Connect with us

kerala

എസ്.എഫ്.ഐയുടെ എല്ലാ വൃത്തികേടുകള്‍ക്ക് പിന്നിലും സി.പി.എം നേതാക്കള്‍- വി.ഡി സതീശന്‍

എസ്.എഫ്.ഐ സെക്രട്ടറിയും പാര്‍ട്ടി നേതാക്കളും നടത്തിയ എല്ലാ ന്യായീകരണങ്ങളും രണ്ട് സര്‍വകലാശാലകളുടെയും വെളിപ്പെടുത്തലോടെ ഇല്ലാതായി

Published

on

കായംകുളത്ത് എസ്.എഫ്.ഐ നേതാവ് നല്‍കിയ വ്യാജ സര്‍ട്ടിഫിക്കറ്റ് പരിശോധിച്ച് ഉറപ്പ് വരുത്തിയത് പരീക്ഷ എഴുതാതെ പാസായത് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

എസ്.എഫ്.ഐ സെക്രട്ടറിയും പാര്‍ട്ടി നേതാക്കളും നടത്തിയ എല്ലാ ന്യായീകരണങ്ങളും രണ്ട് സര്‍വകലാശാലകളുടെയും വെളിപ്പെടുത്തലോടെ ഇല്ലാതായി. വന്‍ തട്ടിപ്പാണ് നടക്കുന്നത്. പരീക്ഷാ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇനിയും നിരവധി വിവരങ്ങള്‍ പുറത്ത് വരും. ഉന്നത വിദ്യാഭ്യാസ മേഖലയെ അപഹാസ്യമാക്കുകയും വിശ്വാസ്യത തകര്‍ക്കുകയും ചെയ്ത എസ്.എഫ്.ഐ നേതാക്കളെ സി.പി.എം നേതൃത്വം പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

തട്ടിപ്പുകാര്‍ കൊടുത്ത കേസില്‍ മാധ്യമ പ്രവര്‍ത്തകയും കെ.എസ്.യു നേതാക്കളും ഉള്‍പ്പെടെയുള്ള നിരപരാധികളെ പൊലീസ് പ്രതി ചേര്‍ത്തിരിക്കുകയാണ്. കുറ്റവാളികള്‍ക്കൊപ്പമാണ് പൊലീസ്. നിരപരാധികളെയാണ് പൊലീസ് വേട്ടയാടുന്നത്. ഇത് സംസ്ഥാനത്തിന് തന്നെ അപമാനകരമാണ്.
സി.പി.എം നേതാക്കള്‍ പറഞ്ഞിട്ടാണ് പ്രവേശനം നല്‍കിയതെന്ന് എം.എസ്.എം കോളജ് മാനേജര്‍ വ്യക്തമാക്കിയിട്ടുണ്ട്. കാലടി സര്‍വകലാശാലയില്‍ സംവരണം അട്ടിമറിക്കാന്‍ ശുപാര്‍ശ ചെയ്തതും സി.പി.എം നേതാക്കളാണ്. എസ്.എഫ്.ഐ കാട്ടുന്ന എല്ലാ വൃത്തികേടുകള്‍ക്ക് പിന്നിലും പ്രമുഖരായ സി.പി.എം നേതാക്കളുണ്ട്. തെളിവുകളില്‍ നിന്നും രക്ഷപ്പെടാനാകില്ല. നേതാക്കള്‍ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് കോളജ് മാനേജര്‍ സി.പി.എം നേതാവിന്റെ പേര് പറയാത്തതെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

പൊലീസ് ചോദിച്ചാല്‍ മാനേജര്‍ക്ക് പേര് വെളിപ്പെടുത്താതിരിക്കാനാകില്ല. ബാബുജാന്‍ എന്ന സി.പി.എം നേതാവാണ് ശിപാര്‍ശ ചെയ്തതെന്ന് കെ.എസ്.യു വെളിപ്പെടുത്തിയിട്ടുണ്ട്. അയാളുടെ പേര് തന്നെയാണ് എല്ലാവരും പറയുന്നതും. വിദ്യയെ സംരക്ഷിക്കുന്നത് സി.പി.എമ്മാണ്. എസ്.എഫ്.ഐ സെക്രട്ടറിയുടെ പരാതിയില്‍ എത്ര വേഗത്തിലാണ് അഖില നന്ദകുമാറിനെതിരെയും കെ.എസ്.യു നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തത്. അന്വേഷണം പ്രഖ്യാപിച്ചപ്പോള്‍ നിലവിളി ശബ്ദമുള്ള ആംബുലന്‍സില്‍ കയറി രക്ഷപ്പെട്ട ജയരാജനാണ് ഇപ്പോള്‍ കെ സുധാകരന്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒളിച്ചോടുകയാണെന്ന് പറയുന്നത്. അന്വേഷണ സംഘം ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകുമെന്ന് പറഞ്ഞതാണോ ഒളിച്ചോട്ടമെന്ന് അദ്ദേഹം ചോദിച്ചു.

അന്‍സില്‍ ജലീല്‍ എന്ന കെ.എസ്.യു നേതാവ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്നാണ് ദേശാഭിമാനി പറയുന്നത്. അച്ഛന് സ്‌ട്രോക് വന്നതിനെ തുടര്‍ന്ന് ബിരുദ പരീക്ഷ എഴുതാനാകാത്ത അന്‍സില്‍ ഹയര്‍ സെക്കന്‍ഡറി യോഗ്യത വച്ചാണ് മുത്തൂറ്റ് ഫിനാന്‍സില്‍ കളക്ഷന്‍ ഏജന്റായി ജോലിക്ക് കയറിയത്. പക്ഷെ ദേശാഭിമാനിയില്‍ പറയുന്നത് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലിയില്‍ കയറിയെന്നാണ്. പൊലീസ് ആ സ്ഥാപനത്തില്‍ അന്വേഷിച്ചപ്പോള്‍ അങ്ങനെ ഒരു സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലെന്ന് മുത്തൂറ്റുകാര്‍ തന്നെ പറഞ്ഞു. കളക്ഷന്‍ ഏജന്റാകാന്‍ ഹയര്‍ സെക്കന്‍ഡറി യോഗ്യത മതി. മുത്തൂറ്റിലോ യൂണിവേഴ്‌സിറ്റിയിലോ ഹാജരാക്കിയിട്ടില്ലാത്ത സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടേസ്റ്റാറ്റാണ് ദേശാഭിമാനി പ്രസിദ്ധീകരിച്ചത്. അപ്പോള്‍ ദേശാഭിമാനി പ്രസിദ്ധീകരിച്ച സര്‍ട്ടിഫിക്കറ്റിന്റെ ആധികാരികതയെ കുറിച്ചാണ് അന്വേഷിക്കേണ്ടത്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട അന്‍സില്‍ പൊലീസില്‍ പരാതിയും നല്‍കിയിട്ടുണ്ട്. അവര്‍ അന്വേഷിക്കട്ടെ. നിരവധി രേഖകള്‍ പ്രസിദ്ധീകരിക്കുന്ന ദേശാഭിമാനിക്ക് ഒരു വിശ്വാസ്യതയുടെ പ്രശ്‌നമുണ്ട്. പ്രസിദ്ധീകരിച്ച രേഖ എവിടെ നിന്നാണ് കിട്ടിയതെന്ന് ദേശാഭിമാനിയാണ് വ്യക്തമാക്കേണ്ടത്. വിശ്വാസ്യത തെളിയിക്കേണ്ടത് ദേശാഭിമാനിയുടെ ബാധ്യതയാണ്. ഇപ്പോള്‍ വ്യാജരേഖകള്‍ ചമച്ചുകൊണ്ടിരിക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും വിഡി സതീശന്‍ പറഞ്ഞു.

എം.എസ്.എഫ് നേതാവ് നേതാവ് വിദ്യാര്‍ത്ഥി അല്ലാതിരിക്കെ മത്സരിച്ചുവെന്നതാണ് അടുത്ത ആക്ഷേപം. 2022 ഏപ്രില്‍ മുതല്‍ 2022 മാര്‍ച്ച് 31 വരെ കരാര്‍ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ ജോലി ചെയ്തു. 2022 ഡിസംബറിലാണ് അദ്ദേഹം കോളജില്‍ പ്രവേശനം നേടിയത്. ആദ്യ സെമസ്റ്ററില്‍ കോളജില്‍ പോയില്ല. പരീക്ഷ എഴുതിയിട്ടുമില്ല. മാര്‍ച്ച് 31 ന് പഞ്ചായത്തിലെ ജോലി അവസാനിച്ചു. രണ്ടാം സെമസ്റ്ററില്‍ കോളജില്‍ പോയി. ജൂണ്‍ ആറിനാണ് തെരഞ്ഞെടുപ്പ് നടന്നത്. അതുകൊണ്ട് തന്നെ അയാള്‍ക്ക് അതില്‍ മത്സരിക്കാനും സാധിച്ചു. ആദ്യ സെമസ്റ്റര്‍ ക്ലാസില്‍ കയറാതെ അവിഹിതമായി ഹാജര്‍ ഉണ്ടാക്കാനോ പരീക്ഷ എഴുതാനോ ശ്രമിച്ചിട്ടില്ല. ഈ വിവാദം സംബന്ധിച്ച് ഇതാണ് എം.എസ്.എഫ് നല്‍കിയ വിശദീകരണം. അതില്‍ കൂടുതല്‍ ആരോപണം ഉണ്ടെങ്കില്‍ അന്വേഷിക്കാം.

പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണ്. പരാതിക്കാള്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുത്ത ശേഷം എന്റെ അടുത്തെത്തും. അപ്പോള്‍ നല്‍കേണ്ട മൊഴി ഇപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറയുന്നത് ശരിയല്ല. ആരോപണങ്ങള്‍ക്ക് നിയമസഭയില്‍ മറുപടി നല്‍കിയിട്ടുണ്ട്. ഞാന്‍ തന്നെയാണ് വിജിലന്‍സ് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്. എന്നിട്ടും മൂന്ന് വര്‍ഷം കഴിഞ്ഞ്, എ.ഐ ക്യമാറയും കെ ഫോണും വന്നപ്പോഴാണ് അന്വേഷണം ആരംഭിച്ചത്- വിഡി സതീശന്‍ പറഞ്ഞു.

ഒറ്റവീട് പോലും നിര്‍മ്മിച്ച് നല്‍കിയില്ലെന്ന് പി. രാജു പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. നൂറു കണക്കിന് വീടുകള്‍ വച്ച് നല്‍കിയതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലുണ്ട്. തെരഞ്ഞെടുപ്പ് കാലത്ത് പോലും ഉന്നയിക്കാത്ത ആരോപണമാണിത്. ഒരു വീട് പോലും നിര്‍മ്മിച്ച് നല്‍കാതെ നുണ പറയുന്ന ഒരാളെ ജനങ്ങള്‍ 22000 വോട്ടിന്റെ ഭൂരിപക്ഷത്തിന് ആരെങ്കിലും വിജയിപ്പിക്കുമോ? പുനര്‍ജനിയുടെ വിശദാംശങ്ങള്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങളുടെ വീടുകളിലേക്കാണ് എത്തിച്ചത്. എന്നിട്ടാണ് സോഷ്യല്‍ ഓഡിറ്റിംഗ് നടത്തിയില്ലെന്ന് ദേശാഭിമാനിയും കൈരളിയും വാര്‍ത്ത നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുഞ്ഞുങ്ങളെ തെരുവ് നായ്ക്കള്‍ക്ക് ഇട്ട് കൊടുത്ത സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കുന്നു

സര്‍ക്കാര്‍ നിഷ്‌ക്രിയമായി നില്‍ക്കുകയാണ്. സംസ്ഥാനത്ത് വര്‍ധിച്ച് വരുന്ന തെരുവ് നായ്ക്കളുടെ ശല്യം പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടു വന്നപ്പോള്‍ പരിഹസിച്ചവരുണ്ട്. ഇന്ന് പതിനൊന്നുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകീറി. എന്നിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. നിയമസഭയില്‍ നല്‍കിയ ഒരു ഉറപ്പുകളും സര്‍ക്കാര്‍ ഇതുവരെ പാലിച്ചില്ല. നമ്മുടെ കുഞ്ഞുങ്ങളെ തെരുവ് നായ്ക്കള്‍ക്ക് കടിച്ചുകീറാന്‍ ഇട്ട് കൊടുത്തിട്ട് നോക്കുകുത്തിയായി നില്‍ക്കുകയാണോ സര്‍ക്കാര്‍?

kerala

ശബരിമല സ്വര്‍ണക്കൊള്ള കേസ്‌; ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും എസ്ഐടി കസ്റ്റഡിയില്‍ വിട്ടു

ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

Published

on

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും കൊല്ലം വിജിലന്‍സ് കോടതി എസ്ഐടി കസ്റ്റഡിയില്‍ വിട്ടു. ഉണ്ണികൃഷ്ണന്‍ പോറ്റിയെ കട്ടിളപ്പാളി കേസിലും മുരാരി ബാബുവിനെ ദ്വാരപാലക ശില്‍പവുമായി ബന്ധപ്പെട്ട കേസിലുമാണ് അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.

കേസില്‍ മുന്‍ എക്സിക്യൂട്ടീവ് ഓഫിസര്‍ സുധീഷ് കുമാറിന് ജാമ്യമില്ല. സുധീഷ് കുമാറിന്റെ രണ്ട് ജാമ്യാപേക്ഷകളും വിജിലന്‍സ് കോടതി തള്ളി. സുധീഷിനല്ല തിരുവാഭരണം കമ്മീഷണര്‍ക്കാണ് ഉത്തരവാദിത്വമെന്നായിരുന്നു പ്രതിഭാഗം വാദം. എന്നാല്‍ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ സുധീഷ് കുമാറിനും പങ്കുണ്ട് എന്നാണ് പ്രോസിക്യൂഷന്‍ വാദം. പ്രോസിക്യൂഷനു വേണ്ടി അഡ്വ. സിജു രാജന്‍ ഹാജരായി.

സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ സുധീഷിനും പങ്കുണ്ടെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. ശില്‍പ്പപാളിയും വാതില്‍പ്പടിയും സ്വര്‍ണം പൂശിയതാണെന്ന് അറിയാമായിരുന്നിട്ടും ചെമ്പുതകിടുകള്‍ എന്ന് എഴുതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുടെ കൈവശം കൊടുത്തുവിടാന്‍ ശുപാര്‍ശക്കത്ത് എഴുതിയത് സുധീഷാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

 

Continue Reading

kerala

നടിയെ ആക്രമിച്ച കേസ്: കോടതി വിമർശനത്തിൽ പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ ഭർത്താവ്

പൊലീസ് വിശദമായി എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നുവെന്നും, പൾസർ സുനി ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കാലം മുതൽ മാത്രമാണ് ശ്രീലക്ഷ്മിക്ക് അദ്ദേഹവുമായി പരിചയമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ഉന്നയിച്ച വിമർശനങ്ങളിൽ പ്രതികരണവുമായി ശ്രീലക്ഷ്മിയുടെ ഭർത്താവ് രംഗത്തെത്തി. പൊലീസ് വിശദമായി എല്ലാ കാര്യങ്ങളും അന്വേഷിച്ചിരുന്നുവെന്നും, പൾസർ സുനി ബസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന കാലം മുതൽ മാത്രമാണ് ശ്രീലക്ഷ്മിക്ക് അദ്ദേഹവുമായി പരിചയമുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മൂന്നോ നാലോ തവണ പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും, അറിയാവുന്ന എല്ലാ വിവരങ്ങളും അന്വേഷണ ഉദ്യോഗസ്ഥരോട് തുറന്നുപറഞ്ഞിരുന്നുവെന്നും ശ്രീലക്ഷ്മിയുടെ ഭർത്താവ് വ്യക്തമാക്കി. ശ്രീലക്ഷ്മിയുടെ ഫോൺ പൊലീസിന് കൈമാറിയതായും, ആ ഫോൺ പിന്നീട് തിരികെ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഫോൺ ഉൾപ്പെടെ പൊലീസ് വിശദമായ പരിശോധന നടത്തിയതായും, നടിയെ ആക്രമിച്ച സംഭവത്തിൽ തങ്ങൾക്കൊരു പങ്കുമില്ലെന്ന് ബോധ്യമായതോടെയാണ് പൊലീസ് അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നിരുന്നാലും പിന്നീട് രണ്ടുമൂന്നുതവണ കൂടി പൊലീസ് വിളിപ്പിച്ചിരുന്നുവെന്നും, എല്ലാ ഘട്ടങ്ങളിലും അന്വേഷണത്തോട് പൂർണമായി സഹകരിച്ചിരുന്നുവെന്നും ശ്രീലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞു. പൾസർ സുനിയുമായി ഉണ്ടായിരുന്നത് ബസിൽ യാത്രക്കിടെ ഉണ്ടായ ഒരു പരിചയം മാത്രമാണെന്നും, സംഭവദിവസവും സുനി വിളിച്ചതായി പൊലീസിനോട് അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലായിരുന്നുവെന്നും, ബസിൽ കണ്ട പരിചയം മാത്രമാണ് ഉണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ശ്രീലക്ഷ്മിയെ എന്തുകൊണ്ട് പ്രോസിക്യൂഷൻ സാക്ഷിയാക്കിയില്ലെന്ന ചോദ്യത്തിന്, സംഭവത്തിൽ തങ്ങൾക്കൊരു റോളുമില്ലെന്ന് പൊലീസ് കണ്ടെത്തിയതിനാലാണെന്നാണ് തന്റെ മനസ്സിലാക്കലെന്ന് ശ്രീലക്ഷ്മിയുടെ ഭർത്താവ് പ്രതികരിച്ചു.

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്ന ശ്രീലക്ഷ്മി എന്ന സ്ത്രീയെ എന്തുകൊണ്ട് പ്രോസിക്യൂഷൻ സാക്ഷിയാക്കിയില്ലെന്ന ചോദ്യം വിചാരണക്കോടതി വിധിന്യായത്തിൽ ഉന്നയിച്ചിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് സുനി ശ്രീലക്ഷ്മിയുമായി ഫോണിൽ സംസാരിച്ചതായും, ഈ സ്ത്രീക്ക് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നോ എന്നതിൽ പോലും പ്രോസിക്യൂഷന് കൃത്യമായ വിശദീകരണമില്ലെന്നും കോടതി നിരീക്ഷിച്ചു. സംഭവദിവസം സുനിയും ശ്രീലക്ഷ്മിയും തമ്മിൽ നിരന്തരം നടന്ന ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നുവെന്നും കോടതി ചോദിച്ചിരുന്നു.

Continue Reading

kerala

മോദി – മെസ്സി കൂടികാഴ്ച ഇല്ല’; ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജോര്‍ദാനിലേക്ക് പുറപ്പെട്ടു

ഡല്‍ഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

Published

on

പ്രധാനമന്ത്രി മോദിയും -മെസിയും തമ്മിലുള്ള കൂടികാഴ്ച ഉണ്ടാകില്ല. ത്രിരാഷ്ട്ര സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ജോര്‍ദാനിലേക്ക് പുറപ്പെട്ടതിനെത്തുടര്‍ന്നാണ് കൂടിക്കാഴ്ച്ച ഒഴിവാക്കിയത്. ഡല്‍ഹിയിലെത്തുന്ന മെസ്സി 50 മിനിറ്റ് നീണ്ടുനിന്ന ‘മീറ്റ് ആന്‍ഡ് ഗ്രീറ്റ്’ സെഷന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.

അതേസമയം ഇന്ത്യയിലെ അര്‍ജന്റീന അംബാസഡര്‍ മരിയാനോ അഗസ്റ്റിന്‍ കൗസിനോ, ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി എന്നിവരുമായും കൂടിക്കാഴ്ച നടത്തും. പ്രഫുല്‍ പട്ടേല്‍ എംപിയുടെ വസതിയിലാണ് കൂടിക്കാഴ്ച. കൊല്‍ക്കത്ത, ഹൈദരാബാദ്, മുംബൈ എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് മെസി ഡല്‍ഹയില്‍ എത്തുന്നത്. വൈകിട്ട് 3.30ന് ഫിറോസ് ഷാ ഖോട്‌ലയില്‍ നടക്കുന്ന പരിപാടികളില്‍ പങ്കെടുത്തശേഷമാകും മെസിയുടെ മടക്കം.

ഇന്നലെ മുംബൈയിലെ പര്യടനം അക്ഷരാര്‍ധത്തില്‍ ആരാധകരെ ഇളക്കി മറിച്ചു. വാങ്കഡെ സ്റ്റേഡിയത്തില്‍ കുട്ടികള്‍ക്കൊപ്പം പന്ത് തട്ടിയും ഷൂട്ടൗട്ടില്‍ പങ്കെടുത്തും മെസ്സി ആവേശ തിരമാല തീര്‍ത്തു. മൂന്നുമണിയോടെ ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ മറ്റൊരു പരിപാടിയിലും മെസി പങ്കെടുത്തിരുന്നു. ഇന്നത്തെ ഡല്‍ഹി സന്ദര്‍ശനത്തോടെ ഇന്ത്യയിലെ പര്യടനം അവസാനിക്കും.

 

Continue Reading

Trending