Connect with us

india

പ്രതിപക്ഷ ഐക്യം: ബി.ജെ.പി ക്യാമ്പില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ കക്ഷികള്‍ ഐക്യ നീക്കം ശക്തമാക്കിയത് ബി.ജെ.പി ക്യാമ്പില്‍ ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്.

Published

on

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷ കക്ഷികള്‍ ഐക്യ നീക്കം ശക്തമാക്കിയത് ബി.ജെ.പി ക്യാമ്പില്‍ ആശങ്ക സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. സഖ്യ കക്ഷികളെ ചാക്കിട്ടു പിടിക്കാനുള്ള നീക്കം ബി.ജെ.പിയും വേഗത്തിലാക്കുന്നതായാണ് റിപ്പോര്‍ട്ട്. പ്രതിപക്ഷത്തിന്റെ ഐക്യ നീക്കങ്ങളുമായി സഹകരിക്കാതെ മാറി നില്‍ക്കുന്ന കക്ഷികളുമായി നേരിട്ടു ചര്‍ച്ച നടത്താനാണ് ബി.ജെ.പി തീരുമാനം.

ജെ.ഡി.എസുമായി ചര്‍ച്ച നടത്താന്‍ മുതിര്‍ന്ന ബി.ജെ. പി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബാസവരാജ് ബൊമ്മൈയെയാണ് ബി. ജെ.പി ചുമതലപ്പെടുത്തിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രിയും ജെ.ഡി.എസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുമായിട്ടായിരിക്കും ചര്‍ച്ച നടത്തുക. ബി.ജെ.പി അനുകൂല പ്രസ്താവനകളുമായി എന്‍.ഡി.എ സഖ്യത്തില്‍ ചേക്കേറാനുള്ള ശ്രമങ്ങള്‍ കുമാരസ്വാമി നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഇത്തരം ചില ആലോചനകള്‍ നടക്കുന്നുണ്ടെന്നും ചര്‍ച്ച തുടരുമെന്നും കുമാരസ്വാമി മാധ്യമങ്ങളോടു പറഞ്ഞു. ഭാവി രാഷ്ട്രീയ നീക്കങ്ങള്‍ ചര്‍ച്ചയുടെ ഫലം അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കര്‍ണാടകയിലെ സീറ്റ് വിഭജനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഇരു കക്ഷികളും തമ്മില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കുന്നതായാണ് വിവരം.

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ 28 സീറ്റില്‍ 25 ഇടത്തും ബി.ജെ.പിയാണ് ജയിച്ചത്. ഒരിടത്ത് ബി.ജെ.പി പിന്തുണയോടെ മത്സരിച്ച സ്വതന്ത്രനും ജയിച്ചു. കോണ്‍ഗ്രസിനും ജെ.ഡി. എസിനും ഒരോ സീറ്റ് മാത്രമാണ് ലഭിച്ചിരുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ അങ്ങനെയല്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും ജയം നേടിയ കോണ്‍ഗ്രസ് ക്യാമ്പ് മികച്ച ആത്മവിശ്വാസത്തിലാണ്. ഒരു സീറ്റ് മാത്രം ജയിച്ച ജെ.ഡി.എസിന് ബി.ജെ.പി എത്ര സീറ്റ് മത്സരിക്കാന്‍ നല്‍കും എന്ന ചോദ്യം പ്രസക്തമാണ്. ഉത്തര്‍പ്രദേശില്‍ ബി.എസ്.പിയുമായും ബി.ജെ.പി ചര്‍ച്ചക്ക് നീക്കം നടത്തുന്നുണ്ട്. പാര്‍ലമെന്റ് മന്ദിര ഉദ്ഘാടനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഉള്‍പ്പെടെ ബി.ജെ. പിക്ക് പരസ്യ പിന്തുണ അറിയിച്ച് മായാവതി രംഗത്തെത്തിയത് എന്‍.ഡി.എ കൂടാരത്തില്‍ കയറിപ്പറ്റാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഇതിനിടെ പ്രതിപക്ഷ കക്ഷികള്‍ നിരന്തരം യോഗം ചേരുന്ന പക്ഷത്തില്‍ ശക്തിപ്രകടനത്തിന് എന്‍.ഡി.എയും തയ്യാറെടുക്കുന്നതായി വിവരമുണ്ട്. ഘടകകക്ഷികളെ ഉള്‍പ്പെടുത്തി അടുത്ത ചൊവ്വാഴ്ച ഡല്‍ഹിയിലെ അശോക് ഹോട്ടലിലാണ് യോഗം വിളിച്ചിരിക്കുന്നത്. പാര്‍ലമെന്റില്‍ ഒട്ടും പ്രാതിനിധ്യമില്ലാത്ത ചെറു കക്ഷികളെപ്പോലും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്. നിലവില്‍ എന്‍.ഡി.എയില്‍ ഇല്ലാത്ത ചിരാഗ് പസ്വാന്റെ എല്‍.ജെ. പി, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച, ഉപേന്ദ്ര കുശ് വാഹയുടെ ആര്‍.എല്‍.എസ്.പി എന്നിവക്കും ക്ഷണമുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഇന്ത്യ’ മുന്നണി അധികാരത്തില്‍ വരട്ടെ; പ്രാര്‍ത്ഥിച്ചും ആശംസിച്ചും ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ

നേരത്തെ പൗരത്വ നിയമ ഭേദഗതിയിലും ഡോ. തോമസ് ജെ നെറ്റോ നിലപാട് വ്യക്തമാക്കിയിരുന്നു.

Published

on

ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണി അധികാരത്തില്‍ വരട്ടെയെന്ന് ലത്തീന്‍ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് ജെ നെറ്റോ. ചങ്ങനാശേരി അതിരൂപതാ ദിനം കുറുമ്പനാടത്ത് ഉദ്ഘാടനം ചെയ്യുമ്പോഴാണ് ബിഷപ്പിന്റെ പ്രാര്‍ത്ഥനയും ആശംസയും. പ്രസംഗം അവസാനിപ്പിക്കവേയായിരുന്നു ബിഷപ്പിന്റെ വാക്കുകള്‍.

”തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമാണ് ഇന്ന് നടക്കുന്നത്. അത്ഭുതങ്ങള്‍ സംഭവിക്കട്ടെയെന്നും ഇന്ത്യ മുന്നണി അധികാരത്തില്‍ വരട്ടെയെന്നും നിങ്ങളോടൊപ്പം ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.” ലത്തീന്‍ സഭയുടെ തിരുവനന്തപുരം ആര്‍ച്ച് ബിഷപ്പായ ഡോ. തോമസ് ജെ നെറ്റോ പറഞ്ഞു.

നേരത്തെ പൗരത്വ നിയമ ഭേദഗതിയിലും ഡോ. തോമസ് ജെ നെറ്റോ നിലപാട് വ്യക്തമാക്കിയിരുന്നു. പൗരത്വ നിയമ ഭേദഗതിയില്‍ സഹോദരങ്ങള്‍ക്കൊപ്പം നില്‍ക്കാന്‍ കഴിയണമെന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്.

Continue Reading

india

ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ച് വാതുവെപ്പ് കേന്ദ്രങ്ങള്‍; 10 സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് പൂജ്യം സീറ്റ്

മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് ബെറ്റിങ്ങില്‍ കൂടുതല്‍ കൃത്യത പുലര്‍ത്തിയിരുന്ന രാജസ്ഥാനിലെ ഫലോദി സട്ടാ ബസാര്‍, മുംബൈ സട്ടാ ബസാര്‍ എന്നിവയാണ് ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്.

Published

on

പ്രവചനത്തില്‍ ബി.ജെ.പിക്ക് വീണ്ടും ഷോക്ക്. ലോക്സഭ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ച് രാജ്യത്തെ പ്രമുഖ വാതുവെപ്പ് കേന്ദ്രങ്ങള്‍. മുന്‍കാലങ്ങളില്‍ തെരഞ്ഞെടുപ്പ് ബെറ്റിങ്ങില്‍ കൂടുതല്‍ കൃത്യത പുലര്‍ത്തിയിരുന്ന രാജസ്ഥാനിലെ ഫലോദി സട്ടാ ബസാര്‍, മുംബൈ സട്ടാ ബസാര്‍ എന്നിവയാണ് ഇന്ത്യ മുന്നണിക്ക് ഭൂരിപക്ഷം പ്രവചിച്ചിരിക്കുന്നത്.

ഫലോദി സട്ടാബസാര്‍ ഇന്ത്യ മുന്നണിക്ക് 346 സീറ്റുകള്‍ പ്രവചിച്ചപ്പോള്‍ മുംബൈ സട്ടാബസാര്‍ ഇന്ത്യമുന്നണിക്ക് 348 സീറ്റുകളും പ്രവചിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ എന്‍.ഡി.എക്ക് ഭൂരിപക്ഷം പ്രചചിച്ചിരുന്ന കേന്ദ്രങ്ങളാണ് തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യമുന്നണിക്ക് ഭൂരിപക്ഷം ലഭിക്കുന്ന തരത്തില്‍ തിരുത്തിയിട്ടുള്ളത്.

തെരഞ്ഞെടുപ്പിന്റെ തുടക്കത്തില്‍ 300ല്‍ കൂടുതല്‍ സീറ്റുകള്‍ എന്‍.ഡി.എക്ക് പ്രവചിച്ചിരുന്നു. നാലാംഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായ ഫലോദി സട്ടാബസാര്‍ എന്‍.ഡി.എക്ക് 329 മുതല്‍ 332 സീറ്റുകള്‍ വരെ പ്രവചിച്ചിരുന്നു. എന്നാല്‍ അഞ്ചാംഘട്ടത്തിലേക്ക് തെരഞ്ഞെടുപ്പ് കടന്നപ്പോള്‍ ഈ പ്രവചനം തിരുത്തിയിരിക്കുകയായണ്.

ഫലോദി സട്ടാ ബസാറിലെ പുതിയ പ്രവചനം പ്രകാരം കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, പോണ്ടിച്ചേരി ഉള്‍പ്പടെ 12 സംസ്ഥാനങ്ങളില്‍ എന്‍.ഡി.എക്ക് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നാണ്. ഏറ്റവും കൂടുതല്‍ ലോക്സഭ സീറ്റുകളുള്ള യു.പിയില്‍ ഇന്ത്യ മുന്നണിക്ക് 43 സീറ്റുകള്‍ ലഭിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

തമിഴ്നാട്ടിലെ 39 സീറ്റുകളും ഇന്ത്യമുന്നണിക്ക് ലഭിക്കുമെന്ന് പറയുന്ന റിപ്പോര്‍ട്ടില്‍ ബംഗാളില്‍ 36, മഹാരാഷ്ട്രയില്‍ 30, ബിഹാറില്‍ 29, കര്‍ണാടകയില്‍ 25 സീറ്റുകളും ഇന്ത്യ മുന്നണിക്ക് പ്രവചിക്കുന്നു. കേവലം 165 സീറ്റുകള്‍ മാത്രമാണ് തെരഞ്ഞെടുപ്പ് അഞ്ചാംഘട്ടത്തിലെത്തിയപ്പോള്‍ ഫലോദി സട്ട ബസാര്‍ എ.എന്‍.എക്ക് പ്രവചിക്കുന്നത്.

രാജസ്ഥാനിലെ ഫലോദി ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന വാതുവെപ്പ് മാര്‍ക്കറ്റാണ് ഫലോദി സട്ട ബസാര്‍. മുന്‍കാലങ്ങളില്‍ കൂടുതല്‍ കൃത്യതയോടെ വാതുവെപ്പ് നടത്തിയ രാജ്യത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളിലൊന്നാണിത്. മെയ് 16ലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫലോദി സട്ട ബസാറില്‍ 180 കോടി രൂപയുടെ വാതുവെപ്പ് നടന്നിട്ടുണ്ട്. ലോക്സഭ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ ഇത് 300 കോടി കടക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

(വാതുവെപ്പും ചൂതാട്ടവും നിയമവിരുദ്ധമാണ്. ഈ വാര്‍ത്ത ഒരിക്കലും
വാതുവെപ്പിനെ പ്രോത്സാഹിപ്പിക്കുന്നില്ല. വാതുവെപ്പ് മാര്‍ക്കറ്റിലെ നിലവിലെ കണക്കുകള്‍ അവതരിപ്പിക്കുക എന്നത് മാത്രമാണ് ഈ വാര്‍ത്തകൊണ്ട് ഉദ്ദേശിക്കുന്നത്)

Continue Reading

india

പത്ത് മണിക്കൂറിൽ 40ലക്ഷം കാഴ്ചക്കാരുമായി ധ്രുവ് റാഠിയുടെ പുതിയ വീഡിയോ

നരേന്ദ്ര മോദിയെ വിമര്‍ശിച്ചുക്കൊണ്ടുള്ള പുതിയ വീഡിയോയ്ക്കാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെത്തിയത്.

Published

on

ബി.ജെ.പിക്ക് തലവേധനയായി ധ്രുവ് റാഠി. യൂട്യൂബര്‍ ധ്രുവ് റാഠിയുടെ ‘എ ഡിക്റ്റേറ്റര്‍ മെന്റാലിറ്റി’ എന്ന പുതിയ വീഡിയോക്ക് പത്ത് മണിക്കൂറില്‍ 40 ലക്ഷം കാഴ്ച്ചക്കാര്‍. നരേന്ദ്ര മോദിയെ വിമര്‍ശിച്ചുക്കൊണ്ടുള്ള പുതിയ വീഡിയോയ്ക്കാണ് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് കാഴ്ചക്കാരെത്തിയത്.

പുതിയ വീഡിയോയില്‍ മോദിയുടെ ഏകാധിപത്യവും, ഇരട്ട വ്യക്തിത്വവും, അവസരവാദത്തെക്കുറിച്ചുമാണ് ചര്‍ച്ചചെയ്യുന്നത്. തന്നെ പുകഴ്ത്തുന്നവരെ കൂടെ നിര്‍ത്തുകയും തള്ളിപ്പറയുന്നവരെ തുരത്തുകയും ചെയ്യുന്ന മോദിയുടെ ചരിത്രവും, വാര്‍ത്തകളും, ദൃശ്യങ്ങളും പരിശോധിക്കുന്നുമുണ്ട് വീഡിയോയില്‍.

1996ല്‍ മനശാസ്ത്രജ്നനായ ആശിഷ് നന്ദിയും മോദിയും തമ്മില്‍ നടത്തിയ സംസാരത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ ആരംഭിക്കുന്നത്. അവസരവാദവും ഒരേ കാര്യത്തില്‍ വിവിധയിടങ്ങളില്‍ മോദി സ്വീകരിച്ച വ്യത്യസ്ത നിലപാടുകളും വീഡിയോയില്‍ പറയുന്നു. ഒരേ സമയം മുസ്‌ലിംകളെ തള്ളിപ്പറയുകയും അവരുടെ സ്വാധീന മേഖലയിലെത്തുമ്പോള്‍ മാറ്റി പറയുകയും ചെയ്യുന്ന മോദിയുടെ ഇരട്ട മുഖത്തെയും വീഡിയോയില്‍ തുറന്നു കാണിക്കുന്നുണ്ട്.

ട്രാവല്‍ വ്ലോഗുകള്‍ ചെയ്താണ് യൂട്യൂബിലേക്ക് ധ്രുവ് എത്തുന്നത്. പിന്നീട് രാജ്യത്തെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളിലേക്കെത്തിക്കുകയായിരുന്നു ധ്രുവ്.

Continue Reading

Trending