News
വിഷപ്പാമ്പുകളും വന്യ മൃഗങ്ങളും വാഴുന്ന ആമസോണ്‍ കാട്ടില്‍ 40 ദിവസം; അതിജീവനത്തിന്റെ പുത്തന്‍ പാഠം
മെയ് ഒന്നിനാണ് കുടുംബം സഞ്ചരിച്ച ചെറു വിമാനം ആമസോണ്‍ വനത്തില്‍ തകര്‍ന്നു വീണത്.

ബഗോട്ട (കൊളംബിയ) : ദുരന്ത മുഖത്തുനിന്നുള്ള മനുഷ്യന്റെ അതിജീവനം ലോകത്തെ പലപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ആ അതിജീവനങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന മറ്റൊരു ചരിത്ര മുഹൂര്‍ത്തത്തിനാണ് ഇന്നലെ കൊളംബിയ സാക്ഷിയായത്. ചെറു യാത്രാ വിമാനം തകര്‍ന്ന് ലോകത്തെ ഏറ്റവും നിബിഡ വനമായ, വിഷപ്പാമ്പുകളും വന്യ മൃഗങ്ങളും വാഴുന്ന ആമസോണ്‍ കാടുകളില്‍ അകപ്പെട്ടുപോയ നാലു സഹോദരങ്ങള്‍. ഒരു കുട്ടിക്ക് പ്രായം ഒരു വയസ്സു മാത്രം, മറ്റുള്ളവര്‍ക്ക് നാലും ഒമ്പതും 13ഉം വയസ്സ്. ലോകത്തെ അത്ഭുത പരതന്ത്രരാക്കി 40 ദിവസത്തിനു ശേഷം അവര്‍ ജീവിതത്തിലേക്ക് തിരിച്ചെത്തി. അത്യപൂര്‍വ്വമായ രക്ഷാ പ്രവര്‍ത്തനത്തിലൂടെ.
മെയ് ഒന്നിനാണ് കുടുംബം സഞ്ചരിച്ച ചെറു വിമാനം ആമസോണ്‍ വനത്തില്‍ തകര്‍ന്നു വീണത്. ആമസോണ്‍ പ്രവിശ്യയിലെ ആരാകോറയില്‍ നിന്നും സന്‍ജോസ് ഡെല്‍ ഗുവാവിയറയിലേക്കുള്ള യാത്രക്കിടെയായിരുന്നു ദുരന്തം. കുട്ടികളുടെ അമ്മയും രണ്ടു പൈലറ്റുമാരും അപകടത്തില്‍ മരിച്ചിരുന്നു. വിമാനം തകര്‍ന്നു വീണ സ്ഥലത്തുനിന്നു തന്നെ ഇവരുടെ മൃതദേഹങ്ങള്‍ പിന്നീട് കണ്ടെത്തി. എന്നാല്‍ കുട്ടികളെ ഇവിടെ കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് കുട്ടികള്‍ ജീവനോടെയിരിക്കുന്നുണ്ടെന്ന സൂചന ലഭിച്ചത്. തുടര്‍ന്ന് കൊളംബിയന്‍ ഭരണകൂടം സര്‍വ്വ സന്നാഹങ്ങളും ഉപയോഗിച്ച് തിരച്ചില്‍ തുടങ്ങി. സൈന്യത്തിനൊപ്പം വനാന്തര്‍ ഭാഗങ്ങളെക്കുറിച്ച് അറിവുള്ള ഗോത്രവര്‍ഗക്കാരേയും കൂട്ടി. വിമാനം തകര്‍ന്നു വീണ സ്ഥലത്തിന്റെ ചുറ്റളവില്‍ കാടിന്റെ ഓരോ ഭാഗങ്ങളും അരിച്ചുപെറുക്കി. കുട്ടികള്‍ ജീവനോടെയിരിക്കുന്നുണ്ടെന്ന പല സൂചനകളും ലഭിച്ചു. കടിച്ചിട്ട പഴങ്ങളുടെ ബാക്കി ഭാഗങ്ങള്‍ കണ്ടതോടെ ആ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പരിശോന നടത്തി. എന്നാല്‍ എവിടെയെന്നു മാത്രം കണ്ടെത്താനായില്ല.
ഇതിനിടെ കുട്ടികള്‍ക്കായി വനത്തില്‍ റൊട്ടികള്‍ വിതറി. മുത്തശ്ശിയുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് വനമേഖലയില്‍ കേള്‍പ്പിച്ച് ആത്മവിശ്വാസം പകരാന്‍ ശ്രമിച്ചു. ഒടുവില്‍ 40 ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആ സന്തോഷ വാര്‍ത്തയെത്തി. കുട്ടികളെ സൈന്യം കണ്ടെത്തി. ഒരു ജനതയുടെ മുഴുവന്‍ കാത്തിരിപ്പിന്റെയും പ്രാര്‍ത്ഥനകളുടേയും കഠിനാധ്വാനത്തിന്റെയും വിലയായിരുന്നു ആ വിജയ വാര്‍ത്ത. ആഹ്ലാദത്തോടെയാണ് കൊളംബിയന്‍ ജനത വാര്‍ത്തയെ വരവേറ്റത്. ഇതൊരു മാന്ത്രിക ദിനമാണെന്നായിരുന്നു സന്തോഷം പങ്കുവെച്ചുകൊണ്ട് കൊളംബിയന്‍ പ്രസിഡണ്ട് ഗുസ്താവോ പെട്രോ നടത്തിയ പ്രതികരണം. കുട്ടികള്‍ ജീവനോടെയിരിക്കുന്നുണ്ടെന്ന വാര്‍ത്തയറിഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന മുത്തശ്ശന്റെയും മുത്തശ്ശിയുടേയും ദൃശ്യങ്ങളും പുറത്തുവന്നു.
രക്ഷാ പ്രവര്‍ത്തനത്തിന്റെ നിര്‍ണായക നിമിഷങ്ങളുടെ വീഡിയോ കൊളംബിയന്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ടിട്ടുണ്ട്. ചെറിയ കുട്ടിക്ക് നിര്‍ജ്ജലീകരണത്തെതുടര്‍ന്നുള്ള ചെറിയ പ്രശ്‌നങ്ങള്‍ ഒഴിച്ചാല്‍ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. പ്രഥമ പരിചരണം നല്‍കിയ ശേഷം ഹെലികോപ്റ്ററില്‍ എയര്‍ ലിഫ്റ്റ് ചെയ്ത് കുട്ടികളെ തലസ്ഥാനമായ ബഗോട്ടയിലെക്ക് വിദഗ്ധ ചികിത്സക്കായി മാറ്റി.13 വയസ്സുള്ള കുട്ടിക്ക് ആമസോണ്‍ കാടുകളെക്കുറിച്ചുള്ള അറിവാണ് അതിജീവനത്തിന് സഹായമായതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. കാട്ടു പഴങ്ങള്‍ ഭക്ഷിച്ചാണ് 40 ദിവസവും നാലു കുരുന്നുകള്‍ അതിജീവിച്ചത്. അമ്മ ജോലിക്കു പോകുമ്പോള്‍ മറ്റ് മൂന്ന് കുട്ടികളേയും പരിചരിച്ചിരുന്നത് 13 വയസ്സുള്ള കുട്ടിയായിരുന്നു. ഇത് കാട്ടിലും സഹോദരങ്ങള്‍ക്ക് രക്ഷാകവചമൊരുക്കാന്‍ മൂത്ത കുട്ടിയെ സഹായിച്ചിട്ടുണ്ടാകണമെന്നാണ് കണക്കുകൂട്ടല്‍.
crime
കോഴിക്കോട് ആശുപത്രിയിലെത്തിയ ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ച് ആറംഗസംഘം
ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം

കോഴിക്കോട്: കോഴിക്കോട് മണിയൂരില്‍ ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് ക്രൂരമര്‍ദ്ദനം. മണിയൂര്‍ എലൈറ്റ് ഹോസ്പിറ്റലിലെ ഡോക്ടര്‍ ഗോപു കൃഷ്ണയ്ക്കാണ് പരിക്കേറ്റത്. ഡോക്ടര്‍ ഗോപു ഡ്യൂട്ടി ചെയ്യവേ ആശുപത്രിയിലെത്തിയ ആറംഗസംഘമാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഡോക്ടറുടെ തല അടിച്ചു പൊട്ടിക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമുണ്ടെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റ ഡോ. ഗോപു കൃഷ്ണയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.
kerala
കോന്നി ക്വാറി അപകടം: രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി
കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്

പത്തനംതിട്ട: കോന്നി പാറമട അപകടത്തില്‍ കുടുങ്ങിക്കിടക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റര്‍ അജയ് റായിയുടെ മൃതദേഹം കണ്ടെത്തി. ആലപ്പുഴയില്‍നിന്ന് ലോങ് ബൂം എക്‌സവേറ്റര്‍ എത്തിച്ചുളള ദൗത്യത്തിനിടയിലാണ് അജയിയുടെ മൃതദേഹം കണ്ടെത്തിയത്. കല്ലുകള്‍ മാറ്റി ക്യാബിന്‍ പൊളിച്ചാണ് മൃതദേഹം പുറത്തെടുത്തത്.
ഹിറ്റാച്ചി ക്യാബിനുള്ളില്‍ കുടുങ്ങിയ നിലയിലായിരുന്നു ബിഹാര്‍ സ്വദേശി അജയ് റായുടെ മൃതദേഹം. നേരത്തെ അപകടം നടന്ന സ്ഥലത്ത് ഒട്ടേറെ തവണ പാറയിടിഞ്ഞു വീണതോടെ രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്ന് വലിയ ക്രെയിന്‍ എത്തിച്ചെങ്കിലും ദൗത്യം പുനഃരാരംഭിക്കാനായിരുന്നില്ല.
ഇന്ന് രാവിലെ ഏഴു മണിയോടെയാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തിയിരുന്നു. പാറ ഇടിഞ്ഞു ഇന്നലെ അതിഥിത്തൊഴിലാളികള്‍ അപകടത്തില്‍പെട്ടിരുന്നു. ഇതില്‍ ഒരാളുടെ മൃതദേഹം കണ്ടെടുത്തിയിരുന്നു. ഒഡീഷ കാണ്‍ധമാല്‍ ജില്ലയിലെ പേട്ടപാങ്ക ലുഹുറിംഗിയ മഹാദേബ് പ്രധാന്റെ (51) മൃതദേഹം ആണ് കണ്ടെത്തിയത്. പാറപൊട്ടിക്കുന്ന യന്ത്രത്തിന്റെ ഡ്രൈവര്‍ ബിഹാര്‍ സിമര്‍ല ജമുയ് ഗ്രാം സിമര്‍ലിയ അജയ് കുമാര്‍ റായിയെ (38) ആണ് കാണാതായത്.
വലിയ പാറമടയുടെ മുകൾ ഭാഗത്തുനിന്നു മണ്ണും പാറയുമടക്കം ഇടിഞ്ഞ് പാറപൊട്ടിക്കുന്ന യന്ത്രത്തിലേക്കു പതിക്കുകയായിരുന്നു. യന്ത്രത്തിനുള്ളിലുണ്ടായിരുന്ന തൊഴിലാളിയും സഹായിയുമാണ് അപകടത്തിൽപെട്ടത്. ക്വാറിക്ക് അടുത്ത വർഷംവരെ ലൈസൻസ് ഉണ്ടെന്ന് അധികൃതർ പറയുന്നു. പ്രവർത്തനം സംബന്ധിച്ച് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.

കൊച്ചി അമ്പലമുകള്‍ റിഫൈനറി പരിസരത്ത് തീപിടിത്തം. അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത് എന്നാണ് പ്രാഥമിക വിവരം. കെഎസ്ഇബിയുടെ ഹൈടെൻഷൻ ലൈനിൽനിന്ന് തീ പടർന്നെന്നാണ് റിപ്പോർട്ട്. പ്രദേശമാകെ പുക പടർന്നിട്ടുണ്ട്. ഇതേ തുടർന്ന് അയ്യങ്കുഴി ഭാഗത്തുനിന്ന് ആളുകളെ ഒഴിപ്പിക്കുകയാണ്. അയ്യൻകുഴിയിലെ 45ഓളം കുടുംബങ്ങളെ സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു. അഗ്നിരക്ഷാസേനയും പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.
അമ്പലമുകൾ ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസിലാണ് തീപിടിത്തമുണ്ടായത്. വലിയ പൊട്ടിത്തെറി കേട്ടതായി നാട്ടുകാർ പറയുന്നു. അയ്യങ്കുഴിയിൽ പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി.
-
india3 days ago
ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു
-
kerala3 days ago
കാളികാവിലെ നരഭോജി കടുവ വനംവകുപ്പിന്റെ കൂട്ടില്‍ കുടുങ്ങി
-
kerala3 days ago
നിപ; പാലക്കാട് സമ്പര്‍ക്ക പട്ടികയിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്
-
india2 days ago
നഗ്ന പൂജ; ഭാര്യയുടെയും അമ്മായിയമ്മയുടെയും ചിത്രം പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്
-
india3 days ago
ഹിമാചല്‍ പ്രദേശ് വെള്ളപ്പൊക്കത്തില്‍ കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, മരണസംഖ്യ 75 ആയി
-
kerala3 days ago
നിപ: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്ര സംഘം കേരളത്തിലേക്ക്
-
kerala3 days ago
കൊല്‍ക്കത്തയില്‍ നിയമവിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവം; പ്രതികള്‍ ലൈംഗികാതിക്രമം ആസൂത്രണം ചെയ്തതിന്റെ വിവരങ്ങള്‍ പുറത്ത്
-
kerala3 days ago
എയര്‍ബസ് 400ല്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തി ബ്രിട്ടിഷ് സംഘം; യുദ്ധവിമാനം പരിശോധിക്കും