Connect with us

kerala

ജോണി നെല്ലൂര്‍ സജീവരാഷ്ട്രീയം വിടുന്നു

Published

on

സംഘപരിവാര്‍ അനുകൂല നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടിയില്‍നിന്ന് രാജിവെച്ച ജോണി നെല്ലൂര്‍ സജീവ രാഷ്ട്രീയം വിടുന്നു.കുടുംബത്തില്‍ നിന്നടക്കം എതിര്‍പ്പുയര്‍ന്നതോടെയാണിതെന്ന് അദ്ദേഹംപറഞ്ഞു. കേരളകോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാവായ ജോണി ഏപ്രില്‍ 22നാണ് പുതുതായി രൂപീകരിച്ച എന്‍.പി.പിയില്‍ ചേര്‍ന്നത്. മൂന്നുപതിറ്റാണ്ട് യു.ഡി.എഫിലായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നടി ആക്രമിക്കപ്പെട്ട കേസ്: നാളെ വിധി; ദിലീപിന്റെ സന്ദേശങ്ങള്‍ ഉള്‍പ്പെടെ വിചാരണ വിവരങ്ങള്‍ പുറത്തുവന്നു

എട്ടാം പ്രതിയായ നടന്‍ ദിലീപിനെതിരെ വിചാരണ നടപടികള്‍ രാവിലെ 11 മണിക്കാണ് ആരംഭിക്കുക.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഏറെ പ്രതീക്ഷയോടെയുള്ള വിധി നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ പ്രഖ്യാപിക്കും. എട്ടാം പ്രതിയായ നടന്‍ ദിലീപിനെതിരെ വിചാരണ നടപടികള്‍ രാവിലെ 11 മണിക്കാണ് ആരംഭിക്കുക. നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകര്‍ത്തിയ പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. കൃത്യത്തില്‍ ഉള്‍പ്പെട്ട ആറ് പ്രതികളടക്കം പത്ത് പേരാണ് വിചാരണ നേരിട്ടത്.

ആക്രമിക്കപ്പെട്ട നടിയോടുള്ള വ്യക്തി വിരോധത്തിന്റെ പശ്ചാത്തലത്തിലാണ് ബലാത്സംഗത്തിന് ”ക്വട്ടേഷന്‍” നല്‍കിയതെന്നതാണ് ദിലീപിന് എതിരെ പ്രോസിക്യൂഷന്റെ കേസ്. എന്നാല്‍ തനിക്കെതിരായ എല്ലാ തെളിവുകളും കെട്ടിച്ചമച്ചതാണെന്നും തങ്ങളെ അന്യായമായി കേസില്‍ പെടുത്തിയെന്നാണ് ദിലീപിന്റെ വാദം.

വിചാരണയിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു

വിചാരണ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുന്ന സാഹചര്യത്തില്‍ ഇതുവരെ കോടതിയില്‍ അവതരിപ്പിച്ച പ്രധാന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. നടി ആക്രമിക്കപ്പെട്ടത് അഞ്ചാം ദിവസമായ 2017 ഫെബ്രുവരി 22-ന് രാവിലെ 9.22-നാണ് ദിലീപ് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശമയച്ചതെന്ന വിവരമാണ് പുറത്തുവന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടത്.
”താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല, കടുത്ത മാനസിക സമ്മര്‍ദത്തിലാണെന്ന്” ദിലീപ് സന്ദേശത്തില്‍ പറഞ്ഞതായി പ്രോസിക്യൂഷന്‍ വാദിക്കുന്നു. ഇതുപോലെ തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അദ്ദേഹം സന്ദേശങ്ങള്‍ അയച്ചിരുന്നു.

പള്‍സര്‍ സുനിയാണ് പ്രതിയെന്ന് ആദ്യ ദിനം തന്നെ പുറത്തുവന്നതോടെ അന്വേഷണം തനിലേക്കെത്തുമെന്ന ഭയത്താല്‍ ദിലീപ് സന്ദേശങ്ങള്‍ അയച്ചതാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു.
കാവ്യാ മാധവനുമായുള്ള ദിലീപിന്റെ ബന്ധത്തെക്കുറിച്ച് ആക്രമിക്കപ്പെട്ട നടി അന്നത്തെ ഭാര്യയായ മഞ്ജു വാര്യരോട് പറഞ്ഞതിനാല്‍ ദിലീപിന് വൈരാഗ്യം തോന്നിയതാണെന്നും അതാണ് കൃത്യത്തിന് പ്രേരണയെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
‘രാമന്‍’, ‘RUK അണ്ണന്‍’, ‘മീന്‍’, ‘വ്യാസന്‍’ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ നമ്പറുകള്‍ ദിലീപ് തന്റെ ഫോണില്‍ സേവ് ചെയ്തിരുന്നതെന്നും കോടതി അറിയിച്ചു.

ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കിയെന്ന പ്രോസിക്യൂഷന്‍ വാദം പൊലീസിന്റെ ‘കെട്ടുകഥ’ മാത്രമാണെന്നും യാതൊരു തെളിവും ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നും ദിലീപ് കോടതിയില്‍ വ്യക്തമാക്കി. ആകെ പത്ത് പ്രതികളുള്ള കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരായ വിധി നാളെ പ്രഖ്യാപിക്കപ്പെടും.

 

Continue Reading

kerala

നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണം അട്ടിമറിക്കാന്‍ ദിലീപ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതെന്ന് കണ്ടെത്തല്‍

‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ സൃഷ്ടിച്ച ഗ്രൂപ്പില്‍ മഞ്ജു വാര്യര്‍, എഡിജിപി ബി. സന്ധ്യ എന്നിവരുടെ വ്യാജ പ്രൊഫൈലുകള്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

Published

on

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം വഴിതിരിച്ചുവിടാന്‍ നടന്‍ ദിലീപ് വ്യാജ വാട്സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചതായി അന്വേഷണ സംഘം കണ്ടെത്തി. ‘ദിലീപിനെ പൂട്ടണം’ എന്ന പേരില്‍ സൃഷ്ടിച്ച ഗ്രൂപ്പില്‍ മഞ്ജു വാര്യര്‍, എഡിജിപി ബി. സന്ധ്യ എന്നിവരുടെ വ്യാജ പ്രൊഫൈലുകള്‍ ഉള്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്.

തന്െക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് തെളിയിക്കാനും കേസില്‍ തനിക്ക് അന്യായമായി പ്രതിചേര്‍ത്തുവെന്ന വാദം ബലപ്പെടുത്താനുമായിരുന്നു ഈ വ്യാജ ഗ്രൂപ്പ് സൃഷ്ടിച്ചതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്രൂപ്പിലെ അംഗങ്ങള്‍ തമ്മില്‍ ചാറ്റ് ചെയ്യുന്നതായി തോന്നിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പ്രചരിപ്പിക്കാന്‍ ദിലീപിന്റെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായതായും അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച തെളിവുകളും സ്‌ക്രീന്‍ഷോട്ടുകളും കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

ഏഴര വര്‍ഷത്തെ നീണ്ട വിചാരണയ്ക്ക് ശേഷം കേസില്‍ നാളെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. കേസില്‍ ആകെ 10 പേരാണ് പ്രതിയുള്ളത്. ബലാല്‍സംഗത്തിന് ഗൂഢാലോചന നടത്തിയത് എട്ടാം പ്രതിയായ ദിലീപാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ഒന്നര കോടി രൂപയുടെ ‘കൊട്ടേഷന്‍’ ദിലീപ് നല്‍കിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Continue Reading

kerala

പൊന്നാനിയില്‍ വ്യാജ സര്‍വകലാശാല സര്‍ട്ടിഫിക്കറ്റ് റാക്കറ്റ്; 10 പേര്‍ അറസ്റ്റില്‍

വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിനും വ്യാപനത്തിനും നേതൃത്വം നല്‍കിയ തിരൂര്‍ മീനടത്തൂര്‍ സ്വദേശി ധനിഷ്, അഥവാ ഡാനി, ഉള്‍പ്പെടെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്.

Published

on

മലപ്പുറം: വിവിധ സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളുടെ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍മിച്ച് വിതരണം ചെയ്ത സംഘത്തെ പൊന്നാനി പൊലീസ് പിടികൂടി. വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാണത്തിനും വ്യാപനത്തിനും നേതൃത്വം നല്‍കിയ തിരൂര്‍ മീനടത്തൂര്‍ സ്വദേശി ധനിഷ്, അഥവാ ഡാനി, ഉള്‍പ്പെടെ 10 പേരെയാണ് അറസ്റ്റ് ചെയ്തത്.

ശിവകാശിയും പൊള്ളാച്ചിയും ആസ്ഥാനങ്ങളാക്കി പ്രവര്‍ത്തിച്ചിരുന്ന ഈ സംഘം തമിഴ്‌നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ 22 സര്‍വകലാശാലകളുടെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കി വില്‍പ്പന നടത്തുകയായിരുന്നു. മൂച്ചിക്കല്‍ സ്വദേശിയായ ഇര്‍ഷാദ്, തിരൂര്‍ സ്വദേശികള്‍ രാഹുല്‍, നിസാര്‍, തിരുവനന്തപുരം സ്വദേശികളായ ജസീം, ഷെഫീഖ്, രതീഷ്, ശിവകാശി സ്വദേശികളായ ജൈനുല്‍ ആബിദിന്‍, അരവിന്ദ്, വെങ്കിടേഷ് എന്നിവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു.

സംഘത്തിന്റെ പക്കല്‍ നിന്ന് വ്യാജ മാര്‍ക്ക് ലിസ്റ്റുകളും, സര്‍ട്ടിഫിക്കറ്റ് ഡിസൈന്‍ ചെയ്ത ഡെസ്‌ക്ടോപ്പും ലാപ്പ്ടോപ്പും, അത്യാധുനിക പ്രിന്ററുകളും വ്യാജ സീലുകളും ഹോളോഗ്രാം സ്റ്റിക്കറുകളും പൊലീസ് പിടിച്ചെടുത്തു. നിര്‍മാണത്തിനാവശ്യമായ മുഴുവന്‍ സംവിധാനങ്ങളും ശിവകാശിയിലും പൊള്ളാച്ചിയിലുമാണെന്ന് പൊലീസ് അറിയിച്ചു.

സര്‍ട്ടിഫിക്കറ്റുകളുടെ വില ആവശ്യാനുസരിച്ച് വ്യത്യസ്തമായി നിശ്ചയിച്ചിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മൂന്ന് വര്‍ഷ ബിരുദ സര്‍ട്ടിഫിക്കറ്റ് 50,000 മുതല്‍ 75,000 രൂപ വരെ, ബിരുദാനന്തര ബിരുദം ഏകദേശം ഒരു ലക്ഷം രൂപ, ബി.ടെക് സര്‍ട്ടിഫിക്കറ്റ് 1.5 ലക്ഷം രൂപ വരെയുമായിരുന്നു നിരക്ക്.

കേരളത്തിലെ എല്ലാ ജില്ലകളിലേയ്ക്കും കൂടാതെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും ഏജന്റുമാര്‍ വഴിയാണ് ഇവ വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തി. റാക്കറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

Continue Reading

Trending