Connect with us

kerala

ബ്ലാക്ക് മാന്‍ എന്ന് ചുവരെഴുത്ത്; കണ്ണൂരില്‍ വീണ്ടും അജ്ഞാതന്റെ വിളയാട്ടം

Published

on

കണ്ണൂര്‍ ചെറുപുഴയില്‍ വീണ്ടും രാത്രി സഞ്ചാരിയായ അജ്ഞാതന്റെ വിളയാട്ടം. വീടുകളുടെ ചുവരില്‍ ബ്ലാക്ക് മാന്‍ എന്നെഴുതിയിട്ടുണ്ട്. തേര്‍ത്തല്ലിയിലും ചെറുപുഴയിലും അജ്ഞാതന്‍ തുടര്‍ച്ചയായി ഭീതി വിതക്കുകയാണ്. സംഭവത്തില്‍ ഇതുവരെ ആരെയും കണ്ടെത്താന്‍ പൊലീസിനു സാധിച്ചിട്ടില്ല. രാത്രിയില്‍ നിരവധി വീടുകളില്‍ അജ്ഞാതനെത്തുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരാണ് ഇയാള്‍ക്ക് ബ്ലാക്ക് മാന്‍ എന്ന് പേരിട്ടത്.

ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടെന്നും മുഖം മൂടി സംഘമാണെന്നുമൊക്കെ നാട്ടുകാര്‍ക്കിടയില്‍ അഭിപ്രായമുണ്ട്. ഇതുവരെ മോഷണമൊന്നും നടന്നിട്ടില്ല. വാതിലുകളില്‍ മുട്ടുക, അലക്കിവെച്ചിരിക്കുന്ന തുണി മാറ്റിവെക്കുക, പൈപ്പ് തുറന്നുവെക്കുക തുടങ്ങിയവയാണ് അജ്ഞാതന്റെ ചെയ്തികള്‍. സിസിടിവികളില്‍ അവ്യക്തമായ രൂപം പതിഞ്ഞിട്ടുണ്ടെന്നും നാട്ടുകാര്‍ പറയുന്നു.

kerala

ബിന്ദുവിന്റെ മരണം: ജീവന്‍ അപഹരിച്ചത് മന്ത്രിമാരുടെ നിരുത്തരവാദിത്തം: പിഎംഎ സലാം

Published

on

രണ്ട് മന്ത്രിമാരുടെ നിരുത്തരവാദിത്തപരമായ സമീപനമാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ ഒരു ജീവന്‍ നഷ്ടപ്പെടുത്തിയതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. കെട്ടിടം തകര്‍ന്നതിന് ശേഷം അവിടെയെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജും മന്ത്രി വാസവനും എന്തടിസ്ഥാനത്തിലാണ് തകര്‍ന്ന കെട്ടിടം പൂര്‍ണമായും ഉപയോഗ ശുന്യമായിരുന്നുവെന്ന് പറഞ്ഞത്. മന്ത്രിമാരുടെ പ്രതികര ണത്തിനിടെയായിരുന്നല്ലോ അവിടെ ഒരു മനുഷ്യ ജീവന്‍ പിടഞ്ഞത്.

മന്ത്രിമാര്‍ ഇത്തരം സമീപനം സ്വീകരിച്ചതോടെയാണ് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായത്. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും മരണ വാര്‍ത്തയുമെത്തി. ആരോഗ്യ കേരളത്തെ ഇടത് സര്‍ക്കാര്‍ നശിപ്പിക്കുകയാണ്. എത്രയെത്ര സംഭവങ്ങളാണ് സമീപ ദിവസങ്ങളില്‍ മാത്രം. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.ഹാരിസ് തുറന്ന് പറഞ്ഞ് കാര്യങ്ങള്‍ എത്ര ഗുരുതരമാണ്. അദ്ദേഹത്തെ തള്ളിപ്പറയാന്‍ തിടുക്കം കാണിക്കുന്ന മന്ത്രിമാര്‍ ഇപ്പോള്‍ കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിട തകര്‍ച്ചയിലും ന്യായീകരണം കണ്ടെത്തുകയാണ്. ഒരു തരത്തിലും ന്യായീകരിക്കാന്‍ കഴിയാത്ത ചെയ്തികളാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇത് അംഗീകരിക്കനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

‘ദുരന്തഘട്ടങ്ങളിലെ സേവനത്തിനായി സൈന്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കേണ്ട തുക മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിന് ഉപയോഗിക്കാം’: ഹൈക്കോടതി

സൈന്യം നല്‍കിയ ബില്‍ തുകയായ 120 കോടി രൂപ പുനരധിവാസത്തിനായി ചെലവഴിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി.

Published

on

ദുരന്തഘട്ടങ്ങളിലെ സേവനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സൈന്യത്തിന് നല്‍കേണ്ട തുക മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസത്തിനായി ഉപയോഗിക്കാമെന്ന് ഹൈക്കോടതി. സൈന്യം നല്‍കിയ ബില്‍ തുകയായ 120 കോടി രൂപ പുനരധിവാസത്തിനായി ചെലവഴിക്കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ അനുമതി. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സര്‍ക്കാരിന് അനുമതി നല്‍കിയത്.

ദുരന്തബാധിതര്‍ക്കായുള്ള പുനരധിവാസ പദ്ധതി നിര്‍മാണം പുരോഗമിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. ഉരുള്‍പൊട്ടല്‍ മേഖലയിലെ അവശിഷ്ടങ്ങള്‍ നീക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹൈക്കോടതി പരിശോധിച്ചു. ഹര്‍ജി ജസ്റ്റിസുമാരായ ഡോ. എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി എം മനോജ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ജൂലൈ 25ന് വീണ്ടും പരിഗണിക്കും.

Continue Reading

kerala

വി എസിന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു; ഡയാലിസിസ് ചികിത്സ തുടങ്ങി

ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ തുടരുന്ന വി എസിന്റെ ഡയലിസിസ് ചികിത്സ തുടങ്ങി.

Published

on

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം പട്ടം എസ്യുടി ആശുപത്രിയില്‍ തുടരുന്ന വി എസിന്റെ ഡയലിസിസ് ചികിത്സ തുടങ്ങി. വെന്റ്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ ആരംഭിച്ചിരിക്കുന്നതെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. തീവ്ര പരിചരണ വിഭാഗത്തിലാണ് വിഎസിനെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് പതിനൊന്ന് ദിവസം മുന്‍പാണ് വിഎസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Continue Reading

Trending