ബൊഗോട്ട: രണ്ട് വര്‍ഷം മുമ്പ് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെ സ്ത്രീയെ കടലില്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. കൊളംബിയയിലാണ് സംഭവം. ആഞ്ചലിക്ക ഗെയ്താന്‍ എന്ന 46 കാരിയെയാണ് മത്സ്യത്തൊഴിലാളികളായ റോളണ്ടോ വിസ്ബലും സുഹൃത്തുക്കളും ചേര്‍ന്ന് രക്ഷപ്പെടുത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

2018 സെപ്റ്റംബറിലാണ് ആഞ്ചലിക്ക വീടുവിട്ട് ഇറങ്ങിപ്പോയത്. പിന്നീട് ഇവരെക്കുറിച്ച് വിവരമൊന്നും ഉണ്ടായിരുന്നില്ല. ശനിയാഴ്ച പുലര്‍ച്ചെ പ്യൂര്‍ട്ടോ കൊളംബിയക്ക് സമീപമാണ് കടലില്‍ ഒഴുകി നടക്കുന്ന നിലയില്‍ ഇവരെ കണ്ടെത്തിയത്. ഭര്‍തൃപീഡനത്തെ തുടര്‍ന്നാണ് ഇവര്‍ വീട് വിട്ടുപോയതെന്നാണ് വിവരം.

ആറ് മാസത്തോളം തെരുവില്‍ ഉറങ്ങിയ ശേഷം സാമൂഹിക കേന്ദ്രത്തില്‍ അഭയം തേടുകയായിരുന്നു എന്ന് ആഞ്ചലിക്ക പറഞ്ഞു. ഇവിടെ നിന്ന് ഇറങ്ങേണ്ടി വന്നപ്പോള്‍ ജീവിതം മടുത്ത് കടലില്‍ ചാടുകയായിരുന്നു എന്ന് ആഞ്ചലിക്ക വെളിപ്പെടുത്തി.