kerala
അടിവയറ്റില്‍ ചവിട്ടി; കസേര കൊണ്ട് തലക്കടിച്ചു, പ്രവീണ്‍നാഥിന്റെ മരണത്തില്‍ ഭാര്യ റിഷാനക്കെതിരെ സഹയാത്രിക കൂട്ടായ്മ
ട്രാന്‍സ്‌മെന്നും മുന്‍ മിസ്റ്റര്‍ കേരളയുമായ പ്രവീണ്‍ നാഥിന്റെ മരണത്തില്‍ പങ്കാളി റിഷാന ഐഷുവിനെതിരെ ആരോപണവുമായി സഹയാത്രിക കൂട്ടായ്മ. റിഷാനയില്‍ നിന്നും പ്രവീണ്‍ നേരിട്ടത് ക്രൂരമായ പീഡനമെന്നാണ് ആരോപണം. മരിക്കുന്നതിനു മുന്‍പ് പ്രവീണ്‍ വളരെ ദുര്‍ബലമായ മാനസികാവസ്ഥയിലൂടെയാണ് കടന്ന് പോയിരുന്നതെന്നും പ്രവീണിന്റെ കുടുംബത്തോടൊപ്പം സഹയാത്രികയും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും ഫേയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.
‘ഏപ്രില്‍ രണ്ടിന് റിഷാന അയ്ഷു കസേര കൊണ്ട് പ്രവീണിന്റെ തലക്ക് അടിച്ചു, തുടര്‍ന്ന് തലയ്ക്ക് രണ്ടു സ്റ്റിച്ചും കൂടാതെ കൈക്ക് സാരമായ പരിക്കും സംഭവിച്ചിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍നോട് അപകടം സംഭാവിച്ചതാണ് എന്നാണു പ്രവീണ്‍ പറഞ്ഞത്. പിന്നീട് ഏപ്രില്‍ 10നു റിഷാന, പ്രവീണിനെ അടിവയറ്റില്‍ ചവിട്ടുകയും ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി. വൈകിട്ട് സഹയാത്രിക ടീമിനെ വിവരം അറിയിച്ച പ്രവീണിനെ ഉടന്‍ തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആവശ്യമായ ചികിത്സ നേടിയ പ്രവീണ്‍ ഏപ്രില്‍ 10നും ഏപ്രില്‍ 2നും തനിക്കു സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് ഡോക്ടറോട് വിശദീകരിക്കുകയും അവയെല്ലാം രേഖപെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ബന്ധപെട്ടപ്പോള്‍ പ്രവീണ്‍ റിഷാനക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ വിസമ്മതിച്ചു. ശേഷം, ഏപ്രില്‍ 20നു രാത്രി പ്രവീണിന് റിഷാനയില്‍ നിന്നും പല തരത്തില്‍ ഉള്ള ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നു. കത്തികൊണ്ട് മുറിപ്പെടുത്തല്‍, ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കല്‍, ബന്ധനസ്ഥനാക്കല്‍, ലൈംഗിക പീഡനം, ഒരു ട്രാന്‍സ്മാന്‍ എന്ന രീതിയില്‍ അപമാനിക്കുന്ന വീഡിയോ എടുത്തു അത് സാമൂഹ്യ മാധ്യമത്തില്‍ പങ്കിടുമെന്ന് ഭീഷണി നേരിടുക എന്നിങ്ങനെ പലതും അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നു. സഹയാത്രിക ടീം ഏപ്രില്‍ 21നാണ് ഈ വിവരങ്ങള്‍ മനസിലാക്കുന്നത്. തുടര്‍ന്ന് ഏപ്രില്‍ 22നു തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവീണിനെ എത്തിച്ചു. പ്രവീണ്‍ പലരോടും തന്റെ പങ്കാളിയില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു എങ്കിലും, റിഷാന തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നത് എന്ന് പ്രവീണ്‍ പലപ്പോഴും വിശ്വസിച്ചിരുന്നു. ഈ ബന്ധം തുടരണം എന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നു’, പ്രവീണ്‍ റിഷാനയില്‍ നിന്ന് നേരിട്ട പീഡനങ്ങളെക്കുറിച്ച് സംഘടന പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നതിങ്ങനെ.
സഹയാത്രികയുടെ ഫേയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
ഞങ്ങളുടെ സുഹൃത്തും സഹപ്രവര്‍ത്തകനും സഹയാത്രികനും ആയ പ്രവീണ്‍നാഥിന്റെ വിയോഗവുമായി ബന്ധപ്പെട്ട് സഹയാത്രിക നടത്തുന്ന പ്രസ്താവന
മുന്നറിയിപ്പ് : ശാരീരികവും ലൈംഗീകവുമായ അക്രമങ്ങളുടെയു0 ശാരീരിക അപമാനങ്ങളുടെയു0 വിവരണങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നു. പ്രസ്താവനയില്‍ വേദനാജനകവു0 അസ്വസ്ഥകരവുമായ വിവരണങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍ എഡിറ്റ് ചെയ്തിട്ടുണ്ട്. എന്നാലു0 ഇതു വായിക്കുന്നവരില്‍ പലവിധ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയേക്കോ0. വായിക്കുന്നതിന് മുന്‍പ് വേണ്ടത്ര മുന്‍കരുതലുകള്‍ എടുക്കാം ശ്രദ്ധിക്കുമല്ലോ.
ട്രാന്‍സ്‌മെന്‍ ആക്ടിവിസ്റ്റു0 സഹയാത്രികയുടെ ജീവനക്കാരനും നമ്മുടെ പ്രിയ സുഹൃത്തുമായ പ്രവീണ്‍നാഥ് 2023 മെയ് 3 നു മാരകമായ വിഷാംശം അടങ്ങുന്ന പദാര്‍ത്ഥങ്ങള്‍ കഴിച്ചതിനെ തുടര്‍ന്ന് മരണമടഞ്ഞു. പാലക്കാട് ഉള്ള സ്വന്തം വീട്ടിലേക്ക് പോവുകയാണ് എന്ന് പറഞ്ഞുകൊണ്ട് അന്നേ ദിവസം ജോലിയില്‍ നിന്നും അവധി എടുത്ത പ്രവീണിനെ പിന്നീട് തൃശ്ശൂരിലെ വാടക വീട്ടില്‍, വിഷാംശം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു എന്നും അയാള്‍ ഒറ്റക്ക് ആയിരുന്നു എന്നു0 കമ്മ്യൂണിറ്റി സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. ഉടന്‍ തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ സുഹൃത്തുക്കള്‍ ചേര്‍ന്ന് പ്രവീണിനെ എത്തിച്ചിരുന്നു. എന്നാല്‍ മെയ് 4നു സമയം ഏകദേശം വൈകുന്നേരം 4 ജങനു പ്രവീണ്‍ വെന്റിലേറ്ററില്‍ വച്ചു ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരണമടഞ്ഞു.
മരിക്കുന്നതിനു മുന്‍പ് ഉള്ള മാസം പ്രവീണ്‍ വളരെ ദുര്‍ബലമായ മാനസികാവസ്ഥയിലൂടെ ആണ് കടന്ന് പോയിരുന്നത്. തന്റെ പങ്കാളിയുമാള്ള ബന്ധത്തെ ചൊല്ലി നേരിടേണ്ടി വന്ന സാമൂഹിക മാധ്യമങ്ങളിലെ ട്രോളുകളും തുടര്‍ച്ചയായ മാധ്യമ വിചാരണകളു0 തന്നെ എങ്ങനെ ബാധിച്ചിരുന്നു എന്നതിനെ കുറിച്ചും പ്രവീണ്‍ തന്റെ ഫേസ്ബുക്ക് പേജില്‍ രേഖപെടുത്തിയിരുന്നു. തങ്ങളുടേത് ഒരു മാതൃകാ ബന്ധം ആണ് എന്ന പ്രതിച്ഛായ നിലനിര്‍ത്തേണ്ടുന്നതിന്റെ ആവശ്യകത അയാള്‍ക്ക് ഉണ്ടായിരുന്നു. എന്നിരുന്നാലും, പ്രവീണ്‍ തന്റെ പങ്കാളിയില്‍ നിന്നും അനുഭവിച്ച ശാരീരികവും ലൈ0ഗികവും ആയ അക്രമങ്ങളെ കുറിച്ചുള്ള കുടുംബത്തിന്റെ വെളിപ്പെടുത്തല്‍ ഇതിനോടൊപ്പം ഞങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്.
വിവാഹത്തിന് മുന്‍പും ശേഷവും പ്രവീണ്‍ അനുഭവിച്ച പീഡനങ്ങളെക്കുറിച്ച് സഹയാത്രികയില്‍ വെച്ച് ഞങ്ങളോട് തുറന്നു പറഞ്ഞിട്ടുണ്ട്. ഏപ്രില്‍ മാസം ആണ് സംഗതികള്‍ വഷളാകുന്ന സ്ഥിതിയില്‍ എത്തിച്ച മൂന്നു സംഭവങ്ങള്‍ ഉണ്ടാകുന്നതും തുടര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയിലും, മെഡിക്കല്‍ കോളജിലും റിപ്പോര്‍ട്ട് ചെയ്യപെടുന്നതു0.
ഏപ്രില്‍ 2നു റിഷാന അയ്ഷു കസേര കൊണ്ട് പ്രവീണിന്റെ തലക്ക് അടിക്കുകയുണ്ടായതിനെ തുടര്‍ന്ന് തലയ്ക്ക് രണ്ടു സ്റ്റിച്ചും കൂടാതെ കൈക്ക് സാരമായ പരിക്കും സംഭവിച്ചിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍നോട് അപകടം സംഭാവിച്ചതാണ് എന്നാണു പ്രവീണ്‍ പറഞ്ഞത്.
പിന്നീട് ഏപ്രില്‍ 10നു റിഷാന, പ്രവീണിനെ അടിവയറ്റില്‍ ചവിട്ടുകയും ഷാള്‍ ഉപയോഗിച്ച് കഴുത്ത് മുറുക്കി ശ്വാസം മുട്ടിക്കുകയും ഉണ്ടായി. വൈകിട്ട് സഹയാത്രിക ടീമിനെ വിവരം അറിയിച്ച പ്രവീണിനെ ഉടന്‍ തന്നെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ആവശ്യമായ ചികിത്സ നേടിയ പ്രവീണ്‍ ഏപ്രില്‍ 10നും ഏപ്രില്‍ 2നും തനിക്കു സംഭവിച്ച അതിക്രമങ്ങളെ കുറിച്ച് ഡോക്ടറോട് വിശദീകരിക്കുകയും അവയെല്ലാം രേഖപെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പൊലീസ് ബന്ധപെട്ടപ്പോള്‍ പ്രവീണ്‍ റിഷാനക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്താന്‍ വിസമ്മതിച്ചു.
ശേഷം, ഏപ്രില്‍ 20നു രാത്രി പ്രവീണിന് റിഷാനയില്‍ നിന്നും പല തരത്തില്‍ ഉള്ള ശാരീരികവും മാനസികവും ലൈംഗികവുമായ അതിക്രമങ്ങള്‍ നേരിടേണ്ടി വന്നു. കത്തികൊണ്ട് മുറിപ്പെടുത്തല്‍, ശ്വാസം മുട്ടിക്കാന്‍ ശ്രമിക്കല്‍, ബന്ധനസ്ഥനാക്കല്‍, ലൈംഗിക പീഡനം, ഒരു ട്രാന്‍സ്മാന്‍ എന്ന രീതിയില്‍ അപമാനിക്കുന്ന വീഡിയോ എടുത്തു അത് സാമൂഹ്യ മാധ്യമത്തില്‍ പങ്കിടുമെന്ന് ഭീഷണി നേരിടുക എന്നിങ്ങനെ പലതും അദ്ദേഹത്തിനു അനുഭവിക്കേണ്ടി വന്നു. സഹയാത്രിക ടീം ഏപ്രില്‍ 21നാണ് ഈ വിവരങ്ങള്‍ മനസിലാക്കുന്നത്. തുടര്‍ന്ന് ഏപ്രില്‍ 22നു തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവീണിനെ എത്തിച്ചു. മുറിവുകള്‍/അതിക്രമം രേഖപ്പെടുത്തിയാലും റിഷാനക്ക് എതിരെ കേസ് ആക്കില്ല എന്ന ഉറപ്പില്‍ ആണ് പ്രവീണ്‍ ആശുപത്രയിലേക്ക് വരാന്‍ തയ്യാറായത്. പൊലീസ് റിപ്പോര്‍ട്ട് ഉണ്ടായാല്‍ റിഷാനയുടെ ആളുകളില്‍ നിന്നും ഉണ്ടാകാവുന്ന ഭവിഷ്യത്തുകളെക്കുറിച്ച് തനിക്കു ഭയമാണ് എന്നാണു പ്രവീണ്‍ പറഞ്ഞത്. ജില്ലാ ആശുപത്രിയിലും കൂടാതെ മെഡിക്കല്‍ കോളജ് ഋചഠ വിഭാഗത്തിലും പ്രവീണ്‍, നടന്ന സംഭവങ്ങള്‍ വിവരിച്ചു (കഴുത്ത് ഞെരിച്ചതിനെ തുടര്‍ന്ന് കഴുത്തില്‍ നീര് വന്നിട്ടുണ്ടയിരുന്നതിനാല്‍ ആണ് ഇവിടേക്ക് കൊണ്ട് പോയത്). ഏപ്രില്‍ 23നു സഹയാത്രിക ടീം അയാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ എന്‍ഡോസ്‌കോപിക്ക് വിധേയന്‍ ആക്കുകയും അതേ വിവരങ്ങള്‍ അവിടെയും തുടര്‍ന്നും പങ്കുവയ്ക്കുകയും രേഖപ്പെടുത്തുകയും ചെയ്തു.
റിഷാന അയിഷയുമൊത്തുള്ള ആറു മാസത്തെ പങ്കാളിത്തജീവിതത്തില്‍ സഹയാത്രിക ടീം പല മാര്‍ഗങ്ങളിലൂടെ പ്രവീണിന് താങ്ങായി നിന്നിട്ടുണ്ട്. വിവാഹത്തിന് കുറച്ച് നാളത്തെ സമയം നല്‍കാനും, ശേഷം അയാളെ മാനസികവും ശാരീരികവും ആയി അപകടപ്പെടുത്തുന്ന ബന്ധം വേണ്ടെന്നു വയ്ക്കാനും ഞങ്ങള്‍ പ്രവീണിനോട് നിര്‍ദേശിച്ചിരുന്നു. കൂടാതെ റിഷാനയുടെ ട്രാന്‍സ് ( തിരഞ്ഞെടുത്ത) കുടുംബത്തില്‍ ഉള്ളവരെയും ഞങ്ങള്‍ പ്രവീണ്‍ നേരിട്ട അതിക്രമങ്ങളെക്കുറിച്ച് അറിയിച്ചിരുന്നു. പ്രവീണ്‍ പലരോടും തന്റെ പങ്കാളിയില്‍ നിന്നുള്ള മോശം അനുഭവങ്ങള്‍ പങ്കുവച്ചിരുന്നു എങ്കിലും, റിഷാന തന്നോടുള്ള സ്‌നേഹം കൊണ്ടാണ് ഇത്തരത്തില്‍ പെരുമാറുന്നത് എന്ന് പ്രവീണ്‍ പലപ്പോഴും വിശ്വസിച്ചിരുന്നു. ഈ ബന്ധം തുടരണം എന്നു0 അദ്ദേഹം ആഗ്രഹിച്ചിരുന്നു.
സഹയാത്രിക ടീം പ്രവീണിന്റെ ജോലി ഭാരം കുറയ്ക്കുകയും, ആവശ്യം ഉള്ളപ്പോള്‍ എല്ലാം ലീവ് അനുവദിക്കുകയും, മാനസികമായ പിന്തുണ ഉറപ്പുവരുത്തുകയും, പ്രവീണിന്റെ ദീര്‍ഘകാല രീൗിലെഹഹീൃമാരുമായി ചര്‍ച്ച ചെയ്തു കൂടുതല്‍ മാനസിക ആരോഗ്യ മാര്‍ഗങ്ങള്‍ അവലംബിക്കുകയും ചെയ്തിരുന്നു. മെയ് 3ന് (ആത്മഹത്യാ ശ്രമം നടന്ന ദിവസം) ആരോഗ്യകരമായ ബന്ധം പുലര്‍ത്തിയിരുന്ന ബന്ധുമിത്രാദികളുടെ അടുത്തേക്ക് രണ്ടു മൂന്നു മാസത്തെ, മാനസിക ആരോഗ്യ അവധി എടുത്തു പോകുവാന്‍ സഹയാത്രിക പ്രവീണിനോട് ആവശ്യപ്പെടുവാന്‍ ഇരിക്കുകയായിരുന്നു. നിര്‍ഭാഗ്യവശാല്‍ ഞങ്ങള്‍ മെയ് 4നു വീണ്ടും കണ്ടുമുട്ടുമ്‌ബോള്‍ പ്രവീണ്‍ ആശുപത്രിയില്‍ ഏറെ വേദന അനുഭവിക്കുകയായിരുന്നു.
നിയമപരമായ ചട്ടകൂടിനുള്ളില്‍ നിന്നുകൊണ്ട് സഹയാത്രികയും പ്രവീണിന്റെ കുടുംബവും നീതിക്കായി മുന്നോട്ട് നീങ്ങാന്‍ തീരുമാനിച്ചിരിക്കുന്നു. ഠൃമിഴെലിറലൃ കൂട്ടായ്മയിലെ എണ്ണപ്പെട്ട വ്യക്തിത്വമായിരുന്നു പ്രവീണ്‍. ഒരേസമയം പ്രചോദനവും, ഉത്സാഹവും ഒരു പോസിറ്റീവ് ഉള്‍ക്കാഴ്ചയു0 ഉള്ള പ്രവീണ്‍ എല്ലാവരുടെയും സ്‌നേഹത്തിനു പാത്രമായ പ്രവര്‍ത്തകന്‍ ആയിരുന്നു. ദുരിതം അനുഭവിച്ചിരുന്ന ഒരുപാട് ഘഏആഠകഅഝ+ അംഗങ്ങള്‍ക്ക് വലിയ ഒരു പിന്തുണ നല്‍കാന്‍ ധൈര്യപൂര്‍വ്വം പ്രവീണ്‍ മുന്നോട്ട് വന്നിരുന്നു. ട്രാന്‍സ്‌മെന്‍, യീൃറലൃ കമ്മ്യൂണിറ്റിക്കിടയില്‍ വ്യക്തമായ ഒരു മാതൃകാവ്യക്തിത്വ0 ആയിരുന്നു അയാളുടേത്. തന്റെ ജീവിത യാത്രകളെക്കുറിച്ച് സമൂഹ്യ മാധ്യമങ്ങളിലും, ഴലിറലൃ മാറ്റല്‍ ശാസ്ത്രക്രിയയിലെ അന്യായമായ നടപടികളെക്കുറിച്ചുള്ള ബോധവല്‍കരണങ്ങളിലും കേരളത്തിലെ ആദ്യ ട്രാന്‍സ്‌മെന്‍ ബോഡി ബില്‍ഡര്‍ എന്ന നേട്ടത്തിന്റെ സന്തോഷത്തിലും തന്റെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് പ്രവീണ്‍ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു. പ്രവീണിന്റെ മരണത്തില്‍ നീതി നേടിയെടുത്തു കൊണ്ട് പ്രവീണിന്റെ സേവനങ്ങളെ ആദരിക്കാനുള്ള കടമ ഞങ്ങള്‍ക്കുണ്ട് എന്ന് ഞങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നു.
പ്രവീണിന്റെ ആത്മഹത്യയുമായി ബന്ധപെട്ട ഈ ദുരൂഹ സാഹചര്യങ്ങള്‍ ട്രാന്‍സ് മെന്‍, ട്രാന്‍സ് വുമെന്‍, മറ്റ് ക്വിയര്‍ /ട്രാന്‍സ് വ്യക്തികള്‍ പ്രിയപെട്ടവര്‍ എന്നിവരില്‍ ഉണ്ടാക്കിയ മനോവിഷമം ഞങ്ങള്‍ മനസിലാക്കുന്നു. വിശ്വസ്തരും തുറന്ന മനോഭാവം ഉള്ളവരും ആയ വ്യക്തികളുടെയും പ്രൊഫഷണല്‍ കൗണ്‍സിലര്‍മാരുടെയും സേവനം ഈ ഒരു അവസ്ഥയില്‍ കമ്മ്യൂണിറ്റിയുടെ വേദന ശമിക്കാന്‍ ഏറെ പ്രയോജനകരമാണ്. കൂടാതെ കമ്മ്യൂണിറ്റി അംഗങ്ങളുടെ പിന്തുണയും നിര്‍ണായകമാണ്. എല്ലാ വിഭാഗങ്ങളില്‍, എന്നത് പോലെ തന്നെ ഘഏആഠകഅഝ+ കമ്മ്യൂണിറ്റിയിലും ഗാര്‍ഹിക പീഡനവും പങ്കാളിയുടെ അതിക്രമങ്ങളും നിലനിക്കുന്നു എന്ന വാസ്തവം എല്ലാവരും മനസിലാക്കേണ്ടതുണ്ട്. ഞങ്ങള്‍ അത്തരം അതിക്രമങ്ങളെ ശക്തമായി എതിര്‍ക്കുന്നു. അതേ സമയം റിഷാന പ്രവീണ്‍ ബന്ധത്തെ ചൊല്ലിയുള്ള ചര്‍ച്ചകള്‍ ട്രാന്‍സ് വിരുദ്ധതയും സ്വവര്‍ഗപ്രേമ ഭീതിയും പരത്തുന്നുണ്ട്. അതിനെ ഞങ്ങള്‍ ശക്തമായി വിയോജിക്കുന്നു. ട്രാന്‍സ് വിരുദ്ധ / സ്വവര്‍ഗ വിരുദ്ധ അപവാദങ്ങളിലേയ്ക്കും, മാനസികവും ശാരീരികവും ആയ അതിക്രമങ്ങളില്ലേയ്ക്കു0 അത് കലാശിക്കരുതെ എന്ന് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. പൊതുമാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിക്കുന്ന ഇത്തരം ാശഴെലിറലൃശിഴ, അപവാദങ്ങള്‍, അക്രമം എന്നിവയ്‌ക്കെതിരെ ഞങ്ങള്‍ പോരാടും. കഴിഞ്ഞ ദശകത്തില്‍ ട്രാന്‍സ് , ക്വിയര്‍ സമൂഹം നേടിയെടുത്ത നിയമ പരിരക്ഷയും സാമൂഹിക അംഗീകാരവു0 മുന്‍നിര്‍ത്തി തുടര്‍ന്നുള്ള അവകാശ പോരാട്ടങ്ങളിലും അംഗീകാരത്തിനുള്ള പ്രക്ഷോപങ്ങളിലും ഞങ്ങള്‍ നിയമത്തോട് ചേര്‍ന്ന് നില്‍ക്കും.
പ്രവീണിന്റെ അനുഭവങ്ങള്‍, ഗാര്‍ഹിക പീഡനം പങ്കാളിയില്‍ നിന്നുള്ള മറ്റു അതിക്രമം തുടങ്ങിയ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ത്തുന്ന,
നിയമപരവും നീതിപരവുമായ ആശങ്കകള്‍ ചെറുതല്ല. നമ്മുടെ സമൂഹത്തിലെ തുല്യത ഇല്ലാത്ത നീതിന്യായ വ്യവസ്ഥ, ഗാര്‍ഹിക പീഡന പരിരക്ഷയില്‍ എവിടെ ആണ് ട്രാന്‍സ് ജെന്‍ഡര്‍, സിസ് ജന്‍ഡര്‍ വിഭാഗതിനു ഇടം നല്‍കുന്നത്?. അരികുവല്‍കരിക്കപെട്ട സമൂഹത്തിന്റെ പ്രശ്‌നങ്ങളെ ശരിയായ രീതിയില്‍ അഭിസംബോധന ചെയ്യുന്ന നിയമ സംവിധാനങ്ങളും ഞങ്ങളുടെ കമ്മ്യൂണിറ്റിക്കുള്ളിലെ അതിക്രമങ്ങളെ തടയുന്നതിനുള്ള കൃത്യമായ രീതിയും വരേണ്ടതുണ്ട്. ആയതിനാല്‍ ഈ പ്രശ്‌നങ്ങളെ ചൊല്ലിയുള്ള ചര്‍ച്ചകളില്‍ പ്രവീണിന്റെ ഓര്‍മയ്ക്കു അയാള്‍ ജീവിച്ചുകാണിച്ച ജീവിതത്തോടുള്ള ബഹുമാനത്തിനും കളങ്കം വരുത്തരുത് എന്നും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
kerala
കോഴിക്കോട് എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു
രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
കോഴിക്കോട്: പേരാമ്പ്രയില്‍ എസ്‌ഐആര്‍ ക്യാമ്പ് നടത്തിപ്പിനിടെ ബിഎല്‍ഒ കുഴഞ്ഞുവീണു. അരിക്കുളം പഞ്ചായത്തിലെ 152ാം ബൂത്തിലെ ബിഎല്‍ഒ, അബ്ദുല്‍ അസീസാണ് കുഴഞ്ഞു വീണത്.
അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അബ്ദുല്‍ അസീസിന് ജോലി സമ്മര്‍ദമുണ്ടായിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു. രോഗാവസ്ഥാ പറഞ്ഞിട്ടും ബിഎല്‍ഒ ചുമതല ഒഴിവാക്കി നല്‍കിയിരുന്നില്ലെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു.
kerala
ഇടുക്കിയില്‍ നാലു വയസ്സുകാരനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി
വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ഇടുക്കി: അടിമാലി പണിക്കന്‍കുടിയില്‍ മകനെ കൊലപ്പെടുത്തി മാതാവ് ജീവനൊടുക്കി. കൊന്നത്തടി പഞ്ചായത്തിലെ പണിക്കന്‍കുടി പറു സിറ്റി തുരമ്പിള്ളിക്കുന്നേല്‍ ഷാലറ്റിന്റെ ഭാര്യ രഞ്ജിനി (28) മകന്‍ ആദിത്യനെ (നാല്) കൊലപ്പെടുത്തി ജീവനൊടുക്കിയത്. വ്യാഴാഴ്ച രാത്രി ഏഴിന് ഭര്‍ത്താവ് ജോലി കഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് സംഭവം കണ്ടത്.
ആദിത്യന്‍ ജനല്‍ കമ്പിയിലും രഞ്ജിനി ബഡ്‌റൂമിലും തൂങ്ങി മരിച്ച നിലയിലായിരുന്നു. രഞ്ജിനിക്ക് മാനസിക വിഭ്രാന്തി ഉള്ളതായി പറയുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ്. കുടുംബ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലായിരുന്നെന്ന് പൊലീസ് പറയുന്നു. പണിക്കന്‍കുടി ക്യൂന്‍ മേരി പബ്ലിക് സ്‌കൂളിലെ പ്ലേ സ്‌കൂള്‍ വിദ്യാര്‍ഥിയാണ് മരിച്ച ആദിത്യന്‍. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.
രഞ്ജിനിയുടെ മൃതദേഹം ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുമെന്ന് വെള്ളത്തൂവല്‍ പൊലീസ് പറഞ്ഞു. ഇടുക്കി ഡിവൈ. എസ്.പി. രാജന്‍ അരമന, വെള്ളത്തൂവല്‍ എസ്.എച്ച്.ഒ അജിത്ത് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സംഭവ സ്ഥലത്തുണ്ട്.
kerala
ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്‍
സിപിഐഎമ്മിന് ഷെയര്‍ കിട്ടാത്ത ഒരു കൊള്ളയും ഇല്ലെന്നും അഴിമതി സിപിഎമ്മിന്റെ അജണ്ടയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ സുധാകരന്‍ എംപി. ശബരിമലയിലെ കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ടെന്നും കൊള്ളയുടെ പങ്ക് പിണറായിക്കും പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്‍ബലം പത്മകുമാറിന് ലഭിച്ചു. നെറികെട്ട കൊള്ളയാണ് ശബരിമലയില്‍ നടന്നത്. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് അറസ്റ്റ് നടന്നതെന്നും കെ സുധാകരന്‍ പറഞ്ഞു. ഹൈക്കോടതി ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ പത്മകുമാര്‍ അറസ്റ്റ് ചെയ്യപ്പെടില്ലായിരുന്നു. പ്രേരിപ്പിച്ചത് പിണറായി വിജയന്റെ ഉറപ്പെന്നും സുധാകരന്‍ വ്യക്തമാക്കി.
സിപിഐഎമ്മിന് ഷെയര്‍ കിട്ടാത്ത ഒരു കൊള്ളയും ഇല്ലെന്നും അഴിമതി സിപിഎമ്മിന്റെ അജണ്ടയാണെന്നും കെ സുധാകരന്‍ പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ഇന്ന് ഉച്ചയോടെയാണ് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിന്റെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെ ഇന്ന് എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് പത്മകുമാറിനെ ചോദ്യംചെയ്തത്. കേസിലെ മറ്റൊരു പ്രതിയായ മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എന്‍ വാസുവിനെ കസ്റ്റഡിയില്‍ വാങ്ങിയിട്ടുണ്ട്.
-
india2 days agoപഴയ വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് ടെസ്റ്റ് ഫീസ് 10 ഇരട്ടി; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം പ്രാബല്യത്തില്‍
-
kerala1 day agoമലപ്പുറത്ത് എല്‍ഡിഎഫില്‍ ഭിന്നത; സിപിഎമ്മിനെതിരെ സിപിഐ രംഗത്ത്
-
kerala1 day agoതദ്ദേശ തെരഞ്ഞടുപ്പില്‍ വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കിയ നടപടി റദ്ദാക്കി
-
kerala1 day agoശബരിമലയില്‍ സ്പോട്ട് ബുക്കിങ് കുറച്ച് ഹൈക്കോടതി; ദിവസേന 5000 പേര്‍ക്ക് മാത്രം അവസരം
-
kerala1 day agoസഹകരണ ബാങ്ക് ക്രമക്കേടില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ് 43 ലക്ഷം തിരിച്ചടയ്ക്കാന്‍ ഉത്തരവ്
-
kerala1 day agoബീമാപള്ളി ഉറൂസ്; ശനിയാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍
-
Film1 day agoമമ്മൂട്ടി-വിനായകന് ചിത്രം ‘കളങ്കാവല്‍’: വിനായകന് ചെയ്ത വേഷം ആദ്യം പൃഥ്വിരാജിനായി കരുതിയതെന്ന് സംവിധായകന്
-
kerala2 days agoവാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി

