News
അറബിക്കടലിലും ചെങ്കടലിലും ആക്രമണവുമായി വീണ്ടും ഹൂതികള്‍
അറബിക്കടലിലും ചെങ്കടലിലും ബാബ് അല്‍ മന്ദാബ് കടലിടുക്കിലുമായി മൂന്നോളം ആക്രമണങ്ങള്‍ നടത്തിയതായാണ് ഹൂതി സംഘം പറയുന്നത്.
അറബിക്കടലിലും ചെങ്കടലിലുമുള്‍പ്പെടെ മൂന്നിടങ്ങളില്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയതായി അവകാശപ്പെട്ട് യെമനിലെ ഹൂതികള്‍. അറബിക്കടലിലും ചെങ്കടലിലും ബാബ് അല്‍ മന്ദാബ് കടലിടുക്കിലുമായി മൂന്നോളം ആക്രമണങ്ങള്‍ നടത്തിയതായാണ് ഹൂതി സംഘം പറയുന്നത്.
ഫലസ്തീനിലും ലെബനനിലും ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തില്‍ ഇസ്രാഈലിന് ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ തുടര്‍ച്ചയായാണ് ആക്രമണമെന്നും ഹൂതി സംഘം കൂട്ടിച്ചേര്‍ത്തു.
‘ഫലസ്തീനിന്റെയും ലബനന്റെയും ചെറുത്തു നില്‍പ്പുകളെ പിന്തുണച്ച് ഇസ്രാഈലി കപ്പലുകള്‍ക്കെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്തുന്നതിന്റെ തുടര്‍ച്ചയായാണ് ആക്രമണം നടത്തിയത്. മൂന്ന് സ്ഥലങ്ങളിലായി മൂന്ന് സൈനിക പ്രവര്‍ത്തനങ്ങള്‍ നടത്തി.
രണ്ട് ഡ്രോണുകള്‍ ഉപയോഗിച്ച് അറബിക്കടലില്‍ എസ്.സി മോണ്ട്രിയല് എന്ന കപ്പലിനെ ലക്ഷ്യമിട്ടായിരുന്നു ആദ്യം ആക്രമണം നടത്തിയത്. അത് കൃത്യമായി തന്നെ നടപ്പിലായി,’ ഹൂതി സൈനിക വക്താവ് യഹിയ സരിന് പ്രസ്താവനയില്‍ പറഞ്ഞു.
അതേസമയം രണ്ടാമത്തെ ആക്രമണം അറബിക്കടലിലെ മെഴ്സ്ക് കൗലൂണ്‍ എന്ന കപ്പലിനെ ക്രൂയിസ് മിസൈല്‍ ഉപയോഗിച്ചും ചെങ്കടലില്‍ മൊട്ടാരോ എന്ന കപ്പലിനെ ബാലിസ്റ്റിക് മിസൈല്‍ ഉപയോഗിച്ചും ബാബ് അല്‍ മന്ദാബ് കടലിടുക്കിലും ആക്രമിച്ചുവെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
ഇസ്രാഈല്‍ ലെബനനിലും ഫലസ്തീനിലും നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കാതെ ഹൂത്തികള്‍ ഇസ്രാഈലിനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കില്ലെന്നും സംഘം പറഞ്ഞു.
യെമന്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചത് മുതല്‍ ചെങ്കടലും ഹൊദൈദയും ഉള്‍പ്പെടെ യെമനനിന്റെ ഭൂരിഭാഗവും ഹൂത്തികളുടെ നിയന്ത്രണത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇസ്രാഈല്‍ ഫലസ്തീന് സംഘര്‍ഷത്തിനിടയില്‍ ഗസയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഹൂതികള്‍ ചെങ്കടലില്‍ ഉള്‍പ്പെടെ ആക്രമണങ്ങള്‍ നടത്തുകയും ഇസ്രാഈലുമായി ബന്ധമുള്ള കപ്പല്‍ ഗതാഗതങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയതിരുന്നു.
kerala
പീരുമേട്ടിന് സമീപം ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
ഇന്ന് രാവിലെ 6:10ന് കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ദേശീയപാതയിലാണ് അപകടം നടന്നത്.
തൊടുപുഴ: ശബരിമല തീര്‍ഥാടകരെ കൊണ്ടുപോയ ബസ് പീരുമേട്ടിന് സമീപം കുട്ടിക്കാനത്ത് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 6:10ന് കുട്ടിക്കാനത്തിനടുത്ത വളഞ്ഞങ്ങാനത്ത് ദേശീയപാതയിലാണ് അപകടം നടന്നത്.
തമിഴ്നാട് കരൂര്‍ സ്വദേശികളായ തീര്‍ഥാടകരെയാണ് ബസിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ബസ് റോഡിലേക്ക് തന്നെ മറിഞ്ഞുവീണെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ബസില്‍ നാല്പതിലേറെ യാത്രക്കാരുണ്ടായിരുന്നുവെന്നും പത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. രണ്ടുപേര്‍ക്ക് തലയ്ക്കും ഒരാളുടെ കൈക്കും ഗുരുതരമായി പരിക്കേറ്റു.
അപകടസമയത്ത് വഴിയിലൂടെ യാത്ര ചെയ്ത വാഹനയാത്രികരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ രക്ഷാപ്രവര്‍ത്തനം നടത്തി മുണ്ടക്കയം ആശുപത്രിയിലെത്തിച്ചത്. അന്വേഷണം പുരോഗമിക്കുകയാണ്.
News
ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘനം; വെസ്റ്റ് ബാങ്കില്‍ ഇസ്രാഈലിന്റെ സൈനിക നീക്കം ശക്തമാക്കി
റഫഹിലെ തുരങ്കത്തില്‍ ഒളിച്ചിരുന്ന ഹമാസ് പോരാളികളില്‍ ശേഷിച്ച അഞ്ച് പേരെ കൊലപ്പെടുത്തിയതായി ഇസ്രാഈല്‍ സേന അവകാശപ്പെട്ടു.
തെല്‍ അവിവ്: ഗസ്സയില്‍ വെടിനിര്‍ത്തല്‍ ലംഘിച്ചുകൊണ്ട് ആക്രമണം തുടരുന്നതിനിടെ വടക്കന്‍ വെസ്റ്റ് ബാങ്ക് മേഖലയിലേക്കും ഇസ്രാഈല്‍ സേന സൈനിക നടപടികള്‍ വ്യാപിപ്പിച്ചു. റഫഹിലെ തുരങ്കത്തില്‍ ഒളിച്ചിരുന്ന ഹമാസ് പോരാളികളില്‍ ശേഷിച്ച അഞ്ച് പേരെ കൊലപ്പെടുത്തിയതായി ഇസ്രാഈല്‍ സേന അവകാശപ്പെട്ടു.
അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ തുബ പ്രദേശത്തേക്കും സൈന്യത്തിന്റെ വ്യാപകമായ അതിക്രമം നടന്നു. പത്തിലധികം ഫലസ്തീനികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ചിലരുടെ നില വിഷമകരമാണ്. സൈന്യത്തിനു നേരെ ശക്തി സമാഹരിക്കുന്ന ഫലസ്തീന് പോരാളികളെ അമര്‍ത്താനാണ് നടപടി എന്നാണ് പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്സ് വ്യക്തമാക്കുന്നത്. ഡസന്‍കണക്കിന് സൈനിക വാഹനങ്ങള്‍ തുബയില്‍ ക്യാമ്പ് ചെയ്തിരിക്കുകയാണ്.
ഫലസ്തീനികളെ പുറത്താക്കി വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ആസൂത്രിത നീക്കമാണ് ഇസ്രായേല്‍ നടത്തുന്നതെന്ന് ഹമാസ് ആരോപിച്ചു. പ്രശ്നത്തില്‍ അടിയന്തരമായി ഇടപെടാന്‍ യു.എന്നിനോടും അറബ് ലീഗിനോടും ഹമാസ് അഭ്യര്‍ഥിച്ചു.
അതേസമയം ഗസ്സയില്‍ സാഹചര്യം കൂടുതല്‍ ദുരിതകരമാകുകയാണ്. ശൈത്യവും പ്രതികൂല കാലാവസ്ഥയും ജനജീവിതം വിഭ്രാന്തിയിലാഴ്ത്തിയിരിക്കുകയാണ്. ആവശ്യത്തിന് ടെന്റുകളും ഭക്ഷ്യവസ്തുക്കളും ഇന്ധനവും നല്‍കണമെന്ന യുഎന്‍ ഏജന്‍സികളുടെ അഭ്യര്‍ഥനയ്ക്കും ഇതുവരെ പ്രതികരണമില്ല. ചൊവ്വാഴ്ച രാത്രി കൈമാറിയ ഒരു ബന്ദിയുടെ മൃതദേഹത്തിന് മറുപടിയായി 15 ഫലസ്തീന് മൃതദേഹങ്ങള്‍ ഇസ്രാഈല്‍ ഇന്നലെ വിട്ടുനല്‍കി. ഇനി രണ്ട് ബന്ദികളുടെ മൃതദേഹങ്ങള്‍ കൂടി ഹമാസ് കൈമാറാനുണ്ട്.
ഇതിനിടെ, ഇസ്രാഈലില്‍ പ്രതിരോധ മന്ത്രി ഇസ്രാഈല്‍ കാറ്റ്സിനും സൈനിക മേധാവി ഇയാല്‍ സാമിറിനും ഇടയില്‍ തര്‍ക്കം കടുത്തിട്ടുണ്ട്. സൈന്യത്തിലെ പുതിയ നിയമനങ്ങളാണ് ഭിന്നതയുടെ കാരണം. പ്രതിരോധ മന്ത്രിയെ സ്ഥാനഭ്രഷ്ടനാക്കാന്‍ പ്രധാനമന്ത്രി ബിന്യാമിന് നെതന്യാഹു നീക്കം തുടങ്ങിയെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ ഓഫീസ് നിഷേധിച്ചു.
സ്ഥിതി കൂടുതല്‍ ഉത്കണ്ഠാജനകമാകുന്നതിനിടെ അന്താരാഷ്ട്ര സമൂഹത്തിന്റെ ഇടപെടലിനായുള്ള ആവശ്യം ശക്തമാകുന്നു.
world
വൈറ്റ്ഹൗസിന് സമീപം വെടിവെപ്പ്: രണ്ട് സൈനികര്‍ക്ക് ഗുരുതര പരിക്ക്; അക്രമി പിടിയില്‍
ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും നില അതീവ ഗുരുതരമാണെന്നും എഫ്ബിഐ മേധാവി കാഷ് പട്ടേലും വാഷിങ്ടണ്‍ മേയര്‍ മ്യൂരിയല്‍ ബൗസറും അറിയിച്ചു.
വാഷിങ്ടണ്‍ ഡി.സിയിലെ വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവെപ്പില്‍ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളായ രണ്ട് സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണെന്നും നില അതീവ ഗുരുതരമാണെന്നും എഫ്ബിഐ മേധാവി കാഷ് പട്ടേലും വാഷിങ്ടണ്‍ മേയര്‍ മ്യൂരിയല്‍ ബൗസറും അറിയിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം വൈറ്റ് ഹൗസില്‍ നിന്ന് ദൂരെയല്ലാത്ത ഒരു മെട്രോ സ്റ്റോപ്പിന് സമീപമാണ് ആക്രമണം നടന്നത്. 10 മുതല്‍ 15 വരെയായി വെടിയുതിര്‍ക്കപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് സൈനികര്‍ക്കും തലയിലാണ് വെടിയേറ്റത്. പരിക്കേറ്റവരില്‍ ഒരാള്‍ സ്ത്രീയും ഇരുവരും വെസ്റ്റ് വെര്‍ജീനിയ സ്വദേശികളുമാണ്.
പരസ്പരം വെടിവെപ്പുണ്ടായ സാഹചര്യത്തിലാണ് നാഷണല്‍ ഗാര്‍ഡ് സൈനികര്‍ തന്നെ അക്രമിയെ കീഴ്പ്പെടുത്തിയത്. ഇയാളെ തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News11 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala13 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്

