News
ആ ശ്ബദം ജീവന്റെ തുടിപ്പോ?വിനോദയാത്രയുടെ സംഘത്തില്‍നിന്ന് ജീവന്റെ തുടിപ്പുകള്‍ കേട്ടതായി ഗവേഷകര്‍.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അന്വേഷണം നിരീക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ തേടി നടത്തിയ വിനോദയാത്രയുടെ സംഘത്തില്‍നിന്ന് ജീവന്റെ തുടിപ്പുകള്‍ കേട്ടതായി ഗവേഷകര്‍. കാനഡയിലെ പി3 വിമാനത്തിലെ അന്വേഷണസംഘമാണ് 30 മിനിറ്റ് ഇടവിട്ട് ശബ്ദം കേട്ടതായി വെളിപ്പെടുത്തിയിരിക്കുന്നത്. ഒരുതരം സംഗീതശബ്ദമാണിത്. 30 മണിക്കൂറിലേക്കുള്ള പ്രാണവായു മാത്രമാണ് കാണാതായ മുങ്ങിക്കപ്പലിലുള്ളത്. ഇതിപ്പോള്‍ 70 മണിക്കൂറാകുകയാണ്. പാക്കിസ്താന് ബിസിനസുകാരനായ ഷഹ്സാദാ യാക്കൂബും മകനും കാനഡ ഗവേഷകനുമടക്കം 5 പേരാണ് രണ്ടുകോടി വീതം മുടക്കി യാത്ര തിരിച്ചത്. ടൈറ്റാനിക് കപ്പലിന്റെ അരികിലെത്തിയപ്പോള്‍ 3.8കിലോമീറ്റര്‍ താഴെവെച്ചാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. ജീവന് ബാക്കിയാകുമോ എന്നത് ഇനിയും അജ്ഞാതമാണ്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് അന്വേഷണം നിരീക്ഷിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
Titan the submersible is missing since Sunday. It takes tourists to see Titanic wreck. The sub has no seats, no way to open hatch from the inside. It’s controlled by a cheap game controller!
Trips cost around £195,000 per person! Safety what safety!! pic.twitter.com/WsTHg6NpFc
— Sangita (@Sanginamby) June 20, 2023
News
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ
17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്.
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ഏകദിനം അടിച്ചെടുത്ത് ഇന്ത്യ. 17 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വീഴ്ത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 350 റണ്‍സ് എന്ന പടുകൂറ്റന്‍ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 332 റണ്‍സെടുത്ത് പുറത്താകുകയായിരുന്നു. 49.2 ഓവറില്‍ 332 റണ്‍സിന് ദക്ഷിണാഫ്രിക്ക പുറത്തായത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 50ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 349 റണ്‍സെടുത്തു. വിരാട് കോഹ്ലിയുടെ സെഞ്ച്വറിയുടേയും രോഹിത് ശര്‍മയുടെയും, കെ.എല്‍.രാഹുലിന്റെയും അര്‍ധസെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ കൂറ്റന്‍ സ്കോറിലെത്തിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കമൊന്ന് പകച്ചെങ്കിലും ഗംഭീരമായി തിരിച്ചുവന്നു. മാത്യു ബ്രീറ്റ്സ്കെയുടെയും (72) മാര്‍ക്കോ ജാന്‍സന്റെയും (70) കോര്ബിന് ബോഷിന്റെയും (67) നേതൃത്വത്തിലുള്ള തിരിച്ചടിയില്‍ ഇന്ത്യ ഒന്ന് തളര്‍ന്നെങ്കിലും അന്തിമ ജയം ഇന്ത്യക്കായിരുന്നു.
kerala
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു
ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു.
പുഴയില്‍ ഒഴുക്കില്‍പെട്ട കുട്ടിയെ രക്ഷപ്പെടുത്തിയ യുവാവ് മുങ്ങിമരിച്ചു. ചാലക്കുടിപ്പുഴയില്‍ ആറങ്ങാലിക്കടവില്‍ ഞായറാഴ്ച രാവിലെയാണ് അപകടം. പാറക്കടവ് എളവൂര്‍ സ്വദേശി കൊടുമ്പിള്ളി വീട്ടില്‍ ജോഷിയുടെ മകന് കൃഷ്ണനാണ് (30) മരിച്ചത്.
ചാലക്കുടിപുഴയിലെ ആറങ്ങാലിക്കടവില്‍ കഴിഞ്ഞ ദിവസം കൃഷ്ണനടക്കം ആറുപേരടങ്ങുന്ന സംഘം എത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികളെ നോക്കാന്‍ കൃഷ്ണനെ ഏല്പിച്ച് പുഴയുടെ മറുകരയിലേക്ക് നീന്തിപ്പോയി.
ഇതിനിടെ ഒരു കുട്ടി പുഴയിലിറങ്ങി അപകടത്തില്‍പെടുകയായിരുന്നു. ഉടന്‍ പുഴയിലേക്ക് ചാടി കുട്ടിയെ രക്ഷിച്ച ശേഷം കൃഷ്ണന് പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. അവിടെയുണ്ടായിരുന്ന യുവാക്കള്‍ കൃഷ്ണനെ കരയിലേക്ക് എത്തിച്ചു. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ്: മിനി. സഹോദരന്: അഖില്‍
india
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി
ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്.
ഉത്തര്‍പ്രദേശില്‍ വീണ്ടും ബിഎല്‍ഒ ജീവനൊടുക്കി. മൊറാദാബാദ് സ്വദേശി സര്‍വേഷ് സിംഗ് ആണ് ജോലിഭാരം താങ്ങാനാവാതെ ജീവനൊടുക്കിയത്. ജോലി തീര്‍ക്കാന്‍ വേണ്ടത്ര സമയം ലഭിക്കുന്നില്ല എന്നും ആത്മഹത്യ കുറിപ്പിലുണ്ട്. ബഹേറി ഗ്രാമത്തിലെ വീട്ടിലാണ് തൂങ്ങിമരിച്ചത്. ഉത്തര്‍പ്രദേശിലെ ബിഎല്‍ഒയുടെ മൂന്നാമത്തെ ആത്മഹത്യയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പ്രൈമറി സ്കൂള്‍ അധ്യാപകനാണ് ആത്മഹത്യ ചെയ്ത സര്‍വ്വേഷ് സിംഗ്
-
india2 days ago‘ബിഹാർ തെരഞ്ഞെടുപ്പിൽ വൻ അഴിമതിയും ക്രമക്കേടും’; തെളിവുകൾ പുറത്തുവിട്ട് ധ്രുവ് റാഠി
-
Environment2 days agoആകാശഗംഗയെക്കാള്‍ നാലിരട്ടി വലുപ്പമുള്ള ഭീമന് നെബുല കണ്ടെത്തി; മലപ്പുറം സ്വദേശിനി ഡോ. രഹന പയ്യശ്ശേരി ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചു
-
india2 days ago‘ബിജെപിയും തെരഞ്ഞെടുപ്പ് കമ്മീഷനും ചേർന്ന് വോട്ടെടുപ്പിനെ ഹൈജാക്ക് ചെയ്യുന്നു’; എസ്ഐആറിനെതിരെ അഖിലേഷ് യാദവ്
-
india3 days ago‘പൗരത്വം നിര്‍ണ്ണയിക്കാന്‍ ബിഎല്‍ഒയ്ക്ക് അധികാരമില്ല’; സുപ്രീംകോടതിയോട് സിബലും സിങ്വിയും
-
india2 days agoആധാർ ജനന രേഖയായി കണക്കാക്കാനാവില്ല; പുതിയ നടപടിയുമായി മഹാരാഷ്ട്രയും ഉത്തർപ്രദേശും
-
kerala1 day agoകൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു
-
kerala1 day agoകോഴിക്കോട് ബസ് സ്കൂട്ടറില്‍ ഇടിച്ച് വിദ്യാര്‍ഥിനി മരിച്ചു
-
kerala2 days agoസംസ്ഥാനത്ത് അഞ്ച് ദിവസം മഴ തുടരും; ‘ദിത്വ ചുഴലിക്കാറ്റ്’ തമിഴ്നാട്-ആന്ധ്രാ തീരത്തേക്ക്

