Connect with us

FOREIGN

പണപ്പെരുപ്പം; യു.കെയില്‍ തൊഴിലില്ലായ്്മ നാല് ശതമാനമായി വര്‍ധിച്ചു

2022ന്റെ തുടക്കത്തിനു ശേഷം ആദ്യമായാണ് നിരക്ക് നാല് ശതമാനത്തിലേക്ക് ഉയരുന്നത്.

Published

on

യുകെയില്‍ തൊഴിലില്ലായ്മ നാല് ശതമാനമായി ഉയര്‍ന്നുവെന്ന് റിപ്പോര്‍ട്ട്. 2023 മെയ് അവസാനം വരെയുള്ള കണക്ക് പ്രകാരമാണിത്. പണപ്പെരുപ്പം ഉയരുന്നതിനാല്‍ യുകെ സമ്പദ്‌വ്യവസ്ഥ തകര്‍ന്നടിഞ്ഞിരിക്കുകയാണ്.

ഏപ്രില്‍ അവസാനം വരെയുള്ള 3.8 ശതമാനത്തില്‍ നിന്ന് തൊഴിലില്ലായ്മ നിരക്ക് നാല് ശതമാനമായാണ് ഉയര്‍ന്നിരിക്കുന്നതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസ്താവനയില്‍ പറഞ്ഞു. 2022ന്റെ തുടക്കത്തിനു ശേഷം ആദ്യമായാണ് നിരക്ക് നാല് ശതമാനത്തിലേക്ക് ഉയരുന്നത്. എന്നാല്‍ തൊഴിലില്ലായ്മ നിരക്ക് 3.8 ശതമാനമായി തന്നെ തുടരുമെന്നായിരുന്നു വിശകലന വിദഗ്ധരുടെ പ്രതീക്ഷ.

എന്നാല്‍ നിരക്ക് ഉയര്‍ന്നെങ്കിലും ബ്രിട്ടന്റെ തൊഴില്‍ മേഖലകളില്‍ തൊഴിലില്ലായ്മ നിരക്ക് കുറവാണെന്ന് ധനമന്ത്രി ജെറമി ഹണ്ട് പറയുന്നു. ബോണസ് ഒഴിച്ചുള്ള ശമ്പളം റെക്കോര്‍ഡ് തലത്തില്‍ ഉയര്‍ന്നതായി ഒഎന്‍എസ് കൂട്ടിച്ചേര്‍ത്തു. നിക്ഷേപത്തെ തടയുകയും ഉപഭോക്തൃ ആത്മവിശ്വാസം ഇല്ലാതാക്കുകയും ചെയ്യുന്ന പണപ്പെരുപ്പം ഇല്ലാതാക്കാതെ സുസ്ഥിരമായ വളര്‍ച്ച ഉണ്ടാകില്ലെന്ന് തിങ്കളാഴ്ച നടത്തിയ പ്രസംഗത്തില്‍ ഹണ്ട് പറഞ്ഞു.

യുകെയിലെ വാര്‍ഷിക പണപ്പെരുപ്പം സമീപ മാസങ്ങളില്‍ കുറഞ്ഞെങ്കിലും ഒമ്പത് ശതമാനത്തിനടുത്താണിത്. ഇത് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ രണ്ട് ശതമാനം ടാര്‍ഗെറ്റിനെക്കാള്‍ വളരെ മുകളിലാണ്, മാത്രമല്ല ഇത് നിരവധി പലിശ നിരക്ക് വര്‍ദ്ധനകള്‍ക്ക് കാരണമാകുന്നു. യുകെയിലെ പണപ്പെരുപ്പം ഇതിനകം തന്നെ നയരൂപകര്‍ത്താക്കള്‍ പ്രതീക്ഷിച്ചതിലും വളരെ ഉയരത്തിലാണ.് നിലവിലെ സാഹചര്യത്തിലും വരുമാനം വര്‍ദ്ധിക്കുന്നത് തുടരുന്നിടത്തോളം പണപ്പെരുപ്പം കുറയാന്‍ സമയമെടുക്കും,’ എബറിയിലെ മാര്‍ക്കറ്റ് സ്ട്രാറ്റജി തലവന്‍ മാത്യു റയാന്‍ പറഞ്ഞു.

ഒരു വര്‍ഷം മുമ്പത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് മെയ് വരെയുള്ള മൂന്ന് മാസങ്ങളില്‍ ബോണസ് ഉള്‍പ്പെടെയുള്ള ശരാശരി സാധാരണ ശമ്പളം 7.3 ശതമാനം കൂടുതലാണെന്ന് ഒഎന്‍എസ് വെളിപ്പെടുത്തി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഗവര്‍ണര്‍ ആന്‍ഡ്രൂ ബെയ്‌ലിയും ഹണ്ടും രാജ്യത്തോട് ശമ്പള നിയന്ത്രണം ആവശ്യപ്പെടുമ്പോഴും ആയിരക്കണക്കിന് പൊതുസ്വകാര്യ മേഖലാ തൊഴിലാളികള്‍ പണപ്പെരുപ്പം നിലനിര്‍ത്തുന്ന വേതന വര്‍ദ്ധനവിന് വേണ്ടി സമരം തുടരുകയാണ്.

യുകെയിലെമ്പാടും കഴിഞ്ഞ കുറച്ചു മാസങ്ങളായി തൊഴിലാളികള്‍ സമരത്തിലാണ്. തങ്ങള്‍ക്ക് ലഭിക്കുന്ന വേതനം കൊണ്ട് ജീവിക്കാന്‍ സാധിക്കുന്നില്ല എന്ന് പ്രഖ്യാപിച്ചാണ് വേതനം കൂട്ടണം എന്ന ആവശ്യവുമായി സമരം ചെയ്യുന്നത്. സമസ്ത മേഖലകളിലെയും തൊഴിലാളികളും ജീവനക്കാരും വേതന വര്‍ധനവ് ആവശ്യപ്പെട്ട് സമര രംഗത്താണ്. മറ്റു പല രാജ്യങ്ങളിലുമെന്നത് പോലെ യു കെയിലും ഉയര്‍ന്ന പണപ്പെരുപ്പം മൂലം സകല സാധനങ്ങളുടെയും വില കുതിച്ചുയര്‍ന്നിരിക്കുകയാണ്. എന്നാല്‍ തൊഴിലാളികള്‍ക്ക് ലഭിക്കുന്ന വേതനനിരക്കില്‍ വന്നിട്ടുള്ള വ്യത്യാസങ്ങള്‍ ഈ പ്രതിസന്ധിയെ നേരിടാന്‍ പര്യാപ്തമല്ല എന്ന് ബിബിസി ഈയടുത്ത് നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

FOREIGN

ഹജ്ജ് 2024: പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന് തീര്‍ത്ഥാടകരോട് സഊദി അറേബ്യ

രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

Published

on

ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ വിവിധ പകര്‍ച്ചവ്യാധികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുക്കണമെന്ന
നിര്‍ദ്ദേശവുമായി സഊദി അറേബ്യ. രാജ്യത്തിനകത്തുള്ളവര്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ക്കുമായി വ്യത്യസ്ത മാര്‍ഗ്ഗ രേഖകള്‍ ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.

രാജ്യത്തെയും ഹജ്ജിനായി എത്തുന്ന വിദേശികളുടെയും ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുകയാണ് ഇതിന്റെ ലക്ഷ്യമെന്ന് അധികൃതര്‍ പറഞ്ഞു. ഹജ്ജിനെത്തുന്ന സഊദിയിലെ പൗരന്മാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ ഒരിക്കലെങ്കിലും കൊവിഡ് 19, സീസണല്‍ ഇന്‍ഫ്‌ലുവന്‍സ, മെനിഞ്ചൈറ്റിസ് എന്നിവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ്പുകള്‍ എടുത്തിരിക്കണമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ്പുകള്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ ലഭ്യമാണെന്നും ആരോഗ്യമന്ത്രാലയത്തിന്റെ സെഹാറ്റി അപ്ലിക്കേഷന്‍ വഴി ആവശ്യമായ വാക്‌സിനുകള്‍ ബുക്ക് ചെയ്യാമെന്നും മന്ത്രാലയം വ്യക്തമാക്കി.

അതേസമയം, വിദേശ പൗരന്മാര്‍ സഊദിയില്‍ എത്തുന്നതിന് 10 ദിവസം മുമ്പെങ്കിലും പോളിയോ, കൊവിഡ് 19, സീസണല്‍ രോഗങ്ങള്‍ എന്നിവയ്ക്കുള്ള വാക്‌സിനും നെയ്‌സെരിയ മെനിഞ്ചൈറ്റിസ് വാക്‌സിനും സ്വീകരിച്ചിരിക്കണം. തീര്‍ത്ഥാടനം ജൂണ്‍ 14 മുതല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Continue Reading

FOREIGN

അബ്ദുള്‍ റഹീമിന്റെ മോചനത്തിനായി വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പണമെത്തിച്ചു; മോചനത്തിനുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്.

Published

on

സഊദി ജയിലില്‍ കഴിയുന്ന അബ്ദുള്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ എത്തിച്ചു. പണം അഭിഭാഷകന് കൈമാറുന്നതോടെ നടപടിക്രമങ്ങള്‍ ആരംഭിക്കും.

അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരമാണ് റിയാദിലെ നിയമസഹായ സമിതി അറിയിച്ചിരിക്കുന്നത്. മരിച്ച സഊദി പൗരന്റെ അഭിഭാഷകന്‍ ഏഴര ലക്ഷം റിയാല്‍ അബ്ദുറഹീമിന്റെ ഭാഗത്ത് നിന്നും പ്രതിഫലമായി ആവശ്യപ്പെട്ടിരുന്നു. ഈ തുക ഇപ്പോള്‍ ഇന്ത്യന്‍ എംബസിയുടെ അക്കൗണ്ടില്‍ എത്തിയതായി നിയമസഹായ സമിതി അറിയിച്ചു. മോചനദ്രവ്യമായ 15 മില്യണ്‍ റിയാലിന്റെ 5% ആണ് ഈ ഏഴര ലക്ഷം റിയാല്‍. അതായത് 1.66 കോടി രൂപ.

നാട്ടില്‍ നിന്നാണ് ഈ തുക എംബസി അക്കൌണ്ടില്‍ എത്തിയത്. ഇത് രണ്ട് ദിവസത്തിനുള്ളില്‍ അഭിഭാഷകന് കൈമാറും. ഇതോടെ അഭിഭാഷകനുമായി തുടര്‍നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കരാര്‍ ഒപ്പുവെക്കും. ശേഷം ദിയാധനമായ 34 കോടിരൂപയും എംബസിയുടെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുമെന്ന് സമിതി ഭാരവാഹികള്‍ അറിയിച്ചു. മറ്റ് നടപടിക്രമങ്ങളെല്ലാം പുരോഗമിക്കുന്നുണ്ടെന്ന് അബ്ദുറഹീമിന്റെ പവര്‍ ഓഫ് അറ്റോണി റിയാദിലെ പൊതുപ്രവര്‍ത്തകന്‍ സിദീഖ് തുവ്വൂര്‍ അറിയിച്ചു.

മരിച്ച സഊദി പൗരന്റെ കുടുംബം ദിയാധനം സ്വീകരിച്ച് അബ്ദുറഹീമിന് മാപ്പ് നല്കാന്‍ തയ്യാറാണ് എന്നു ഗവര്‍ണറേറ്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ഗവര്‍ണറേറ്റ് സന്ദര്‍ശിക്കുകയും വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തിട്ടുണ്ട്.

Continue Reading

FOREIGN

വിവാഹ ധനസഹായവും ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവും ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച ‘ഒപ്പരം‘ഫാമിലി മീറ്റിൽ വെച്ച് വിതരണം ചെയ്തു

കെഎംസിസിയുടെ മുഖമുദ്രയായ ചാരിറ്റി പ്രവർത്തനം, റംസാനിലെ ചാരിറ്റി കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയ തുക സമാഹരിച്ച് നമ്മുടെ കൂടെയുള്ള സഹപ്രവർത്തകനെ അല്ലെങ്കിൽ അവരുടെ കുടുംബത്തെ ചേർത്തുപിടിച്ച് നൽകിയ പഞ്ചായത്ത് കമ്മിറ്റിയെ മുക്ത ഖണ്ഡം പ്രശംസിച്ചു കൊണ്ട് ഷെരീഫ് പൈക്ക പറഞ്ഞു.

Published

on

റംസാനിൽ നടന്ന ക്വിസ് മത്സര വിജയികൾക്കുള്ള സമ്മാനവും പങ്കെടുത്ത മുഴുവൻ മത്സരാർത്ഥികൾക്കും അനുമോദനവും ഫാമിലി മീറ്റും സഹപ്രവർത്തകന്റെ ബന്ധുവിന്റെ വിവാഹത്തിന് ധനസഹായവും, ഷാർജ കെഎംസിസി സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഹാളിൽ വച്ച് സംഘടിപ്പിച്ചു.

വളരെ നല്ല മാതൃകപരമായ പ്രവർത്തനങ്ങളാണ് കമ്മിറ്റി നിലവിൽ വന്നു, കഴിഞ്ഞ കുറഞ്ഞ കാലയളവിനുള്ളിൽ പഞ്ചായത്ത് കമ്മിറ്റി നടത്തിയത് എന്നും അതിൽ എല്ലാം ഒന്നിനൊന്ന് മികച്ചതുമാണ്, കെഎംസിസിയുടെ മുഖമുദ്രയായ ചാരിറ്റി പ്രവർത്തനം, റംസാനിലെ ചാരിറ്റി കഴിഞ്ഞു മാസങ്ങൾക്കുള്ളിൽ തന്നെ ഇത്രയും വലിയ തുക സമാഹരിച്ച് നമ്മുടെ കൂടെയുള്ള സഹപ്രവർത്തകനെ അല്ലെങ്കിൽ അവരുടെ കുടുംബത്തെ ചേർത്തുപിടിച്ച് നൽകിയ പഞ്ചായത്ത് കമ്മിറ്റിയെ മുക്ത ഖണ്ഡം പ്രശംസിച്ചു കൊണ്ട് ഷെരീഫ് പൈക്ക പറഞ്ഞു.
ഷാർജ കെഎംസിസി ചെങ്കള പഞ്ചായത്ത്‌ കമ്മിറ്റി സംഘടിപ്പിച്ച “ഒപ്പരം” പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഷാർജ കെഎംസിസി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡണ്ട് ഷെരീഫ് പൈക്ക.

നസീമു റഹ്മ, ടീ വിത്ത് ടോക്ക് ഫാമിലി മീറ്റ് മാമാങ്കം എന്നീ സെക്ഷനുകളിലായി പരിപാടി തുടർന്നു

ഷാർജ കെഎംസിസി കാസർഗോഡ് മണ്ഡലം കമ്മിറ്റിയുടെയും ഫുജൈറ കെഎംസിസി കാസർഗോഡ് ജില്ലാ എക്സിക്യൂട്ടീവ് ടീമിന്റെയും സഹായം പഞ്ചായത്ത് കമ്മിറ്റിയെ ഏൽപ്പിച്ചു, നസീമു റഹ്മ വിവാഹ ധനസഹായ ഫണ്ട് പഞ്ചായത്ത് കെഎംസിസി ട്രഷറർ ഹാരിസ് ബേവിഞ്ച, പ്രവർത്തകസമിതി അംഗവും ഇരുപതാം വാർഡ് പ്രതിനിധിയുമായ ആബിദ് ഷാർജയ്ക്ക് കൈമാറി,

മാമാങ്കം സെക്ഷനിൽ വച്ച് റംസാൻ ഒന്നു മുതൽ 28 വരെ നടന്ന ക്വിസ് മത്സരത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കിയ, സമീർ തൈവെളപ്പ്, കാദർ അർക്ക, ആബിദ് ഷാർജ എന്നിവർക്കുള്ള സമ്മാനം ഷാർജ കെഎംസിസി കാസർകോട് ജില്ലാ സെക്രട്ടറി ഷാഫി കുന്നിൽ ബേവിഞ്ച നൽകി, മുഴുവൻ മത്സരാർത്ഥികൾക്കും പഞ്ചായത്ത് കമ്മിറ്റി സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു,

ഹൃസ്യ സന്ദർശനാർത്ഥം ഷാർജയിൽ എത്തിയ സൗദി കിഴക്കൻ പ്രാവശ്യ കെഎംസിസി കാസർഗോഡ് മണ്ഡലം ജനറൽ സെക്രട്ടറി ജമാൽ ആലംപാടിക്ക് ഒപ്പരം വേദിയിൽ വെച്ച് സ്വീകരണം നൽകി

ടീ വിത്ത് ടോക്കിൽ വെച്ച് ഹൃസ്യ സന്ദർശനാർത്ഥം യുഎഇയിൽ എത്തിയ, പതിനാറാം വാർഡ് മുസ്ലിം ലീഗ് മുതിർന്ന അംഗവും, പ്രവർത്തകസമിതി അംഗം ഫൈസൽ ന്യൂ ബേവിഞ്ചയുടെ പിതാവുമായ കോവ്വൽ അബ്ദുൽ ഖാദർ എന്നവർക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ സ്നേഹാദരവ് നൽകി,

പി ബി അബ്ദുൽ റസാഖ് മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച് അത്ഭുതപ്പെടുത്തിയ കൊച്ചു ബാലൻ, ഫുജൈറ കെഎംസിസി കാസർഗോഡ് ജില്ല സെക്രട്ടറി റൗഫ് ഖാസി ആലംപാടിയുടെ മകനും ഹിഫ്ള് വിദ്യാർത്ഥിയുമായ റാസ റൗഫ്ന് കമ്മിറ്റിയുടെ സ്നേഹോപഹാരം ഫാമിലി മീറ്റ് സെക്ഷൻ വേദിയിൽ വെച്ച് നൽകി

പഞ്ചായത്ത് കെഎംസിസി പ്രസിഡണ്ട് എം എസ് ശരീഫ് പൈക്ക അധ്യക്ഷതവഹിച്ച യോഗം, ഷാഫി കുന്നിൽ ബേവിഞ്ച സി കെ കാദർ ഫൈസൽ ന്യൂ ബേവിഞ്ച ആബിദ് ഷാർജ റസാഖ് മിനിസ്റ്റേറ്റ് ഖാദർ അർക്ക മൊയ്തീൻ ബോംബെ സലാം ബബ്രാണ ഫാറൂഖ് വെള്ളൂറടുക്ക അഷ്റഫ് ബബ്രാണ എന്നിവർ സംസാരിച്ചു, ജനറൽ സെക്രട്ടറി ജമാൽ ഖാസി സ്വാഗതവും ട്രഷറർ ഹാരിസ് ബേവിഞ്ച നന്ദിയും പറഞ്ഞു..

Continue Reading

Trending