Connect with us

kerala

ചന്ദ്രികക്ക് നന്ദി പറഞ്ഞ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്

ചന്ദ്രികക്ക് നന്ദി പറഞ്ഞ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്.

Published

on

ചന്ദ്രികക്ക് നന്ദി പറഞ്ഞ് ജമാഅത്തെ ഇസ്‌ലാമി നേതാവ് ശെയ്ഖ് മുഹമ്മദ് കാരക്കുന്ന്.

ചന്ദ്രികേ, നന്ദി,നന്ദി.

ചന്ദ്രിക ദിനപത്രം അതിന്റെ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് പിറന്ന് വീണ തലശ്ശേരിയില്‍ ഇന്ന് തുടക്കം കുറിക്കുകയാണ്. എഴുത്ത് ജീവിതത്തിന് ചന്ദ്രിക നല്‍കിയ സഹായ സഹകരണവും പിന്തുണയും പ്രോത്സാഹനവും സമാനതകളില്ലാത്തതാണ്.
ഫറോക്ക് റൗദതുല്‍ ഉലൂം അറബിക്കോളേജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ 1967ല്‍ പതിനേഴാമത്തെ വയസ്സിലാണ് ആദ്യ ലേഖനം അച്ചടിച്ച് വന്നത്. കൊടുങ്ങല്ലൂരില്‍ നിന്ന് പുറത്തിറങ്ങിയിരുന്ന ‘അല്‍ ഇര്‍ഷാദ്’ മാസികയില്‍ നാല് ലക്കങ്ങളിലായാണ് അത് പ്രസിദ്ധീകരിച്ചത്. തൊട്ടടുത്ത വര്‍ഷം പതിനെട്ടാം വയസ്സിലാണ് ചന്ദ്രികയില്‍ എഴുതാന്‍ തുടങ്ങിയത്. ചന്ദ്രിക ആഴ്ചപ്പതിപ്പില്‍ അച്ചടിച്ച് വന്ന ആദ്യ ലേഖനം ഈജിപ്തിലെ പ്രമുഖ ഇസ്ലാമിക ചിന്തകനും പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ ശൈഖ് മുഹമ്മദ് അബ്ദുവിനെ സംബന്ധിച്ചായിരുന്നു.

തുടര്‍ന്ന് ഏഴുവര്‍ഷത്തിലേറെക്കാലം ചന്ദ്രിക ആഴ്ചപ്പതിപ്പിലും വാരാന്തപ്പതിപ്പിലും തുടര്‍ച്ചയായി എഴുതിക്കൊണ്ടിരുന്നു. ആനുകാലിക വിഷയങ്ങളെ സംബന്ധിച്ച് ദിനപ്പത്രത്തിലും ധാരാളമായി എഴുതിയിരുന്നു. പില്‍ക്കാലത്ത് പുസ്തകമായി പ്രസിദ്ധീകരിച്ച വിവര്‍ത്തന കൃതികളായ അബ്ദുല്‍ ഖാദര്‍ ഔദയുടെ ‘മതം ദുര്‍ബല ഹസ്തങ്ങളിലും’ ശഹീദ് സയ്യിദ് ഖുത്വ് ബിന്റെ ‘ഇസ്ലാം നാളെയുടെയും മത’വും ചന്ദ്രിയില്‍ വന്ന പരമ്പരകളാണ്. പ്രതിഭാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘പാദ മുദ്രകള്‍’ ചന്ദ്രിക വാരാന്തപ്പതിപ്പിലൂടെയാണ് ആദ്യം വെളിച്ചം കണ്ടത്. പുസ്തകമാക്കാതെ പോയ ഒട്ടേറെ പരമ്പരകള്‍ വേറെയും.അക്കാലത്ത് ചന്ദ്രിക അഞ്ച് രൂപയാണ് പ്രതിഫലമായി തന്നിരുന്നത്. അതിന്റെ മൂല്യം കണക്കാക്കാനാവാത്തതാണ്. കൊടിയ കഷ്ടപ്പാടിന്റെ കാലത്ത് അത് അത്രമേല്‍ ആശ്വാസമായിരുന്നു. എഴുതി പരിചയിക്കുന്നതില്‍ മറ്റ് പലര്‍ക്കുമെന്നപോലെ എനിക്കും ചന്ദ്രിക വളരെയേറെ ഉപകരിച്ചിട്ടുണ്ട്. അക്കാലത്ത് കെ. പി. കുഞ്ഞി മൂസയും കാനേഷ് പൂനൂരും നല്‍കിയ പ്രേരണയും പ്രോത്സാഹനവും വളരെ വലുതാണ്. കേരളത്തിലെ പ്രമുഖരായ പല സാഹിത്യകാരന്മാരുമായും പ്രമുഖരായ മുസ്ലിംലീഗ് നേതാക്കളുമായും പരിചയപ്പെടാനും ബന്ധം സ്ഥാപിക്കാനും ചന്ദ്രികയിലെ എഴുത്ത് സഹായകമായി.

തൊണ്ണൂറാം വാര്‍ഷികം ആഘോഷിക്കുന്ന ഈ സന്തോഷ വേളയില്‍ ചന്ദ്രികയോടുള്ള കടപ്പാടും നന്ദിയും വിനയപൂര്‍വ്വം രേഖപ്പെടുത്തുന്നു.ചന്ദ്രികയെ ഇനിയുമിനിയും അതിന്റെ മഹത്തായ സേവനം വിജയകരമായി തുടരാന്‍ പ്രപഞ്ചനാഥന്‍ അനുഗ്രഹിക്കട്ടെ. എല്ലാവിധ വിജയവും ആശംസിക്കുന്നു.”

ചന്ദ്രികക്ക് നന്ദി പറഞ്ഞ് കഥാകുത്ത് പി.കെ. പാറക്കടവും

എഴുതിത്തുടങ്ങിയതു ചന്ദ്രികയില്‍.അന്ന് കോളിളക്കമുണ്ടാക്കിയ ‘വിസ’ എന്ന കഥ പ്രസിദ്ധീകരിച്ചു വന്നതും ചന്ദ്രികയില്‍.
കോളേജ് വിദ്യാഭ്യാസം കഴിഞ്ഞു ഗള്‍ഫില്‍ പോകുംമുമ്പു ആറ് മാസം കോഴിക്കോട് ചന്ദ്രികയില്‍ ജോലി ചെയ്തിരുന്നു.
പത്രപ്രവര്‍ത്തനത്തിന്റെ തുടക്കവും ചന്ദ്രികയില്‍ നിന്ന്.പ്രിയപ്പെട്ട സി എച്ച് മുഹമ്മദ് കോയയുടെ
കത്തുകള്‍ എന്റെ പഴയ ഫയലില്‍ അമൂല്യ നിധി പോലെ.ചന്ദ്രികയില്‍ ഇടയ്ക്കിടെ എഴുതുമല്ലോ എന്ന് സി എച്ച്.
(നാലര പതിറ്റാണ്ട് മുമ്പ് എനിക്ക് ലഭിച്ച വലിയ പ്രോത്സാഹനവും അംഗീകാരവും.)
ചന്ദ്രിക നവതി പ്രഭയില്‍. ചന്ദ്രിക എനിക്ക് നിറമുള്ള ഓര്‍മയുടെ നിലാവ് കൂടിയാണ്.’ പാറക്കടവ് ഫെയസ് ബുക്കില്‍ കുറിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് നടക്കുന്ന ദിവസങ്ങളില്‍ സംസ്ഥാനത്ത് പൊതു അവധി

ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Published

on

സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അതത് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചു. രണ്ട് ഘട്ടമായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 9 ചൊവ്വ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പൊതു അവധിയായിരിക്കും. ഡിസംബര്‍ 11 വ്യാഴം തൃശൂര്‍, പാലക്കാട്,മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. സ്വകാര്യ സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, തോട്ടങ്ങള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിനായി അവധിയോ മതിയായ സൗകര്യമോ നല്‍കാന്‍ തൊഴിലുടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 13നാണ് വോട്ടെണ്ണല്‍.

Continue Reading

kerala

വാഹനാപകടത്തില്‍ കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് 1.15 കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി

വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്.

Published

on

വടകരയില്‍ വാഹനാപകടത്തെ തുടര്‍ന്ന് കോമയിലായ ഒമ്പത് വയസ്സുകാരി ദൃഷാനക്ക് ഒരുകോടി 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി നിര്‍ദേശം. വടകര എംഎസിടി കോടതിയാണ് ഇന്‍ഷുറന്‍സ് കമ്പനിയോട് തുക നല്‍കാന്‍ ആവശ്യപ്പെട്ടത്. ഹൈക്കോടതിയുടെയും ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെയും ഇടപെടലിലാണ് ദൃഷാനയുടെ കുടുംബത്തിന്റെ നിയമപോരാട്ടത്തില്‍ നിര്‍ണായകമായത്. അപകടത്തിന് കാരണക്കാരായ കാര്‍ ഇന്‍ഷുറന്‍സ് എടുത്ത കമ്പനിയാണ് ദൃഷാനയുടെ കുടുംബത്തിന് 1.15 കോടി രൂപ നഷ്ടപരിഹാരമായി നല്‍കേണ്ടതെന്നാണ് എംഎസിടി കോടതിയുടെ ഉത്തരവ്.

2024 ഫെബ്രുവരി 14നാണ് അപകടമുണ്ടായത്. അപകടത്തില്‍ കോമയിലായ ദൃഷാനയും മുത്തശ്ശി ബേബിയും വടകര ചേറോട് ദേശീയപാത മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബേബി തല്‍ക്ഷണം മരിച്ചിരുന്നു. കുട്ടി അന്ന് മുതല്‍ കോമയിലേക്ക് വീഴുകയായിരുന്നു.

ഇരുവരെയും ഇടിച്ച കാര്‍ നിര്‍ത്താതെ പോയിരുന്നു. ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് അപകടത്തിന് പത്ത് മാസങ്ങള്‍ക്ക് ശേഷം കാറുടമയെയും കാറിനെയും പൊലീസ് കണ്ടെത്തുന്നത്. നൂറുകണക്കിന് വര്‍ക്ക്‌ഷോപ്പുകളും സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചതിന് പിന്നാലെയാണ് പ്രതിയെ പിടികൂടിയത്.

Continue Reading

kerala

രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഉണ്ടാവില്ല; ഗീവര്‍ഗീസ് മാര്‍ കൂറിലോസ്

ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു.

Published

on

മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ചുള്ള കുറിപ്പുമായി യാക്കോബായ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടും മതസ്വത്വം കൊണ്ടും ഇത്രമേല്‍ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യന്‍ സിനിമയില്‍ ഉണ്ടാവില്ലെന്നും ഗീവര്‍ഗീസ് മാര്‍ കൂറിലോസ് പറഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ മെത്തേഡ് ആക്റ്റിംഗിന്റെ അവസാന വാക്കാണ് മമ്മൂട്ടിയെന്നും ഇന്ത്യന്‍ സിനിമയുടെ ഡാനിയേല്‍ ഡേ ലൂയിസും റോബര്‍ട്ട് ഡി നീറോ ആണ് അദ്ദേഹമെന്നും അദ്ദേഹം കുറിച്ചു. മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം എന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

 

നിങ്ങൾ ഇത് എന്ത് ഭാവിച്ചാ മമ്മൂക്ക?
കുറച്ചു ദിവസം മുൻപ് കുവൈറ്റിൽ നിന്നും നാട്ടിലേക്കുള്ള മടക്ക യാത്രയിലാണ് കുവൈറ്റ്‌ എയർവേസ് ഫ്ലൈറ്റിൽ “ഭ്രമയുഗം” മൂവി കണ്ടത്. അപ്പോൾ മനസ്സിൽ ചോദിച്ച ചോദ്യമാണ് മുകളിൽ കുറിച്ചത്
ഇന്ത്യൻ സിനിമയിൽ method acting ഇൽ മമ്മൂട്ടി അവസാന വാക്കാണ്. പരകായ പ്രവേശം അതിന്റെ ഔന്നത്യം പ്രാപിക്കുന്നു ഈ മഹാ നടനിൽ. ഒരു കഥാ പാത്രമായി മാറാൻ അദ്ദേഹം ചെയ്യുന്ന ഗൃഹപാഠം! ഇന്ത്യൻ സിനിമയുടെ Daniel Day- Lewis എന്നോ Robert de Niro എന്നോ വിളിക്കാവുന്ന ഉയരത്തിലാണ് അദ്ദേഹത്തിന്റെ പകർന്നാട്ടം. എബ്രഹാം ലിങ്കനെ അവതരിപ്പിച്ച Daniel Day-Lewis ഷൂട്ടിംഗ് തീരുന്നതു വരെയും ആ കഥാപത്രത്തിൽ നിന്നും പുറത്തു കടന്നിട്ടില്ല എന്ന് വായിച്ചിട്ടുണ്ട്. മമ്മൂട്ടി അംബേദ്കർ ചെയ്തപ്പോൾ നടത്തിയ ഗവേഷണം, ഇംഗ്ലീഷ് ഭാഷ accent പരിശീലനം എല്ലാം നടനം എത്ര ഗൗരവമായിട്ടാണ് എടുക്കുന്നത് എന്നതിന്റെ സൂചകങ്ങളാണ്. Taxi Driver ആയി അഭിനയിക്കാൻ ജീവിതത്തിൽ de Niro taxi driver ആയതു പോലെ!
ആകാര ഭംഗിയും ശബ്ദ സൗകുമാര്യവും അപാര ശബ്ദ വിന്യസവും (modulation ) ഇത്രമേൽ സാമാന്വയിച്ചിരിക്കുന്ന മറ്റൊരു നടനെ നമുക്ക് സങ്കൽപ്പിക്കാൻ കഴിയില്ല. ഭാഷയുടെ വൈവിധ്യങ്ങളും ഇത്രമേൽ വഴങ്ങുന്ന മറ്റൊരു നടനും ഇല്ല. സൂക്ഷ്മ അഭിനയം മമ്മൂട്ടിയിൽ പൂർണത കൈവരിക്കുന്നു. ശരീര ഭാഗങ്ങളുടെ ചലനങ്ങൾ ഇത്രയും ഭാവ ഗംഭീരമായി അവതരിപ്പിക്കാൻ മമ്മൂട്ടിക്കുള്ള കഴിവ് അപാരമാണ്. അമരത്തിലെയും ഉദ്യാനപാലകനിലെയും അദ്ദേഹത്തിന്റെ നടപ്പ്, ഭ്രമയുഗത്തിലെയും ഭൂതകണ്ണാടിയിലെയും നോട്ടം ഒക്കെ ഈ ഭാവഭിനയ പൂർണതയുടെ അടയാളങ്ങളാണ്. കണ്ണുകൾ കൊണ്ട് മാത്രം പേടിപ്പിക്കാനും കരയിപ്പിക്കാനും ചിരിപ്പിക്കാനും (കാഴ്ച്ച ) കഴിയുന്ന അപൂർവം നടന്മാരിൽ ഒരാൾ! ഒരു വടക്കൻ വീരഗാഥ, അമരം, വാത്സല്യം, കാഴ്ച, മൃഗയ, വിധേയൻ, ഭൂതകണ്ണാടി, മതിലുകൾ, പാലേരി മാണിക്യം, പൊന്തൻ മാട, പ്രാഞ്ചിയേട്ടൻ, അരയന്നങ്ങളുടെ വീട്, യാത്ര, ന്യൂ ഡൽഹി, നിറക്കൂട്ടു അങ്ങനെ എത്ര എത്ര ചിത്രങ്ങളിൽ കൂടി മമ്മൂട്ടി നമ്മെ വിസ്മയിപ്പിച്ചിട്ടുണ്ട്. ഇനിയും അഭിനയിക്കാനുള്ള അടങ്ങാത്ത ആർത്തി അദ്ദേഹത്തെ അദ്ദേഹത്തിന്റെ തന്നെ ഭാഷയിൽ “ഇനിയും മൂർച്ച കൂട്ടാൻ പാകത്തിൽ തേച്ചു മിനുക്കാൻ ” കഴിവുള്ള സംവിധായകരുടെ കൈകളിൽ എത്തിക്കട്ടെ
ഒരു പക്ഷെ തന്റെ രാഷ്റ്റ്രീയ നിലപാടുകൾ കൊണ്ടും മത സ്വത്വം കൊണ്ടും ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടനും ഇന്ത്യൻ സിനിമയിൽ ഉണ്ടാവില്ല. പേരന്പ്, നന്പകൽ നേരത്തു, കാതൽ. .,അങ്ങനെ പോകുന്നു ഈ മാറ്റിനിർത്തലിന്റെ രാഷ്ട്രീയ ഉദാഹരനങ്ങൾ. ..
എഴുപതുകളിലും പുതു തലമുറയെ വെല്ലുവിളിച്ചു കൊണ്ട് നാട്യകലയിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന മമ്മൂട്ടിയെ ഇളം തലമുറ പാഠപുസ്തകമാക്കണം.
അത് കൊണ്ട് മമ്മൂട്ടിയും മോഹൻലാലും മാറി നിൽക്കുകയല്ല വേണ്ടത്, മറിച്ചു വരും തലമുറ അവരോട് ഏറ്റുമുട്ടി വിജയിക്കട്ടെ
നമ്മുടെ എല്ലാം പ്രാർത്ഥന സഫലമായി മമ്മൂട്ടി രോഗത്തെ തോൽപിച്ചു വീണ്ടും തിരിച്ചു വന്നിരിക്കുന്നു. ..നാട്യ കലയിൽ സപര്യ തുടരാൻ. ..തുടർന്നും മമ്മൂട്ടി നമ്മെ വിസ്മയിപ്പിക്കട്ടെ
ഒരു ആഗ്രഹം കൂടി പങ്കു വയ്ക്കുന്നു :
കേരള സമൂഹത്തെ മാറ്റി മറിച്ച മഹാത്മാ അയ്യങ്കാളി എന്ന ചരിത്ര പുരുഷനെ മമ്മൂട്ടി അഭ്രപാളികളിൽ അവതരിപ്പിച്ചു കാണണം എന്ന ആഗ്രഹം
ഒരു Mammoottyfan
Continue Reading

Trending