india

കർണാടകയിൽ 136 സീറ്റുകളിൽ കോൺഗ്രസ് ലീ‍ഡ് ; അധികം പിടിച്ചത് 55 സീറ്റുകൾ

By webdesk15

May 13, 2023

കർണാടകയിൽ വോട്ടെണ്ണൽ അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസ് ലീഡ് നില ഉയർത്തി 136 സീറ്റുകളിലാണ് നിലവിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നത്.‍ ബിജെപി 65 സീറ്റുകളിലും ജെഡി (എസ്) 20 സീറ്റുകളിലും മറ്റുള്ളവർ 3 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ലീഡ് ചെയ്യുന്ന പാർട്ടി സ്ഥാനാർത്ഥികളോട് ബെംഗളൂരുവിലെത്താൻ ഡി കെ ശിവകുമാർ ആവശ്യപ്പെട്ടു. കനകപുരം മണ്ഡലത്തിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാർ അരലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു.എംഎൽഎമാരുടെ നിലപാട് കൂടി അറിഞ്ഞ് മുഖ്യമന്ത്രിയെ നിശ്ചയിക്കുമെന്ന് കെ.സി.വേണുഗോപാൽ