Connect with us

kerala

അഴിമതിയെക്കുറിച്ചു വിവരം നല്‍കാനുള്ള സംവിധാനം; എല്ലാ സ്ഥാപനങ്ങളിലും ബോര്‍ഡ് പ്രദര്‍ശിപ്പിക്കണം

സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളില്‍നിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്.

Published

on

അഴിമതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ഇംഗ്ലീഷിലും മലയാളത്തിലും പ്രദര്‍ശിപ്പിക്കണമെന്ന നിര്‍ദേശം പാലിക്കുന്നതു സംബന്ധിച്ച് വിജിലന്‍സ് വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.

സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പൊതുജനങ്ങളില്‍നിന്നു പണമോ പാരിതോഷികമോ ആവശ്യപ്പെടുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്. ഇപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയെ അറിയിക്കുക എന്ന അറിയിപ്പ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. വിജിലന്‍സ് ആസ്ഥാനത്തെ ടോള്‍ ഫ്രീ നമ്പര്‍ 1064 / 8592900900, വാട്‌സ്ആപ്പ് – 9447789100, ഇ-മെയില്‍:vig.vacb@kerala.gov.in, വെബ്‌സൈറ്റ് – www.vigilance.kerala.gov.in എന്നിവയും ഇതോടൊപ്പം പ്രദര്‍ശിപ്പിക്കണം. വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയുടെ ജില്ലാ യൂണിറ്റുകളുടെ വിലാസവും ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം. ഇത് സര്‍ക്കുലറിനൊപ്പമുള്ള അനുബന്ധത്തില്‍ നല്‍കിയിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാനേജരെ മര്‍ദ്ദിച്ചെന്ന കേസ്; ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി ഉണ്ണി മുകുന്ദന്‍

ഈ മാസം 26നായിരുന്നു വിപിന്‍ കുമാര്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്.

Published

on

മാനേജരെ മര്‍ദിച്ചെന്ന കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍.

ഈ മാസം 26നായിരുന്നു വിപിന്‍ കുമാര്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് വിപിന്‍ കുമാര്‍ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

തന്റെ ഫ്‌ളാറ്റിലെത്തി പാര്‍ക്കിംഗ് ഏരിയയില്‍ വിളിച്ച് വരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന്റെ ദേഷ്യമാണ് ഉണ്ണി മുകുന്ദനെ പ്രകോപിച്ചതെന്ന് മാനേജര്‍ വിപിന്‍ ആരോപിച്ചു. സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിപിന്‍ പറഞ്ഞിരുന്നു.

എന്നാല്‍ വിപിന്‍ കുമാറിന്റെ പരാതിക്കു പിന്നാലെ വിവാദങ്ങളില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിപിന്‍ കുമാറിനെ തന്റെ പേഴ്‌സണല്‍ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

2018 ല്‍ തന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യ സിനിമാ ജോലികള്‍ ആരംഭിക്കുന്ന സമയത്താണ് വിപിന്‍ കുമാറിനെ പരിചയപ്പെട്ടതെന്നും ഉണ്ണി പറഞ്ഞു. മാര്‍ക്കോയുടെ ചിത്രീകരണ വേളയിലാണ് വിപിനുമായുള്ള ആദ്യ പ്രശ്നം ഉണ്ടായതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

Continue Reading

kerala

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി.

Published

on

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നത സംഭവത്തില്‍ കര്‍ശന നടപടിയെടുത്ത് കേന്ദ്രം. എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്തു. സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം. കൂടാതെ കരാറുകാരന്‍ സ്വന്തം ചെലവില്‍ മേല്‍പ്പാലം പുനര്‍നിര്‍മിക്കണമെന്നും കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നു. സുരക്ഷാ കണ്‍സള്‍ട്ടന്റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചു. കുരിയാട് ദേശീയപാത തകര്‍ന്നതില്‍ അന്വേഷണ സമിതി ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

ദേശീയപാത 66ലെ 17 ഇടങ്ങളിലെ ഉയരഭിത്തി നിര്‍മാണം വിദഗ്ദ സമിതി പഠിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത തകരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വന്‍ വീഴ്ചയുണ്ടായെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും ഡിസൈനില്‍ ഉള്‍പ്പെടെ പാളിച്ച സംഭവിച്ചുവെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കാനും ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നുമാണ് ശിപാര്‍ശ.

കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിരുന്നു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.

Continue Reading

kerala

കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം

രണ്ടുപേരെ രക്ഷപ്പെടുത്തി

Published

on

കുമളി ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ മുകളില്‍ മരം വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി ചൂളപ്പറമ്പില്‍ മനോജ് കുമാറിന്റെ മകന്‍ ശ്രീജിത്താണ് (19) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം.

ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ ചങ്ങനാശ്ശേരി സ്വദേശി വിപിന്‍ (മനോജ് -40), റോഷന്‍ (50) എന്നിവരെ നിസ്സാര പരിക്കുകളോടെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ചങ്ങനാശ്ശേരിയില്‍നിന്നുള്ള വാഹനം പാലായില്‍നിന്ന് തേനി പെരിയകുളത്തേക്ക് പാഴ്ത്തടികള്‍ കയറ്റി പോകുന്നതിനിടെയാണ് അപകടം. വ്യാഴാഴ്ച രാവിലെ 9.30ഓടെ കുമളിയിലെ തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയ വാഹനം ബ്രേക്ക്ഡൗണായതിനെ തുടര്‍ന്ന് നിര്‍ത്തിയിടുകയായിരുന്നു.

വാഹനം ശരിയാക്കുന്നതിനായി മെക്കാനിക്കിനെ കാത്ത് വാഹനത്തില്‍ ഇരിക്കുമ്പോഴാണ് അപകടം. ശക്തമായ മഴയിലും കാറ്റിലും ആഞ്ഞിലിയും ആല്‍മരവും ലോറിക്കു മുകളില്‍ വീഴുകയായിരുന്നു.

അതേസമയം കാബിന് മുകളില്‍ മരം വീണതോടെ ഹോണ്‍ നിര്‍ത്താതെ മുഴക്കി അപകടം മറ്റുള്ളവരെ അറിയിച്ച് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ഗ്ലാസ് തകര്‍ത്ത് രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

എന്നാല്‍, അപകടസമയത്ത് വാഹനത്തില്‍ കിടക്കുകയായിരുന്ന ശ്രീജിത്തിനെ രക്ഷപ്പെടുത്താനായില്ല. ശ്രീജിത്തിന്റെ മുഖത്തേക്ക് ബാഗ് വീഴുകയും ഇതിനുമുകളിലേക്ക് ലോറിയുടെ മേല്‍ത്തട്ട് അമരുകയും ചെയ്തതോടെ യുവാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

അപകടത്തെതുടര്‍ന്ന് തേനി, പീരുമേട് എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാസേന, ദ്രുതകര്‍മ സേന, പൊലീസ്, വനം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി.

മരങ്ങള്‍ മുറിച്ചുനീക്കിയശേഷം ലോറിയുടെ കാബിന്‍ പൊളിച്ചാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്.

Continue Reading

Trending