Connect with us

Culture

ഇരുള്‍വഴികളിലെ പൗര്‍ണ്ണമിചന്ദ്രിക_സി.പി സൈതലവി

പ്രതിസന്ധിയുടെ മഹാപ്രളയങ്ങളിലും നില തെറ്റാതെ,സുവ്യക്തമായ ലക്ഷ്യബോധത്തോടെ, ചാഞ്ചല്യമില്ലാത്ത നിശ്ചയദാര്‍ഢ്യത്തോടെ യാത്ര മുടങ്ങാതെ ചന്ദ്രിക കടന്നുവന്ന 90 സംവത്സരങ്ങള്‍ അമൂല്യമായ ചരിത്ര മുഹൂര്‍ത്തങ്ങളുടെ അക്ഷയ ഖനിയാണ്. ചരിത്രത്തിന്റെ ഇരുള്‍വഴികളിലെ പൗര്‍ണ്ണമി ചന്ദ്രിക. ഇന്ത്യയില്‍ മുസ്്ലിം മാനേജ്മെന്റിനു കീഴില്‍ ഇത്രയും സുദീര്‍ഘ പാരമ്പര്യമുള്ള ദിനപത്രമെന്നത് ഇന്നോളം ‘ ചന്ദ്രിക’യ്ക്കു മാത്രം മാറിലണിയാനുള്ള ദൈവാനുഗ്രഹത്തിന്റെ അഭിമാനപ്പതക്കം.

Published

on

സി.പി സൈതലവി

ത്രം വായിക്കാനറിയാത്തവരും പത്രം വാങ്ങാന്‍ പാങ്ങില്ലാത്തവരുമായ ഒരു ജനവിഭാഗത്തിനിടയില്‍ അവതരിച്ച് അവരില്‍ അറിവിന്റേയും ആശയുടേയും ആത്മവിശ്വാസത്തിന്റേയും അക്ഷര വേലിയേറ്റം സൃഷ്ടിച്ച വിപ്ലവ ഗാഥയാണ് തൊണ്ണൂറിലെത്തിയ ‘ചന്ദ്രിക’യുടെ സഞ്ചാര വര്‍ഷങ്ങള്‍.
ഭരണകൂടങ്ങളും അക്കാലത്ത് വിരലിലെണ്ണാന്‍ മാത്രമുള്ള മലയാള പത്രങ്ങളും മനുഷ്യരെന്ന പരിഗണനപോലും നല്‍കാത്തവര്‍ക്കുവേണ്ടി പറയാനും പൊരുതാനുമായി ഒരു പത്രം.
1934 മാര്‍ച്ച് 26;മലയാളി മുസ്്ലിം സമൂഹത്തിന് അക്ഷരാര്‍ത്ഥത്തില്‍ അന്ന് വലിയ പെരുന്നാളായിരുന്നു. 1921 ലെ സ്വാതന്ത്ര്യ യുദ്ധങ്ങള്‍ തകര്‍ത്തെറിഞ്ഞ മലബാറിന്റെ മണ്ണിന്. ജീവന്‍വെടിഞ്ഞും നാടുകടത്തപ്പെട്ടും മരണപര്യന്തം തടവറയിലുരുകിയും ലക്ഷം ജനങ്ങള്‍ കാണാമറയത്തായിരുന്നു. ആശ്രയം നഷ്ടപ്പെട്ട് പെരുവഴിയിലായ പിഞ്ചുകുഞ്ഞുങ്ങളും സ്ത്രീകളും വയോജനങ്ങളുമായ സ്വന്തബന്ധുക്കളുടെ കണ്ണീര്‍ ചാലുകള്‍ നാട് കുതിര്‍ത്തിരുന്നു.
ഏറനാട്, വള്ളുവനാട്, കോഴിക്കോട് താലൂക്കുകളുള്‍പ്പെടെ മലബാറില്‍ അരങ്ങേറുന്ന കിരാത നടപടികളൊന്നും പുറം ലോകമറിയുന്നില്ല. ചുറ്റിലും നിരന്നു നില്‍ക്കുന്നത് സായുധ സൈനിക സങ്കേതങ്ങള്‍. വിദ്യാഭ്യാസവും തൊഴിലുമില്ല. കൊടുംപട്ടിണിയും മഹാരോഗങ്ങളും,അധികാര-സമ്പന്ന ശക്തികളുടെ കൊടിയ ദ്രോഹങ്ങളും ഇഴചേര്‍ന്ന അഗാധമയ ഇരുട്ടില്‍ തടഞ്ഞുവീണ് ജീവിത മോഹങ്ങളുപേക്ഷിച്ചവരായിരുന്നു അവരിലേറെയും.
ആ കൂരിരുള്‍ വഴികള്‍ക്കു മീതെയാണ് പ്രത്യാശയുടെ പ്രഭപരത്തി, മലബാറിന്റെ സാംസ്‌കാരിക തലസ്ഥാനമായ തലശ്ശേരിയില്‍ ‘ചന്ദ്രിക’ തെളിഞ്ഞത്. കേരള മുസ്്ലിം സാമൂഹിക നവോത്ഥാനത്തിന്റെ നായകനായ കെ.എം സീതി സാഹിബിന്റെ കാര്‍മികത്വത്തില്‍. ഹാജി ഇസ്ഹാഖ് അബ്ദുസ്സത്താര്‍ സേട്ട് സാഹിബ്, സി.പി മമ്മുക്കേയി സാഹിബ്, എ.കെ കുഞ്ഞിമായന്‍ ഹാജി, കിടാരന്‍ അബ്ദുറഹിമാന്‍ ഹാജി, മുക്കാട്ടില്‍ മൂസാ സാഹിബ് എന്നിവര്‍ ‘ചന്ദ്രിക’യുടെ പിറവിയില്‍ അര്‍ത്ഥവും ആശയവുമായി നിലകൊണ്ടു. 1935ല്‍ സി.പി മമ്മുക്കേയി സാഹിബ് മാനേജിങ് ഡയറക്ടറായി മുസ്്ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി രൂപവത്കരിച്ചു. മുസ്്ലിം വിദ്യാഭ്യാസ, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വമായി രൂപപ്പെട്ട തലശ്ശേരി മുസ്്ലിം ക്ലബിലെ ചര്‍ച്ചയാണ് ‘ചന്ദ്രിക’യുടെ ആശയാടിത്തറയായത്. തലശ്ശേരി ജില്ലാ ജഡ്ജ് മീര്‍ സൈനുദ്ദീന്‍ സാഹിബി(ആന്ധ്ര)ന്റെ നിര്‍ദ്ദേശവും പ്രേരണയായി. അബ്ദുറഹിമാന്‍ അലിരാജ, കെ. ഉപ്പി സാഹിബ്,ബി.പോക്കര്‍ സാഹിബ് തുടങ്ങിയവര്‍ ‘ചന്ദ്രിക’ക്ക് കരുത്ത് പകര്‍ന്നു. തൈലക്കണ്ടി സി മുഹമ്മദ് പ്രിന്ററും പബ്ലിഷറും എഡിറ്ററുമായായിരുന്നു തുടക്കം.
കെ.കെ മുഹമ്മദ് ശാഫി സാഹിബ് ചന്ദ്രിക ദിനപത്രത്തിന്റെ പ്രഥമ പത്രാധിപരായി.
1946 ഫെബ്രുവരിയില്‍ ‘ചന്ദ്രിക’യുടെ ആസ്ഥാനം മലബാറിന്റെ തലസ്ഥാന പട്ടണമായ കോഴിക്കോട്ടേക്ക് മാറ്റി. എ.കെ കുഞ്ഞിമായന്‍ ഹാജി രണ്ടാമത്തെ മാനേജിങ് ഡയരക്ടര്‍.

 ചന്ദ്രികയുടെ ബഹുമുഖ പുരോഗതിക്ക് നേതൃത്വം നല്‍കിയ സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മുതല്‍ മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റുമാര്‍ പാണക്കാട് പി.എം.എസ്.എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഇപ്പോള്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മാനേജിങ് ഡയറക്ടര്‍മാരായി .മലയാള നാടിന്റെ പൊതുജീവിതമാകെ നിറഞ്ഞുനിന്ന ജനനായകരാല്‍ സ്ഥാപിതമാവുകയും വളര്‍ന്നു പന്തലിക്കുകയും ചെയ്ത’ചന്ദ്രിക’ സ്വാതന്ത്ര്യ സമരത്തെ ജ്വലിപ്പിച്ചു നിര്‍ത്തുമ്പോഴും ജനതയില്‍ അവകാശബോധവും പുരോഗതിക്കായുള്ള ചിന്തയും വളര്‍ത്തി. അധഃസ്ഥിത പിന്നാക്ക, ന്യൂനപക്ഷ സമൂഹത്തിന്റെ അഭിമാനാവകാശ സംരക്ഷണത്തില്‍ സമ്പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചു. അപകര്‍ഷതയിലാഴ്ന്ന സമുദായത്തില്‍ അഭിമാന ബോധമുണര്‍ത്തി,അവരെ രാഷ്ട്രീയ പ്രബുദ്ധരാക്കി പുനരുദ്ധരിച്ചു. സംഘടിച്ചു ശക്തരാക്കി അധികാര പങ്കാളികളാക്കി.പിന്നാക്ക പ്രദേശങ്ങളുടെയും പിന്നാക്ക ജനതയുടെയും അഭിവൃദ്ധിക്കായി പ്രയത്നിച്ചു. പോര്‍ത്തുഗീസുകാര്‍ തൊട്ടുള്ള വൈദേശിക ശക്തികള്‍ക്കെതിരെ നടത്തിയ നൂറ്റാണ്ടുകളുടെ ചെറുത്തുനില്പുകളില്‍ തകര്‍ക്കപ്പെട്ട മലബാറിന്റെ പുനര്‍നിര്‍മാണത്തില്‍ പങ്കാളിയായി. സമുദായത്തിനകത്തേയും സമുദായങ്ങള്‍ തമ്മിലേയും ആശയ ഭിന്നതകള്‍ നില നില്‍ക്കുമ്പോഴും പൊതു ലക്ഷ്യത്തില്‍ ഒരുമിക്കാനുള്ള മുസ്്ലിംലീഗ് സൗഹൃദ യജ്ഞങ്ങളില്‍ ചന്ദ്രിക നിര്‍ണായക പങ്കുവഹിച്ചു.

 അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ ഒരു തലമുറയെ പഠിപ്പിച്ച ചന്ദ്രിക, വിദ്യാഭ്യാസ പ്രോത്സാഹനം പ്രധാന അജണ്ടയായി കരുതി. പ്രൈമറി സ്‌കൂളുകള്‍ പോലുമില്ലാത്ത പ്രദേശങ്ങള്‍ കണ്ടെത്തി അധികൃത ശ്രദ്ധയില്‍ കൊണ്ടുവന്നു. സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകളും ഗതാഗത സൗകര്യങ്ങളും ആതുരാലയങ്ങളും റവന്യു ജില്ലകളും വരെ നേടിയെടുക്കാന്‍ ജനകീയ മുന്നേറ്റങ്ങള്‍ക്കു പിന്‍ബലമേകി.കാലിക്കറ്റ് സര്‍വകലാശാല രൂപീകരണത്തിനെതിരിലുയര്‍ന്ന കുപ്രചരണങ്ങളെ ചെറുത്തു. മലപ്പുറം ജില്ലക്കുള്ള പോരാട്ടത്തില്‍ പലപ്പോഴും ചന്ദ്രിക മാത്രമായി.
മുസ്്ലിം ന്യൂനപക്ഷങ്ങള്‍ക്കെതിരിലുയര്‍ന്ന ഹീനമായ വര്‍ഗീയ പ്രചരണങ്ങള്‍ക്കും മുസ്്ലിംലീഗിനെതിരായ കടന്നാക്രമണങ്ങള്‍ക്കുമെതിരെ കരുത്തുറ്റ പ്രതിരോധ കവചമായി. മുസ് ലിംകളാദി ന്യൂനപക്ഷ, പിന്നാക്ക ജനതയുടെ ഭരണഘടനാദത്തമായ അവകാശങ്ങള്‍ നേടാനും സംരക്ഷിക്കാനും മുന്നില്‍ നിന്നു.സംവരണത്തിനു പോരാടി. ശരീഅത്ത് നിയമങ്ങള്‍ക്കെതിരെ ആക്രമണത്തിന്റെ കുന്തമുനയുമായി വന്നവര്‍ക്കെതിരെ ചന്ദ്രിക തനിച്ചുനിന്നു പടനയിച്ചു. അറബി, ഉര്‍ദു ഭാഷകള്‍ക്കെതിരായ കരിനിയമങ്ങളെയും ഏകസിവില്‍ കോഡിനും സാമ്പത്തിക സംവരണത്തിനുമുള്ള മുറവിളികളെയും പതറാതെ നേരിട്ടു. മതമൈത്രി തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ സ്നേഹഗീതിയായി. വര്‍ഗീയതയും തീവ്രവാദവും നാടിന്നാപത്താണെന്ന് ശക്തമായ ബോധവത്കരണത്തിലൂടെ സമുദായത്തെ സജ്ജമാക്കി. കേരളത്തില്‍ മതേതര രാഷ്ട്രീയം സുഭദ്രമാക്കി.

 മലയാള സാഹിത്യ പരിപോഷണത്തിനൊപ്പം മാപ്പിള സാഹിത്യത്തെ മുഖ്യധാരയോട് ചേര്‍ക്കുകയും ചെയ്തു. വിശ്വ പ്രസിദ്ധമായ ഇസ് ലാമിക കൃതികളും എഴുത്തുകാരും ചന്ദ്രിക യിലൂടെ മലയാളിയുടെ വായനാ ലോകത്തെത്തി. ചന്ദ്രികയില്‍ എഴുതിത്തുടങ്ങി ജ്ഞാന പീഠത്തോളം വളര്‍ന്നവരുള്‍പ്പെടെ മലയാളത്തിന്റെ അഭിമാന നക്ഷത്രങ്ങളായ മഹാ സാഹിത്യകാരന്മാരേറെയുണ്ട്. മുസ്്ലിംലീഗിന്റെ രാഷ്ട്രീയ, ചരിത്ര, നയ,നിലപാടുകള്‍ സുവ്യക്തമാം വിധം ചന്ദ്രിക പൊതു സമൂത്തെ ബോധ്യപ്പെടുത്തി. പ്രവാസി ലോകത്തും രാജ്യത്തിനകത്തുമുള്ള ജീവകാരുണ്യ യജ്ഞങ്ങള്‍ക്കു പിന്‍ബലമേകി. പ്രവാസി സമൂഹത്തിന്റെ പ്രശ്നപരിഹാരങ്ങളുടെ ജിഹ്വയായി. ദലിത്, പിന്നാക്ക സമൂഹങ്ങളെ മുന്‍നിരയിലേക്കു നയിച്ചു.
ചന്ദ്രികയുടെ ഫലപ്രദമായ ഈ ദൗത്യ നിര്‍വഹണത്തെ മഹാനായ കെ എം സീതി സാഹിബ് അഭിമാന പൂര്‍വ്വം വിലയിരുത്തി:വിഭജനത്തിനു മുമ്പ് പൊതുവിലും, അതിനുശേഷം പ്രത്യേകിച്ചും മുസ്്ലിംലീഗിന്റെ സന്ദേശം എത്രയും ശക്തിയോടുകൂടി മുസ്്ലിമീങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുവാനും ലീഗിനെതിരെ നടത്തപ്പെട്ടുകൊണ്ടിരുന്ന ദുഷ്പ്രചരണങ്ങളെ തകര്‍ക്കുവാനും ചന്ദ്രിക ചെയ്തിട്ടുള്ളതും ചെയ്തുകൊണ്ടിരിക്കുന്നതുമായ അമൂല്യസേവനങ്ങളെ മുസ്്ലിമീങ്ങള്‍ കൃത്യജ്ഞതയോട് കൂടി എന്നും സ്മരിക്കുന്നതാണ്. വിഭജനത്തിനു ശേഷം എല്ലാ വിരുദ്ധശക്തികളും ഏകോപിച്ച് ലീഗിന്റെ നേര്‍ക്ക് ഭയങ്കരമായ ഒരു ആക്രമണം നടത്തിയ ആ ഇരുണ്ട കാലഘട്ടത്തില്‍ ലീഗിന്റെ സന്ദേശം സധൈര്യം മുസ്്ലിമീങ്ങളുടെ ഇടയില്‍ പ്രചരിപ്പിക്കുവാനും അവരുടെ ആത്മവിശ്വാസവും ധൈര്യവും നിലനിര്‍ത്തുവാനും മുസ്്ലിംലീഗിന്റെ ജിഹ്വയായി ചന്ദ്രിക മാത്രമേ ഉണ്ടായിരുന്നുള്ളു. വിഭജനത്തെ തുടര്‍ന്ന് ഉത്തരേന്ത്യയിലുണ്ടായ കൂട്ടക്കൊലകളെ സംബന്ധിച്ച് ചില ഇംഗ്ലീഷ് പത്രങ്ങളില്‍ പ്രസിദ്ധം ചെയ്യപ്പെട്ട ഒരു ലേഖനത്തിന്റെ പരിഭാഷ പ്രസിദ്ധം ചെയ്തതിന് ചന്ദ്രികയുടെ മേല്‍ ഗവണ്‍മെന്റ് നടപടിയെടുക്കുകയും 1000 ഉറുപ്പിക ജാമ്യം കെട്ടിവെക്കുവാന്‍ കല്‍പിക്കുകയും ചെയ്തു. പ്രസ്തുത കല്‍പനക്കെതിരില്‍ ചന്ദ്രിക മദിരാശി ഹൈക്കോടതിയില്‍ അപ്പീല്‍ ബോധിപ്പിച്ചുവെങ്കിലും ഗവണ്‍മെന്റിന്റെ തീരുമാനം റദ്ദാക്കുവാന്‍ ഹൈക്കോടതി വിസമ്മതിച്ചു. എന്നാല്‍ ഒരുകൊല്ലം കഴിഞ്ഞതിന് ശേഷം ഗവണ്‍മെന്റ് പ്രസ്തുത ജാമ്യസംഖ്യ ചന്ദ്രികക്ക് തിരിച്ചുകൊടുക്കുവാന്‍ കല്‍പിച്ചുവെന്നത് പത്രത്തിന്റെ നേര്‍ക്കുണ്ടായ ഭയാശങ്കകള്‍ക്ക് അടിസ്ഥാനമുണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി. മുസ്്ലിമീങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ ക്ഷേമാഭിവൃദ്ധിക്കു വേണ്ടി ചന്ദ്രിക ചെയ്തുകൊണ്ടിരിക്കുന്ന അനര്‍ഘ സേവനങ്ങളെ മുസ്്ലിം സമുദായം രാഷ്ട്രീയപരിഗണന കൂടാതെ സന്തോഷപൂര്‍വ്വം അംഗീകരിക്കുമെന്നെനിക്കറിയാം.

 ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറായിരുന്ന ജ. സി.പി മമ്മുക്കേയിയുടെ മരണശേഷം മാനേജിങ് ഡയറക്ടറായി വന്ന ജ. എ.കെ കുഞ്ഞിമായന്‍ ഹാജി സാഹിബ് പത്രത്തിന്റെ സാമ്പത്തികഭദ്രതക്കും പ്രചാരണത്തിനുംവേണ്ടി അഭിനന്ദനീയമായ സേവനം ചെയ്തിട്ടുണ്ടെന്നത് വിസ്മരിക്കാവതല്ല. അദ്ദേഹം ഈയിടെ പ്രായാധിക്യം നിമിത്തമുള്ള സാങ്കേതിക കാരണങ്ങളാലും അനാരോഗ്യം ഹേതുവായും പ്രസ്തുത സ്ഥാനം ഒഴിഞ്ഞതിന് ശേഷം ചന്ദ്രികയുടെ നിലനില്‍പ്പില്‍ എപ്പോഴും നിര്‍ണ്ണായകമായ ഒരു പങ്കുവഹിച്ചിട്ടുള്ള ജ. സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ‘ചന്ദ്രിക’ മുസ്്ലിം സമുദായത്തിന്റെ ശക്തിയേറിയ ഒരു ജിഹ്വയായി നിലനില്‍ക്കുവാന്‍ തക്കവണ്ണം അതിന്റെ സാമ്പത്തിക ഭദ്രതക്ക് വേണ്ടി ‘മുസ്്ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി’യുടെ ഓഹരികളെടുത്തും മറ്റുപ്രകാരത്തിലും സഹായിക്കുവാന്‍ കേരളത്തിലെ മുസ്്ലിമീങ്ങളോട് സവിനയം അഭ്യര്‍ത്ഥിച്ചുകൊള്ളട്ടെ(ചന്ദ്രികയുടെ സേവനങ്ങള്‍, കെ.എം സീതിസാഹിബ്). ‘ചന്ദ്രിക’ ആദായത്തിനു വേണ്ടി നടത്തുന്ന ബിസിനസ്സ് സ്ഥാപനമല്ല; ജന സേവനം നടത്തുന്ന പൊതുസ്ഥാപനമാണ്’എന്ന സി എച്ചിന്റെ വാക്കുകള്‍ പത്രത്തെ സംബന്ധിച്ച നയപ്രഖ്യാപനമാണ്.
ചന്ദ്രികയുടെ ജന്മദശയിലുളവായിരുന്ന ആപത്ശങ്കകളേയും പില്‍ക്കാലം നല്‍കിയപ്രതീക്ഷകളേയും കുറിച്ച് സി എച്ച് മുഹമ്മദ് കോയാ സാഹിബ് വിസ്തരിക്കുന്നുണ്ട്: 1934 മാര്‍ച്ച് 26 കേരളത്തിന്റെ ചരിത്രത്തില്‍ അതിപ്രധാനമായ ഒരു സുദിനമാണ്. അന്നാണ് മുസ്്ലിം സമുദായത്തിന് വെളിച്ചവും മാര്‍ഗ്ഗദര്‍ശനവും നല്‍കുന്ന ‘ചന്ദ്രിക’ ആദ്യമായുദിച്ചത്. സമുദായത്തില്‍ നിന്നു ശരിയായ പ്രോത്സാഹനം ലഭിക്കാതെ തുടങ്ങിയും മുടങ്ങിയും വീണ്ടും തുടങ്ങിയും മുടങ്ങിയും കൊണ്ടിരുന്ന മുസ്്ലിം പത്രങ്ങളുടെ ശ്മശാനഭൂവിലാണ് ആശയുടെ തീനാളം പോലെ ഒരു കൊച്ചുശിശു പിറന്നുവീണത്. വക്കം മൗലവിയുടെ ‘ദീപിക’, സീതി സാഹിബിന്റെ ‘ഐക്യം’ അബുമുഹമ്മദിന്റെ ‘മലബാര്‍ ഇസ്്ലാം’ മുതലായ പത്രങ്ങള്‍ ബാലാരിഷ്ടതകള്‍ മൂലം അകാല ചരമമടഞ്ഞ മുസ്്ലിം പത്രങ്ങളുടെ കൂട്ടത്തില്‍പെടുമെന്നു പറഞ്ഞാല്‍ അന്നൊരു പത്രം നടത്താനുള്ള വിഷമം എത്രയായിരുന്നു എന്ന് ഊഹിക്കാം!

 1934ല്‍ കേന്ദ്ര നിയമസഭയിലേക്കു നടന്ന തെരഞ്ഞെടുപ്പില്‍ അബ്ദുസ്സത്താര്‍ സേട്ടും മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും തമ്മില്‍ വാശിയേറിയ മത്സരം നടന്നു. പ്രസ്തുത തെരഞ്ഞെടുപ്പില്‍ ചന്ദ്രിക സേട്ട് സാഹിബിനെയാണ് അനുകൂലിച്ചിരുന്നത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് അല്‍പകാലത്തേക്ക് ചന്ദ്രിക നിര്‍ത്തിവെക്കേണ്ടി വന്നു. എന്നാല്‍ സീതിസാഹിബിന്റെയും മറ്റും പരിശ്രമഫലമായി പത്രം പുനരാരംഭിക്കാന്‍ തന്നെ തീരുമാനിച്ചു. സി.പി മമ്മുക്കേയി, സത്താര്‍ സേട്ട്, കുഞ്ഞിമായിന്‍ ഹാജി, കടാരന്‍ അബ്ദുറഹിമാന്‍ ഹാജി, മുക്കാട്ടില്‍ മൂസ എന്നിവര്‍ 500ക. വീതം മുടക്കി 400 വരിക്കാരോടും നല്ല ശുഭാപ്തി വിശ്വാസത്തോടും കൂടി ചന്ദ്രിക വീണ്ടും പുറത്തുവന്നു. ഒരു കൊല്ലംകൊണ്ടു വരിക്കാരുടെ ആറിരട്ടിയായി. പത്രത്തിന് നല്ല ആദായവും ഉണ്ടായിരുന്നു.
ഇക്കാലത്തൊക്കെ ചന്ദ്രിക ഏര്‍പ്പെട്ട രാഷ്ട്രീയവും സാമുദായികവുമായ സമരങ്ങളില്‍ പത്രത്തിനു കാര്യമായ പിന്‍ബലം നല്‍കിയത് സീതി സാഹിബിന്റെ കരുത്തുറ്റ തൂലികയായിരുന്നുവെന്നതു സ്മരണീയമാണ്. ‘മാതൃഭൂമി’, ‘അല്‍ അമീന്‍’ മുതലായ പത്രങ്ങളുടെ വാളിന്റെ വായ്ത്തല മടക്കിയത് ആ അജയ്യ തൂലികയാണെന്ന വസ്തുത അധികമാളുകളും അറിഞ്ഞിരിക്കയില്ല. 1938ല്‍ ‘ചന്ദ്രിക’ ദിനപത്രമായി കെ.കെ മുഹമ്മദ് ശാഫിയുടെ പത്രാധിപത്യത്തില്‍ പുറപ്പെട്ടു തുടങ്ങി. അക്കാലത്താണ് പ്രഗത്ഭനായ വി.സി അബുബക്കര്‍ പത്രാധിപസമിതിയംഗമായി ചേര്‍ന്നത്. രണ്ടുവര്‍ഷത്തോളം ദിനപത്രം പ്രശസ്തമായി നടന്നതിനുശേഷം പത്രക്കടലാസിന്റെ ക്ഷാമം മൂലവും മറ്റും അതു വാരികയാക്കേണ്ടി വന്നു.
കേരളത്തില്‍ മുസ്്ലിംലീഗിന്റെ പ്രവര്‍ത്തനം സജീവമായി നടന്ന കാലഘട്ടമായിരുന്നു. ദിനപത്രത്തിന്റെ അഭാവം ലീഗ് പ്രവര്‍ത്തനങ്ങളെ എത്രമാത്രം പ്രതികൂലമയി ബാധിച്ചിരുന്നുവെന്നു നേതാക്കന്മാര്‍ക്കു നന്നായി ബോധ്യപ്പെട്ടു. പക്ഷെ തല്‍ക്കാലം വാരികയായി പത്രം തുടരുകയേ നിവൃത്തി ഉണ്ടായിരുന്നുള്ളു. പ്രതികൂല പരിതസ്ഥിതിയില്‍ വാരിക തുടര്‍ന്നു നടത്തുന്നതില്‍ പത്രാധിപര്‍ വിസിയും മാനേജര്‍ എം.പി മമ്മുവും വഹിച്ച പങ്ക് പ്രസ്താവ്യമാണ്. അക്കാലത്ത് ചന്ദ്രികക്ക് കാര്യമായ ധനസഹായം ചെയ്തവരില്‍ പരേതനായ സി.വി പക്കിക്കേയിയുടെ പേര് എടുത്തു പറയേണ്ടതുണ്ട്.
സ്ഥലം ലഭിക്കാനും മറ്റുമുണ്ടായ വളരെ വിഷമങ്ങള്‍ക്കു ശേഷം 1946 ഫെബ്രുവരി ആദ്യം കോഴിക്കോട് കിഴക്കേ നടക്കാവിലുള്ള ചിറക്കല്‍ അബ്ദുറഹിമാന്‍ ഹാജിയുടെ കെട്ടിടത്തില്‍ നിന്നു ‘ചന്ദ്രിക’ വീണ്ടും ദിനപത്രമായി ആരംഭിച്ചു. അന്നുമുതല്‍ ഇന്നുവരെ ദൈവകൃപയാല്‍ പത്രം മുടങ്ങാതെ നടന്നിട്ടുണ്ട്. അനുദിനം അഭിവൃദ്ധിപ്പെടുകയുമാണ്.

 നടക്കാവില്‍ നിന്നും ദിനപ്പത്രമായി വീണ്ടും പുറപ്പെട്ടപ്പോള്‍ പത്രാധിപര്‍ പ്രൊഫ. കെ.വി അബ്ദുറഹിമാനും മാനേജര്‍ പ്രൊഫ. കെ. കുഞ്ഞിപ്പക്കിയും ആയിരുന്നു. മാനേജിങ് ഡയറക്ടര്‍മാരായിരുന്ന എ.കെ കുഞ്ഞിമായിന്‍ ഹാജി, സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, പുനത്തില്‍ അബുബക്കര്‍ എന്നിവരുടെ സഹകരണവും ദിനപത്രത്തിന്റെ പ്രവര്‍ത്തനത്തിന് ഏറെ സഹായകമായി. സീതി സാഹിബും സത്താര്‍ സേട്ടു സാഹിബും എന്നും ‘ചന്ദ്രിക’യുടെ ദേഹവും ദേഹിയുമായിരുന്നു.
1946ല്‍ ‘ചന്ദ്രിക’ ദിനപ്പത്രമായപ്പോഴാണ് ഞാന്‍ ‘ചന്ദ്രിക’യുടെ സ്റ്റാഫില്‍ അംഗമായിച്ചേര്‍ന്നത്. 49ല്‍ കെ.വി അബ്ദുറഹിമാന്‍ ഫാറൂഖ് കോളജില്‍ ഉദ്യോഗാര്‍ത്ഥം സ്ഥാനമൊഴിഞ്ഞപ്പോള്‍ പത്രാധിപത്യം എന്റെ ചുമലിലായി. 1961ല്‍ സീതി സാഹിിന്റെ നിര്യാണത്തെ തുടര്‍ന്ന് അഞ്ചുമാസത്തേക്കു കേരള നിയമസഭ സ്പീക്കര്‍ സ്ഥാനം ഏറ്റെടുക്കാന്‍ വേണ്ടി ചന്ദ്രികയുമായി ബന്ധം വിടര്‍ത്തുന്നതുവരെ എന്റെ പത്രാധിപത്യം തുടര്‍ന്നു. സ്പീക്കര്‍ പദവി വലിച്ചെറിഞ്ഞു തിരിച്ചുവന്ന ശേഷം ഞാന്‍ ചീഫ് എഡിറ്റര്‍ പദവി ഏറ്റെടുത്തു. പരിചയ സമ്പന്നനായ വി.സി അബൂക്കര്‍ പത്രാധിപരാവുകയും ചെയ്തു.
സീതി സാഹിബിന്റെ മരണം ‘ചന്ദ്രിക’ക്ക് വലിയ ഒരു അടിയായിരുന്നു. ഏതു പ്രതിസന്ധിയിലും മാര്‍ഗ്ഗദര്‍ശനത്തിനായി അദ്ദേഹത്തെയാണ് ഞങ്ങള്‍ സമീപിക്കാറ്. അദ്ദേഹത്തില്‍ നിന്ന് ലഭിച്ച ഏറ്റവും വലിയ മുതല്‍ മുടക്കായ ആത്മവിശ്വാസത്തിലൂന്നിക്കൊണ്ട് അഭിവൃദ്ധിയിലേക്കു സഞ്ചരിക്കുമ്പോള്‍ ആ മഹാനെക്കുറിച്ച് പലതും സ്മരിക്കാനുണ്ട്.
കോഴിക്കോട്ടു നിന്നും പത്രം പുനരാരംഭിക്കാന്‍ ആവശ്യമായ ധനസഹായം ചെയ്തവരില്‍ മുന്നണിയില്‍ നില്‍ക്കുന്നത് കുഞ്ഞിമായന്‍ ഹാജി, എന്‍ കുഞ്ഞാലി ഹാജി, ബാഫഖി തങ്ങള്‍ എന്നിവരത്രെ. ഈ ധനസഹായവും ബാഫഖി തങ്ങളുടെ ദീര്‍ഘ ദൃഷ്ടിയുമാണ് രണ്ടാമത്തെ അകാലമരണത്തില്‍ നിന്നു ‘ചന്ദ്രിക’യെ കരകയറ്റിയത്.

 കുഞ്ഞിപ്പക്കിക്കു ശേഷം സി.പി കുഞ്ഞഹമ്മദും തുടര്‍ന്ന് സയ്യിദ് ഖാജാഹുസൈനും ‘ചന്ദ്രിക’യുടെ മാനേജര്‍മാരായി. ഖാജാ ഹുസൈന്റെ കാലത്താണ് ഇന്ന് കേരള പത്രരംഗത്തു സ്ഥിര പ്രതിഷ്ഠ നേടി കഴിഞ്ഞ ‘ചന്ദ്രിക’ ആഴ്ചപ്പതിപ്പ് ആരംഭിച്ചത്. ദിനപത്രത്തോടൊപ്പം ഒരാഴ്ചപ്പതിപ്പാരംഭിക്കുന്നത് അന്നാദ്യമായിട്ടാണ്. ആഴ്ചപ്പതിപ്പ് പേരെടുത്ത സാഹിത്യകാരന്‍മാര്‍ അണിനിരക്കുന്ന സാഹിത്യ സദ്യയെന്ന നിലയില്‍ മാത്രമല്ല പയറ്റിത്തഴകാത്ത ഇളം തൂലികക്കുള്ള പഠനക്കളരിയെന്ന നിലയിലും പ്രസിദ്ധമാണ്.
താമസിയാതെ ചന്ദ്രികക്കു വാരാന്തപ്പതിപ്പും ഉണ്ടായി. ശാസ്ത്രീയവും മറ്റുമായ ലേഖനങ്ങളും പംക്തികളും ഉള്‍ക്കൊള്ളുന്ന വാരാന്തപ്പതിപ്പും മലയാളത്തിലെ ഏതൊരു വാരാന്തപ്പതിപ്പിനോടും കിടപിടിക്കുന്നതാണ്.
യന്ത്രങ്ങള്‍, കെട്ടിടം എന്നിവയുടെ കാര്യത്തില്‍ ചന്ദ്രികക്കുണ്ടായ ക്രമപ്രവൃദ്ധമായ പുരോഗതി അത്ഭുതാവഹമത്രെ. തലശ്ശേരിയിലെ സിലിണ്ടര്‍ പ്രസ്സില്‍ അച്ചടിയാരംഭിച്ച ചന്ദ്രിക ഇന്നു ഫ്ളാറ്റ് ബെഡ് റോട്ടറിയിലാണടിക്കുന്നത്. അനതി വിദൂരഭാവിയില്‍ ട്യൂബുലര്‍ റോട്ടറി എത്തും. ജോബ് വിഭാഗത്തിലും ആധുനിക യന്ത്രങ്ങളുണ്ട്. ചന്ദ്രിക’ പ്രസിദ്ധീകരിക്കുന്ന വൈ.എം.സി.എ റോഡിലെ രമ്യഹര്‍മ്മ്യവും അതിനടുത്ത കൂറ്റന്‍ ഷെഡ്ഡും ഗോഡൗണും ‘ചന്ദ്രിക’യുടെ സ്വന്തമാണ്.
‘ചന്ദ്രിക’ രാജ്യത്തിന്റെ ഉത്തമതാല്‍പര്യത്തിനും സമുദായ സൗഹാര്‍ദ്ദത്തിനും വേണ്ടി നിലകൊള്ളുന്നു. മുസ്്ലിംലീഗിനെ വിഭജനാനന്തരം ഇന്ത്യയില്‍ നിലനിര്‍ത്തുന്നതിനു ‘ചന്ദ്രിക’ വഹിച്ച പങ്ക് ചരിത്രകാരന്‍മാര്‍ വിസ്മരിക്കുകയില്ല. സമുദായത്തിന്റെ സാമൂഹികവും സാമ്പത്തികവും മതപരവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കും ‘ചന്ദ്രിക’ ചെയ്ത സേവനം നിസ്സീമമാണ്. ഇങ്ങനെ ഒരു പത്രം ഇല്ലായിരുന്നെങ്കില്‍ കേരള മുസ്്ലിം സമുദായത്തിന്റെ സ്ഥിതി എന്താകുമായിരുന്നു? (ചന്ദ്രിക റിപ്പബ്ലിക് പതിപ്പ് -1965).

 മുസ് ലിം ലീഗിനും ന്യൂനപക്ഷ, പിന്നാക്ക സമുദായങ്ങള്‍ക്കുമെതിരെ മലകുലുക്കി വന്ന കൊടുങ്കാറ്റുകളെ ധിഷണയുടെ മന്ത്രശക്തിയാല്‍ പിടിച്ചുകെട്ടി ചരിത്രത്തിലേക്കു മടങ്ങിയ പത്രാധിപ കേസരികള്‍ പ്രൊഫ. മങ്കട ടി. അബ്ദുല്‍ അസീസ് സാഹിബ്, റഹീം മേച്ചേരി, എം.ഐ തങ്ങള്‍ എന്നിവര്‍ ഈ നവതി കാലത്തെ ആവേശ സ്മരണയാണ്.കാല്‍ നൂറ്റാണ്ടുകാലം പ്രിന്ററും പബ്ലിഷറും എഡിറ്ററുമായി പത്രത്തെ നയിച്ച് ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്ന സി കെ താനൂര്‍, തുടര്‍ന്നു വന്ന നടക്കാവ് മുഹമ്മദ് കോയ, അഹമ്മദ് കുട്ടി ഉണ്ണികുളം, ടി പി ചെറൂപ്പ, നവാസ് പൂനൂര്‍ തുടങ്ങിയവരും കഴിഞ്ഞുപോയ സംവത്സരങ്ങളുടെ സാരഥ്യം വഹിച്ച പത്രാധിപന്മാരാണ് .
പ്രതിസന്ധിയുടെ മഹാപ്രളയങ്ങളിലും നില തെറ്റാതെ,സുവ്യക്തമായ ലക്ഷ്യബോധത്തോടെ, ചാഞ്ചല്യമില്ലാത്ത നിശ്ചയദാര്‍ഢ്യത്തോടെ യാത്ര മുടങ്ങാതെ ചന്ദ്രിക കടന്നുവന്ന 90 സംവത്സരങ്ങള്‍ അമൂല്യമായ ചരിത്ര മുഹൂര്‍ത്തങ്ങളുടെ അക്ഷയ ഖനിയാണ്. പതിമൂന്ന് എഡിഷനുകളിലായി ദിക്കെങ്ങും പടര്‍ന്ന് പ്രഭ ചൊരിയുന്ന ചന്ദ്രിക.ചരിത്രത്തിന്റെ ഇരുള്‍വഴികളിലെ പൗര്‍ണ്ണമി ചന്ദ്രിക. ഇന്ത്യയില്‍ മുസ്്ലിം മാനേജ്മെന്റിനു കീഴില്‍ ഇത്രയും സുദീര്‍ഘ പാരമ്പര്യമുള്ള ദിനപത്രമെന്നത് ഇന്നോളം ‘ ചന്ദ്രിക’യ്ക്കു മാത്രം മാറിലണിയാനുള്ള ദൈവാനുഗ്രഹത്തിന്റെ അഭിമാനപ്പതക്കം.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

സുരേഷ് ഗോപി ചിത്രം “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” ട്രെയ്‌ലർ പുറത്ത്; റിലീസ്‌ ജൂലൈ 17ന്

Published

on

സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ രചിച്ചു സംവിധാനം ചെയ്ത “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എന്ന ചിത്രത്തിൻ്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ചിത്രം ജൂലൈ17നു ആഗോള റിലീസായെത്തും. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിൻ്റെ ഒരു മാസ്സ് ത്രില്ലിംഗ് ട്രെയ്‌ലർ ആണ് പുറത്ത് വിട്ടിരിക്കുന്നത്. സുരേഷ് ഗോപി ഡേവിഡ് ആബേൽ ഡൊണോവൻ എന്ന വക്കീൽ കഥാപാത്രമായി എത്തുന്ന ചിത്രം, കാർത്തിക് ക്രിയേഷൻസുമായി സഹകരിച്ച് കോസ്മോസ് എന്റർടൈൻമെന്റ്  ആണ് നിർമ്മിക്കുന്നത്. ജെ. ഫനീന്ദ്ര കുമാർ ആണ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ സഹനിർമ്മാതാവ് സേതുരാമൻ നായർ കങ്കോൾ ആണ്. അനുപമ പരമേശ്വരൻ, ദിവ്യ പിള്ള,  ശ്രുതി രാമചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.

കോർട്ട് റൂം ഡ്രാമ ആയി കഥ പറയുന്ന ചിത്രം വളരെ ശക്തവും പ്രസക്തവുമായ ഒരു വിഷയമാണ് ചർച്ച ചെയ്യുന്നതെന്ന് ട്രെയ്‌ലർ സൂചിപ്പിക്കുന്നു. പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന കോടതി രംഗങ്ങൾക്കൊപ്പം ഇൻവെസ്റ്റിഗേഷൻ നൽകുന്ന ത്രില്ലും ചിത്രത്തിൽ ഉണ്ടെന്ന ഫീലും ട്രെയ്‌ലർ ദൃശ്യങ്ങൾ സമ്മാനിക്കുന്നുണ്ട്. മാസ്സ് രംഗങ്ങൾ കൂടാതെ വൈകാരിക നിമിഷങ്ങളും ഈ കോർട്ട് റൂം ത്രില്ലറിൻ്റെ കഥാഗതിയിൽ നിർണ്ണായക സ്വാധീനം ചെലുത്തുമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ട്രെയിലറിൽ ഉൾപ്പെടുത്തിയ സുരേഷ് ഗോപിയുടെ തീപ്പൊരി ഡയലോഗുകളും പ്രേക്ഷകർക്ക് ആവേശം പകരുന്നതും ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതുമാണ്. ഇന്ത്യൻ നീതി ന്യായ വ്യവസ്ഥയുടെ ശക്തിയും ആഴവും വരച്ചു കാണിച്ചു കൊണ്ട്, അതിനുള്ളിൽ നിന്ന് നടത്തുന്ന നീതിയുടെ ഒരു പോരാട്ടത്തിൻ്റെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്.

സുരേഷ് ഗോപിയുടെ 253 മത് ചിത്രമായാണ് “ജെ എസ് കെ- ജാനകി വി vs സ്റ്റേറ്റ് ഓഫ് കേരള” എത്തുന്നത്. സെൻസറിങ് പൂർത്തിയായപ്പോൾ യു/എ 16+ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. അസ്‌കർ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജയൻ ചേർത്തല, ജോയ് മാത്യു, അഭിലാഷ് രവീന്ദ്രൻ, രജിത് മേനോൻ, നിസ്താർ സേട്ട്, വൈഷ്ണവി രാജ്, മേധ പല്ലവി, കോട്ടയം രമേഷ്, ദിലീപ്, ബാലാജി ശർമ, രതീഷ് കൃഷ്ണ, ഷഫീർഖാൻ, ജോസ് ശോണാദ്രി, മഞ്ജുശ്രീ നായർ, ജൈവിഷ്ണു എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം ആഗോള റിലീസായി എത്തുക.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്- സജിത് കൃഷ്ണ, കിരൺ രാജ്, ഹുമയൂൺ അലി അഹമ്മദ്, ഛായാഗ്രഹണം- രണദിവെ, എഡിറ്റിംഗ്- സംജിത് മുഹമ്മദ്, പശ്‌ചാത്തല സംഗീതം- ജിബ്രാൻ, സംഗീതം- ഗിരീഷ് നാരായണൻ, മിക്സ്- അജിത് എ ജോർജ്, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, കലാസംവിധാനം- ജയൻ ക്രയോൺ, ചീഫ് അസോസിയേറ്റ്സ്-  രജീഷ് അടൂർ, കെ. ജെ. വിനയൻ, ഷഫീർ ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ- അമൃത മോഹനൻ, സംഘട്ടനം – മാഫിയ ശശി, ഫീനിക്സ് പ്രഭു, രാജശേഖർ, നൃത്തസംവിധാനംഃ സജിന മാസ്റ്റർ, വരികൾ- സന്തോഷ് വർമ്മ, ജ്യോതിഷ് കാശി, ഹരിത ഹരിബാബു, വസ്ത്രങ്ങൾ- അരുൺ മനോഹർ, മേക്കപ്പ്- പ്രദീപ് രംഗൻ, അസ്സോസിയേറ്റ് ഡിറക്ടർസ്- ബിച്ചു, സവിൻ എസ്. എ, ഹരിപ്രസാദ് കെ, വിഎഫ്എക്സ്- ഐഡൻറ് ലാബ്സ്, ഡിഐ- കളർ പ്ലാനറ്റ്, സ്റ്റിൽസ്- ജെഫിൻ ബിജോയ്, മീഡിയ ഡിസൈൻ- ഐഡൻറ് ലാബ്സ്, പിആർഒ- വൈശാഖ് സി വടക്കെവീട്, ജിനു അനിൽകുമാർ, മാർക്കറ്റിംഗ് ആൻഡ് ഡിസ്ട്രിബൂഷൻ- ഡ്രീം ബിഗ് ഫിലിംസ്, ജയകൃഷ്ണൻ ആർ. കെ.

Continue Reading

Film

സ്റ്റണ്ട് മാസ്റ്റര്‍ എസ്. എം രാജുവിന്റെ മരണം: സംവിധായകന്‍ പാ രഞ്ജിത്തിനെതിരെ കേസ്

സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്

Published

on

പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജുവിന്റെ മരണത്തില്‍ സംവിധായകന്‍ പാ രഞ്ജത്തിനെതിരെ കേസെടുത്ത് പൊലീസ്. സംവിധായകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് എതിരെയാണ് നാഗപട്ടിണം പൊലീസ് കേസെടുത്തത്. പാ രഞ്ജിത്ത്-ആര്യ കൂട്ടുകെട്ടിലുള്ള ‘വേട്ടുവം’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് സംഭവമുണ്ടായത്.

സാഹസികമായ കാര്‍ സ്റ്റണ്ട് രംഗം ചിത്രീകരിക്കുന്നതിനിടെ ഇന്നലെ രാവിലെയാണ് പ്രശസ്ത സ്റ്റണ്ട് മാസ്റ്റര്‍ എസ്.എം. രാജു അപകടത്തില്‍ മരിച്ചത്. അതിവേഗത്തില്‍ വന്ന കാര്‍ റാമ്പിലൂടെ ഓടിച്ചുകയറ്റി ഉയര്‍ന്ന് പറക്കുന്ന രംഗമാണ് ചിത്രീകരിച്ചിരിക്കുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട വാഹനം മലക്കം മറിഞ്ഞ് താഴേക്ക് വീഴുകയായിരുന്നു.

നാഗപട്ടിണത്തുവെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. കാര്‍ മറിഞ്ഞതിന് തൊട്ടു പിന്നാലെ ക്രൂ അംഗങ്ങള്‍ വാഹനത്തിനടുത്തേയ്ക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. തകര്‍ന്ന കാറില്‍ നിന്ന് രാജുവിനെ ഉടന്‍ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തമിഴ്‌നാട് സിനിമാ മേഖലയിലെ പ്രശസ്തനായി സ്റ്റണ്ട് മാസ്റ്ററാണ് എസ്.എം. രാജു. നടന്മാരായ വിശാല്‍, പൃഥ്വിരാജ് എന്നിവര്‍ രാജുവിന് ആദരാഞ്ജലിയര്‍പ്പിച്ചു. രാജുവിന്റെ വിയോഗം ഉള്‍ക്കൊള്ളാനാകില്ലെന്നും കുടുംബത്തിന് ഈ വേദന താങ്ങാനുള്ള കരുത്ത് ദൈവം നല്‍കട്ടെയെന്നും വിശാല്‍ എക്‌സില്‍ കുറിച്ചു.

Continue Reading

Film

വീണ്ടും ഇടി പടമോ ??; ‘ആലപ്പുഴ ജിംഖാന’ ശേഷം പുതിയ ചിത്രവുമായി ഖാലിദ് റഹ്മാൻ

Published

on

യൂത്തിന് വേണ്ടി ഒരുക്കിയ ആലപ്പുഴ ജിംഖാന എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിവരങ്ങൾ ഔദ്യോഗികമായി പുറത്തു വിട്ടിരിക്കുന്നു. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ച്ചേഴ്സിന്റെയും ബാനറിൽ ബി. രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.

അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലൗവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ്റഹ്മാൻ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്. ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒറ്റിറ്റിയിൽ ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്മാൻ ചിത്രത്തിന് ലഭിച്ചത്. മികച്ച കളക്ഷൻ റിപ്പോർട്ട്കൾ സ്വന്തമാക്കാറുള്ള ഖാലിദ് റഹ്മാന്റെ പുതിയ ചിത്രവും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന  അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

Trending