Connect with us

kerala

കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് ഇന്ന് അഞ്ച് മരണം

Published

on

സംസ്ഥാനമെമ്പാടും കനത്ത മഴതുടരുന്നതിനിടെ മഴക്കെടുതികളില്‍ ഇന്നു മാത്രം 5 മരണം. കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് വിവിധ അപകടങ്ങളിലായി ആളുകള്‍ മരിച്ചത്. വെള്ളക്കെട്ടില്‍ വീണ് അയ്മനത്തു വയോധികന്‍ മരിച്ചു. അയ്മനം പുലിക്കുട്ടിശേരി മുട്ടേല്‍ സ്രാമ്പിത്തറ വീട്ടില്‍ ഭാനുകറുമ്പനാണ് (73) മരിച്ചത്. വീട്ടിലെ കന്നുകാലിക്കു പുല്ല് നല്‍കാനായി വീട്ടുമുറ്റത്തെ വെള്ളക്കെട്ടിലൂടെ പോയപ്പോഴാണ് അപകടം.

വെള്ളക്കെട്ടില്‍ കാല്‍വഴുതി വീണാണ് അപകടം. ഏറെ നേരം കാണാതായതോടെ ബന്ധുക്കള്‍ നടത്തിയ അന്വേഷണത്തിലാണു മൃതദേഹം കണ്ടെത്തിയത്. കോട്ടയം തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി ആദിത്യ ബിജു (18) ആണ് മരിച്ചത്. കോഴിക്കോട് വടകര മണിയൂരില്‍ ഇലക്ട്രിക് ലൈന്‍ പൊട്ടിവീണ് പതിനേഴുകാരന്‍ മരിച്ചു.

വടകര മണിയൂര്‍ മുതുവന കടയക്കൂടി ഹമീദിന്റെ മകന്‍ നിഹാല്‍ (17) ആണ് മരിച്ചത്. വൈകിട്ട് സൈക്കിളില്‍ പോകുമ്പോള്‍ തെങ്ങ് പൊട്ടി വീണ ഇലക്ട്രിക് കമ്പിയില്‍നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. വീടിനു മുകളില്‍ വീണ മരം വെട്ടിമാറ്റുന്നതിനിടെ തിരുവനന്തപുരം പാറശാലയില്‍ ഗൃഹനാഥന്‍ മരിച്ചു. ചെറുവാരക്കോണത്ത് ചന്ദ്രനാണ് മരിച്ചത്. ആര്യനാട് 15 വയസ്സുകാരന്‍ കുളത്തില്‍ മുങ്ങിമരിച്ചു. അക്ഷയ് ആണ് മരിച്ചത്.

 

kerala

മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു

Published

on

വയനാട് മാനന്തവാടിയില്‍ യുവതിയെ ആണ്‍ സുഹൃത്ത് കുത്തിക്കൊന്നു. വാകേരി സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ യുവതിയുടെ കുട്ടിക്ക് പരിക്കേറ്റു. ഒരു കുട്ടിയെ കാണാനില്ല, ഈ കുട്ടിയെ കണ്ടെത്താന്‍ തിരച്ചില്‍ നടക്കുകയാണ്.

കൊലക്ക് ശേഷം ആണ്‍ സുഹൃത്ത് ഓടി രക്ഷപെട്ടു. ഇയാള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.

Continue Reading

kerala

പാലക്കാട് വീടിനുമുകളില്‍ മരം വീണ് നാലുപേര്‍ക്ക് പരിക്ക്

പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Published

on

പാലക്കാട് മരം വീണ് വീട് തകര്‍ന്ന് നാലുപേര്‍ക്ക് പരിക്ക്. വടക്കഞ്ചേരി വാരുകുന്ന് പാറു (80), മകന്‍ മണികണ്ഠന്‍ (50), മണികണ്ഠന്റെ ഭാര്യ ജയശ്രീ (43), മകന്‍ ജോമേഷ് (23), ജ്യോതിഷ് (14 ) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വീട്ടില്‍ ഉണ്ടായിരുന്ന മറ്റൊരു മകന്‍ ജോനേഷ് (20) പരിക്കില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.

ശക്തമായ മഴയില്‍ വീടിന് സമീപത്തുള്ള പുളിമരം കടപുഴകി വീടിനുമുകളില്‍ വീഴുകയായിരുന്നു. പരിക്കേറ്റവരെ ഇരട്ടക്കുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറുവിന്റെ പരിക്ക് ഗുരുതരമാണ്.

Continue Reading

kerala

കായല്‍ നീന്തി കടക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു

കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

Published

on

എറണാകുളത്ത് ഒഴുക്കില്‍പ്പെട്ട് 38 കാരന്‍ മരിച്ചു. വടുതലയില്‍ ആണ് അപകടമുണ്ടായത്. കോളരിക്കല്‍ സ്വദേശി അനീഷ് ആണ് മരിച്ചത്.

ഇന്ന് വൈകിട്ടായിരുന്നു അപകടമുണ്ടായത്. കായല്‍ നീന്തി കടക്കുന്നതിനിടെ അനീഷ് ഒഴുക്കില്‍പ്പെടുകയായിരുന്നു. സ്‌കൂബ സംഘം എത്തിയാണ് മൃതദേഹം മുങ്ങിയെടുത്തത്.

Continue Reading

Trending