india
രാഹുല്‍ ഗാന്ധി ആഗസ്റ്റ് 11ന് വയനാട്ടിലെത്തും

എം.പി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ സൂറത്ത് കോടതി വിധി സുപ്രിംകോടതി സ്റ്റേ ചെയ്തതിന് ശേഷം ആദ്യമായി രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നു. ആഗസ്റ്റ് 11, 12 തിയതികളിലാണ് രാഹുല്‍ ഗാന്ധി തന്റെ മണ്ഡലമായ വയനാട് സന്ദര്‍ശിക്കുന്നത്. ശിക്ഷാ വിധി സുപ്രിംകോടതി സ്റ്റേ ചെയ്ത് 2 ദിവസത്തിന് ശേഷം തിങ്കളാഴ്ചയാണ് ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുല്‍ ഗാന്ധിയുടെ അംഗത്വം പുനഃസ്ഥാപിച്ചത്.
രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്ന കാര്യം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആണ് അറിയിച്ചത്. തങ്ങളുടെ ശബ്ദം പാര്‍ലമെന്റില്‍ തിരിച്ചെത്തിയതില്‍ വയനാട്ടിലെ ജനങ്ങള്‍ ആഹ്ലാദത്തിലാണെന്നും രാഹുല്‍ ഗാന്ധി അവര്‍ക്ക് ഒരു എം.പി മാത്രമല്ല, സ്വന്തം കുടുംബാംഗത്തെപ്പോലെ ആണെന്നും കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.
On 12-13 August, Sh. @RahulGandhi ji will be in his constituency Wayanad!
The people of Wayanad are elated that democracy has won, their voice has returned to Parliament!
Rahul ji is not just an MP but a member of their family!
— K C Venugopal (@kcvenugopalmp) August 8, 2023
india
ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം; ഒന്‍പത് പേരെ കാണാതായി
നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം.

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം. ഉത്തരകാശിയിലാണ് മേഘവിസ്ഫോടനമുണ്ടായത്. ഹോട്ടല്‍ നിര്‍മാണത്തിനെത്തിയ ഒന്‍പത് പേരെ കാണാതായി. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തി വരികയാണ്. നിര്‍മാണത്തിലിരുന്ന ഹോട്ടല്‍ തകര്‍ന്നതായാണ് വിവരം. പൊലീസും എസ്സിആര്‍എഫും എന്‍ഡിആര്‍എഫും രക്ഷാപ്രവര്‍ത്തനത്തിനായി സ്ഥലത്തേക്ക് പുറപ്പെട്ടു.
india
തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരിക താമസസ്ഥലത്ത് മരിച്ച നിലയില്‍
പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

തെലങ്കാനയില്‍ ടി.വി വാര്‍ത്താ അവതാരികയെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പ്രമുഖ വാര്‍ത്താ അവതാരകയായ സ്വെഛ വൊട്ടാര്‍ക്കറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചിക്കട് പള്ളി പൊലീസ് സ്റ്റേഷന് പരിധിയിലാണ് സംഭവം. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സാമൂഹിക പ്രതിബദ്ധതയുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്ന പരിപാടിയുടെ അവതാരകയായി പ്രശസ്തി നേടിയ മാധ്യമ പ്രവര്‍ത്തകയാണ് സ്വെഛ.
india
ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നിവ നീക്കം ചെയ്യണം; ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി
ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്.

ഭരണഘടനയില്‍ നിന്ന് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആര്‍എസ്എസ് വാദം അനുകൂലിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍. ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബൊല്ലയെ പിന്തുണച്ചു കൊണ്ടാണ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രംഗത്ത് വന്നിരിക്കുന്നത്. ഇന്ത്യയിലല്ലാതെ മറ്റൊരു രാജ്യത്തിന്റെയും ഭരണഘടന ആമുഖം മാറ്റിയിട്ടില്ല. എന്നാല്‍ അടിയന്തിരാവസ്ഥാക്കാലത്ത് 42ആം ഭേദഗതിയോടെ ആമുഖം മാറ്റപ്പെടുകയും ഇതിലൂടെയാണ് സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ ചേര്‍ത്തത്.
ഭരണഘടനയുടെ ആമുഖത്തില്‍ തിരുത്ത് സാധ്യമല്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പറഞ്ഞു.
ഭരണഘടനയിലെ സോഷ്യലിസം, മതേതരത്വം എന്നീ വാക്കുകള്‍ നീക്കം ചെയ്യണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ആര്‍എസ്എസ് മുന്നോട്ട് വെച്ചിരുന്നു. അടിയന്തിരാവസ്ഥയുടെ അമ്പത് വര്‍ഷവുമായി ബന്ധപ്പെട്ട ഡല്‍ഹിയില്‍ നടന്ന ഒരു ചര്‍ച്ചയിലാണ് ഉപരാഷ്ട്രപതിയുടെ പ്രസ്താവന.
-
local3 days ago
വെള്ളി, ഞായർ ദിവസങ്ങളിൽ അന്ത്യോദയ എക്സ്പ്രസിന് തലശ്ശേരിയിൽ നിന്നു കയറാം
-
kerala3 days ago
വിദ്യാര്‍ത്ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കണം; ജൂലൈ എട്ടിന് സ്വകാര്യ ബസ് സമരം
-
india3 days ago
‘ജാനകി’; പേര് മാറ്റാതെ പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് റിവൈസ് കമ്മറ്റി
-
kerala2 days ago
കണ്ണൂരില്‍ മൂന്നുദിവസം മുമ്പ് കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
-
kerala3 days ago
സംസ്ഥാന പൊലീസ് മേധാവിക്കുള്ള ചുരുക്കപ്പട്ടികയായി; എം ആർ അജിത് കുമാറിനെ ഒഴിവാക്കി
-
kerala3 days ago
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ മുന്‍ ജീവനക്കാരികളുടെ ജാമ്യാപേക്ഷ തള്ളി
-
kerala3 days ago
മഞ്ചേശ്വരത്ത് അമ്മയെ തീകൊളുത്തി കൊന്ന സംഭവം: മകന് അറസ്റ്റില്‍
-
News3 days ago
ആക്സിയം-4 ദൗത്യം: പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍