Connect with us

News

അഞ്ച് കോടിയുടെ പിഴക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് രാജ്യാന്തര സ്‌പോര്‍ട്‌സ് കോടതിയില്‍

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് മല്‍സരം റഫറിയോടുള്ള പ്രതിഷേധത്തില്‍ ബഹിഷ്‌ക്കരിച്ചതില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചുമത്തിയ അഞ്ച് കോടിയുടെ പിഴക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് രാജ്യാന്തര സ്‌പോര്‍ട്‌സ് കോടതിയില്‍.

Published

on

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് മല്‍സരം റഫറിയോടുള്ള പ്രതിഷേധത്തില്‍ ബഹിഷ്‌ക്കരിച്ചതില്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചുമത്തിയ അഞ്ച് കോടിയുടെ പിഴക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്‌സ് രാജ്യാന്തര സ്‌പോര്‍ട്‌സ് കോടതിയില്‍. ഫെഡറേഷന്റെ തീരുമാനത്തിനെതിരെ ബ്ലാസ്റ്റേഴ്‌സ് നല്‍കിയ അപ്പീല്‍ ഫെഡറേഷന്‍ അച്ചടക്കസമതി തള്ളിയ പശ്ചാത്തലത്തിലാണ് ക്ലബ് കോടതിയെ സമീപിച്ചിരിക്കുന്നത്.

റഫറിയുടെ തെറ്റായ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധമുണ്ട്. ബെംഗളൂരു എഫ്.സിക്കെതിരായ മല്‍സരമായിരുന്നു ബ്ലാസ്റ്റേഴ്‌സ് ബഹിഷ്‌ക്കരിച്ചത്. സമനിലയില്‍ കലാശിച്ച മല്‍സരം അധികസമയത്തേക്ക് പോയപ്പാഴോയിരുന്നു വിവാദ ഗോള്‍ വന്നത്. ബെംഗളുരുവിന് അനുകുലമായി ലഭിച്ച ഫ്രീകിക്ക് അവരുടെ നായകന്‍ സുനില്‍ ഛേത്രി പെട്ടെന്ന് പായിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സ് ടീം തയ്യാറാവുന്നതിന് മുമ്പ് ഛേത്രി പായിച്ച ഷോട്ട് ഗോളായി റഫറി അംഗീകരിച്ചതിന് പിറകെയായിരുന്നു ബഹിഷ്‌ക്കരണം.

kerala

ഗ്രൗണ്ടിൽ കുഴിയെടുത്തു കിടന്നും കഞ്ഞിവച്ചും പ്രതിഷേധം; സർക്കാരിന് ഡ്രൈവിങ് സ്കൂളുകാരുടെ ‘ടെസ്റ്റ്’

ടെസ്റ്റ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം.

Published

on

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കാരത്തെ ചൊല്ലി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറും ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സംഘടനകളും തമ്മിലുള്ള തര്‍ക്കം രൂക്ഷത്തിലേക്ക്‌. പ്രതിഷേധം മറികടന്ന് ഡ്രൈവിങ് ടെസ്റ്റ് നടത്താനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിച്ചു.

തിരുവനന്തപുരം മുട്ടത്തറയില്‍ ഇന്ന് ഡ്രൈവിങ് ടെസ്റ്റിന് ആരുമെത്തിയില്ല. തൃശൂരില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്ന ഗ്രൗണ്ടില്‍ കുഴിയെടുത്ത് ആ കുഴിയില്‍ കിടന്ന് ഡ്രൈവിങ് സ്‌കൂളുകാര്‍ പ്രതിഷേധിച്ചു. കോഴിക്കോട് താമരശേരിയില്‍ സ്വകാര്യ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില്‍ കഞ്ഞിവച്ചും പ്രതിഷേധം അരങ്ങറി.

പരിഷ്‌കരിച്ച രീതിയിലുള്ള ഡ്രൈവിങ് ടെസ്റ്റില്‍ നിന്ന് പിന്നോട്ടില്ലെന്നും ഇന്നുമുതല്‍ പുതിയ രീതി നടപ്പാക്കി തുടങ്ങുമെന്നുമാണ് മന്ത്രിയുടെ തീരുമാനം. നിലവില്‍ വിദേശ സന്ദര്‍ശനം നടത്തുന്ന മന്ത്രി, അതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശവും നല്‍കി. ഇന്ന് ടെസ്റ്റ് നടത്താന്‍ സമയം ലഭിച്ചിട്ടുള്ള അപേക്ഷകര്‍ സ്വന്തം വാഹനവുമായി എത്തിയാല്‍ ടെസ്റ്റ് നടത്തണമെന്നായിരുന്നു നിര്‍ദ്ദേശം.

ഇതുകൂടാതെ കെഎസ്ആര്‍ടിസിയുടെയോ സര്‍ക്കാരിന്റെയോ ഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ കണ്ടെത്തി പരിഷ്‌കരിച്ച രീതിയിലുള്ള ടെസ്റ്റ് നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, ടെസ്റ്റ് ബഹിഷ്‌കരിച്ചുകൊണ്ടുള്ള പണിമുടക്ക് തുടരാനാണ് സിഐടിയു ഒഴികെയുള്ള മറ്റെല്ലാ സംഘടനകളുടെയും തീരുമാനം. സ്‌കൂളുകളുടെ എതിര്‍പ്പ് അവഗണിച്ചുകൊണ്ട് ടെസ്റ്റ് നടത്താന്‍ പോയാല്‍ തടയാനുള്ള ഒരുക്കത്തിലാണ് വിവിധ സംഘടനകള്‍.

Continue Reading

india

വര്‍ഗീയത വിളമ്പി കേന്ദ്ര സര്‍ക്കാര്‍ സംവിധാനവും; പ്രധാനമന്ത്രിയുടെ ഉപദേശക സമിതി പുറത്തുവിട്ട ജനസംഖ്യ കണക്കുകള്‍ വിവാദത്തില്‍

‘ഷെയര്‍ ഓഫ് റിലീജിയസ് മൈനോറിറ്റീസ്: എ ക്രോസ് കണ്‍ട്രി അനാലിസിസ് (1950-2015)’എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ മുസ്ലിം ജനസംഖ്യ വര്‍ധിച്ചതായുള്ള വിവരങ്ങളുള്ളത്. ഇതേ റിപ്പോര്‍ട്ട് രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുവെന്നും അവകാശപ്പെടുന്നു.

Published

on

വര്‍ഗീയത വിളമ്പാന്‍ കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളെയും കൂട്ടുപിടിച്ച് ബി.ജെ.പി. ഇന്ത്യയില്‍ മുസ്ലിം ജനസംഖ്യയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉപദേശക സമിതി (ഇ.എ.സി.പി.എം) പുറത്തുവിട്ട റിപ്പോര്‍ട്ടാണ് നിലവില്‍ ചര്‍ച്ചയാകുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിനിടയില്‍ വിദ്വേഷം വളര്‍ത്തുക എന്ന ലക്ഷ്യത്തിനായി ബി.ജെ.പി സര്‍ക്കാര്‍ സംവിധാനങ്ങളെയും ഉപയോഗിക്കുന്നു എന്നതിന്റെ അവസാന ഉദാഹരണമാണ് ഈ റിപ്പോര്‍ട്ട്.

‘ഷെയര്‍ ഓഫ് റിലീജിയസ് മൈനോറിറ്റീസ്: എ ക്രോസ് കണ്‍ട്രി അനാലിസിസ് (1950-2015)’എന്ന തലക്കെട്ടില്‍ പുറത്തിറങ്ങിയ പ്രധാനമന്ത്രിക്കുള്ള സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ മുസ്ലിം ജനസംഖ്യ വര്‍ധിച്ചതായുള്ള വിവരങ്ങളുള്ളത്. ഇതേ റിപ്പോര്‍ട്ട് രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ കുത്തനെ ഇടിഞ്ഞുവെന്നും അവകാശപ്പെടുന്നു.

1950 മുതല്‍ 2015 വരെയുള്ള കാലയളവില്‍ രാജ്യത്തെ ഹിന്ദുക്കളുടെ ജനസംഖ്യ 84.68 ശതമാനത്തില്‍ നിന്ന് 7.82 ശതമാനം കുറഞ്ഞ് 78.06 ശതമാനമായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഈ കാലയളവില്‍ രാജ്യത്തെ മുസ്ലിം ജനസംഖ്യ 9.84 ശതമാനത്തില്‍ നിന്നും 14.09 ശതമാനമായി വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് വാദിക്കുന്നു. ക്രിസ്ത്യാനികളുടെ ജനസംഖ്യയില്‍ 5.38 ഉം സിഖുകാരുടെ ജനസംഖ്യയില്‍ 6.58 ശതമാനവും വര്‍ധനവ് ഉണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട് വിവാദമായതോടെ ഉപദേശക സമിതിയുടെ കണക്കുകളെ ന്യായീകരിച്ച് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തി. യു.പി.എ ഭരണകാലത്ത് ഉണ്ടായ കോണ്‍ഗ്രസിന്റെ അവഗണനയാണ് ഹിന്ദുക്കളുടെ എണ്ണത്തില്‍ ഇടിവുണ്ടാകാന്‍ കാരണമായതെന്ന് ബി.ജെ.പി ഐ.ടി വിഭാഗം തലവന്‍ അമിത് മാളവ്യ പറഞ്ഞു. കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കള്‍ക്ക് ഒരു രാജ്യം പോലും അവശേഷിക്കാത്ത അവസ്ഥ ഉണ്ടാകുമെന്നും അമിത് മാളവ്യ കൂട്ടിച്ചേര്‍ത്തു.

അതേസമയം ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടിനെ ഇന്ത്യാ സഖ്യം രൂക്ഷമായി വിമര്‍ശിച്ചു. സമിതിയുടെ റിപ്പോര്‍ട്ടിനെതിരെ വിമര്‍ശനവുമായി ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ് രംഗത്തെത്തി. സെന്‍സസ് പോലും നടത്താതെ മുസ്ലിം ജനസംഖ്യയില്‍ വര്‍ധനവുണ്ടായെന്ന് അവകാശപ്പെടുന്ന ഈ കണക്കുകള്‍ എങ്ങനെയാണ് ലഭിച്ചതെന്ന് തേജസ്വി യാദവ് ചോദിച്ചു. നരേന്ദ്ര മോദി നിങ്ങള്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. ദയവായി ഈ ഹിന്ദു -മുസ്‌ലിം ബൈനറി മാറ്റിവെച്ച് രാജ്യത്തെ യഥാര്‍ത്ഥ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

Continue Reading

india

രജ്പുത്ത് നേതാക്കളെ ഒതുക്കി; ബി.ജെ.പിയിൽ നിന്നും രാജിവെച്ച് കർണിസേന പ്രസിഡന്റ്

കേന്ദ്രമന്ത്രി പരാഷോട്ടം രുപാലക്ക് രാജ്‌കോട്ട് ലോക്‌സഭ സീറ്റ് നല്‍കിയതിലാണ് അമുവിന്റെ പ്രതിഷേധം.

Published

on

ഹരിയാന ബി.ജെ.പി വക്താവും കര്‍ണിസേന പ്രസിഡന്റുമായ സുരാജ് പാല്‍ അമു പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. ക്ഷത്രിയ സമുദായത്തെ അപമാനിച്ച ഒരാള്‍ക്ക് പാര്‍ട്ടി ലോക്‌സഭ സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് രാജി. കേന്ദ്രമന്ത്രി പരാഷോട്ടം രുപാലക്ക് രാജ്‌കോട്ട് ലോക്‌സഭ സീറ്റ് നല്‍കിയതിലാണ് അമുവിന്റെ പ്രതിഷേധം.

രജ്പുത്ത് നേതാക്കളെ ബി.ജെ.പി ഒതുക്കിയെന്നും രാജിക്കത്തില്‍ ആരോപിക്കുന്നുണ്ട്. ബി.ജെ.പിയുടെ നേതൃത്വത്തില്‍ ക്ഷത്രിയസമുദായത്തിന്റെ പ്രാതിനിധ്യം കുറഞ്ഞ് വരികയാണ്. 2014ന് ശേഷമാണ് ഇത് സംഭവിച്ചത്. പ്രധാനപ്പെട്ട നേതാക്കള്‍ പോലും പാര്‍ട്ടിയില്‍ ഒതുക്കപ്പെടുകയാണെന്നും അമു ആരോപിച്ചു.

ക്ഷത്രിയ സഹോദരിമാരേയും അമ്മമാരേയും അപമാനിച്ചയാള്‍ക്കാണ് ബി.ജെ.പി ഇപ്പോള്‍ സീറ്റ് നല്‍കിയിരിക്കുന്നത്. ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും കത്തില്‍ ഇയാള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2018ല്‍ പാര്‍ട്ടിയില്‍ നിന്നും അമു രാജിവെച്ചുവെങ്കിലും നേതൃത്വം രാജി നിരാകരിക്കുകയായിരുന്നു.

യുവമോര്‍ച്ചയുടെ ഡിവിഷണല്‍ പ്രസിഡന്റായി ബി.ജെ.പിയിലെത്തിയ അമു ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാന വക്താവാണ്. 2018ല്‍ സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവത് സിനിമക്കെതിരായ പ്രതിഷേധങ്ങളില്‍ ഇയാള്‍ മുന്‍നിരയിലുണ്ടായിരുന്നു.

Continue Reading

Trending