Connect with us

india

കരിപ്പൂര്‍ വിമാനത്താവളം; റണ്‍വേ വെട്ടിച്ചുരുക്കാതെ വികസനപ്രവര്‍ത്തനം മൂന്നോട്ട് കൊണ്ടുപോകണം, കേന്ദ്ര മന്ത്രിയെ കണ്ട് സമദാനി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ വെട്ടിച്ചുരുക്കുന്ന നടപടിയിലേക്ക് പോകാതെ വികസനപ്രവര്‍ത്തനം മൂന്നോട്ട് കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി

Published

on

കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ വെട്ടിച്ചുരുക്കുന്ന നടപടിയിലേക്ക് പോകാതെ വികസനപ്രവര്‍ത്തനം മൂന്നോട്ട് കൊണ്ടുപോകാന്‍ നടപടി സ്വീകരിക്കണമെന്ന് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ കണ്ട് ആവശ്യപ്പെട്ടു. രാജീവ്ഗാന്ധി ഭവനില്‍ മന്ത്രിയുടെ ഓഫീസില്‍ ചെന്ന് അദ്ദേഹത്തെ കണ്ട സമദാനി റണ്‍വേ കട്ട് ചെയ്താല്‍ ഉണ്ടായേക്കാവുന്ന ഗുരുതരാവസ്ഥയെപ്പറ്റി മന്ത്രിയുമായി ചര്‍ച്ച നടത്തി.

റെസ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നടപടികള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മില്‍ പരസ്പര ക്രമീകരണമുണ്ടാക്കി സ്ഥലം ലഭ്യമാക്കാനുള്ള അവധി നീട്ടാനുള്ള നടപടിയുണ്ടാകണം. റണ്‍വേ വെട്ടിച്ചുരുക്കുന്ന നിര്‍ദ്ദേശം വിമാനത്താവളത്തിന്റെ വികസനത്തെ മാത്രമല്ല ദൈനംദിന പ്രവര്‍ത്തനത്തെയും അതീവ ഗൗരവമായും ആ പല്‍ക്കരമായും ബാധിക്കും. ഏതുവിധേനയും അത്തരമൊരു നീക്കത്തിലേക്ക് പോകരുതെന്ന് സമദാനി ആവശ്യപ്പെട്ടു.

ഈ വിഷയം തന്റെ പക്കലല്ലെന്നും സംസ്ഥാന സര്‍ക്കാരിന്റെ കൈകളിലാണെന്നും മന്ത്രി പ്രതികരിച്ചു. എത്രയും പെട്ടെന്ന് ഭൂമി ലഭ്യമാക്കി റെസ നിര്‍മ്മാണം യാഥാര്‍ത്ഥ്യമാക്കേണ്ടത് വിമാനത്താവളത്തിന്റെ അനിവാര്യതയാണ്. റെസനിര്‍മ്മാണം സുരക്ഷിതത്വവുമായി ബന്ധപ്പെട്ടതും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തതുമാണ്. യാത്രക്കാരുടെ സുരക്ഷിതത്വകാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യാനാവില്ല.

റെസ നിര്‍മ്മാണത്തിനാവശ്യമായ സ്ഥലം ലഭ്യമാക്കാനുള്ള അവധി ഏതാനും മാസങ്ങള്‍ ദീര്‍ഘിപ്പിച്ചു കൊണ്ടെങ്കിലും പ്രതിസന്ധി പരിഹരിക്കാനും റണ്‍വേ വെട്ടിച്ചുരുക്കാനുള്ള നീക്കം റദ്ദാക്കാനും ആവശ്യപ്പെട്ടുകൊണ്ടുള്ള നിവേദനം സമദാനി സമര്‍പ്പിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചാരവൃത്തക്കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം; വിവരാവകാശ രേഖ പുറത്ത്

ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെടുന്നു.

Published

on

പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ ഹരിയാനയിലെ വ്‌ളോഗര്‍ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണ പ്രകാരമെന്ന് വിവരാവകാശ രേഖ. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സേഴ്‌സിനെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉള്‍പ്പെടുന്നു.

പണം നല്‍കിയാണ് ടൂറിസം വകുപ്പ് ഇവരെ എത്തിച്ചത്. കൂടാതെ യാത്രയും താമസവും ഒരുക്കിക്കൊടുത്തു.

വകുപ്പ് സംഘടിപ്പിച്ച എന്റെ കേരളം – എത്ര സുന്ദരം – ഫെസ്റ്റിവല്‍ ക്യാംപെയ്ന്‍ എന്ന പരിപാടിയില്‍ വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സിന്റെ സേവനം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലെ തന്ത്രപ്രധാന മേഖലകളിലടക്കം ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിരുന്നു.

അതേസമയം രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ കൈമാറിയെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് ജ്യോതി മല്‍ഹോത്ര നിലവില്‍ ജയിലിലാണ്. ചാരവൃത്തിയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സികള്‍ നിരീക്ഷിച്ചു വരുന്ന സമയത്താണ് ഇവര്‍ കേരള സന്ദര്‍ശനം നടത്തുന്നത്. കഴിഞ്ഞ ജനുവരിയിലായിരുന്നു ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം. കഴിഞ്ഞ മെയ് മാസത്തിലാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലാകുന്നത്.

Continue Reading

india

മുന്‍ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെ ഔദ്യോഗിക വസതിയില്‍ നിന്ന് മാറ്റണമെന്ന് സുപ്രീം കോടതി

ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി അടിയന്തരമായി ഒഴിപ്പിച്ച് കോടതിയുടെ ഹൗസിങ് പൂളിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണകൂടം കേന്ദ്രസര്‍ക്കാരിന് കത്തെഴുതി.

Published

on

ഇന്ത്യയിലെ സിറ്റിംഗ് ചീഫ് ജസ്റ്റിസിനുള്ള നിയുക്ത വസതി ഉടന്‍ ഒഴിയണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.

ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതി അടിയന്തരമായി ഒഴിപ്പിച്ച് കോടതിയുടെ ഹൗസിങ് പൂളിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ഭരണകൂടം കേന്ദ്രസര്‍ക്കാരിന് കത്തെഴുതി.

സുപ്രീം കോടതിയില്‍ നിന്ന് ജൂലൈ 1-ലെ കമ്മ്യൂണിക്കേഷന്‍, HT, ഹൗസിംഗ് ആന്‍ഡ് അര്‍ബന്‍ അഫയേഴ്സ് മന്ത്രാലയത്തിന് (MoHUA) അയച്ചത്, ഇന്ത്യയുടെ സിറ്റിംഗ് ചീഫ് ജസ്റ്റിസിനുള്ള നിയുക്ത വസതിയായ ലുട്ടിയന്‍സിന്റെ ഡല്‍ഹിയിലെ കൃഷ്ണമേനോന്‍ മാര്‍ഗിലെ ബംഗ്ലാവ് നമ്പര്‍ 5-ല്‍ ഉടന്‍ തന്നെ ഒഴിയണമെന്ന് ആവശ്യപ്പെട്ടിരുന്നു.

2022 നവംബറിനും 2024 നവംബറിനുമിടയില്‍ 50-ാമത് ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ജസ്റ്റിസ് ചന്ദ്രചൂഡ്, സ്ഥാനമൊഴിഞ്ഞ് ഏകദേശം എട്ട് മാസത്തിന് ശേഷം ടൈപ്പ് എട്ടാം ബംഗ്ലാവില്‍ താമസിക്കുന്നു. തുടര്‍ച്ചയായി രണ്ട് സിജെഐമാര്‍ – ജസ്റ്റിസുമാരായ സഞ്ജീവ് ഖന്നയും നിലവിലെ ഭൂഷണ്‍ ആര്‍ ഗവായിയും – പരിസരത്തേക്ക് മാറേണ്ടെന്ന് തീരുമാനിച്ചു, പകരം അവര്‍ക്ക് മുമ്പ് അനുവദിച്ച ബംഗ്ലാവുകളില്‍ താമസം തുടരാന്‍ തീരുമാനിച്ചു.

സുപ്രിം കോടതി ഭരണകൂടത്തെ പൂര്‍ണ്ണമായി അറിയിച്ചിട്ടുള്ള നിര്‍ബന്ധിത വ്യക്തിപരമായ സാഹചര്യങ്ങളാണ് കാലതാമസത്തിന് കാരണമെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. പരിമിതകാലത്തേക്ക് വാടകയ്ക്ക് സര്‍ക്കാര്‍ ബദല്‍ താമസസൗകര്യം തനിക്ക് ഇതിനകം അനുവദിച്ചിട്ടുണ്ടെന്നും വര്‍ഷങ്ങളോളം ഉപയോഗശൂന്യമായതിന് ശേഷം അത് താമസയോഗ്യമാക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂലൈ 1 ലെ കമ്മ്യൂണിക്കേഷന്‍ പ്രകാരം, 2024 ഡിസംബര്‍ 18-ന് — വിരമിച്ച് ഒരു മാസത്തിന് ശേഷം, ജസ്റ്റിസ് ചന്ദ്രചൂഡ് 5 കൃഷ്ണ മേനോന്‍ മാര്‍ഗില്‍ 2025 ഏപ്രില്‍ 30 വരെ താമസിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അന്നത്തെ സിജെഐ ഖന്നയ്ക്ക് കത്തെഴുതി.

സുപ്രീം കോടതി ജഡ്ജിമാരുടെ (ഭേദഗതി) റൂള്‍സ്, 2022 ലെ റൂള്‍ 3 ബി അനുസരിച്ച് തുഗ്ലക് റോഡിലെ 14-ാം നമ്പര്‍ ബംഗ്ലാവ് തനിക്ക് അനുവദിച്ചിരുന്നെങ്കിലും, GRAP-IV-ന് കീഴില്‍ മലിനീകരണവുമായി ബന്ധപ്പെട്ട നിര്‍മ്മാണ നിയന്ത്രണങ്ങള്‍ കാരണം പുതിയ വസതിയിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് തന്റെ കത്തില്‍ പറഞ്ഞു.

2025 ഏപ്രില്‍ 30 വരെ കൃഷ്ണ മേനോന്‍ മാര്‍ഗിലെ നിലവിലുള്ള താമസ സൗകര്യം നിലനിര്‍ത്താന്‍ അനുവദിച്ചാല്‍ അത് കൂടുതല്‍ സൗകര്യപ്രദമായിരിക്കും,” തുഗ്ലക് റോഡ് ബംഗ്ലാവ് മറ്റൊരു ജഡ്ജിക്ക് അനുവദിക്കാമെന്ന വാഗ്ദാനത്തില്‍ ജസ്റ്റിസ് ചന്ദ്രചൂഡ് എഴുതി.

Continue Reading

india

ഇന്ത്യയില്‍ റോയിട്ടേഴ്സ് എക്സ് അക്കൗണ്ട് ബ്ലോക്ക് ചെയ്തു

ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന ഒരു പ്രസ്താവനയും റോയിട്ടേഴ്സ് പുറത്തിറക്കിയിട്ടില്ല.

Published

on

അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ‘നിയമപരമായ ആവശ്യത്തെ’ തുടര്‍ന്ന് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തു. ഇതുവരെ, തങ്ങളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന് പിന്നിലെ കാരണം വ്യക്തമാക്കുന്ന ഒരു പ്രസ്താവനയും റോയിട്ടേഴ്സ് പുറത്തിറക്കിയിട്ടില്ല.

തോംസണ്‍ റോയിട്ടേഴ്‌സിന്റെ വാര്‍ത്താ മാധ്യമ വിഭാഗമാണ് റോയിട്ടേഴ്‌സ്. 200 ലധികം സ്ഥലങ്ങളിലായി 2,600 പത്രപ്രവര്‍ത്തകര്‍ ജോലി ചെയ്യുന്നുണ്ടെന്ന് കമ്പനി പറയുന്നു. ശനിയാഴ്ച രാത്രി 11:40 വരെ റോയിട്ടേഴ്സ് വേള്‍ഡിന്റെ എക്സ് അക്കൗണ്ടും ആക്സസ് ചെയ്യാന്‍ കഴിഞ്ഞില്ല.

പ്രധാന @Reuters X അക്കൗണ്ട് ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെങ്കിലും, നിരവധി അനുബന്ധ ഹാന്‍ഡിലുകള്‍ ആക്സസ് ചെയ്യാവുന്നതാണ്. റോയിട്ടേഴ്‌സ് ടെക് ന്യൂസ്, റോയിട്ടേഴ്‌സ് ഫാക്ട് ചെക്ക്, റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ്, റോയിട്ടേഴ്‌സ് ഏഷ്യ, റോയിട്ടേഴ്‌സ് ചൈന എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

X അനുസരിച്ച്, യുഎസ് ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും പോസ്റ്റുകള്‍ക്കും കൂടാതെ/അല്ലെങ്കില്‍ X അക്കൗണ്ട് ഉള്ളടക്കത്തിനും ബാധകമായേക്കാവുന്ന നിയമങ്ങളുണ്ട്.

‘എല്ലായിടത്തും ആളുകള്‍ക്ക് ഞങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള ഞങ്ങളുടെ തുടര്‍ച്ചയായ ശ്രമത്തില്‍, ഒരു അംഗീകൃത സ്ഥാപനത്തില്‍ നിന്ന് ഞങ്ങള്‍ക്ക് സാധുവായതും ശരിയായ സ്‌കോപ്പുള്ളതുമായ അഭ്യര്‍ത്ഥന ലഭിച്ചാല്‍, ഒരു പ്രത്യേക രാജ്യത്തിലെ ചില ഉള്ളടക്കങ്ങളിലേക്കുള്ള ആക്‌സസ് ഇടയ്ക്കിടെ തടഞ്ഞുവയ്‌ക്കേണ്ടത് ആവശ്യമായി വന്നേക്കാം,’ X എഴുതി.

ഒരു കോടതി ഉത്തരവ് പോലെയുള്ള സാധുവായ നിയമപരമായ ആവശ്യത്തിന് പ്രതികരണമായി ഉള്ളടക്കം തടഞ്ഞുവയ്ക്കാന്‍ X നിര്‍ബന്ധിതനായാല്‍ അത് തടഞ്ഞുവയ്ക്കാമെന്നും X മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രസ്താവിക്കുന്നു. നിര്‍ദ്ദിഷ്ട സപ്പോര്‍ട്ട് ഇന്‍ടേക്ക് ചാനലുകള്‍ വഴി ഫയല്‍ ചെയ്ത റിപ്പോര്‍ട്ടിന് മറുപടിയായി പ്രാദേശിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ അവരെ തടയാനും കഴിയും.

മറ്റ് പ്രദേശങ്ങളില്‍ നിന്ന് അക്കൗണ്ട് ഇപ്പോഴും ആക്സസ് ചെയ്യാനാകുന്നതിനാല്‍ ബ്ലോക്ക് രാജ്യത്തിന് പ്രത്യേകമായി കാണപ്പെടുന്നു.

ബ്ലോക്ക് താല്‍ക്കാലികമാണോ ശാശ്വതമാണോ, അതോ പ്ലാറ്റ്ഫോമിനെതിരെ പുറപ്പെടുവിച്ച ഒരു നിര്‍ദ്ദിഷ്ട റിപ്പോര്‍ട്ടുമായോ നിയമപരമായ ഉത്തരവുമായോ ഇത് ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് ഇതുവരെ അറിവായിട്ടില്ല.

Continue Reading

Trending