EDUCATION
ഐടിഐ അഡ്മിഷന് അപേക്ഷിക്കാം
അപേക്ഷകന് സംസ്ഥാനത്തെവിടെയുമുളള സർക്കാർ ഐ.ടി.ഐകളിലെ ഏത് സ്കീമിലേക്കും അപേക്ഷിക്കുന്നതിനുളള അപേക്ഷാ ഫീസ് 100/- രൂപയാണ്
വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള 104 സർക്കാർ ഐ.ടി.ഐകളിൽ റെഗുലർ സ്കീമിലുള്ള 72 ട്രേഡുകളിൽ (NCVT/SCVT) പ്രവേശനത്തിന് ഇന്ന് മുതൽ ഓൺലൈൻ ആയി അപേക്ഷിക്കാം
ഐടിഐ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ജൂൺ 16 മുതൽ അപേക്ഷിക്കാം. ജൂലൈ 15 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.
അപേക്ഷകർക്ക് കുറഞ്ഞ പ്രായം 01/08/2023 ൽ 14 വയസ്സ് തികഞ്ഞിരിക്കണം. Driver Cum Mechanic (LMV) ട്രേഡിലേക്ക് 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. അപേക്ഷകർക്ക് ഉയർന്ന പ്രായ പരിധിയില്ല. എസ്.എസ്.എൽ.സി ജയിച്ചവർക്കും, എസ്.എസ്.എൽ.സി തോറ്റവർക്കും, തത്തുല്യ യോഗ്യതയുള്ളവർക്കും തെരഞ്ഞെടുക്കാവുന്ന ഏകവത്സര/ ദ്വിവത്സര/ എഞ്ചിനീയറിംഗ്/ നോൺ എഞ്ചിനീയറിംഗ്, NCVT/SCVT ട്രേഡുകളാണ് നിലവിലുള്ളത്. സാക്ഷരതാ മിഷൻ നടത്തുന്ന ലെവൽ എ സ്റ്റാൻഡേർഡ് 10 തുല്യതാ പരീക്ഷ എസ്.എസ്.എൽ.സി പരീക്ഷയ്ക്ക് തുല്യമായി ഐടിഐ അഡ്മിഷന് പരിഗണിക്കും. സംസ്ഥാനത്തെ ഐ.ടി.ഐ കളിലെ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ സ്കൂൾ തലത്തിൽ നടത്തുന്ന പത്താം ക്ലാസ് സ്കൂൾ തല പരീക്ഷ വിജയിച്ച അപേക്ഷകരെയും, നോൺ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിന് സി.ബി.എസ്.ഇ പത്താം ക്ലാസ് സ്കൂൾ തല പരീക്ഷയിൽ പങ്കെടുത്ത അപേക്ഷകരെയും പരിഗണിക്കും.
ബധിരർ/ മൂകർ (Deaf & Dumb) ആയ അപേക്ഷകർക്ക് ട്രെയിനിംഗ് ലഭിയ്ക്കുന്നതിന് മറ്റു തരത്തിൽ അയോഗ്യതയില്ലെങ്കിൽ ഇൻഡക്സ് മാർക്ക് കണക്കാക്കുന്നതിൽ ഇംഗ്ലീഷിന് പകരമായി തെരഞ്ഞെടുത്ത വിഷയങ്ങളുടെ മാർക്ക് ഇംഗ്ലീഷ് വിഷയത്തിന് തുല്യമായി കണക്കാക്കി ഐ.ടി.ഐ പ്രവേശനത്തിന് പരിഗണിക്കുന്നതാണ്. National Institute of Open Schooling നൽകുന്ന Secondary/Higher Secondary School Certificate നിബന്ധനകൾക്ക് വിധേയമായി 12/05/2011-ലെ G.O. (Rt)No.1768/ 2011/G.Edn. പ്രകാരം State Board Examination-ന് തുല്യമാക്കിയിട്ടുണ്ട്. ഈ സർക്കാർ ഉത്തരവിലെ നിബന്ധനകൾ പ്രകാരമുളള സർട്ടിഫിക്കറ്റ് നേടിയവർക്കും ഐ.ടി.ഐ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രൈവറ്റായി എസ്.എസ്.എൽ.സി എഴുതി തോറ്റവർക്ക് ഐ.ടി.ഐ-യിൽ പ്രവേശനത്തിന് അർഹതയില്ല.
നോൺ മെട്രിക് ട്രേഡുകളിൽ മെട്രിക്കുലേഷൻ വിജയിച്ചവർക്ക് 20 ഗ്രേസ് മാർക്ക്, മെട്രിക് ട്രേഡുകളിൽ പ്രീഡിഗ്രി/പ്ലസ്ടു/വി.എച്ച്.എസ്.ഇ/തത്തുല്യ യോഗ്യത ഉള്ളവർക്ക് 20 ഗ്രേസ് മാർക്ക് എന്നിങ്ങനെ അനുവദിക്കും. സംസ്ഥാന സ്കൂൾ യുവജനോത്സവങ്ങളിൽ ഒന്നാം സ്ഥാനം/രണ്ടാംസ്ഥാനം നേടിയവർക്ക് യഥാക്രമം ഇൻഡക്സ് മാർക്ക് കണക്കാക്കുന്നതിനുളള വിഷയങ്ങൾക്ക് ലഭിച്ച മാർക്കിന്റെ 10% / 5% കൂടി ചേർത്ത് ഇൻഡക്സ് മാർക്ക് തയ്യാറാക്കുന്നതാണ്. എൻ.സി.സി-യിൽ പരിശീലനത്തിനുശേഷം എ/ബി/സി സർട്ടിഫിക്കറ്റ് നേടിയവർക്ക് യഥാക്രമം 5/7/10 ഗ്രേസ് മാർക്ക് അനുവദിക്കും. പട്ടിക ജാതി, പട്ടിക വർഗ്ഗം, ഈഴവർ, മുസ്ലിം, പിന്നോക്ക ഹിന്ദുക്കൾ, ലത്തീൻ കത്തോലിക്കർ, മറ്റു പിന്നോക്ക ക്രിസ്ത്യാനികൾ (മത പരിവർത്തനം ചെയ്ത പട്ടിക ജാതി, SIUC നാടാർ), ജവാൻ കാറ്റഗറി, മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കകാർക്ക് എന്നീ വിഭാഗങ്ങളിലുള്ളവർക്ക് സംവരണം അനുവദിച്ചിട്ടുണ്ട്. ടെക്നിക്കൽ ഹൈസ്ക്കൂളിൽ പഠിച്ചവർ, അംഗപരിമിതർ, അംഗീകൃത അനാഥാലയത്തിലെ അന്തേവാസികൾ, ഇന്ത്യൻ പ്രസിഡന്റിന്റെ ബാഡ്ജ് ലഭിച്ചിട്ടുള്ള സ്കൗട്ടുകൾ/ഗൈഡുകൾ, സ്പോർട്സിൽ പ്രാവീണ്യം നേടിയിട്ടുള്ളവർ (സ്പോർട്സ് കൗൺസിൽ നോമിനേറ്റ് ചെയ്യുന്നവർ) തുടങ്ങിയവർക്ക് സംവരണക്രമത്തിനുപരിയായി അനുവദിച്ചിട്ടുള്ള സീറ്റുകളിൽ പ്രവേശനം നേടുവാൻ അവസരമുണ്ട്.
മെട്രിക് / നോൺ മെട്രിക് ട്രേഡുകളിലെ പ്രവേശനത്തിനുവേണ്ടി അപേക്ഷകന് മെട്രിക്കുലേഷൻ പരീക്ഷയിൽ (SSLC/തത്തുല്യം) ലഭിച്ച മാർക്കുകളിൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്ക് (ആകെ 300 മാർക്കിന്) ലഭിച്ച ആകെ മാർക്കിന്റെ അടിസ്ഥാനത്തിൽ ഇൻഡക്സ് മാർക്ക് കണക്കാക്കി മുൻഗണന ലിസ്റ്റ് തയ്യാറാക്കി അഡ്മിഷന് പരിഗണിക്കും. യോഗ്യത, ട്രേഡുകൾ, സംവരണം, ഇൻഡക്സ് മാർക്ക് തയ്യാറാക്കുന്നത്, മറ്റു വിവരങ്ങൾ എന്നിവയിലെ വിശദാംശങ്ങൾക്ക് 2023 വർഷത്തെ ഐടിഐ പ്രവേശന പ്രോസ്പെക്ടസ് പരിശോധിക്കണം.
അപേക്ഷകന് സംസ്ഥാനത്തെവിടെയുമുളള സർക്കാർ ഐ.ടി.ഐകളിലെ ഏത് സ്കീമിലേക്കും അപേക്ഷിക്കുന്നതിനുളള അപേക്ഷാ ഫീസ് 100/- രൂപയാണ്.
അപേക്ഷ ഓൺലൈൻ ആയി സമർപ്പിക്കുന്നതിനോടൊപ്പം സമീപത്തെ വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള സർക്കാർ ഐടിഐയിൽ എത്തിച്ചേർന്ന് അസൽ പ്രമാണ പരിശോധന (വെരിഫിക്കേഷൻ) ജൂലൈ 18നകം പൂർത്തിയാക്കണം.
റാങ്ക് ലിസ്റ്റ് ജൂലൈ 22ന് ജാലകം അഡ്മിഷൻ പോർട്ടലിൽ അതാത് ഐടിഐകളുടെ പേജിലും/ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കും. അഡ്മിഷൻ തീയതി SMS വഴിയും, പത്ര ദൃശ്യമാധ്യമങ്ങളിലൂടെയും ബന്ധപ്പെട്ട ഐടിഐ പ്രിൻസിപ്പാൾമാർ അറിയിക്കും.
EDUCATION
കേരളത്തില്‍ ഒരു കിലോമീറ്ററില്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ വേണം; നിര്‍ണായക നിര്‍ദേശവുമായി സുപ്രീം കോടതി
കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:-കേരളത്തില്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ സ്ഥാപിക്കണമെന്ന് സുപ്രീം കോടതി. വിദ്യാഭ്യാസ അവകാശനിയമപ്രകാരം അത് സര്‍ക്കാര്‍ ചെയ്യേണ്ടതാണെന്നും മഞ്ചേരിയിലെ എളാമ്പ്രയില്‍ അടിയന്തരമായി എല്‍പി സ്കൂള്‍ നിര്‍മിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എളാമ്പ്രയില്‍ എല്‍പി സ്കൂള്‍ നിര്‍മിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരായ സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലീല്‍ ആണ് സുപ്രീം കോടതിയുടെ നിര്‍ണായ നിര്‍ദേശം.
മഞ്ചേരി എളാമ്പ്രയില്‍ ഒരു എല്‍പി സ്കൂള്‍ എന്ന ആവശ്യവുമായി നാട്ടുകാര്‍ സംസ്ഥാന സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് നാട്ടുകാര്‍ ഹൈക്കോടതിയെ സമീപിക്കുയും അനുകൂല വിധി നേടുകയും ചെയ്തു. എളാമ്പ്രയിലെ ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ ഇല്ലെന്നും അവിടെ വിദ്യാഭ്യാസത്തിന് സാധ്യതയില്ലെന്നുമായിരുന്നു ഹര്‍ജിയിലെ വാദം. എന്നാല്‍ എളാമ്പ്രയില്‍ ശാസ്ത്രീയ പഠനം നടത്തിയിരുന്നെന്നും അവിടെ ഒരു സ്കൂളിന്റെ ആവശ്യമില്ലെന്നും അഥവാ വിദ്യാര്‍ഥികള്‍ക്ക് മറ്റ് എവിടെയെങ്കിലും പോയി പഠിക്കണമെങ്കില്‍ അതിനുള്ള യാത്രാസൗകര്യം ഒരുക്കാമെന്നുമായിരുന്നു സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചത്.
വിദ്യാഭ്യാസമേഖലയില്‍ പണം ചെലവഴിച്ചതുകൊണ്ടാണ് കേരളം നൂറ് ശതമാനം സാക്ഷരത കരസ്ഥമാക്കിയത്. എളമ്പ്രയില്‍ അടിന്തരമായി സ്കൂള്‍ സ്ഥാപിക്കണം. കൂടാതെ കേരളത്തില്‍ എവിടെയെങ്കിലും ഒരുകിലോമീറ്റര്‍ ചുറ്റളവില്‍ എല്‍പി സ്കൂള്‍ ഇല്ലെങ്കില്‍ അവിടെ സര്‍ക്കാര്‍ എല്‍പി സ്കൂള്‍ ആരംഭിക്കണം. മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ യുപി സ്കൂള്‍ ഇല്ലെങ്കില്‍ അവിടെ യുപി സ്കൂള്‍ സ്ഥാപിക്കണമെന്നുമാണ് കോടതിയുടെ നിര്‍ദേശം. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നിര്‍ദേശം.
EDUCATION
കടല്‍നിരപ്പിലെ മാറ്റം പഠിക്കാന്‍ നാസയൂറോപ്യന്‍; സ്പേസ് ഏജന്‍സികളുടെ പുതിയ ഉപഗ്രഹം വിക്ഷേപിച്ചു
കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ആഗോളതാപനവും കാലാവസ്ഥ വ്യതിയാനവും ഏറ്റവും ദ്രുതഗതിയില്‍ ബാധിച്ചത് സമുദ്രങ്ങളെയാണ്. കടല്‍നിരപ്പ് ഉയരുന്നതിനാല്‍ ലോകത്തെ നിരവധി ദ്വീപുകളും തീരപ്രദേശങ്ങളും അപകടഭീഷണിയിലായി വരുന്ന സാഹചര്യത്തില്‍, കടല്‍നിരപ്പിലെ മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കുക അത്യന്തം നിര്‍ണായകമാണ്.
ഇതിന്റെ ഭാഗമായി, നാസയും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും (ഇഎസ്എ) സംയുക്തമായി പുതിയൊരു സമുദ്രനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു. ‘സെന്റിനല്‍-6ബി’ എന്ന പേരിലുള്ള ഈ ഉപഗ്രഹം, വരുംദിവസങ്ങളില്‍ ഭൂമിയിലെ സമുദ്രനിരപ്പ്, കാറ്റ്, തിരമാലകള്‍ തുടങ്ങിയ ഘടകങ്ങളെ അത്യന്തം കൃത്യതയോടെ പരിശോധിക്കും.
സെക്കന്‍ഡില്‍ 7.2 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഉപഗ്രഹം 112 മിനിറ്റില്‍ ഒരിക്കല്‍ ഭൂമിയെ പൂര്‍ണ്ണമായി വലംവയ്ക്കും. ഇതിലൂടെ ലോകത്തിന്റെ മുഴുവന്‍ സമുദ്ര ഉപരിതലത്തെയും നിരന്തരമായി നിരീക്ഷിക്കാനുള്ള കഴിവ് ഈ ഉപഗ്രഹത്തിനുണ്ടാകും.
സെന്റിനല്‍-6 മിഷന് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച സെന്റിനല്‍-6അയുടെ തുടര്‍ച്ചയാണെന്നാണ് ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നത്. ഗ്ലോബല്‍ വാര്‍മിംഗിന്റെ ഫലമായി വരും വര്‍ഷങ്ങളില്‍ കടല്‍നിരപ്പ് എത്രമാത്രം ഉയരാം, അതിനുള്ള പ്രത്യാഘാതങ്ങള്‍ എന്തൊക്കെയായിരിക്കാം എന്നിവ വിലയിരുത്തുന്നതിനുള്ള ഏറ്റവും വിശ്വസനീയമായ ഉപകരണമാകും പുതിയ ഉപഗ്രഹം.
EDUCATION
പത്താംതരാം തുല്യതാ പരീക്ഷയ്ക്ക് ഷാർജയിലും സെന്റർ, യുഎഇയിൽ പരീക്ഷ നടക്കുന്നത് അഞ്ച് വർഷത്തിന് ശേഷം
കേരള സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്സിലെ പതിനെട്ടാം ബാച്ചിന്റെ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ട് വരെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടക്കും.
മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ ആകെ 8,252 പേരാണ് ഗ്രേഡിങ് രീതിയിലുള്ള പരീക്ഷ എഴുതുന്നത്. അഞ്ച് വർഷങ്ങൾക്ക് ശേഷം യു എ ഇ യിലെ പഠിതാക്കൾ തുല്യതാപഠനത്തിന്റെ ഭാഗമാകുന്നു എന്ന പ്രത്യേകതയും ഈ വർഷത്തെ പത്താംതരാം തുല്യതാപരീക്ഷയ്ക്കുണ്ട്.
കേരളത്തിലും യുഎഇയിലുമായി 181 പരീക്ഷാകേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്കൂളാണ് യുഎഇയിലെ ഏക പരീക്ഷാകേന്ദ്രം. 24 പഠിതാക്കളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
ഒമ്പത് പേപ്പറുകൾ ഉൾപ്പെടുന്ന പരീക്ഷയിൽ എല്ലാ പേപ്പറുകൾക്കും എഴുത്തുപരീക്ഷയും തുടർമൂല്യനിർണ്ണയവും ഉണ്ടായിരിക്കും. 2025ൽ ആദ്യമായി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ മുഴുവൻ പേപ്പറുകളും എഴുതണം.
കേരളസർക്കാരിന്റെ തുടർ സാക്ഷരതാ പ്രവർത്തനത്തിന്റെ ഭാഗമായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തിൽ 2005ലാണ് തുല്യതാപഠനം ആരംഭിക്കുന്നത്. 2024-25 അധ്യയന വർഷത്തെ പഠിതാക്കൾക്കുള്ള പരീക്ഷയാണ് നിലവിൽ നടക്കാൻ പോകുന്നത്.
ഉപരിപഠനത്തിനോ മറ്റു ജോലി ആവശ്യങ്ങൾക്കോ പത്താംതരാം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റ് എസ് എസ് എൽ സിക്ക് തുല്യമായി കേരളസർക്കാർ അംഗീകരിച്ചിട്ടുണ്ട്.
-
kerala3 days agoയുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വ്യാജ ചിത്രവുമായി സിപിഎമ്മുകാരുടെ വര്‍ഗീയ പ്രചാരണം; കുറ്റക്കാര്‍ക്കെതിരെ നിയമ നടപടി
-
india3 days agoബാബരി: മായാത്ത ഓര്‍മകള്‍
-
health2 days agoഡയറ്റ് പ്ലാനിങ്ങിലുണ്ടോ? നമുക്കാവശ്യമായ ഭക്ഷണ ശൈലി ഇങ്ങനെ ക്രമീകരിക്കാം
-
news2 days agoകടുവ സെന്‍സസിനിടെ കാട്ടാന ആക്രമണം; വനം വകുപ്പ് ജീവനക്കാരന് കൊല്ലപ്പെട്ടു
-
news2 days agoക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച; തിരുവാഭരണം മോഷണം പോയി
-
india2 days ago‘രാജ്യത്തെ എല്ലാ മുസ്ലിം പള്ളികളിലും മദ്രസകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം’; ലോക്സഭയില്‍ ആവശ്യവുമായി ബി.ജെ.പി എം.പി
-
News2 days agoബാലമുരുകനെതിരെ തിരച്ചില്‍ ശക്തം; കടയത്തി മലയിടുക്ക് പൊലീസ് വളഞ്ഞു
-
Cricket2 days agoഹിറ്റായി ‘ഹിറ്റ്മാന്’; അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20,000 റണ്‍സ് എന്ന ചരിത്രനേട്ടം സ്വന്തമാക്കി രോഹിത് ശര്‍മ

