Connect with us

kerala

സംസ്ഥാനത്ത് അതിഥി പോർട്ടൽ രജിസ്‌ട്രേഷന് തുടക്കമായി ; അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിൽ

അതിഥിതൊഴിലാളികൾക്കും , അവരുടെ കരാറുകാർ,തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം . athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദ്ദേശങ്ങൾ ലഭ്യമാണ്.

Published

on

സംസ്ഥാനത്തെത്തുന്ന എല്ലാ അതിഥിതൊഴിലാളികളെയും വകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കുന്നതിനുള്ള തീവ്രയജ്ഞവുമായി തൊഴിൽ വകുപ്പ്. പോർട്ടൽ രജിസ്‌ട്രേഷന് ഇന്നലെ തുടക്കമായി. അതിഥിതൊഴിലാളികൾക്കും , അവരുടെ കരാറുകാർ,തൊഴിലുടമകൾ എന്നിവർക്കും തൊഴിലാളികളെ രജിസ്റ്റർ ചെയ്യാം . athidhi.lc.kerala.gov.in എന്ന പോർട്ടലിൽ മൊബൈൽ നമ്പർ ഉപയോഗിച്ചാണ് പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യേണ്ടത്. പോർട്ടലിൽ പ്രാദേശിക ഭാഷകളിൽ നിർദ്ദേശങ്ങൾ ലഭ്യമാണ്. നൽകിയ വ്യക്തിവിവരങ്ങൾ എൻട്രോളിംഗ് ഓഫീസർ പരിശോധിച്ച് ഉറപ്പുവരുത്തി തൊഴിലാളിക്ക് ഒരു യുണീക് ഐഡി അനുവദിക്കുന്നതോടെ നടപടികൾ പൂർത്തിയാകും. സംസ്ഥാനത്തൊട്ടാകെയുള്ള തൊഴിൽ വകുപ്പ് ഓഫീസുകളിലും വർക്ക്സൈറ്റുകളിലും ലേബർക്യാമ്പുകളിലും രജിസ്റ്റർചെയ്യുന്നതിന് സൗകര്യമൊരുക്കി രജിസ്‌ട്രേഷൻ നടപടികൾ ഊർജ്ജിതമാക്കാനാണ് തീരുമാനം.

അതിഥിതൊഴിലാളികളുടെ കൃത്യമായ വിവരശേഖരണവും സാമൂഹിക സുരക്ഷ ഉറപ്പാക്കലുമാണ് ഇതിലൂടെ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ലേബർ കമ്മിഷണർ അർജ്ജുൻ പാണ്ഡ്യൻ അറിയിച്ചു.റെയിൽവേ സ്റ്റേഷനുകളിൽ രെജിസ്ട്രേഷൻ ഹെല്പ് ഡെസ്ക്കുകൾ സജ്ജമാക്കുന്ന കാര്യവും പരിഗണനയിലുണ്ട്
ആവാസ് ഇൻഷുറൻസ് അടക്കമുള്ള എല്ലാ ആനുകൂല്യങ്ങൾക്കും അതിഥി പോർട്ടൽ രജിസ്‌ട്രേഷൻ വഴി ലഭിക്കുന്ന യുണീക് ഐഡി നിർബന്ധമാക്കുമെന്നും കരാറുകാരും തൊഴിലുടമകളും തൊഴിലാളികളുടെ രജിസ്‌ട്രേഷൻ ഉറപ്പാക്കണമെന്നും അദ്ദേഹം അറിയിച്ചു. അതിഥിതൊഴിലാളി രജിസ്‌ട്രേഷൻ കൂടുതൽ എളുപ്പമാക്കുന്നതിനായി രൂപകൽപന ചെയ്തിട്ടുള്ള അതിഥി മൊബൈൽ ആപ്പ് അന്തിമഘട്ടത്തിലാണ്. അത് പ്രാബല്യത്തിൽ വരുന്നതോടെ തൊഴിലാളികൾക്ക് പോർട്ടലിലോ ആപ്പിലോ പേര് രജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

എൻജി ഹാഷിം സ്മാരക സൗദി കെ.എം.സി.സി സോക്കർ ഒരുക്കങ്ങൾ പൂർത്തിയാവുന്നു

Published

on

ദമാം: കെ.എം.സി.സി സൗദി നാഷണൽ സോക്കർ കിഴക്കൻ പ്രവിശ്യാ തല മൽസരങ്ങളുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലേക്ക്. റോസ് ഗാർഡൻ ഓഡിറ്റോറിയത്തിൽ ചേർന്ന സംഘാടക സമിതി യോഗത്തിൽ വിവിധ സമിതികളുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. അൽ തർജ് സ്റ്റേഡിയത്തിൽ ജൂൺ 21ന് അരങ്ങേറുന്ന ഉൽഘാടന പരിപാടിയിൽ വിവിധ നാട്ടുകൂട്ടായ്മകളുടെ നേതൃത്വത്തിൽ കലാരൂപങ്ങൾ അവതരിപ്പിക്കാനും കുടുംബങ്ങൾക്കും കുട്ടികൾക്കും ആസ്വദിക്കാവുന്ന കലാ സാംസ്‌കാരിക പരിപാടികൾ സ്റ്റേടിയത്തിൽ ൽ സംഘടിപ്പിക്കാനും കർമ്മപദ്ധതികൾ ആവിഷ്ക്കരിച്ചു.

ആക്ടിംഗ് ചെയർമാൻ ഖാദർ മാസ്റ്ററുടെ അധ്യക്ഷതയിൽ ചേർന്ന യോഗം നാഷണൽ കമ്മിറ്റി ചെയർമാൻ ഖാദർ ചെങ്കള ഉൽഘാടനം ചെയ്തു. സിദ്ദിഖ് പാണ്ടികശാല, മാലിക്ക് മഖ്ബൂൽ ആലുങ്ങൽ, റഹ്മാൻ കാരയാട്, ഇഖ്ബാൽ ആനമങ്ങാട്, ഹുസൈൻ വേങ്ങര, ഇസ്മായിൽ പുള്ളാട്ട്, മുജീബ് കൊളത്തൂർ, ഉമ്മർ ഓമശ്ശേരി, അഷ്റഫ് ഗസാൽ, ഖാദർ അണങ്കൂർ, ജമാൽ മീനങ്ങാടി, ബശീർ ബാഖവി, ശരീഫ് പാറപ്പുറത്ത്, ഫസൽ മഞ്ചേരി, കലാം മീഞ്ചന്ത, ബഷീർ ആലുങ്ങൽ, മുഹമ്മദ് കരിങ്കപ്പാറ, അമീറലി കൊയിലാണ്ടി, അസ്ലം കൊളക്കാടൻ, സി.കെ ഷാനി, അബ്ദുറഹ്മാൻ താനൂർ, സമീർ അരീക്കോട്, ഉമ്മർ കണ്ണൂർ, ഹുസ്സൈൻ ചെലേമ്പ്ര, ജമാൽ ആലമ്പാടി, സലാഹുദ്ദിൻ കണ്ണമംഗലം, ഹാജറ സലീം, സാജിദ നഹ, സുമയ്യ ഫസൽ, സുലൈഖ ഹുസൈൻ, നസീമ ഹുസൈൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജനറൽ കൺവീനർ ആലിക്കുട്ടി ഒളവട്ടൂർ സ്വാഗതവും നജീബ് ചീക്കിലോട് നന്ദിയും പറഞ്ഞു.

Continue Reading

GULF

പ്രവാസികള്‍ക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയർന്നു

രണ്ടാഴ്ച ആഴ്ച മുന്‍പ് 15000 രൂപയ്ക്ക് ലഭിച്ചിരുന്ന വണ്‍വേ ടിക്കറ്റിന്റെ നിരക്ക് ഇപ്പോള്‍ 35000 മുതല്‍ 1.5 ലക്ഷം രൂപ വരെയാണ്

Published

on

അബുദാബി: പെരുന്നാള്‍ അവധിക്ക് നാട്ടില്‍ പോകാന്‍ തയാറെടുക്കുന്ന പ്രവാസികള്‍ക്ക് തിരിച്ചടി. വിമാന ടിക്കറ്റ് നിരക്ക് കുത്തനെയുയര്‍ന്നതോടെ ഒമ്പത് ദിവസം അവധിക്ക് പോകാനിരിക്കുന്ന പ്രവാസികള്‍ക്ക് ചെലവേറും.

രണ്ടാഴ്ച ആഴ്ച മുന്‍പ് 15000 രൂപയ്ക്ക് ലഭിച്ചിരുന്ന വണ്‍വേ ടിക്കറ്റിന്റെ നിരക്ക് ഇപ്പോള്‍ 35000 മുതല്‍ 1.5 ലക്ഷം രൂപ വരെയാണ്. നേരിട്ടുള്ള വിമാനങ്ങളില്‍ പരിമിത സീറ്റ് മാത്രമേ ഈ നിരക്കില്‍ ലഭിക്കൂ. യാത്ര കണക്ഷന്‍ വിമാനങ്ങളിലാക്കിയാലും രക്ഷയില്ല. ടിക്കറ്റിന് ഉയര്‍ന്ന നിരക്ക് കൊടുക്കണമെന്നു മാത്രമല്ല പത്തും പതിനഞ്ചും മണിക്കൂര്‍ യാത്ര ചെയ്തുവേണം ലക്ഷ്യത്തിലെത്താന്‍.

ഇന്ത്യന്‍ വിമാന കമ്പനികളായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗൊ, സ്‌പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ എയര്‍ലൈനുകളില്‍ 50,000 രൂപയ്ക്കകത്ത് വണ്‍വേ ടിക്കറ്റ് ലഭിക്കും. എയര്‍ ഇന്ത്യയ്ക്ക് പുറമെ എമിറേറ്റ്‌സ് എയര്‍ലൈന്‍, ഇത്തിഹാദ് എയര്‍വെയ്‌സ് എന്നിവയുടെ നിരക്ക് 60,000 രൂപയ്ക്ക് മുകളിലാണ്. ഇതില്‍ ചില വിദേശ എയര്‍ലൈനുകള്‍ വണ്‍വേയ്ക്ക് 1.5 ലക്ഷം രൂപ വരെ വണ്‍വേ ടിക്കറ്റിന് ഈടാക്കുന്നു.

പെരുന്നാള്‍ പ്രമാണിച്ച് ഇന്ത്യയിലേക്കു മാത്രമല്ല വിദേശ രാജ്യങ്ങളിലേക്കും ടിക്കറ്റ് നിരക്ക് കൂടിയിട്ടുണ്ട്. യുഎഇയിലെ പൊതു അവധി ദിവസങ്ങള്‍ പ്രയോജനപ്പെടുത്തി വിദേശ രാജ്യങ്ങളിലെ വിനോദ യാത്രയ്ക്ക് പോകുന്നവരുടെ എണ്ണം കൂടിയതും നിരക്ക് കൂടാന്‍ കാരണമായി. ഈദുല്‍ അദ്ഹ അവധി ജൂണ്‍ 16 ഞായറാഴ്ച ആരംഭിച്ച് ജൂണ്‍ 20 വ്യാഴാഴ്ച അവസാനിക്കും, വാരാന്ത്യമടക്കം ജൂണ്‍ 14 വെള്ളിയാഴ്ച മുതല്‍ ജൂണ്‍ 22 ശനിയാഴ്ച വരെ അവധി ലഭിക്കും.

Continue Reading

kerala

മൂന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു; പഠനത്തിന് വിദഗ്ധ സംഘം

ബ്രോയിലര്‍ കോഴികളിലും കാക്കകളിലും പക്ഷികളിലുമാണ് അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്തത്

Published

on

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി, മുഹമ്മ, തിരുവല്ല മുനിസിപ്പാലിറ്റിയിലെ ചുമ്മത്ര എന്നിടങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. കഞ്ഞിക്കുഴി മുഹമ്മ എന്നിവിടങ്ങളില്‍ ബ്രോയിലര്‍ കോഴികളിലും കാക്കകളിലും ചുമ്മത്രയിലെ പക്ഷികളിലുമാണ് അസ്വാഭാവിക മരണം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടങ്ങളിലെ സാമ്പിളുകള്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം ഭോപ്പാലിലെ ലാബില്‍ സ്ഥിരീകരിച്ചു.

അതെ സമയം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ അടിക്കടി ഉണ്ടാവുന്ന പക്ഷിപ്പനിയെ കുറിച്ച് പഠിക്കുന്നതിന് വിദഗ്ധ സംഘത്തെ നിയോഗിച്ചതായി മന്ത്രി ജെ ചിഞ്ചുറാണി അറിയിച്ചു. വെറ്ററിനറി സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരെയും മൃഗസംരക്ഷണ വകുപ്പിലെ സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസസിലെയും തിരുവല്ല ഏവിയന്‍ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബിലെ വിദഗ്ധരെയും ഉള്‍പ്പെടുത്തിയാണ് സംഘം രൂപീകരിച്ചിരിക്കുന്നത്. വിഷയത്തെ കുറിച്ച് വിശദമായി പഠിച്ചു രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.
ആലപ്പുഴ എടത്വ പഞ്ചായത്തില്‍ കഴിഞ്ഞ ഏപ്രിലില്‍ പൊട്ടിപ്പുറപ്പെട്ട പക്ഷിപ്പനി ജില്ലയിലെ കുട്ടനാട് മേഖലയിലും പത്തനംതിട്ട, കോട്ടയം ജില്ലകളിലും വ്യാപിച്ചിരുന്നു.

അടുത്തിടെ പത്തനംതിട്ട സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലും കോട്ടയം ജില്ലയിലെ മണര്‍കാട് സര്‍ക്കാര്‍ കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലും പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് പഠനത്തിന് സമിതിയെ നിയോഗിച്ചത്. മൂന്ന് ജില്ലകളിലെ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത 17 കേന്ദ്രങ്ങളിലായി 29,120 പക്ഷികള്‍ മരണപ്പെട്ടിട്ടുണ്ട്. പക്ഷിപ്പനി പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ ജില്ലകളിലെ 1,02,758 പക്ഷികളെ കള്‍ ചെയ്യുകയും 14,732 മുട്ടയും 15221 കിലോഗ്രാം തീറ്റയും നശിപ്പിച്ചു. നിരണം സര്‍ക്കാര്‍ താറാവ് വളര്‍ത്തല്‍ കേന്ദ്രത്തിലെ 3948 താറാവുകളെയും മണര്‍കാട് പ്രാദേശിക കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ 9175 കോഴികളെയും പ്രതിരോധ നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നു സംസ്‌കരിക്കേണ്ടി വരികയും ചെയ്തു.

കന്നുകാലികള്‍ ഉള്‍പ്പെടെയുള്ള വളര്‍ത്തു മൃഗങ്ങളില്‍ വൈറസിന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നതാണ് ആശ്വാസകരം. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കാക്കകളിലും മറ്റ് പറവകളിലും വളര്‍ത്തു പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങള്‍ അടുത്തുള്ള മൃഗാശുപത്രികളില്‍ അറിയിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കി. കാക്കകളെയും മറ്റു പക്ഷികളെയും ആകര്‍ഷിക്കുന്ന തരത്തില്‍ മാലിന്യങ്ങള്‍ പൊതു നിരത്തിലോ വെളിയിടങ്ങളിലോ വലിച്ചെറിയരുത്. ഫാമുകളിലും കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങളിലും പൊതുജനങ്ങളുടെ പ്രവേശനം കര്‍ശനമായി നിയന്ത്രിക്കണം. വനപ്രദേശങ്ങള്‍ക്കു സമീപമുള്ള പ്രദേശങ്ങളില്‍ പക്ഷികളില്‍ അസ്വാഭാവിക മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ തന്നെ വനം വകുപ്പ് അധികാരികളെയോ മൃഗാശുപത്രികളിലോ അറിയിക്കണം. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കണമെന്നും മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശിച്ചു.

Continue Reading

Trending