും ഇസ്ലാമിക വിഷയങ്ങളോ ചരിത്രമോ ആസ്പദമാക്കിയുള്ളതും അഹ്‌ലുസുന്ന വല്‍ ജമാഅയുടെ ആശയാദര്‍ശങ്ങളില്‍ അധിഷ്ടിതവും വൈജ്ഞാനികപരവുമായിരിക്കണം. അപേക്ഷകര്‍ സ്ത്രീയോ പുരുഷനോ ഏത് പ്രായക്കാരോ ആകാവുന്നതാണ്.എന്‍ട്രികള്‍ ഇവിടെ നല്കപ്പെട്ട ലിങ്കിലൂടെ ഗൂഗില്‍ ഫോം പൂരിപ്പിച്ച് പിഡിഎഫ് ഫോര്‍മാറ്റില്‍ സമര്‍പ്പിക്കുക.നോമിനേഷന്‍ ജൂണ്‍ 15ന് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്. അവാര്‍ഡ് ജേതാവിന്റെ പേരുവിവരം സെപ്റ്റംബര്‍ 30ന് പ്രഖ്യാപിക്കും.
നവംബറില്‍ അബുദാബിയില്‍ നടക്കുന്ന അവാര്‍ഡ്ദാന സമ്മേളനത്തില്‍ വിഷിഷ്ട വൃക്തിത്വങ്ങളും നേതാക്കളും പങ്കെടുക്കും.
50 വര്‍ഷം തുടര്‍ച്ചയായി ഒരേ മഹല്ലില്‍ 50 വിദ്യാര്‍ത്ഥികളുമായി സേവനം ചെയ്യുന്ന പണ്ഡിതന് മാതൃകാ മുദരിസ് പുരസ്‌കാരവും താമസിയാതെ പ്രഖ്യാപിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.ആസ്സാമിലെ രാംപൂരില്‍ ദാറുല്‍ ഹുദാ പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹാദിയയുമായി സഹകരിച്ചു കഴിഞ്ഞ വര്‍ഷം ആരംഭിച്ച കമ്മ്യൂണിറ്റി ഡെവലപ്പ്‌മെന്റ് പ്രൊജക്റ്റിനെ കുറിച്ച് ഭാരവാഹികള്‍ വിശദീകരിച്ചു.പത്ര സമ്മേളനത്തില്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ തങ്ങള്‍, ജനറല്‍ സെക്രട്ടറികെപി കബീര്‍ ഹുദവി, വൈസ് പ്രസിഡന്റ് ഹാരിസ് ബാഖവി, ജോയിന്റ് സെക്രട്ടറിഅഷ്റഫ് ഹാജി വാരം, പബ്ലിക് റിലേഷന്‍ ചെയര്‍മാന്‍ സലീം നാട്ടിക തുടങ്ങിയവര്‍ പങ്കെടുത്തു.
പുസ്തക അവാര്‍ഡ് നോമിനേഷന്‍ സമര്‍പ്പിക്കാനുള്ള ഗൂഗിള്‍ ഫോം ലഭിക്കാന്‍ QR കോഡ് സ്‌കാന്‍ ചെയ്യുക
https://docs.google.com/forms/d/e/1FAIpQLSc89E78B1KC7j9w8iMkuNa-TmBtgeTKcg7ZmfsiRDsCmrS9ZA/viewform?vc=0&c=0&w=1&flr=0&usp=mail_form_link
വിശദ വിവരങ്ങൾക്ക് താഴെ കാണുന്ന ഇമെയിലിൽ ബന്ധപ്പെടുക
Ascawards2023@gmail.com
GULF
ബിജെപിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഒത്തുകളി രാജ്യത്തെ ജനാധിപത്യത്തിന് വൻ ഭീഷണി; ജിദ്ദ കെഎംസിസി സംഘടനാ പാർലിമെന്റ്
രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്.

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം തെളിവ് സഹിതം പുറത്തു വിട്ട തിരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ പട്ടിക ക്രമക്കേട് ഞെട്ടിക്കുന്നതാണെന്നും രാജ്യത്തെ ജനാതിപത്യ വ്യവസ്ഥിതി അട്ടിമറിച്ചാണ് മോഡി സർക്കാർ അധികാരത്തിലേറിയതെന്ന് വ്യക്തമായിരിക്കയാണെന്നും ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച, സംഘടനാ പാർലിമെന്റ് അഭിപ്രായപ്പെട്ടു. രാജ്യം ഇത് വരെ കണ്ടില്ലാത്ത വിധം തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വജനപക്ഷപരമായി ബിജെപിക്ക് വേണ്ടി വോട്ടേഴ്‌സ് ലിസ്റ്റിൽ കൃതിമത്വം നടത്തിയാണ് വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ വിജയത്തിലെത്തിക്കുന്നത്. ഇതിനെതിരെ ജനാതിപത്യ ഇന്ത്യയുടെ ശബ്ദമുയരണമെന്നും കെഎംസിസി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അരിമ്പ്ര അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന ക്യാമ്പ് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി അംഗംവും പ്രമുഖ ചിന്തകനും ചരിത്രകാരനുമായ എംസി വടകര ഉദ്ഘാടനം ചെയ്തു. അൻവർ മുള്ളമ്പാറ ഉസ്മാൻ താമരത്ത്, കുഞ്ഞുമോൻ കാക്കിയ എന്നിവർ പ്രസംഗിച്ചു വി പി മുസ്തഫ സ്വാഗതവും നാസർ മച്ചിങ്ങൽ നന്ദിയും പറഞ്ഞു.
GULF
സമൂഹ നന്മയ്ക്കും സമുദായ വളർച്ചയ്ക്കും ജീവിതം സമർപ്പിച്ച തങ്ങൾ

കുവൈത്ത് സിറ്റി: ന്യൂനപക്ഷ-പിന്നോക്ക അധസ്ഥിത വിഭാഗത്തിന്റെ ശബ്ദവും,ശക്തിയുമായ മഹാ പ്രസ്ഥാനത്തിന്റെ സംസ്ഥാന അദ്ധ്യക്ഷ പദവി അലങ്കരിച്ച ആദരണീയനും, അവസാന വാക്കുമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന മഹനീയ നേതൃത്വം. മുസ്ലിംലീഗ് സംസ്ഥാന ട്രഷറർ പദവിയിലിരുന്ന ഉമ്മത്തിന്റെ നേതൃ തേജസ്,സദ്ഗുണ വഴികാട്ടി സയ്യിദ് ഉമർ ബാഫഖി തങ്ങൾ.
മഹാരഥന്മാരായ ഇരു നേതാക്കൾ വിട പറഞ്ഞ ദിനം സാമൂഹിക-സാംസ്‌കാരിക വേദിയായ ഗ്രീൻ ഫോർട്ട് കുവൈത്ത് അനുസ്മരണ സദസ്സൊരുക്കി. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘മണ്മറഞ്ഞ മഹാരഥന്മാർ’അനുസ്മരണ വേദിയിൽ ഗ്രീൻ ഫോർട്ട് ചെയർമാൻ എൻ.കെ ഖാലിദ് ഹാജി അദ്ധ്യക്ഷത വഹിച്ചു.
അബ്ദുൽ അസീസ് നരിക്കോട്ട് ഖിറാഅത്ത് നടത്തി.
പ്രവാസ ജീവിതം അവസനിപ്പിച്ച് സ്വദേശത്തേക്ക് മടങ്ങുന്ന കുവൈത്ത് കെഎംസിസി മുൻ സംസ്ഥാന ജനറൽ സിക്രട്ടറിയും വൈസ് പ്രസിഡണ്ടുമായ എംകെ അബ്ദുറസാഖ് വാളൂരിന് മഹാരഥന്മാരായ നേതാക്കളുടെ അനുസ്മരണ സദസ്സ് സമുചിതമായ യാത്രയയപ്പ് നൽകി. ശറഫുദ്ധീൻ കണ്ണേത്ത് ഉത്‌ഘാടനം ചെയ്തു. അസ്‌ലം കുറ്റിക്കാട്ടൂർ,സിറാജ് എരഞ്ഞിക്കൽ,പിവി ഇബ്രാഹിം,റഷീദ് പയന്തോങ്ങ്,ഗഫൂർ മുക്കാട്,ഡോ.അബ്ദുൽ ഹമീദ്,സുബൈർ കൊടുവള്ളി,ഹമീദ് സബ്ഹാൻ,ഫുആദ് സുലൈമാൻ,അബ്ദുള്ള മാവിലായി,റഷീദ് ഒന്തത്ത് പ്രസംഗിച്ചു.
ഫാസിൽ കൊല്ലം സ്വാഗത ഭാഷണം നിർവ്വഹിച്ചു. ഷാഫി കൊല്ലം സദസ്സിന് നന്ദി പ്രകാശിപ്പിച്ചു.
GULF
സാശ്രയം സ്വയം തൊഴിൽ പദ്ധതി അഞ്ചാം ഘട്ട തയ്യൽ മിഷീൻ വിതരണം ചെയ്തു ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി

നെല്ലിക്കട്ട: ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ പണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നാമധേയത്തിൽ “സാശ്രയം” സ്വയം തൊഴിൽ പദ്ധതിയുടെ ഭാഗമായി അഞ്ചാം ഘട്ട തയ്യൽ മെഷീൻ വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെഎംസിസി നേതാക്കളുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇഖ്ബാൽ ചേരൂർ മൂന്നാം വാർഡ് മുസ്ലിം ലീഗ് ഭാരവാഹികൾക്ക് കൈമാറി.
മൂന്നാം വാർഡ് ലീഗ് സഭയിൽ വെച്ച് നടന്ന ചടങ്ങിൽ, പഞ്ചായത്ത് കെഎംസിസി ജനറൽ സെക്രട്ടറി ജമാൽ ഖാസി, വൈസ് പ്രസിഡന്റ് നൗഷാദ് കുഞ്ഞിക്കാനം, പ്രവർത്തകസമിതി അംഗങ്ങളായ സലീം സിഎം നാലാം മൈൽ, കലാം ബേർക്ക, ഫുജൈറ കെഎംസിസി വൈസ് പ്രസിഡന്റ് റൗഫ് ഖാസി, മൂന്നാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ എ അബ്ദുൽ ഖാദർ, ജനറൽ സെക്രട്ടറി ഇബ്രാഹിം നെല്ലിക്കട്ട, പഞ്ചായത്ത് യൂത്ത് ലീഗ് വൈസ് പ്രസിഡണ്ട് സിദ്ധ ചെർക്കള, തുടങ്ങി മുസ്ലിംലീഗിന്റെയും യൂത്ത് ലീഗിന്റെയും എംഎസ്എഫ് ന്റെയും നേതാക്കളും പ്രവർത്തകരും സംബന്ധിച്ചു.
-
india3 days ago
ഉദ്ഘാടനത്തിന് ഒരുങ്ങി ഖാഇദെ മില്ലത്ത് സെന്റര്‍; അന്തിമ ഒരുക്കങ്ങള്‍ നേരിട്ട് വിലയിരുത്തി നേതാക്കള്‍
-
kerala3 days ago
‘മെസ്സി ഈസ് മിസ്സിംഗ്; കായിക മന്ത്രി മറുപടി പറയണം’; സണ്ണി ജോസഫ്
-
film2 days ago
ലാലേട്ടനെ തൊടാന്‍ ആയിട്ടില്ല, കൂലി രണ്ടാം സ്ഥാനത്ത് തന്നെ
-
india3 days ago
ചെന്നൈ സൂപ്പര്‍ കിങ്സ് വിടാനൊരുങ്ങി അശ്വിന്
-
kerala2 days ago
നിമിഷപ്രിയക്കേസ്; വധശിക്ഷയ്ക്ക് പുതിയ തീയതി നിശ്ചയിക്കണം: തലാലിന്റെ സഹോദരന്
-
india2 days ago
കന്നുകാലികളെ കൊണ്ടുപോകുന്നുവെന്ന് സംശയം; യുപിയില്‍ മുസ്ലിം ഡ്രൈവറെ കാവഡ് യാത്രികര്‍ തല്ലിക്കൊന്നു
-
india2 days ago
ബിഹാര്‍ ബിജെപി നേതാക്കള്‍ക്കെതിരെ അഴിമതി ആരോപിച്ച് പ്രശാന്ത് കിഷോര്‍
-
kerala2 days ago
ഷാര്‍ജയിലെ അതുല്യയുടെ മരണം; ഭര്‍ത്താവ് സതീഷ് അറസ്റ്റില്‍