kerala
ബ്ലാസ്റ്റേഴ്സിന്റെ സെലക്ഷന് ട്രയല്‍സ് തടഞ്ഞ് സിപിഎം എംഎല്‍എ പി.വി.ശ്രീനിജന്
കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷന് ട്രയില്‍സ് തടഞ്ഞ് സിപിഎം നേതാവും എംഎല്‍എയുമായ പി വി ശ്രീനിജന്.

കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീമിന്റെ സെലക്ഷന് ട്രയില്‍സ് തടഞ്ഞ് സിപിഎം നേതാവും എംഎല്‍എയുമായ പി വി ശ്രീനിജന്. സ്പോര്‍ട്സ് കൗണ്‍സിലിന് വാടക നല്‍കിയില്ലെന്ന് ആരോപിച്ചാണ് എംഎല്‍എ സെലക്ഷന് ട്രെയില്‍സ് തടഞ്ഞത്. കൊച്ചിയിലെ സ്കൂളിന്റെ ഗേറ്റ് എംഎല്‍എ പൂട്ടിയതോടെ നൂറിലധികം കുട്ടികള്‍ പുറത്ത് കാത്തു നില്‍ക്കേണ്ടി വന്നു. പ്രതിഷേധവുമായി രക്ഷിതാക്കളും രംഗത്തുണ്ട്.
പനമ്പള്ളി നഗര്‍ സ്പോര്‍ട്സ് അക്കാദമിയുടെ ഗ്രൗണ്ടിലാണ് സെലക്ഷന് ട്രയല്‍സ് നടക്കേണ്ടിയിരുന്നത്്.എട്ടുമാസത്തെ വാടകയായി 8 ലക്ഷം രൂപ കിട്ടാനുണ്ടെന്ന വാദം ഉയര്‍ത്തിയാണ് എംഎല്‍എ സെലക്ഷന് തടഞ്ഞത്. കേരളത്തില്‍ നിന്ന് വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിഞ്ഞദിവസം രാത്രി മുതല്‍ കൊച്ചിയില്‍ എത്തിയ കുട്ടികള്‍ വരെ സംഘത്തില്‍ ഉണ്ടായിരുന്നു. അണ്ടര്‍ 17 കുട്ടികള്‍ക്കുള്ള സെലക്ഷന് ട്രെയില്‍സാണ്് ഇന്ന് നടക്കേണ്ടിയിരുന്നത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കൂടിയാണ് പി വി ശ്രീനിജന്.
kerala
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
പാലില്‍ നിന്നോ, വെള്ളത്തില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം.

തൃശൂര്‍ എരുമപ്പെട്ടി സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ. 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍. കഴിഞ്ഞ വ്യാഴാഴ്ച സ്കൂളില്‍ നിന്ന് ഭക്ഷണം കഴിച്ച കുട്ടികള്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. പാലില്‍ നിന്നോ, വെള്ളത്തില്‍ നിന്നോ ആകാം ഭക്ഷ്യവിഷബാധ ഉണ്ടായതെന്ന് സംശയം.
kerala
കായംകുളത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
ആലപ്പുഴ കായംകുളം പുതിയവിള പ്രദീപിന്റെ മകന് അഭിനീത് ആണ് മരിച്ചത്.

കായംകുളത്ത് വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. ആലപ്പുഴ കായംകുളം പുതിയവിള പ്രദീപിന്റെ മകന് അഭിനീത് ആണ് മരിച്ചത്. കളിക്കുന്നതിനിടെ വീടിനടുത്തുള്ള വെള്ളക്കെട്ടിലേക്ക് കുട്ടി വീഴുകയായിരുന്നു. തുടര്‍ന്ന് കുട്ടിയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പല്ലന കുമാരനാശാന് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയാണ് അഭിനീത്.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
-
kerala2 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
kerala3 days ago
ബലി പെരുന്നാള്‍; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി
-
film2 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india2 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
kerala2 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
india2 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്
-
kerala2 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം